ഊരാക്കുടുക്ക് – 2അടിപൊളി  

 

“”…വിഷ്ണൂ.. മൂന്നു കോഫി..!!”””_ യെന്ന് കാന്റീനിലെ പയ്യാനോടു വിളിച്ചുപറയുകയും ചെയ്തു..

 

“”…വാ.. ഇവിടെയിരിയ്ക്കാം.. അടുത്തുകണ്ട ചെയറിലേയ്ക്കു ചൂണ്ടിപറഞ്ഞിട്ട് അവളിരിയ്ക്കുമ്പോൾ ഇന്നലെ കണ്ടപ്പോളുണ്ടായിരുന്നതിൽ നിന്നും ഇന്നുണ്ടായ  മാറ്റങ്ങളെ വിശകലനം ചെയ്യാനായിരുന്നു എന്റെ മനസ്സിനു തിടുക്കം..

 

“‘…അല്ല.. നിങ്ങളിതിലേ പോയപ്പോൾ വെറുതേയിവിടേയ്ക്കു കേറിയതാണോ..?? കണ്ടിട്ടങ്ങനെ തോന്നുന്നില്ലല്ലോ..!!”””_ ആ പയ്യൻ കൊണ്ടുവെച്ച കോഫിയിൽ രണ്ടെണ്ണം നമ്മുടെനേരെ നീക്കിക്കൊണ്ടവൾ ചോദിച്ചതും ഞാനും ജൂണയും പരസ്പരം നോക്കിപ്പോയി..

 

..വിചാരിച്ചപോലെ ഇവള് ചെറിയ പുള്ളിയൊന്നുമല്ല.!

 

“”…മ്മ്മ്.! കാര്യമെന്താന്നു പറഞ്ഞോ..!!”””_  അവൾ വീണ്ടുമാവശ്യപ്പെട്ടപ്പോൾ എന്നോട് പറയാനായി ആംഗ്യം കാണിച്ചിട്ട് ജൂണയെഴുന്നേറ്റു മാറി..

“”…എടോ.. ഇന്നലെ വീട്ടീന്നു വിളിച്ചപ്പോൾ താൻ കല്യാണത്തിനു സമ്മതിച്ചൂന്നു പറഞ്ഞല്ലോ.. അത് താനറിഞ്ഞിട്ടു തന്നെയാണോ..?? അതോ തന്നോടഭിപ്രായം ചോദിയ്ക്കാണ്ട് അവരെടുത്ത തീരുമാനമാണോ..?? അതൊന്നറിയാൻവേണ്ടി വന്നതാ ഞങ്ങൾ..!!”””_  വളച്ചു ചുറ്റലൊന്നുമില്ലാതെ നേരിട്ടുതന്നെ ഞാൻ കാര്യംതിരക്കി..

 

“”…ഞാനറിഞ്ഞിട്ടു തന്നെയാ..!!”””_  ആലോചിയ്ക്കാനൊന്നും അവൾക്കധികം സമയം വേണ്ടിവന്നില്ല… ഉത്തരം വളരെ പെട്ടന്നായിരുന്നു..  എന്റെ നടുങ്ങിയ നോട്ടം കണ്ടാവും അവൾ തുടർന്നു…

 

“”…എടോ.. അതുപിന്നെ.. ഇന്നലെ വീട്ടുകാർ കല്യാണത്തിന് താല്പര്യമല്ലേന്നു ചോദിച്ചപ്പോൾ എനിയ്ക്കല്ലാന്നു പറയാൻ കഴിഞ്ഞില്ല.. സോറി..!!”””_  കോഫിക്കപ്പ് ചുണ്ടോട് ചേർക്കുന്നതിനിടയിലവൾ കണ്ണ് കുറുക്കി പറഞ്ഞു..

 

“”…ഏഹ്.! അതെന്താ..??  ആരേലും ഭീഷണിപ്പെടുത്തിയോ..??  അല്ലേൽ വേറെന്തേലും പ്രശ്നമുണ്ടായോ..??”””_  അപ്പോഴെന്റെ ശബ്ദത്തിൽ പതിവിനെക്കാൾ ഘനമുണ്ടായിരുന്നു..

 

“”…ഏയ്.! വേറെപ്രശ്നമൊന്നുമില്ല.. എനിയ്ക്കെന്തോ തന്നെയിഷ്ടമായില്ലെന്ന് അവരോടു നുണപറയാൻ പറ്റിയില്ല.. മനസാക്ഷിയെ വഞ്ചിയ്ക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ..??”””_  ഒരു കൂസലുമില്ലാതെ മുഖത്തുനോക്കിയവൾ അങ്ങനെപറഞ്ഞപ്പോൾ പകച്ചത് ഞാനായിരുന്നു..

 

“”…എടോ.. സത്യായ്ട്ടും താനെന്താ പറഞ്ഞുവരുന്നതെന്ന് എനിയ്ക്കു മനസ്സിലാവുന്നില്ല..!!”””_

 

“”…എനിയ്ക്കുമറിയില്ല.! താനിന്നലെ പോയശേഷം ഇതുവേണ്ടാന്നു പറയാൻ ഞാൻ പലയാവർത്തി ശ്രെമിച്ചതാ.. പക്ഷേ, എന്നെക്കൊണ്ടാവുന്നില്ലടോ.. അല്ലേൽത്തന്നെ എന്തുകണ്ടിട്ടാ ഞാൻതന്നെ വേണ്ടാന്നുപറയുന്നേ..?? സമ്പത്തിന്റെ കാര്യം മാറ്റിനിർത്താം.. എന്നാലും വിദ്യാഭ്യാസമില്ലേ..?? സൗന്ദര്യമില്ലേ..?? പെരുമാറ്റമോ അതതിലും മെച്ചം.. പിന്നെ ഞാൻ നോക്കീട്ട് പണത്തിന്റെ ഒരഹങ്കാരവും കണ്ടതുമില്ല, ഡൌൺ ടു എർത്താണെന്ന് തോന്നുകേംചെയ്തു.. അപ്പോൾപ്പിന്നെ എന്തിന്റടിസ്ഥാനത്തിലാ തന്നെ വേണ്ടാന്നു പറയുക..??”””_  ഉണ്ടക്കണ്ണുകൾ തുറിപ്പിച്ചുകൊണ്ടുള്ള അവളുടെ ചോദ്യംകേട്ടപ്പോൾ ഇനി ഞാനാണോ അവളോടു പോക്രിത്തരം കാണിച്ചതെന്നുപോലും തോന്നിപ്പോയി..

 

“”…എടോ..  എന്നാലും ഞാനെന്റവസ്ഥ  തന്നോടു പറഞ്ഞതല്ലേ..??  എനിയ്ക്കിതെൻറെ വീട്ടിൽപ്പറഞ്ഞു മുടക്കാൻ പറ്റാത്തതുകൊണ്ടു മാത്രമാ ഞാനിങ്ങനൊരു ഹെൽപ്പ് ചോദിച്ചതുപോലും.. വേറെന്തേലുമൊരു വഴി എന്റെ മുന്നിലുണ്ടായിരുന്നേൽ ഉറപ്പായ്ട്ടും ഇങ്ങനെവന്നിരുന്ന് തൻറെ കാലു ഞാൻ പിടിയ്ക്കില്ലായ്രുന്നു.. എന്റെവസ്ഥ അതായിപ്പോയി..!!”””_ കയ്യിലിരുന്ന കപ്പ് ടേബിളിലേയ്ക്കുവെച്ച് കെഞ്ചുമ്പോലെ ഞാനതു പറയുമ്പോൾ മാണിക്കോത്ത് തറവാട്ടിലെ ആൺതരിയാണെന്നോ ആൽഫാഗ്രൂപ്പ്സിന്റെ ഭാവി സിഇഒ ആണെന്നോയുള്ള ചിന്തയൊന്നും എന്നെ തൊട്ടുതടവുകപോലും ചെയ്തിരുന്നില്ല.. മനസ്സുനിറയെ അവൾമാത്രമായിരുന്നു,  എന്റെ പല്ലവി.!

 

ഞാനാപ്പറഞ്ഞതും എന്റെ മുഖത്തെ ദയനീയതയും കുറച്ചുനേരം നോക്കിയിരുന്നശേഷം അവളൊന്നു മുരടനക്കി..

 

“”…എടോ.. എനിയ്ക്കു തന്റവസ്ഥ മനസ്സിലാക്കാൻ പറ്റാഞ്ഞിട്ടല്ല.. പക്ഷേ തന്നെയിഷ്ടമായില്ലെന്നു കള്ളമ്പറയാൻ എന്നെക്കൊണ്ട് പറ്റത്തില്ല..  താനെന്നെയുമൊന്നു മനസ്സിലാക്ക്.. വേണമെങ്കിൽ താനീ ബന്ധത്തിൽനിന്നും ഒഴിവായ്ക്കോ, ഞാനെതിരു പറയത്തില്ല..

 

ഉറപ്പ്.!  പക്ഷേ ഒരു കുറവും തോന്നാത്ത തന്നെ എന്തുപറഞ്ഞാ ഞാൻ കുറ്റക്കാരനാക്കുന്നത്..??”””_ എൻറെ മുഖത്തേയ്ക്കുനോക്കി അവളതുചോദിയ്ക്കുമ്പോൾ, അങ്ങനെ ചോദിച്ചതെന്തിനെന്നോ അതിന്റെ അർത്ഥമെന്താണെന്നോ ഒന്നും മനസ്സിലാക്കാനുള്ള വിചാരമോ വിവേകമോ എനിയ്ക്കില്ലാതെ പോയി..

 

അപ്പോഴത്തെ അവളുടെ സാഹചര്യങ്ങളെക്കാൾ എനിയ്ക്കെന്റെ ലക്ഷ്യത്തിനായിരുന്നു പ്രാധാന്യം.!

 

പിന്നൊന്നും മിണ്ടാതെ കപ്പിലെ കോഫിയിൽമാത്രമായി കണ്ണുതറപ്പിച്ചിരുന്ന എന്നെ നോക്കി അവൾ പറഞ്ഞുതുടങ്ങി;

 

“”…അതൊക്കെ പോട്ടെ, ഇപ്പൊ താൻ പറഞ്ഞതുപോലെ തനിയ്ക്കു  മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണെന്നു പറഞ്ഞ് ഞാനീ ബന്ധത്തിൽനിന്നും പിന്മാറിയാലുള്ളവസ്ഥയോ..??  ഉടനെ എന്റച്ഛനത് തന്റെ വീട്ടുകാരെയറിയിയ്ക്കും.. അപ്പൊപ്പിന്നെ ഞാനീ കല്യാണംമുടക്കുന്നതും താൻ തന്റെ റിലേഷൻഷിപ്പ് നേരിട്ടു വീട്ടിൽപ്പറയുന്നതും തമ്മിൽ എന്താണു വ്യത്യാസം..??  താനൊന്നാലോചിച്ചു നോക്ക്..!!”””_  കണ്ണിൽത്തന്നെ നോക്കിയാണ് അവളത്രയുംപറഞ്ഞത്.. അവളുടെയാ നോട്ടം പലപ്പോഴുമെന്റെ ശ്രവണശക്തിയ്ക്കുമേലെ മറ തീർക്കുന്നുണ്ടായിരുന്നു..

 

“”…കഴിയ്ക്കാനെന്തേലും പറയട്ടേടോ..?? രാവിലേ അവിടെന്നിറങ്ങിയിട്ടുണ്ടാവില്ലേ..??”””_  അതിനിടയ്ക്കവൾ ചോദിച്ചതിന്,

 

“”…അതുസാരമില്ല.. ഞാൻ കഴിച്ചിട്ടാ ഇറങ്ങിയേ.. അവൾക്കെന്തേലും വേണോന്ന് ചോദിയ്ക്കണം..!!”””_ അപ്പുറത്തായി മാറി മറ്റൊരു ടേബിളിലിരുന്ന ജൂണയെ ചൂണ്ടി ഞാൻപറഞ്ഞതും അവളപ്പോൾത്തന്നെ വിഷ്ണുവിനെ വിളിച്ച് ജൂണയ്ക്കടുത്തേയ്ക്കു വിട്ടു..

 

അവനവളോട് ഓർഡർ ചോദിയ്ക്കുന്നത് കണ്ടശേഷം ഞാൻ ഋതുവിനു നേരെ തിരിഞ്ഞു;

 

“”…അങ്ങനെയാണെങ്കിൽ തനിയ്ക്കിത് ഇന്നലെയങ്ങു പറഞ്ഞാൽ പോരായിരുന്നോ..?? എന്നാപ്പിന്നെ എനിയ്ക്കു തന്നെയിഷ്ടമായിയെന്ന് ഞാൻ വീട്ടിൽ പറയില്ലായിരുന്നല്ലോ..  ഇതിപ്പോ ഞാൻ വീട്ടിലങ്ങനെ പറയുകേംചെയ്തു,  തനിയ്ക്കാണെങ്കിലിത് ബ്ലോക്കാക്കാനും പറ്റിയില്ല.. ആകെക്കൂടി പെട്ടതു ഞാനാ..!!”””_  ആലോചിയ്ക്കുന്തോറും എനിയ്ക്കു സഹിയ്ക്കാനേ പറ്റുന്നുണ്ടായിരുന്നില്ല.. കാൽച്ചുവട്ടിൽനിന്നും മണ്ണൊലിച്ചു പോകുന്നതുപോലൊരു തോന്നൽ.. നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം വെറും പാഴ്ക്കിനാവുകൾ മാത്രമായി ഒടുങ്ങുവാണോ..??

Leave a Reply

Your email address will not be published. Required fields are marked *