ഊരാക്കുടുക്ക് – 2അടിപൊളി  

 

“”…എടീ… അതിനു നിൻറെമ്മയെ നമ്മളോടൊപ്പം കൂട്ടിയാൽ പോരേ..?? പിന്നെന്റെ വീട്ടുകാരുടെ കാര്യം.. അതപ്പോഴത്തെ കാര്യമല്ലേ..??  അതിനും ദൈവമെന്തേലുമൊരു വഴി കാണിച്ചുതരും.. അതേക്കുറിച്ചു ചിന്തിയ്ക്കണ്ട നീ.. എടീ.. ഇതല്ലാതെ എൻറെ മുന്നില് മറ്റൊരു മാർഗ്ഗവുമില്ല.. അതുകൊണ്ടു പറയുന്നതാണ്.. പ്ലീസ്..!!”””

 

“”…എടാ.. ഇതൊന്നും നീ പറയുമ്പോലത്ര എളുപ്പമൊന്നുമല്ല.. ഇപ്പോൾ നിൻറെ മൂഡ് ശരിയല്ല,  അതാ നിനക്കിങ്ങനെയൊക്കെ തോന്നുന്നെ..  നീ ഓക്കെയായിട്ട് നമുക്കു സംസാരിയ്ക്കാം.. അപ്പോളൊരു തീരുമാനവുമെടുക്കാം.. ഇപ്പോ നീ എന്തായാലും ഒന്നിനെക്കുറിച്ചും ഓർക്കണ്ട.. ഞാനമ്മയ്ക്കു ടാബ്ലറ്റ് കൊടുക്കട്ടെ..!!”””_ പറഞ്ഞുകൊണ്ടവൾ കോള് കട്ടാക്കിയതും എന്റെ കണ്ണുകൾ ദയനീയമായി ജൂണയിലെത്തി നിന്നു… എല്ലാംകേട്ടിരുന്ന അവൾക്കുമപ്പോൾ ഒന്നും പറയാനുണ്ടായിരുന്നില്ല,  നിസ്സഹായതയോടെ എന്നെയങ്ങനെ നോക്കുകയെന്നതൊഴിച്ച്..

 

പിന്നെ കുറച്ചുനേരം എന്തൊക്കെയോ ആലോചിച്ചിരുന്നശേഷം,

 

“”…എടാ… ഇവളിത് സീരിയസ് തന്നല്ലേ..??”””_ ന്നൊന്ന് തിരക്കി..  പല്ലവിയുടെ സംസാരവും പെരുമാറ്റവും കണ്ടിട്ടാവണം ജൂണയങ്ങനെ ചോദിച്ചത്…

 

അവളുടെയാ ചോദ്യത്തിൽ ന്യായമുള്ളതുകൊണ്ടുമാത്രം ഞാനതിനു  മറുപടിയൊന്നും പറഞ്ഞില്ല… പക്ഷേ എനിയ്ക്കറിയാമല്ലോ എന്റെ പെണ്ണിനെ… നിത്യരോഗിയായി ആശുപത്രിക്കിടക്കയിൽ മാറിമാറി കിടക്കുന്ന അമ്മയെ ഒറ്റയ്ക്കാക്കി എന്റെ കൂടെ വരില്ലെന്ന് അവൾ പണ്ടേ പറഞ്ഞിട്ടുള്ളതാണ്… തന്നെയുമല്ല,  എത്രയൊക്കെ ഓടിയൊളിച്ചാലും മാണിക്കോത്ത് കുടുംബക്കാരുടെ കയ്യിൽനിന്നു രക്ഷപെടാൻ ഞങ്ങൾക്ക് കഴിയില്ലെന്നും അവൾക്കറിയാം…

 

പിന്നെങ്ങനെ എനിയ്ക്കൊപ്പം വരാനാണവൾ..??!!

 

പിന്നെ കുറച്ചു നേരത്തേയ്ക്ക് ഞങ്ങൾ രണ്ടാളും ഒന്നുംമിണ്ടിയില്ല.. അവൾ പുറത്തേയ്ക്കു നോക്കിയിരിയ്ക്കുമ്പോൾ ഞാൻ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… എന്നാലപ്പോഴും മുന്നിൽ പതുങ്ങിനിൽക്കുന്ന ഒളിയമ്പുകൾക്ക് തടയിടാൻ പോന്നൊരു കവചത്തിനായി പരതുകയായിരുന്നെന്റെ മനസ്സ്…

 

“”…എടാ.. നീ ടെൻഷനാവണ്ട.. എന്തെങ്കിലും മാർഗ്ഗമുണ്ടാവുംന്നേ…  നമുക്കു നോക്കാം… നീയെനിയ്ക്ക് കുറച്ചു സമയം കൂടി താ..!!”””_ ഓഫീസിലേയ്ക്കുള്ള റോഡിലേയ്ക്കു ഞാൻ വണ്ടി തിരിയ്ക്കുമ്പോഴാണ് ജൂണയതു പറഞ്ഞത്…

 

“”.. വേണ്ട.! ഇനിയെന്തു വേണമെന്ന് എനിയ്ക്കറിയാം..!!”””_ ജൂണ പറയുന്നത് കേൾക്കാൻ കൂട്ടാക്കാതെ തടയുമ്പോൾ എന്തോ ഒരുതരം  വാശിയായിരുന്നു ഉള്ളിൽ…

 

“”…എടാ.. എന്താ നിൻറെ മനസ്സിൽ..??  നീയെന്താ കാണിയ്ക്കാൻ പോണേ.??”””_ ചോദിയ്ക്കുമ്പോൾ അവളുടെ കണ്ണുകളിൽ ആശങ്ക നിഴലിട്ടിരുന്നു.. അതുമനസ്സിലായതും ഞാൻ മറുപടി പറഞ്ഞു.

 

“”…വേറെന്തു കാണിയ്ക്കാൻ..?? ഞാനീ കല്യാണത്തിന് സമ്മതിയ്ക്കാൻ പോകുന്നു..!!”””_ പറയുമ്പോൾ ചുണ്ടിലൊരു ചിരിവരുത്താനായി ഞാൻ ശ്രെമിയ്ക്കുന്നുമുണ്ടായിരുന്നു…

 

“”…എടാ.. നീയിതെന്ത് ഭ്രാന്തായീ പറയുന്നേ..??  നിന്റെ ഉള്ള ബോധംകൂടി പോയോ..??”””_ കണ്ണുംമിഴിച്ചിരുന്നവൾ ചോദിച്ചതിന്,

 

“”…ഭ്രാന്തോ..??  ഇതിലെന്തു ഭ്രാന്ത്..?? എനിയ്ക്കിപ്പോൾ ഏറ്റവുമാവശ്യമായി വേണ്ടത് സമയമാണ്.. അതിനീ കല്യാണത്തിന് സമ്മതിയ്ക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല.. അല്ലേൽ നീ പറ… ഇതിൽനിന്നും രക്ഷപെടാനൊരു വഴി നീതന്നെ പറ…

നീ പറയുമ്പോലെ ഇനിയെന്തേലുമൊക്കെ കാണിച്ച് ഇതു മുടക്കിയെന്ന് തന്നെ വിചാരിക്ക്;  അതോടെയീ പ്രശ്നം എന്നെന്നേയ്ക്കുമായി അവസാനിയ്ക്കോ..?? അങ്ങനെ തോന്നുന്നുണ്ടോ നിനക്ക്..? ? അവരുടനേ   അടുത്തതും കൊണ്ടുവരും.. അപ്പോൾ പിന്നെന്തു ചെയ്യും..?? വീണ്ടും മുടക്കുമോ..?? അങ്ങനെ എത്രവരെ പോകും..??   ഇങ്ങനെയോരോ കല്യാണം മുടങ്ങി കൊണ്ടിരിയ്ക്കുമ്പോൾ അവർക്കു ഡൗട്ട് തോന്നില്ലേ..?? അങ്ങനെ പിടിച്ചുകഴിഞ്ഞാൽ പിന്നെന്താ സംഭവിയ്ക്കുന്നതെന്ന് ഞാൻ പറയേണ്ടല്ലോ.. അതുകൊണ്ട് എന്റെ പെണ്ണിനെയങ്ങനെ കൊലയ്ക്കു കൊടുക്കാനെനിയ്ക്കു മനസ്സില്ല..!!”””_  മട്ടിലും ഭാവത്തിലും ഒരു വ്യതിയാനവും വരുത്താതെതന്നെ അത്രയുംപറയുമ്പോൾ വണ്ടി ഓഫീസ് ബിൽഡിങ്ങിന്റെ ഗേറ്റുകടന്നിരുന്നു…

 

“”…ഞാൻ നോക്കീട്ട് ഏറ്റവും ബെറ്റർ ഓപ്ഷൻ ഇതായിരിയ്ക്കും.. ഈ കല്യാണത്തിന് സമ്മതിയ്ക്കുക.. അതോടെ പിന്നെ വേറെ കല്യാണാലോചനകൾ വരുമെന്ന് പേടിയ്ക്കുകേംവേണ്ട.. അതു മുടക്കാനിട്ട് കഷ്ടപ്പെടുകേംവേണ്ട.. മാത്രവുമല്ല,  പല്ലവിയ്ക്കെപ്പോഴാണോ കൂടെവരാനുള്ള സാഹചര്യമൊക്കുന്നത് അപ്പോളവളേയുംകൊണ്ട് നാടുവിടേം ചെയ്യാം..!!”””_ വളരെ നിസാരമെന്നോണം ഞാൻ കൂട്ടിച്ചേർത്തപ്പോൾ ജൂണ ഇടയ്ക്കുകയറി… അപ്പോഴേയ്ക്കും വണ്ടി ഞാൻ ഓഫീസിന്റെ മുന്നിൽ കിതച്ചു നിന്നിരുന്നു…

 

“”…എടാ ഇതു നീ കരുതുമ്പോലെ അത്ര നിസ്സാരമല്ല… ഒരരിശം വന്നിട്ട് കിണറ്റിൽ ചാടിയാൽ പിന്നെ ഏഴരിശംവന്നൂന്നു വെച്ചാലും തിരികെക്കയറാൻ പറ്റണമെന്നില്ല… അതുകൊണ്ട് ഒരു തീരുമാനമെടുക്കുമ്പോൾ അതാലോചിച്ചു വേണമെടുക്കാൻ… സംഭവമിത് കല്യാണമാണ്,  അതു നീ വിചാരിക്കുന്നതുപോലെ കുട്ടിക്കളിയൊന്നുമല്ല… ഒരു കുരുക്ക് വീണുകഴിഞ്ഞാൽ പിന്നത് അങ്ങനെയിങ്ങനെയൊന്നും പൊട്ടിച്ചുമാറ്റാൻ പറ്റണമെന്നുമില്ല… അതുകൊണ്ടിതൊരു   ഊരാക്കുടുക്കായി നിന്റെ ജീവിതകാലം മുഴുവൻ കൂടെക്കൊണ്ടു നടക്കാൻ ഞാൻ സമ്മതിയ്ക്കുകേമില്ല..!!”””_  പറഞ്ഞുകൊണ്ടവൾ ഡോറ് തള്ളിത്തുറന്നു പുറത്തിറങ്ങി സെക്യൂരിറ്റിയേയും കടന്ന് ആൽഫാഗ്രൂപ്പ്സെന്ന് പച്ചയിൽ വെള്ള അക്ഷരത്തിലെഴുതി ബോർഡ് സ്ഥാപിച്ചിരുന്ന ബിൽഡിങ്ങിന്റെ എൻട്രൻസിലേയ്ക്കു കയറി…

 

ഉടനെ ചാടിപ്പുറത്തിറങ്ങിയ ഞാൻ വണ്ടിയുടെ കീ സെക്യൂരിറ്റിയുടെ കയ്യിൽകൊടുത്തിട്ട് അവളുടെ പിന്നാലേയോടുകയായിരുന്നു.. കൂട്ടത്തിൽ,

 

“”…എന്നാരുപറഞ്ഞു..??  നീ സമ്മതിയ്ക്കും.! നീയെന്റെ കൂടെനിൽക്കും.! ഈ കല്യാണം നമ്മൾ നടത്തുകേം ചെയ്യും.! എനിയ്ക്കുവേണ്ടി… എനിക്കുവേണ്ടി നീയിതു ചെയ്യും..!!”””_  എന്നുകൂടി വിളിച്ചുപറയുമ്പോൾ പലതും തീരുമാനിച്ചുറപ്പിച്ച ഭാവമായിരുന്നു എനിയ്ക്ക്…

 

…തുടരും.!

 

❤️അർജ്ജുൻ ദേവ്❤️

Leave a Reply

Your email address will not be published. Required fields are marked *