എനിക്കായ് – 6 2

“എനിക്ക് ചെക്കാ. ഇറങ്ങാറായ്.”

ഒരു ചെറിയ പെട്ടിക്കട മാത്രമുള്ള ഒരു സ്റ്റോപ്പിൽ ഞങ്ങളിറങ്ങി. ഓരോ ചായ കുടിച്ചു ഞങ്ങൾ നടക്കാൻ തുടങ്ങി. ഒരു ഇടവഴിയിൽ കൂടെ നടക്കുമ്പോൾ മുൻപിൽ ഒരു മല ദൃശ്യമായിരുന്നു.

“ആനേനെ പേടി ഉണ്ടാ നിനക്ക്”

“പേടി ഒന്നുമില്ല. എന്നാലും. ആന ഉണ്ടാവോ”

“ആറുമണി കഴിഞ്ഞ ഇറങ്ങും. നമുക്കപ്പോളെക്കും എത്താം. നാലല്ലേ ആയുള്ളൂ”

“രണ്ട് മണിക്കൂർ നടക്കണോ”

“മം. എന്തെ പറ്റില്ലേ”

“ആ ഞാൻ നടക്കും”

“കാണാം. എടുക്കാൻ പറഞ്ഞു വരുന്നത്”

“ഓ പിന്നേ”

പതിനഞ്ചു മിനുട്ട് നടന്നു കഴിഞ്ഞു കാണും ഞങ്ങൾ ഒരു തോടിനു മുൻപിലെത്തി.

“ഇത് മുറിച്ചു കടക്കണം. ജീൻസ് ഊരിക്കൊ. നാണിക്കേണ്ട.”

ഞാൻ നാണിച്ചു നിന്നപ്പോൾ എന്നെ അതിശയപ്പെടുത്തി എനിക്ക് പിന്തിരിഞ്ഞു കണ്മണി അവളുടെ ചുരിദാറിന്റെ പാന്റ് ഊരി. അത് കഴിഞ്ഞു അവൾ എന്നെ നോക്കിയപ്പോൾ ഞാൻ അപ്പോളും ജീൻസ് മാറാതെ നിൽക്കാണ്.

“ഓ അവന്റെ നാണം. പെണ്ണിനില്ലാത്ത എന്ത് നാണട നിനക്ക്. അല്ലെത്തന്നെ ഞാൻ കാണാത്തതാണോ.”

ഞാൻ വേഗം ജീൻസ് ഊരി.

“ഞാൻ നടക്കണ വഴി നോക്കി നടക്കണം കേട്ടോ.”

അവൾ പതിയെ തൊട്ടിലിറങ്ങി. പിറകെ ഞാനും കണ്ണീർ പോലെ തെളിഞ്ഞ ജലം. കാലുമരവിപ്പിക്കുന്ന തണുപ്പ്. കാലെടുത്തു വച്ചതും കുറെ മീനുകൾ കാലിൽ കൊത്താൻ തുടങ്ങി..

“ഹൗ”

ഇക്കിളിയും തണുപ്പും കൊണ്ട് ഞാൻ പറഞ്ഞു .

“നല്ല തണുപ്പുണ്ടല്ലേ.”

“തണുപ്പും മീനും”

അപ്പോളേക്കും അവൾ പകുതി എത്തിയിരുന്നു. വെള്ളത്തിന്റെ ആഴം കൂടുന്നതിനനുസരിച്ച് അവളുടെ ചുരിദാർ പൊക്കി പിടിച്ചുകൊണ്ടിരുന്നു.
നടുവിലെത്തിയപ്പോൾ അവളുടെ ഷെഡ്‌ഡിയുടെ അതേ ലെവൽ വരെ അവൾ ചുരിദാർ പൊക്കി. വെള്ളത്തിലൂടെ അവളുടെ തുടകൾ മുഴുവൻ കാണാമായിരുന്നു. അവളുടെ കാലിൽ കൊത്തുന്ന ഒരു മീനാകാൻ എനിക്ക് കൊതി തോന്നി. പക്ഷെ എന്റെ ഉപബോധമനസ്സ് അവളെ അങ്ങനെ ഒന്നും കാണല്ലേ എന്നു എന്നെ ഉപദേശിച്ചു കൊണ്ടിരുന്നു.

“എന്റെ കാലു നോക്കി നടന്നു വെള്ളത്തിൽ വീഴണ്ട കേട്ടോ”

അവൾ എന്റെ നോട്ടം കണ്ടെന്നു മനസ്സിലായതും എന്റെ തല കുനിഞ്ഞു. എങ്കിലും പറഞ്ഞു.

“ചേച്ചി അല്ലെ സ്റ്റെപ് നോക്കി നടക്കാൻ പറഞ്ഞെ”

“അയ്യോ ഒരു പുണ്യാളൻ”

കരയിലെത്തിയതും അവളൊരു പാറയിൽ ചാരി ഇരുന്നു. എന്നെ പിടിച്ചു അടുത്തുള്ള പാറയിലിരുത്തി.

“എന്താ ചെക്കാ? ബസിൽ വച്ച് ചുരിദാർ ഒന്നകന്നപ്പോൾ അടുപ്പിച്ചു വയ്പ്പിക്കുന്നു. നിനക്കെന്താ പ്രശ്നം അതോണ്ട്”

“അത് അപ്പുറത്ത് നിൽക്കണ കിളവന്റെ കണ്ണു അവിടെ ആയിരുന്നു. അതാ”

“അപ്പോൾ നമ്മുടെ വീട്ടിൽ വച്ച്
ഞാൻ എപ്പോളെങ്കിലും കുനിഞ്ഞ അപ്പോൾ നി മുന്നിൽ കേറുന്നതോ”

“അതൊന്നുമില്ല.”

“പറയെടാ കളിക്കാതെ.”

“ആ വിഷ്ണുന്റെ നോട്ടം ശരിയല്ല”

“അതെനിക്കും അറിയാം അല്ലേലും അവനിത്തിരി ഇളക്കമുണ്ട് എന്നോട്”

“അപ്പോൾ ചേച്ചിക്കൊ”

“നിനക്കെന്താ തോന്നുന്നേ?”

“എനിക്കറിയില്ല”

“എന്താ നിനക്കിഷ്ടം അവന്റെ പിന്നാലെ നടക്കുന്നതോ അതോ?”

“അത് വേണ്ട”

എന്റെ മറുപടി പെട്ടെന്ന് ആയിരുന്നു. എന്റെ ആവേശം കണ്ടു അവൾ ചോദിച്ചു

“എന്തെ”

“ഏയ്‌”

അവൾ പെട്ടെന്ന് എന്റെ കൊങ്ങക്ക് കയറിപ്പിടിച്ചു. എന്റെ ഷർട് ചുളിഞ്ഞു പൊന്തി. അവൾ എന്നോട് ചേർന്ന് നിന്നു. അവളുടെ മുഖം എന്റെ തൊട്ടടുത്തെത്തി. ഞാൻ ഭീതിയോടെ അവളെ നോക്കി.

“പറയെടാ എന്താണെന്ന്”

ഞാൻ ഇപ്പോൾ കരയും എന്ന നിലയിൽ പറഞ്ഞു.

“എനിക്ക് ചേച്ചീനെ വേറെ ആരും നോക്കണത് ഇഷ്ടല്ല. എനിക്ക് ചേച്ചീനെ നഷ്ടപ്പെടുമോ എന്നു പേടിയാ. എന്നെ സ്നേഹിക്കാൻ വേറെ ആരുമില്ല. എന്റെ അമ്മക്ക് പോലും എന്നെ വേണ്ട. ചേച്ചി വിഷ്ണുചേട്ടനോട് ഇഷ്ടാണ് എന്നു പറഞ്ഞ പിന്നേ പാർവതി ചേച്ചിടെ പോലെ എപ്പോളും ആൾടെ പിന്നാലെ നടക്കാനേ സമയമുണ്ടാവു”

അപ്പോളേക്കും ഞാൻ പൊട്ടിക്കരഞ്ഞു തുടങ്ങി. കണ്മണി എന്നെ അവളുടെ തോളിൽ ചേർത്ത് എന്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചു. ഇടക്ക് എന്റെ മുഖം അവളുടെ നെഞ്ചിലെത്തിയിരുന്നു. ഏതാനും മിനുട്ട് ഞാൻ ആ നെഞ്ചിലും തോളിലും കിടന്ന് കരഞ്ഞു. ഇടക്കവളുടെ കൈകൾ എന്റെ മുടിയിലൂടെ തഴുകാൻ തുടങ്ങി. പക്ഷെ പെട്ടെന്ന് അവൾ എന്നെ അകറ്റി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *