എന്റെ അനൂട്ടി – 4 21

“”” അയ്യടാ ഗുണ്ടുമുളകിൻ്റെ കോലവും കൊണ്ട് നീ പ്രേമിക്കാൻ നടക്കാ…. ഇപ്പൊ കിട്ടിയതെന്നെ….. ,””””

“”” അങ്ങനെ നീയെന്നെ കളിയാക്കുവെന്നും വേണ്ട…. നീ നോക്കിക്കോ നിൻ്റെ മുന്നിലൂടെ ഞാനും നടക്കും ഒരുതീനയും കൂട്ടി…. “””

“”” തന്നേ തന്നേ…. ഒന്ന് പോയെടാ ചേർക്കാ….. നടന്നത് തന്നെ……. അല്ല ഞാൻ ചോദിക്കാൻ വിട്ടു…. നീ പോയപ്പോ കീർത്തു ഉണ്ടായിരുന്നോ….. “””

“”” ഏയ് ഇല്ലഡയ്…. ചേച്ചിയെ കണ്ടില്ല….. “””

“”” ചിലപ്പോ അവള് സായി കൃഷ്ണയുടെ (അൽ Mr കുണ്ണൻ സർ) വീട്ടി പോയിക്കാണും…. നാളയല്ലേ അമ്പലത്തിൽ ഉത്സവം അയിൻ്റെ ഇടയിൽ അവൻ്റെ ചേച്ചിയുമായി ഇവക്കർടെ ടീംസെത്ത് ഡാൻസ് ഇണ്ടാവില്ലേ അയിൻ്റെ പ്രാക്ട്രീസിന് പോയിക്കാണും…. “””

“”” അല്ല…. അതെങ്ങനെയാ നീയറിഞ്ഞേ…. “””

“”” അതിന്നലെ നിൻ്റെ തള്ള എൻ്റെ തള്ളയോട് പറയുന്നുണ്ടായിരുന്നു…. “””

“”” ഹൊ…. അങ്ങനൊന്നുണ്ടല്ലേ…. അപ്പോ ഇന്ന് ആന വന്നു കാണില്ലേ…. എന്നാ പെട്ടന്ന് വാ വാസു മാമൻ്റെ വീട്ടുവളപ്പിലുണ്ടാവും നമ്മുക്ക് പോയി കാണാം…. “”” അവനേയും പിടിച്ച് വലിച്ച് വീട്ടിലോട്ടു ഓടുകയാണ് ഞാനപ്പോ ചെയ്തത്…

കൊല്ലത്തിൽ ഒരിക്കൽ മാത്രമേ ഞാൻ ആനെയെ അത്രയും അടുത്ത് നിന്നെക്കെ കണ്ടിട്ടുള്ളു… അതും ഉത്സവം കൊടിയേറി കഴിഞ്ഞതിനു ശേഷമാണ് നാട്ടിൽ കൊണ്ടുവരിക…. നാട്ടിലെ സകല വീര ക്ഷൂര പ്രാക്രമികൾക്ക് ഒപ്പരം ഞങ്ങളും പോകും ആനയെ എഴുന്നള്ളിക്കുന്നത് മുതൽ മണ്ടക്കിയയക്കും വരെ…..

കഴിഞ്ഞ എല്ലാ വർഷവും ആനയെ തളച്ചു ഇടുന്നത് വാസു മാമൻ്റെ വീട്ടു വളപ്പിലാണ്…. പുള്ളി എൻ്റെ തന്തചാരുടെ അടുത്ത സുഹുർത്തും വഴികാട്ടിയാണ്…. …… പിന്നെ നാട്ടിലെ എല്ലാ കമ്മിറ്റിയിലും പുള്ളി ഒണ്ടാവും…. ചുരുക്കി പറഞ്ഞാ ഒരു ഓൾ ഇൻ ഓൾ സംഭവം തന്നെയാണ് അദ്ദേഹം….

സനുവിനെയും വലിച്ച് വീട്ടി കൊണ്ടോയെ ശേഷം… ചെറിയുടെ വായില്ലുള്ളത് മുഴുവനവൻ വയ്‌റു നിറയെ വാങ്ങി…. എന്നിട്ടവനെ ഒരു ഉടുപ്പുമീടിച്ചിട്ട് പെട്ടെന്ന് ഞങൾ രണ്ടും കൂടി വാസു മാമൻ്റെ വീട്ടിലോട്ട് ഓടുവായിരുന്നു… ….

മാമൻ്റെ വീട് കുറച് താഴ്ന്ന പ്രദേശത്താണ്…. ഗേറ്റ് കടന്നു താഴെ ആയിട്ടാണ് വീട്ടിലേക്കുള്ള വഴി…. അവിടെ തന്നെയാണ് ആനയെ കുളിപ്പിക്കലും തീറ്റ കൊടുക്കലും….

“”” എടാ നെറയെ ആളാണല്ലോ… ഏത് ആനയാവും വന്നു കാണുക… “”” ആളുകളെ വകഞ്ഞു മാറ്റികൊണ്ട് ഞാനവനോട് ചോദിച്ചുകൊണ്ട് മുന്നോട്ട് പോയി…..

ദേ നിക്കണു…. മംഗലാം കുന്ന് കർണൻ…. അവൻ്റെ തലയിടുപ്പോട് കൂടിയാ നിത്വം…. ഉഫ് എൻ്റെ മോനെ ഒന്നും പറയാനില്ല….…. വാസുമാമനും പപ്പാനും കൂടി എന്തോ സംസാരത്തില്ലാണ്…. കാണികളുടെ ആ കൂട്ടത്തിൽ ഞാനും കൂടി…. എല്ലാരും ഗേറ്റിനു പുറത്താണ് നിൽക്കുന്നത്….. ഉള്ളിലേക്ക് ആരെയും കടതിവിടാതെ പൂട്ടിയിട്ടുണ്ട് …. മാമനെ പേഴ്സണൽ അറിയുന്നത് കൊണ്ടും നമ്മള് വലിയ പുള്ളിയായത് കൊണ്ടും ഗേറ്റ് പൂട്ടിയ വാച്ച്മാൻ ഗോവിന്ദ മാമനെ സോപ്പിട്ടു ഞാനും സനുവും ഉള്ളിൽ കടന്നു…..

എല്ലാ കുരുപ്പികളും നോക്കി നിൽക്കെ അതൊരു കട്ട ഹീറോയിസം ആണെന്നാണ് അന്നുള്ള എൻ്റെ മനോഭാവം…… അങ്ങനെ ആ ദിവസം തന്തപടി വന്ന് ഞങ്ങളെ വന്ന് പൊക്കുന്നത് വരെ എൻ്റെയും സനുവിൻ്റെയും ഊണും ഉറക്കവും അവിടെയായിരുന്നു….. ആനയെ പനയോല തീറ്റി പിക്കലും… അതിൻ്റ് പിണ്ഡം വൃത്തിയാക്കിയുമൊക്കെ ആ ദിവസേം പോയി കിട്ടി….

പിറ്റേന്ന് നേരം പുലരുന്നത് തന്നെ കീർത്തുവെച്ചിയുടെയും അമ്മയുടെയും വഴക്ക് കേട്ട് കൊണ്ടാണ്…..

കീർത്തുവിന് ഡാൻസ് പ്രോഗ്രമിനുള്ള ഉടുപ്പിന് മേച്ചായ വളയും മാലയും കമ്മലും വേണമെന്ന് വാശി…. ടീച്ചറാണെ ഉള്ളത് ഇട്ടാമതിയെന്ന പർച്ചലിലും…. ഇതൊക്കെ ആരെ കാണിക്കാനാവോ ആവോ….. അവരെ രണ്ടിനെയും അതികം ചെവിക്കൊള്ളാതെ ഞാൻ ബ്രഷും പേസ്റ്റുമെടുത്ത് സനുവിൻ്റെ വീട്ടി പോയി….

അവനാണെ എണീറ്റിട്ടുമില്ല…. അവിടുന്ന് ബ്രക്ഫാസ്റ് തട്ടി ഞാൻ അവനേയും പൊക്കി ഉത്സവ പറമ്പിൽ പോയി…. അവിടെ മൊത്തം ചെറു കടകളും…. മറ്റു ചെറുകിട കച്ചവടക്കാരും ഉണ്ടായിരുന്നു…. ചുറ്റു ഭാഗമെക്കെയും നീറോല കൊണ്ടും ലൈറ്റ് കൊണ്ടു നിറഞ്ഞിരുന്നു……. ഉച്ചവരെ അവിടെ തെണ്ടി തിരിഞ്ഞു ശേഷം കുറച് വിശ്രമത്തിനായി വീട്ടിൽ പോയി..…. വൈകിട്ടത്തെ ദീപാരാധനയ്ക്ക് മുന്നോടിയായി നല്ല ചെത്തൻ ഉടുപ്പും പല നിറത്തിൽ ലൈറ്റ് കത്തുന്ന വാചുമിട്ടു അമ്പലത്തിനു മുന്നിൽ അന്നത്തെ വരവ് വരുന്നതും കാത്തു നിന്നു….. പാവം ദൈവം പുള്ളി കരുതിക്കാണും അങ്ങേരെ കാണാൻ വന്നതവുമെന്നു……

Leave a Reply

Your email address will not be published. Required fields are marked *