ഊരാക്കുടുക്ക് – 2അടിപൊളി  

 

“”…എടാ.. നീയിങ്ങനെ ടെൻഷനാവാതെ.. നമുക്കെല്ലാം സെറ്റാക്കാവുന്നതേയുള്ളൂന്ന്..!!”””_  കുറച്ചുനേരമെന്നെ നോക്കിയിരുന്ന ശേഷം ജൂണ സംസാരിയ്ക്കാനാരംഭിച്ചു..

 

“”…എടീ.. എനിയ്ക്കതല്ല,  അവളുടെയറിവോടെയല്ല ഈ കല്യാണത്തിനവർ സമ്മതിച്ചൂന്നുതന്നെ വെയ്ക്ക്.. എങ്കിപ്പിന്നെ അവളെക്കണ്ടിട്ടിപ്പോൾ എന്തേലും പ്രയോജനമുണ്ടോ..??  അവളിഷ്ടമല്ലാന്നു പറഞ്ഞാലും വീട്ടുകാരിതു നടത്താൻ നോക്കില്ലേ..??”””_  പിന്നിൽ ഹോണടിച്ച ബസ്സിന് ഓവർടേക്ക് ചെയ്യാനായി സൈഡൊതുക്കുന്നതിനിടയിലും ഞാൻ സംശയപൂർവ്വം ജൂണയെ നോക്കി..

 

“”…എടാ.. അതിനല്ലേ ഞാൻ.. നിന്നോടവളിഷ്ടമല്ലാന്നു പറയുന്നത് നീ വീഡിയോ എടുക്കണം.. എന്നിട്ടതു വീട്ടിൽക്കാണിച്ചാൽ മതിയല്ലോ.. പ്രോബ്ലം സോൾവ്ഡ്..!!”””_ പറഞ്ഞശേഷം അവളൊന്നു പുഞ്ചിരിച്ചു..

 

“”…ഉഫ്.! നീ പൊളി.! എന്നാലുമെന്ത്‌ കുരുട്ടുബുദ്ധിയാടീ പെണ്ണേ നിനക്ക്..??”””

 

“”…ഇതൊക്കെയെന്ത്‌..??”””_  കുറച്ചു ജാഡയിട്ട് എന്നെ നോക്കിയവൾ കണ്ണിറുക്കിയ ശേഷം ചുമലിൽനിന്നും താഴേയ്ക്കിറങ്ങിയ ചുരിദാറിന്റെ ഷോൾഡർ പിടിച്ച് അഡ്ജസ്റ്റുചെയ്തു..

 

“”…സത്യം.! നീ കൂടില്ലായിരുന്നേൽ ഉറപ്പായ്ട്ടും ഞാൻ പെട്ടേനെ..!!”””

 

അങ്ങനെ ഒന്നുംരണ്ടും പറഞ്ഞ് ഞങ്ങൾ യാത്രതുടർന്നു.. ഒരു പതിനൊന്നു മണിയോടെ സെൻറ് സ്റ്റീഫൻസിനു മുന്നിലെത്തി.. വണ്ടി കോളേജ്ഗേറ്റും കടത്തി പാർക്കിങ് സെക്ഷനിലേയ്ക്കു കേറ്റിയിട്ട് പുറത്തിറങ്ങുമ്പോഴാണ് വെള്ളയിൽ അവിടവിടെയായി റോസ് ബോർഡറടിച്ച് നാലഞ്ച് ബിൽഡിങ്ങുകളായി തിരിച്ച ആ കോളേജിന്റെ യഥാർത്ഥരൂപം ഞാൻ കാണുന്നത്…

 

“”…വാ.. ഇനിയവളെ തപ്പിയെടുക്കാം..!!”””_  അത്രേംവലിയ കോളേജിൽ എവിടെപ്പോയി തപ്പണമെന്ന് ഒരൂഹവുമില്ലേലും നമ്മൾ തേടിയിറങ്ങി..

 

സത്യംപറഞ്ഞാൽ സെന്റ്സ്റ്റീഫൻസിലാണ് വർക്ക് ചെയ്യുന്നതെന്നല്ലാതെ അവളെക്കുറിച്ച് നമുക്കു വേറൊരറിവുമുണ്ടായിരുന്നില്ല…

 

“”…ഇത്രേം വലിയ കോളേജാണെന്ന് ഞാൻ കരുതീലാട്ടോ..!!”””_ പാർക്കിങ് സെക്ഷന്റെ പുറത്തായുള്ള ഗ്രൗണ്ടിലൂടെ നടക്കുന്നതിനിടയിൽ ചുറ്റും കണ്ണോടിച്ചുകൊണ്ട് ജൂണ പറഞ്ഞു…

 

അവസാനം അവിടെക്കണ്ടൊരു ചെക്കനോട്‌ സ്റ്റാഫ്റൂമിലേയ്ക്കുള്ള വഴിയുംചോദിച്ച് അങ്ങോട്ടേയ്ക്കു വെച്ചുപിടിയ്ക്കുവായ്രുന്നു..

 

“”…എക്സ്ക്യൂസ് മി.. ഋതികാമാം ഉണ്ടോ..??”””_ സ്റ്റാഫ്റൂമിനു പുറത്തായിനിന്ന് ജൂണതിരക്കി..

 

“”…ഋതികമാമോ..?? അതാരാ..??”””_  അതുകേട്ടതും അവിടെയിരുന്നൊരു പെണ്ണുംപിള്ള അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞുംമറിഞ്ഞും നോക്കി..

 

“”…എടീ.. അവൾടെ ഫുൾനെയിം എന്താന്നറിയോ..??”””_  കണ്ടതും ഞാൻ ജൂണയെത്തോണ്ടി..

 

അപ്പോഴാണ് അവിടെയുണ്ടായിരുന്ന സ്റ്റാഫുകൾ എന്നെക്കാണുന്നത്… അതോടെ അവരുടെമുഖത്തു വല്ലാത്തൊരു ചിരിയുംതൂങ്ങി.. ഉടനെതന്നെ തമ്മിൽത്തമ്മിൽ കുശുകുശുത്ത ശേഷം,

 

“”…ഓ.! ഋതുവിനെ കാണാൻവന്നതാണല്ലേ..??  അവളാ സെമിനാർ ഹോളിൽ കാണും..!!”””_  ഒരാക്കിയ ചിരിയോടെ അതിലൊരു മാം പറഞ്ഞു.. ശേഷം അങ്ങോട്ടേയ്ക്കുള്ള വഴിയും പറഞ്ഞുതന്നു…

 

ഉടനെ അവളെയുംവിളിച്ച് സെമിനാർ ഹോളിലെത്തി,  എന്നിട്ടകത്തേയ്ക്കു നോക്കിയതും ഞങ്ങടെ കിളിപോയി..

 

ഒരു പത്തറുപത് പിള്ളേര് വട്ടംകൂടിയിരിയ്ക്കുന്നതിന്റെ നടുക്കായിരുന്ന് ചിരിച്ചു കളിച്ച് കഥപറയുന്ന ഋതികയെക്കണ്ടാൽ ഞെട്ടാതെ പിന്നെ..??!!

 

…ഇവളെയാണോ മിണ്ടാപ്പൂച്ചയെന്ന് പറഞ്ഞത്..??

 

അങ്ങനെ നോക്കി അന്തംവിട്ടു നിൽക്കുമ്പോഴാണ് ഏതോ ഒരുത്തൻ പാഞ്ഞവിടേയ്ക്കു വന്നിട്ട്,

 

“”..ദേ.. ഋതുവിന്റെ കെട്ടിയോൻ കാണാൻ വന്നേക്കുന്നു..!!”””_ എന്നൊറ്റ കീറലുകൂടി വെയ്ക്കുന്നത്.. ഉടനെതന്നെ എല്ലാംകൂടി വെട്ടിത്തിരിഞ്ഞു നോക്കുവേം ചെയ്തു…

 

ഒട്ടും പ്രതീക്ഷിയ്ക്കാതെ അങ്ങനൊരു സാഹചര്യത്തിൽ അവളെക്കണ്ടതിൻറെ ഷോക്കിൽനിന്നും മുക്തനാവുന്നതിനു മുന്നേ അടുത്ത ഒരാഘാതം കൂടിയായപ്പോൾ ഞാനൊന്നാടിപ്പോയി..

 

എന്തു ചെയ്യണമെന്നറിയാതെ ജൂണയെ നോക്കുമ്പോൾ അവളപ്പോഴും ഋതുവിന്റെ ഭാവമാറ്റം ഉൾക്കൊള്ളാനാവാതെ തരിച്ചുനിൽക്കുവാണ്..

 

അപ്പോൾത്തന്നെ,

 

“”…എന്താ ചേട്ടാ.. നമ്മുടെ ഋതുവിനെക്കാണാണ്ട് ഇരിയ്ക്കാമ്പറ്റാണ്ടായോ..??”””_ ന്ന് അതിലൊരുത്തി ആക്കിയമട്ടിൽ ചോദ്യവുമിട്ടു.. ഉടനെ,

 

“”…മിണ്ടാതിരി പിള്ളേരേ.. നിങ്ങളുപോയി പറഞ്ഞ ടോപ്പിക് ഡിസ്ക്കസ് ചെയ്.. പോ.. പോ..!!”””_ പിളേളരെയൊക്കെ തട്ടിയോടിച്ചശേഷം അവൾ ഞങ്ങൾടടുക്കലെത്തി..

 

“”..എന്താ..?? എന്തായിവിടെയൊക്കെ..??”””_  എന്നേയും ജൂണയേയും മാറിമാറി നോക്കിയാണ് ചോദിച്ചതെങ്കിലും എന്റെ മുഖത്തേയ്ക്കു നോക്കുമ്പോൾ ഇന്നലെക്കണ്ടയാ തിരയിളക്കം തൽസ്ഥാനത്തിപ്പോഴും കാണാനുണ്ട്…

 

“”…ഇതിലേ പോയപ്പോളൊന്നു കേറാന്നുവെച്ചു.. അതാ..!!”””_ ചുമ്മാതെയാണെങ്കിലും ജൂണ തട്ടിവിട്ടതിന് വീണ്ടുമാ കണ്ണുകൾ എന്റെ മുഖത്തുവീണു.. ഒരു തുടുപ്പോ നാണമോ ഒക്കെയുണ്ടായിരുന്നു ആ നോട്ടത്തിൽ.. എന്തൊക്കെയോ പറയാതെ പറയുന്ന ഭാവം.!

 

“”…എന്നാൽ വാ.. നമുക്കൊരു കോഫി കുടിയ്ക്കാം..!!”””_ ഞങ്ങളെ വിളിച്ചശേഷം അവൾ മുന്നേനടക്കുമ്പോൾ നമ്മൾപരസ്പരം നോക്കി.. ഇന്നലെക്കണ്ട അപ്പാവിപ്പെണ്ണിന്റെ സ്ഥാനത്ത് ഇന്നു മറ്റാരോ നിൽക്കുന്നതുപോലെ..

 

“”…ഋതൂ.. എങ്ങോട്ടാ..?? ഇതൊക്കെയാരാ..??”””_ പോകുന്നപോക്കിൽ എതിരേവന്ന പെൺകുട്ടി തിരക്കിയതും അവളെന്തേലും മറുപടിപറയുന്നതിനു മുന്നേ കൂടെയുണ്ടായിരുന്ന കുട്ടിയവളെ തോണ്ടി.. എന്നിട്ടെന്തോ ചെവിയിൽ പറയുകയും ചെയ്തു..

 

അതോടെ,

 

ഉം.. നടക്കട്ടെ നടക്കട്ടേയെന്നർത്ഥത്തിൽ അവർ ഊറിച്ചിരിച്ചുകൊണ്ട് കടന്നുപോയി.. അതുകൂടികണ്ടതും എനിയ്ക്കാകെ പൊളിഞ്ഞുകേറുവായിരുന്നു..

 

..ഇവളീ കോളേജു മുഴുവൻ എന്നെക്കുറിച്ചു പാടി നടക്കുവായിരുന്നോ..?? അല്ലേൽ കാണുന്നവരൊക്കെ ഇങ്ങനെ ചിരിയ്ക്കേണ്ട കാര്യമുണ്ടോ..??

 

അങ്ങനേം ചിന്തിച്ചു പിന്നാലേ നടക്കുന്നതിനിടയിൽ പലയാവർത്തി അവളെന്നെ തിരിഞ്ഞുനോക്കുന്നതും പുഞ്ചിരിയ്ക്കുന്നതുമൊക്കെ സഹിയ്ക്കേണ്ടിയും വന്നു..

 

പറഞ്ഞിട്ടു കാര്യമില്ലല്ലോ, നമ്മുടെയാവശ്യമായിപ്പോയില്ലേ..

 

“”…ഇവിടെ പിള്ളേരൊക്കെ തന്നെ പേരാണോ വിളിയ്ക്കുന്നെ..??”””_ അവൾ കാണിച്ച വഴിയിലൂടെ കാന്റീനിലേയ്ക്കു കേറുന്നതിനിടയിൽ ജൂണ തിരക്കി..

 

“”…അതേ.. എനിയ്ക്കിങ്ങനെ പിള്ളേര് മാമെന്നും മിസ്സെന്നും വിളിച്ചുകേൾക്കുന്നതിൽ വല്യ താല്പര്യമില്ല.. അതുകൊണ്ട് ഞാൻ തന്നെയാ ഋതൂന്ന് വിളിച്ചോളാൻ പറഞ്ഞത്.. എനിയ്ക്കുമങ്ങനെ വിളിച്ചുകേൾക്കാനാ ഇഷ്ടം..!!”””_  ഒന്നുചിരിച്ചശേഷം,

Leave a Reply

Your email address will not be published. Required fields are marked *