“നീ എന്നെ സ്നേഹിക്കുന്നതിലും ഒരായിരം ഇരട്ടി ഞാൻ നിന്നെ സ്നേഹിക്കുന്നു…… ”
ഞാൻ അവളുടെ ചുണ്ടിൽ എന്റെ ചുണ്ടമർത്തി.. എന്റെ കൈകൾ അവളുടെ ശരീരത്തിൽ ഇഴഞ്ഞു നടന്നു.
“മതി ചെക്കാ ഇനി പിന്നേ. നിനക്ക് ഇനി ചാരായം വേണോ.
അവൾ ഒരു കുപ്പി നീട്ടി എന്റെ നേരെ.. ”
ഞാൻ ഒരു കവിൾ കുടിച്ചപ്പോ അവളും എന്റെ കൈയിൽ നിന്നു വാങ്ങി രണ്ട് കവിൾ കുടിച്ചു. ഞാൻ വീണ്ടും കൈ നീട്ടിയപോ അവൾ തടഞ്ഞു.
“ഇനി താഴെ ചെന്നിട്ടു മതി.. വാ താഴെ പോകാം”
ഞങ്ങൾ താഴെ ഇറങ്ങുമ്പോൾ സന്ധ്യ ആയിരുന്നു. താഴെ ചെന്നതും അവൾ കുപ്പി നീട്ടി.. ഞാൻ അതും കുടിച്ചു ഒരുവിധം നല്ല പറ്റായി
അവൾ എന്നെ ചേർത്തു പിടിച്ചു പതുക്കെ നടന്നുകൊണ്ട് ചോദിച്ചു.
“എന്നെ ഒത്തിരി ഇഷ്ടാണോ.. ”
“അതേ ഒത്തിരി ഒത്തിരി ഒത്തിരി.. ”
“ഞാൻ പറഞ്ഞാ എന്തും ചെയ്യോ”
“എന്തും ചെയ്യും എന്റെ പെണ്ണിന് വേണ്ടി.”
“ഒരാളെ കൊല്ലാൻ പറഞ്ഞാ കൊല്ലുമോ?”
“ഒരാളെ അല്ല നൂറാളെ കൊല്ലാം..”
അവൾ എന്നെ ഒരു വശത്തേക്ക് കൊണ്ട് പോയി. അവിടെ ഒരാളെ മരത്തിൽ ചുറ്റി നിറുത്തിയിരുന്നു. കൃഷ്ണേട്ടനും വേറെ മൂന്നാലു പേരും അവിടെ ഉണ്ടായിരുന്നു.. അവരിൽ നിന്ന് ഒരു വാൾ കണ്മണി വാങ്ങി എനിക്ക് നൽകി..
“എന്നാ കൊല്ല്.”
അതുവരെ പതിയെ സംസാരിച്ച അവളുടെ അലർച്ച അവിടെ മുഴങ്ങി.. അതുവരെ ഇല്ലാത്ത ഭീകരമായ ഭാവത്തോടെ അവൾ വടിവാൾ എനിക്ക് നേരെ നീട്ടി.. ആ കണ്ണുകളിലെ ആജ്ഞാ ശക്തിയിൽ എന്റെ കൈ വാളിന് നേരെ നീണ്ടു.. എന്റെ മനസ്സിനെ നിയന്ത്രിച്ചിരുന്നത് അവളായിരുന്നു അപ്പോൾ..
ഒരു നിമിഷം. എന്റെ കൈ ഉയർന്നുതാണു അയാളുടെ പുറം പൊളിഞ്ഞു ചോര എന്റെ മുഖത്തേക്ക് തെറിച്ചു..
രണ്ട് പേര് ചേർന്ന് അയാളുടെ കെട്ടഴിച്ചു എനിക്ക് നേരെ തിരിച്ചു..
വായിൽ തുണി തിരുകിയ നിലയിൽ അയാൾ !!! എന്റെ അമ്മയുടെ രണ്ടാം ഭർത്താവ് !!!!
എന്റെ കയ്യിൽ നിന്നും വാൾ താഴെ വീണു. അതോടൊപ്പം കുഴഞ്ഞു ഞാനും..
