എനിക്കായ് – 6

“ഇനി ഒരിക്കലും കരയില്ല ഞാൻ.. സത്യം..”

എന്റെ ചെവിയിലിരുന്ന അവളുടെ ചുണ്ടുകൾ എന്റെ നെറ്റിയിലേക് അരിച്ചിറങ്ങി.

“ഗുഡ്‌ബോയ്”

അവൾ എന്റെ ഇരു കണ്ണുകളിലും ഉമ്മ വച്ചു.. എന്റെ കണ്ണുകൾ അടഞ്ഞു. അടുത്തതായി കവിളിൽ അവളുടെ ചുംബനം പ്രതീക്ഷിച്ച എന്റെ ചുണ്ടിൽ ആണ് അവളുടെ ചുണ്ടമർന്നത്.. എന്റെ കീഴ്ചുണ്ട് അവൾ പതിയെ അവളുടെ വായ്ക്കുള്ളിലാക്കി. ചെറിയ ഈർപ്പമുള്ള അവളുടെ കീഴ്ചുണ്ട് ഞാനും വലിച്ചുകുടിച്ചു.. ഒരു മിനിട്ടോളം എടുത്ത ആ ചുംബനത്തിൽ പതിയെ രണ്ടുപേരുടെയും നാവുകളും ഇണ ചേർന്നു..

ഇതിനിടയിൽ എന്റെ കൈ അവളുടെ ഷെഡ്‌ഡി ഇടാത്ത പാവാടക്ക് പുറത്തുകൂടെ ചന്തി കുഴച്ചുമറിക്കുന്നുണ്ടായിരുന്നു. എന്റെ കുട്ടൻ താഴെ ബലം വച്ച് അവളുടെ തുടയിൽ അമർന്നിരുന്നു.അതറിഞ്ഞ അവൾ എന്റെ ചുംബനത്തിൽ നിന്ന് അകന്നു മാറി..

“ചെക്കൻ ആള് ശരിയല്ല.. ”

“എന്റെ പെണ്ണല്ലേ നീ. പിന്നെന്താ”

“ആര് പറഞ്ഞു? നീ എന്താ വിളിച്ചേ ചെക്കാ”
“എനിക്കിഷ്ടമുള്ളത് ഞാൻ വിളിക്കും. അതുപോട്ടെ. എന്നോട് ഇപ്പോൾ പറഞ്ഞൂടെ എന്നെ ഇഷ്ടമാണെന്നു.”

അവൾ എന്റെ കണ്ണിൽ നോക്കി ആ കണ്ണിൽ ആദ്യമായി നാണം ഞാൻ കണ്ടു.. അവൾ പതിയെ മൊഴിഞ്ഞു.

“എനിക്ക് ഈ ചെക്കനെ… അയ്യടാ പോടാ ചെക്കാ.. ”

അതും പറഞ്ഞു അവൾ എന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു. എന്റെ മുലക്കണ്ണുകളിൽ കുസൃതി കാട്ടിയ ചുണ്ടുകൾ പതിയെ നിശ്ചലമായി. ഞാൻ നോക്കിയപ്പോൾ അവൾ ക്ഷീണം കൊണ്ട് ഉറങ്ങിയിരുന്നു.. ഞാനും അവൾക്കൊപ്പം കിടന്നുറങ്ങി..
….
പിന്നെയും രണ്ട് വട്ടം മുരുകന്റെ സ്ഥലത്ത് പോയിരുന്നു. ഒരുമിച്ചു ഒരേ കട്ടിലിൽ കെട്ടിപിടിച്ചു കിടന്നെങ്കിലും ഒരിക്കലും അവൾ എന്നോട് ഇഷ്ടമാണെന്ന് സമ്മതിച്ചില്ല. ആ മുലകളും കുണ്ടിയും യോനിയുമൊഴികെ എല്ലാം എനിക്ക് പലപ്പോഴും ദർശനം നൽകി..
…..

കാലം പിന്നെയും ഉരുണ്ടു. ഇതിനിടയിൽ കൃഷ്ണേട്ടന്റെ നിര്ബന്ധം മൂലം പാസ്പോർട് എടുത്തിരുന്നു.

എന്റെ അവസാന പ്രാക്ടിക്കലിന് മുൻപ് കണ്മണി വന്നു ചോദിച്ചു..

“പോരുന്നോ മുരുകന്റെ അവിടേക്ക്. ഒരുമാസം അവിടെ ആക്കാം.”

“കൃഷ്ണേട്ടനെ കണ്ടിട്ട് വന്നാൽ പോരെ?”

“കൃഷ്ണേട്ടൻ അവിടെ വരും ചെക്കാ.”

“എങ്കിൽ ഒക്കെ.. ”

എക്സാം കഴിഞ്ഞ അന്ന് വീട്ടിൽ തന്നെ കിടന്നു പിറ്റേന്ന് അതിരാവിലെ ഞങ്ങൾ പുറപ്പെട്ടു.. ബസ് ഇറങ്ങിക്കഴിഞ്ഞു ഇടവഴിയിലൂടെ ഞങ്ങൾ കൈ കോർത്തു പിടിച്ചു പ്രേമഭാജനങ്ങളെ പോലെ നടന്നു..

“അതേ, നാല് ദിവസം കഴിഞ്ഞാ എനിക്ക് ഇരുപത്തി ഒന്ന് വയസാകും. എന്റെ അച്ഛൻ മരിച്ചിട്ട് ആറു വർഷവും. എന്നും ആ കട്ടിലിൽ നിനക്കൊപ്പം”

“നിനക്കോ ചേച്ചി എന്ന് വിളിയെടാ.”

അവൾ ഇടയിൽ കയറി

“നീ പോടീ പറയുന്ന കേൾക്കു. എന്നും നമ്മൾ ഒരുമിച്ചു കിടക്കുമ്പോൾ ഞാൻ അച്ഛന്റെ പുഞ്ചിരിക്കുന്ന മുഖം സ്വപ്നം കാണാറുണ്ട്.. എനിക്കുറപ്പാ അച്ഛന് നീ എന്റേതാവുന്നത് ഇഷ്ടമാണെന്ന്. ആയിക്കൂടെ.? ഞാൻ കാര്യായി ചോദിക്കുന്നതാ..”

അവൾ എന്റെ നേരെ തിരിഞ്ഞു പറഞ്ഞു.

“ആദ്യം നിനക്ക് ഇരുപത്തി ഒന്നാവട്ടെ ചെക്കാ”

ആ നാല് ദിവസങ്ങളും ഞാൻ വളരെ സന്തോഷത്തിൽ ആയിരുന്നു..

അങ്ങനെ എന്റെ ഇരുപത്തി ഒന്നാം ജന്മദിനം പിറന്നു. എനിക്ക് മുൻപേ എണിറ്റു കുളിച്ചു ആദിവാസി വേഷത്തിൽ അവൾ എന്നെയും നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

“ഹാപ്പി ബർത്ത്ഡേ കണവാ”

അവളുടെ മുഖം എന്റെ നേരെ കുനിഞ്ഞു. എന്റെ മുഖത്തിന്‌ മുകളിൽ അവളുടെ മുഖം ഒഴുകി നടന്നപ്പോൾ എന്റെ കൈകൾ ആദ്യമായി അവളുടെ വയറിലൂടെ സാരിക്കുള്ളിൽ ഇടതു മുലയിൽ സ്പർശിച്ചു.. ആ മുലകണ്ണിനെ എന്റെ വിരലുകൾ തെരുപിടിക്കുമ്പോളേക്കും അവൾ അകന്നു മാറി പറഞ്ഞു.

“പോയി പല്ല് തേച്ചു കുളിച്ചു വാ ചെക്കാ. കുറെ കറങ്ങാനുള്ളതാ.. കൃഷ്ണേട്ടൻ വരും വൈകിട്ട്..”

കുളി കഴിഞ്ഞ് ബ്രേക്ഫാസ്റ് കഴിഞ്ഞു ഞങ്ങൾ ചങ്ങാടത്തിൽ പുലിയെ കണ്ട സ്ഥലത്തേക്ക് പോയി. എല്ലാവട്ടവും അവിടെ പോകാറുണ്ട് എങ്കിലും ആദ്യമായ് ആയിരുന്നു ഞാനും അവളും മാത്രം ചങ്ങാടത്തിൽ.. പക്ഷെ അവിടെ ചെന്നപ്പോൾ മൂന്നാലു പേര് ഉണ്ടായിരുന്നു..
“നിനക്ക് ചാരായം വേണോ.”

പലപ്പോഴും അവർ കുടിക്കുന്നത് കണ്ടെങ്കിലും ആദ്യമായാണ് കണ്മണി ചോദിക്കുന്നത്.
എന്റെ മറുപടി കാക്കാതെ തന്നെ മരം കൊണ്ടുള്ള ഒരു പാത്രത്തിൽ ചാരായം എനിക്ക് നേരെ നീട്ടി.

“പച്ചമരുന്നൊക്കെ ചേർത്തതാ.. കുടിച്ചോ”

ഒരു കവിൾ കുടിച്ചത് പോയ വഴി മുഴുവൻ കത്തിച്ചു.. അതു കുടിച് കഴിഞ്ഞതും ഒരു ഇലയിൽ ഏതോ ഇറച്ചിയും കിഴങ്ങും എനിക്കും കണ്മണിക്കും തന്നു.

“കാട്ടുപന്നി ആണ്. എങ്ങനെ ഉണ്ട് ചെക്കാ”

അടിപൊളി രുചി ആയിരുന്നു. കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ അത്യാവശ്യം നല്ല മൂഡ് ആയിരുന്നു. എങ്കിലും എങ്ങനെയൊക്കെയോ ഏറുമാടത്തിൽ കയറി. കണ്മണി ചാരികിടന്നു അവളുടെ നെഞ്ചിൽ എന്നെ ചാരി കിടത്തി എന്റെ തല അവളുടെ മുലയിടുക്കിൽ അമർത്തി അവൾ എന്നോട് പറഞ്ഞു.

“ഇത്തിരി നേരം ഉറങ്ങിക്കോ”

അപ്പോളേക്കും എന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു..

കുറെ നേരം കഴിഞ്ഞപ്പോൾ അവൾ എന്നെ തട്ടിവിളിച്ചു.

“എണീക്ക് ചെക്കാ ഇനിം കുറെ പരിപാടി ഉണ്ട് മോനെ.”

കണ്ണു തുറന്നപ്പോൾ എന്റെ ചെവിയിൽ മുഖം അടുപ്പിച്ചു അവൾ പറഞ്ഞു

“നീ എന്നെ സ്നേഹിക്കുന്നതിലും ഒരായിരം ഇരട്ടി ഞാൻ നിന്നെ സ്നേഹിക്കുന്നു…… ”

ഞാൻ അവളുടെ ചുണ്ടിൽ എന്റെ ചുണ്ടമർത്തി.. എന്റെ കൈകൾ അവളുടെ ശരീരത്തിൽ ഇഴഞ്ഞു നടന്നു.

“മതി ചെക്കാ ഇനി പിന്നേ. നിനക്ക് ഇനി ചാരായം വേണോ.
അവൾ ഒരു കുപ്പി നീട്ടി എന്റെ നേരെ.. ”

ഞാൻ ഒരു കവിൾ കുടിച്ചപ്പോ അവളും എന്റെ കൈയിൽ നിന്നു വാങ്ങി രണ്ട് കവിൾ കുടിച്ചു. ഞാൻ വീണ്ടും കൈ നീട്ടിയപോ അവൾ തടഞ്ഞു.

“ഇനി താഴെ ചെന്നിട്ടു മതി.. വാ താഴെ പോകാം”

ഞങ്ങൾ താഴെ ഇറങ്ങുമ്പോൾ സന്ധ്യ ആയിരുന്നു. താഴെ ചെന്നതും അവൾ കുപ്പി നീട്ടി.. ഞാൻ അതും കുടിച്ചു ഒരുവിധം നല്ല പറ്റായി

അവൾ എന്നെ ചേർത്തു പിടിച്ചു പതുക്കെ നടന്നുകൊണ്ട്‌ ചോദിച്ചു.

“എന്നെ ഒത്തിരി ഇഷ്ടാണോ.. ”

“അതേ ഒത്തിരി ഒത്തിരി ഒത്തിരി.. ”

“ഞാൻ പറഞ്ഞാ എന്തും ചെയ്യോ”

“എന്തും ചെയ്യും എന്റെ പെണ്ണിന് വേണ്ടി.”

“ഒരാളെ കൊല്ലാൻ പറഞ്ഞാ കൊല്ലുമോ?”

“ഒരാളെ അല്ല നൂറാളെ കൊല്ലാം..”

അവൾ എന്നെ ഒരു വശത്തേക്ക് കൊണ്ട് പോയി. അവിടെ ഒരാളെ മരത്തിൽ ചുറ്റി നിറുത്തിയിരുന്നു. കൃഷ്ണേട്ടനും വേറെ മൂന്നാലു പേരും അവിടെ ഉണ്ടായിരുന്നു.. അവരിൽ നിന്ന് ഒരു വാൾ കണ്മണി വാങ്ങി എനിക്ക് നൽകി..

“എന്നാ കൊല്ല്.”
അതുവരെ പതിയെ സംസാരിച്ച അവളുടെ അലർച്ച അവിടെ മുഴങ്ങി.. അതുവരെ ഇല്ലാത്ത ഭീകരമായ ഭാവത്തോടെ അവൾ വടിവാൾ എനിക്ക് നേരെ നീട്ടി.. ആ കണ്ണുകളിലെ ആജ്ഞാ ശക്തിയിൽ എന്റെ കൈ വാളിന് നേരെ നീണ്ടു.. എന്റെ മനസ്സിനെ നിയന്ത്രിച്ചിരുന്നത് അവളായിരുന്നു അപ്പോൾ..

Leave a Reply

Your email address will not be published. Required fields are marked *