അവൾ കയറി വന്നു കമഴ്ന്നു കിടക്കുന്ന എന്റെ പുറത്ത് കേറി അവൾ ഇരുന്നു. എന്താടാ കൊരങ്ങാ മാറിയില്ലേ നിന്റെ യാത്രാ ക്ഷീണം? ഇല്ലടി രാവിലെ എണീറ്റപ്പോഴേക്കും എന്നെ വീണ കുഞ്ഞമ്മ ഡ്യുട്ടിക്ക് കൊണ്ട് പോയി. അവളൊന്ന് ചിരിച്ചു വീട്ടിലെ ഒറ്റ ആണല്ലെ അനുഭവിച്ചോ. എന്ന് പറഞ്ഞു എന്റെ മുതുകിൽ മലർന്ന് കിടന്നു. അതെനിക്കൊരു പുതുമായല്ലായിരുന്നു അവൾ എന്റെ മേൽ അത്രക്ക് സ്വാതന്ത്ര്യം നേടിയിട്ടുണ്ടായിരുന്നു. ആക്സിഡന്റ് നടന്ന വർഷം ആ ഷോക്കിൽ നിന്ന് മുക്തമാക്കാൻ സമയമെടുത്തത് കൊണ്ട് ഞാൻ പ്ലസ്ടു പരീക്ഷ എഴുതിയില്ലായിരുന്നു. അവൾ പ്ലസ് ടു പാസായെങ്കിലും എന്നെ ഒറ്റക്ക് വിടില്ല എന്ന് പറഞ്ഞു അവൾ പോയില്ല. അങ്ങിനെ ഒരു വർഷം എന്റെ കൂടെ നിഴലു പോലെ ആവണി നിന്നു. അവൾ മാത്രമല്ല കുടുംബത്തിലെ എല്ലാവരും പ്രത്യേകിച്ച് സമ പ്രായത്തിലുള്ളവർ ശ്രീക്കുട്ടി, സ്വാതി, സ്മിത ചേച്ചി അങ്ങനെ എല്ലാം പക്ഷെ എല്ലാവരും എന്നിലേക്കെത്തണമെങ്കിൽ അത് ആവണിയിലൂടെ മാത്രം നടക്കുന്നതായിരുന്നു. ഒരു മാസം മാത്രം എന്നെക്കാൾ ഇളയതായ അവൾ കൊച്ചു നാൾ മുതൽ എന്റെ കൂടെയുണ്ട്. അവൾ കോളേജിൽ പോയി വീണ്ടും ഒരു വർഷം കഴിഞ്ഞാണ് ഞാൻ ഡിഗ്രിക്ക് ചേർന്നത്.
അവൾ അങ്ങിനെ കിടന്ന് എന്നെ വിളിച്ചു
ഡാ കൊരങ്ങാ
ഞാൻ : എന്താടി.
ആവണി : കോയമ്പത്തൂരിൽ നിനക്ക് ലൈൻ സെറ്റായോടാ?
ഞാൻ : നേരത്തെ കുഞ്ഞമ്മേം ചോദിച്ചു ഇതേ ചോദ്യം നിങ്ങൾക്കൊക്കെ വട്ടാണോ? അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കാ ഞാൻ
അവൾ : കുഞ്ഞമ്മേടെ കാര്യം എനിക്കറിയില്ല പക്ഷെ എനിക്ക് വട്ടാന്ന് കൂട്ടിക്കോ
ഞാൻ : എന്നാൽ ഇല്ല എനിക്ക് സമയമില്ലാരുന്നു
അവൾ : ക്രിക്കറ്റ് എന്നും പറഞ്ഞു ഉള്ള വെയില് മുഴവനും കൊണ്ട് അല്ലെ നടപ്പ് സമയം കിട്ടില്ലലോ
ഞാൻ : ശെടാ
ആ സമയത്ത് ഫർസാന വിളിച്ചു
അവൾ ചാടികേറി ഫോൺ എടുത്തു ലൗഡിൽ ഇട്ടു. എന്റെ ഉള്ളൊന്ന് പിടച്ചു ഭാഗ്യത്തിന് അപ്പുറത്ത് നിന്ന് ഹലോ മാത്രം ഉണ്ടായുള്ളൂ.
ഹലോ ഫർസാന ഞാനാണ് ആവണി.
ഫർസാന : ആ ആവണി എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ
ആവണി: എന്ത് വിശേഷം മോളെ ഇവിടെ ഉത്സവമല്ലേ ഞങ്ങൾ അതിന്റെ തയ്യാറെടുപ്പിൽ ആണ്
ഫർസാന : കണ്ണൻ എന്തിയെ
ആവണി: എന്റെ താഴെ കിടപ്പുണ്ട് പറഞ്ഞോ കേൾകാം
ഫർസാന : താഴെയോ
ഞാൻ : ഈ വേതാളം എന്റെ പുറത്ത് അള്ളി പിടിച്ചിരിക്കുവാ
അപ്പുറത്ത് നിന്ന് ചിരി
ആവണി : എന്താ പരുപാടി
ഫർസാന : ഞങ്ങൾ മാമാടെ വീട്ടീന്ന് തിരിച്ചു പോവാകയാണ് എന്ന് പറയാൻ വിളിച്ചതായിരുന്നു. പിന്നെ ഡാ ഉമ്മ പറഞ്ഞു എക്‌സാമിന്റെ ഒരാഴ്ച മുൻപായി റൂമിൽ പോയിരുന്നു പഠിക്കാൻ. ഞാൻ അപ്പോൾ നേരത്തെ പോകും നീ വരുന്നുണ്ടോ?
മറുപടി ആവണി ആണ് പറഞ്ഞത് :ഉറപ്പില്ല ഫർസാന ആ ടൈമിൽ ഞങ്ങളുടെ ഒരു റിലേറ്റീവിന്റെ കല്യാണം ഉണ്ട് കൊല്ലത്ത് അത് കഴിഞ്ഞേ അവൻ വരൂ
ഞാൻ അവളെ ഒന്ന് നോക്കി ഏത് റിലേറ്റീവിന്റെ എന്ന രീതിയിൽ
അവൾ കണ്ണുരുട്ടി
ഫർസാന : ആണോ എങ്കിൽ ഒക്കെ അവൻ കളി കാരണം കുറെ ക്ലാസ് മിസ്സായിട്ടുണ്ട്. ടാഫായതെല്ലാം ഞാൻ പറഞ്ഞു കൊടുകാം എന്ന് പറഞ്ഞിരുന്നു.
ഞാൻ : ഞാൻ നേരത്തെ വരാൻ നോക്കാം..
ഫർസാന : നീ പ്ലാൻ ചെയ്തിട്ട് വിളിക്ക്
ഓക്കേ ഡാ ബൈ ആവണി ബൈ
ആവണി : ബൈ ഡിയർ
ആവണി ഫോൺ സൈലന്റ് ആക്കി മാറ്റി വച്ചു എന്നിട്ട് എന്റെ മേലേന്ന് ഇറങ്ങി സൈഡിൽ കിടന്നു. അങ്ങനെ ഇപ്പോ നീ നേരത്തെ ചാടാൻ നോക്കണ്ട കെട്ടോ
അതാ അവളോട് അങ്ങനൊരു കള്ളം പറഞ്ഞെ. കുറച്ച് കാര്യങ്ങളുണ്ട് അത് കഴിഞ്ഞേ നിന്നെ ഇവിടന്ന് ഞങ്ങൾ വിടു
ഞാൻ : ആരാ ഈ ഞങ്ങൾ
ഞങ്ങളെല്ലാരും
അപ്പോഴാണ് എനിക്ക് രാവിലത്തെ കാര്യം ഓർമ്മ വന്നേ
ഞാൻ :രാവിലെ ബുക്കെടുത്ത് കൊണ്ട് പോയി നീ പഠിച്ചോ എന്തേലും?
ആവണി : ഏത് ബുക്ക്?
ഞാൻ : ഇത്ര വേഗം മറന്നോ രാവിലെ എന്നെ ഇടിച്ചതും ബുക്കെടുത്തോണ്ട് പോയതും
ആവണി : അതിന് അത് ബുക്കല്ലാ.. നാവ് പറഞ്ഞ അബദ്ധം മനസിലായി അവൾ നാവു കടിച്ചു.
കിട്ടിയ ചാൻസ് ഞാൻ അവളുടെ കൈ രണ്ടും പിടിച്ചു മുകളിൽ കേറി ഇരുന്നു
