ഉത്സവകാലം ഭാഗം -2 1

ഞങ്ങൾ ചിരിച്ചു

എന്നാലും എന്റെ ഉള്ളിൽ ഒരു ചോദ്യം വന്നു. സമയത്തിന് കണ്ടില്ലെങ്കിൽ അന്വേഷിച്ചു വരുന്ന അവൾ എന്ത് കൊണ്ട് ഇല്ല എന്ന് പറഞ്ഞു

ഞങ്ങൾ നടന്നു തറവാട്ടിലെത്തി ഇനി ഉത്സവം തീരുന്നത് വരെ തറവാട്ടിൽ ആണ് എല്ലാവർക്കും ഭക്ഷണം. ആണുങ്ങൾ കഴിക്കാൻ ഇരുന്നു. ശങ്കരൻ മൂപ്പർ ഫിറ്റായതിന്റെ ലക്ഷണം ഉണ്ടായിരുന്നു രാഷ്ട്രീയം ആണ് ചർച്ച. ഞാൻ വേഗം കഴിച്ചു എണീക്കാൻ തുനിഞ്ഞു. അമ്പിളി കുഞ്ഞമ്മ കയ്യോടെ പൊക്കി ഇരിയെടാ അവിടെ കുറച്ചൂടെ കഴിച്ചിട്ട് പോയാൽ മതി എന്ന് പറഞ്ഞു. ഞാൻ വേറെ വഴിയില്ലാത്തത് കൊണ്ട് കുറച്ചൂടെ കഴിച്ചു ഞാനും ജയൻ കൊച്ചച്ചനും ഒപ്പം എഴുന്നേറ്റു

ജയൻ കൊച്ചച്ചനോട് നാളത്തെ പ്ലാനിങ് ചോദിച്ചു

നാളെ ഉച്ചക്ക് 2 മണിക്കാണ് ചടങ്ങ് ഞാൻ 1 മണിക്കെങ്കിലും അവിടെ വേണം ചടങ്ങ് കഴിയുന്നത് വരെ ജലപാനം പാടില്ല. തലയൊരുക്കി കഴിഞ്ഞാൽ അമ്പലത്തിൽ നിന്ന് ലഭിക്കുന്ന പടച്ചോറും പായസവും ആകണം ആദ്യത്തെ ഭക്ഷണം. പിന്നെ അവിടെ നില്കാതെ വീട്ടിൽ വന്നു ഈറൻ മാറണം അന്നത്തെ ദിവസം അമ്പലത്തിൽ വരരുത്. പിന്നെ പിറ്റേന്ന് രാവിലെ കൊടിയേറ്റത്തിന് മാത്രമേ നിന്നെ അവിടെ കാണാവൂ

പോസ്റ്റ് അപ്പൊ നാളത്തെ എന്റെ വായ്നോട്ടം പോയി കിട്ടി

ജയൻ കൊച്ചച്ചൻ ആനകാര്യത്തിലേക്ക് കടന്നു ഇക്കുറി ഗുരുവായൂർ പദ്മനാഭനേ കിട്ടാത്തതിന്റെ നിരാശ.
പാലക്കാട്‌ എതോ വലിയ പൂരത്തിന് ലേലം പോയി എന്ന്. പകരം വലിയ കേശവനെ അയക്കാം എന്ന് ദേവസ്വം പറഞ്ഞത്രേ. എനിക്കിപ്പോഴും എല്ലാം ആന തന്നെ ആണ് അതുങ്ങളെ പേരുകൊണ്ട് തിരച്ചറിയാനുള്ള കഴിവ് അപാരം തന്നെ.

ഞാനെല്ലാം മൂളി കേട്ടു അടുക്കളയിൽ പെണ്ണുങ്ങൾ തിരക്കിലാണ് അനുമോളുണ്ടാരുന്നെങ്കിൽ എന്തെങ്കിലും പറഞ്ഞു ഇടി വച്ചു ഇരിക്കാമായിരുന്നു. എന്തായാലും കൊച്ചച്ചന്റെ കഥ കേൾക്കുക തന്നെ. അപ്പോൾ എവിടെ നിന്നോ രക്ഷകയെ പോലെ സ്മിത ചേച്ചി അങ്ങോട്ട് വന്നു എന്നോട് മുകളിലേക്ക് വരാൻ പറഞ്ഞു ഞാൻ ചേച്ചിയോടൊപ്പം മുകളിലേക്ക് കയറി.

എന്റെ ജനറേഷൻ ലേഡീസ് മുഴുവൻ അവിടെ ഉണ്ട് ആവണി, ശ്രീകുട്ടി, സ്വാതി, സ്മിത ചേച്ചി. എന്തോ കാര്യമായതുണ്ട് അല്ലാതെ മീറ്റിംഗ് കൂടാറില്ല. ഞാൻ കയറി ചെന്നു എന്നോട് കട്ടിലിൽ ഇരിക്കാൻ പറഞ്ഞു. അവളുമ്മാരും കയറി ഇരുന്നു. സാധാരണ എന്റെ അടുത്തിരിക്കാറുള്ള ആവണി ഇന്ന് നേരെ എതിർ വശത്തു ചെന്നിരുന്നു എന്റെ ഒരു വശത്തു ശ്രീകുട്ടിയും മറുവശത്തു സ്മിത ചേച്ചിയും. ആകെ സൈലൻസ് മോഡ്

ഞാൻ ആവണിയേ നോക്കി ചോദിച്ചു : ഇവളുടെ മുഖം നോക്കി ഇരിക്കാൻ ആണോ എന്നെ ഇങ്ങോട്ട് വിളിച്ചത്

മറുപടി ആവണിയിൽ നിന്ന് പ്രതീക്ഷിച്ചെങ്കിലും പറഞ്ഞത് സ്മിത ചേച്ചി ആണ് : അല്ലടാ ഒരു കാര്യമുണ്ട്

ഞാൻ : എന്നാ എടുത്തിട്

സ്വാതി ആവണിയോട് : പറയടി ചേച്ചി

ആവണി തല കുനിച്ചിരിക്കുന്നു : നിങ്ങൾ തന്നെ പറ, ഞാൻ വിശദമായി പറഞ്ഞില്ലേ

ശ്രീക്കുട്ടി: അല്ലെ! ഇന്ന് ഉച്ച വരെ ഇതും പറഞ്ഞു ഞങ്ങളെ എല്ലാം പൊക്കിയിട്ട്. ഇവൾക്കിപ്പോ എന്ത് പറ്റി? എടി പറയടി അങ്ങോട്ട്.

ഞാൻ : ഓഹ് ആരെങ്കിലും ഒന്ന് പറ എനിക്ക് ഉറങ്ങാൻ പോകണം

ആവണി സ്മിത ചേച്ചിയെ ഒന്ന് നോക്കി പ്ലീസ് എന്ന് പറയുന്നത് പോലെ തോന്നി

സ്മിത ചേച്ചി : ഞാൻ പറയാം എടാ നമ്മൾ ഒരു ടൂർ പോയിട്ട് കാലം എത്രയായി? ഉത്സവം കഴിഞ്ഞാൽ നമുക്ക് ഒരു ടൂർ പോകണം.

ഞാൻ : ഇത്രേ ഒള്ളു എവിടെക്കാ പോകണ്ടേ വയനാട് ആണോ അതോ മൂന്നാറോ? ഏതായാലും പൊളിക്കും ഒരു രാത്രി ഇവിടന്ന് പോയി ഒരു ഡേ ഫുൾ അവിടെ നിന്ന്. നെക്സ്റ്റ് ഡേ മോർണിംഗ് തിരിക്കാം പൊരിക്കും

ശ്രീകുട്ടി : അയ്യടാ 2 ഡേ ടൂർ മോൻ തന്നെ അങ്ങ് പോയാ മതി ധാ ഇവളേം കൂട്ടിക്കോ എന്ന് പറഞ്ഞു ആവണിയേ ഒന്ന് തള്ളി

ആവണി ശ്രീകുട്ടിയുടെ തുടയിൽ ആഞ്ഞൊരു അടി അടിച്ചു. അഹങ്കാരം പറഞ്ഞാൽ ഇനിം നീ വാങ്ങും എന്ന് പറഞ്ഞു

ശ്രീക്കുട്ടി പുളഞ്ഞുകൊണ്ട് : ഞാനെന്ത് അഹങ്കാരം പറഞ്ഞു നിങ്ങൾ രണ്ടും അല്ലെ ബൈക്ക് എടുത്ത് ടൂർ പോകാം എന്ന് പറഞ്ഞിരുന്നേ

Leave a Reply

Your email address will not be published. Required fields are marked *