എനിക്കായ് – 6 2

ഒരു നിമിഷം.. ഞാൻ അവളെ കെട്ടിപിടിച്ചു ഉമ്മ വച്ചു. ആ ചുണ്ടിൽ തന്നെ.. എന്റെ കൈകൾ അവളുടെ നഗ്നമായ പുറത്ത് ഓടി നടന്നു.

പെട്ടന്ന് അവൾ എന്നെ തള്ളിമാറ്റി കിതച്ചുകൊണ്ട് എന്നെ നോക്കി.

“സോറി. പെട്ടെന്ന്… അറിയാതെ… സോറി ചേച്ചി..”

എന്റെ മുഖഭാവം കൊണ്ടാവാം ഒന്നും പറയാതെ അവൾ ഇറങ്ങി പോയി.

……
ഉച്ച കഴിഞ്ഞു ഞങ്ങൾ ഇറങ്ങിയപ്പോൾ.

കുറെ ദൂരം കഴിഞ്ഞപ്പോൾ അവൾ പെട്ടെന്ന് തിരിഞ്ഞു നിന്നു.

“നീ ഒന്ന് കണ്ണടച്ചെൻ.”

“എന്തിനാ ചേച്ചി”

“കണ്ണടക്കേട ചെക്കാ”

ഞാൻ കണ്ണടച്ചപ്പോൾ അവളുടെ ചുണ്ടുകൾ എന്റെ നെറ്റിയിൽ അമർന്നു.
എന്റെ രണ്ട് കണ്ണിലും
എന്റെ രണ്ട് കവിളിലും.

ഇപ്പോൾ ചുണ്ടിൽ അമരും എന്നു പ്രതീക്ഷിച്ചെങ്കിലും അത് മാത്രം കിട്ടിയില്ല. പെട്ടെന്ന് എന്റെ കഴുത്തിൽ ഒരു മാല അവൾ ഇട്ടു.

“ഇനി കണ്ണു തുറന്നോ”

ഒരു ചുവന്ന ചരടിൽ കോർത്ത പുലിയുടേത് പോലുള്ള പല്ല്.

“ഒറിജിനൽ പുലി പല്ല് ആണ് ചെക്കാ കളയരുത്”

“ശരി ചേച്ചി. എന്നാ ഞാൻ ഇത്പോലെ ഒരു താലി ചേച്ചിടെ കഴുത്തിൽ ഇടുക”

“നീ കളിക്കാണ്ട് വന്നേ പോവാം”

അല്പം നടന്നു കഴിഞ്ഞു നടന്നുകൊണ്ട്‌ തന്നെ ചേച്ചി പറഞ്ഞു.

“വയസ്സ് മാത്രമല്ല പ്രശ്നം. നിന്റെ അച്ഛനോട് ഉള്ള കടപ്പാട്. നല്ലൊരു ഭാവി ഉള്ള നി എന്റെ പിന്നാലെ നടന്നു നശിപ്പിക്കാതെ പഠിക്കണം നന്നായി. പിന്നൊന്നു. ഇവിടെ ഉണ്ടായതും കണ്ടതും എല്ലാം ഇവിടെ മറക്കണം”

വീട്ടിൽ എത്തി ക്ഷീണം കൊണ്ട് ഉറങ്ങാൻ കിടന്നു. പാതി മയക്കത്തിൽ എന്റെ ചുണ്ടിൽ ഒരു ചുണ്ടുകൾ അമരുന്നത് മനസ്സിലായെങ്കിലും ഞാൻ ഉറക്കം നടിച്ചു..
…..

കുറെ ദിവസങ്ങൾക്കു ശേഷം ഒരിക്കൽ കോളേജിൽ പോകാൻ തുടങ്ങുമ്പോൾ പാർവതി ആണ് പറഞ്ഞത് അന്ന് കൺമണിയുടെ പിറന്നാൾ ആണെന്ന്. ക്ലാസ്സ് കട്ട്‌ ചെയ്തു പുറത്ത് പോയി അവൾക്കായി ഒരു വാച്ച് വാങ്ങി ഞാൻ വന്നു. വൈകിട്ട് വിഷ്ണു കേക്ക് കൊണ്ടാണ് വന്നത്. എല്ലാരും നിർബന്ധിച്ചപ്പോൾ അവൾ കേക്ക് മുറിച്ചു ഒരിക്കലും കഷ്ണം പാർവതിക്ക് നൽകി. പെട്ടെന്ന് അടുത്ത് ചെന്ന് വാ തുറന്ന വിഷ്ണുവിനും അവൾ നൽകി. അടുത്തത് എനിക്കെന്ന് കരുതി എങ്കിലും അവൾ പറഞ്ഞു.

“ഇനി എല്ലാരും മുറിച്ചു കഴിച്ചോ”

എനിക്ക് നിരാശ ആയെങ്കിലും അത് കാണിക്കാതെ ഗിഫ്റ്റ് അവൾക്ക് നൽകി അവളെ വിഷ് ചെയ്തു.

“വാച്ചോ? ഞാൻ കെട്ടൊന്നുമില്ല. ആർക്കേലും കൊടുക്കാം..”

എനിക്കാകെ നിരാശ ആയി ആരെയും കാണിക്കാതെ ചിരിച് കളിച്ചു കുറച്ചു നേരം നിന്നെങ്കിലും അല്പം കഴിഞ്ഞു ഞാൻ കിടക്കാൻ പോയി.

അല്പം കഴിഞ്ഞു റൂമിലെ അരണ്ട വെളിച്ചത്തിൽ ഒരു കൈ എന്റെ വായിലേക്ക് ഒരു കൊച്ചു കഷ്ണം കേക്ക് വച്ചു തന്നു. പെട്ടന്ന് എന്റെ കവിളിൽ ഒരു ചുണ്ടമർന്നു.

“താങ്ക് യു സൊ മച്ച് ചെക്കാ..”

…….
കാലം പൊയ്ക്കൊണ്ടിരുന്നു. ഞാൻ കരുതുന്ന പോലെ ഒരു പ്രണയം അവൾക്കും ഉണ്ടെന്ന് ഉറപ്പാണെങ്കിലും എത്ര തവണ മുട്ടി നോക്കിയിട്ടും അവൾ അടുക്കുന്നുണ്ടായിരുന്നില്ല. ഇതിനിടയിൽ അവൾ പലപ്പോഴും അവിടേക്ക് പോയെങ്കിലും ഒരു വട്ടം മാത്രം എന്നെ കൊണ്ടുപോയി.

ഞാൻ സെക്കൻഡ്ഇയർ ആയി. ഞാൻ പഴയ എപ്പോളും കരയുന്ന ചോക്ളറ്റ് പയ്യനിൽ നിന്നും മാറ്റം വന്നിരുന്നു. വലിയ മാറ്റങ്ങളില്ലാതെ ആ വർഷവും കടന്നുപോയി. ഞാൻ ആയിരുന്നു അത് വരെ ഉള്ള യൂണിവേഴ്സിറ്റി ടോപ്പർ..

മൂന്നാം വർഷം…

ഒരു കലക്ടറേറ് മാർച്ചിൽ ലാത്തിച്ചാർജ് ഉണ്ടായി. എന്നെ മാത്രം കോളേജിൽ വിട്ട് ബാക്കി വീട്ടിലെ എല്ലാവരും അതിലുണ്ടായിരുന്നു. ആണുങ്ങളെ ഒക്കെ പോലിസ് അറസ്റ്റ് ചെയ്തു. പാർവതിയെ അവളുടെ വീട്ടുകാർ നിര്ബന്ധമായി കൊണ്ടുപോയി. ഉച്ചക്കാണ് ഞാൻ ഇതറിഞ്ഞത്. ഞാൻ ഉടനെ വീട്ടിൽ പോയി. വീട് ഉള്ളിൽ നിന്ന് ലോക്ക് ആയിരുന്നു. ഞാൻ തട്ടി ഏതാനും നിമിഷം കഴിഞ്ഞു ആരാണ് എന്നു കണ്മണി ചോദിച്ചു.

“ഞാനാ ചേച്ചി..”
അല്പം കഴിഞ്ഞു അവൾ വാതിൽ തുറന്നു.

“എന്താടാ ചെക്കാ ക്ലാസ്സ് ഇല്ലേ”

“ഞാൻ പൊന്നു”

“അങ്ങനെ എങ്ങനാ നിനക്ക് പഠിക്കണ്ടേ.”

“ചേച്ചിക്ക് എന്താണ് പറ്റിയെ”

Leave a Reply

Your email address will not be published. Required fields are marked *