എന്റെ അനൂട്ടി – 4 21

**** ഞാനോ…. ഇല്ലല്ലോ…. നിന….. നിനക്ക് തോണണതാ.. ബാ…. നമ്മുക്ക് പോകാ വാ.“”” കള്ളി വെളിച്ചെത്തായിട്ടും ലെവനെനിക്ക് പിടിത്തരാനെരക്കമല്ലായിരുന്നു….

**** കള്ളം പറയുന്നോടാ… പട്ടി… “” ഞാനവൻ്റെ കോളറയും ഷർട്ടൂടെ ചുരുട്ടി പിടിച്ചതും….

എന്നെ അതിശയിപ്പിച്ചേണ്ട് അവൻ്റെ പോക്കറ്റിൽ ബാക്കി കിടന്ന ബാക്കി ചോക്കലേറ്റ് കൂടി പുറത്തേക്ക് വീണു……

എല്ലാം കൈവിട്ട് രീതിയിൽ അവനെന്നെ ദയനീയമായി ഒരു നോട്ടം നോക്കി…. കാക്കക്കുണ്ടായവൻ… പന്നി എന്നോടാണ് കള്ളം പറഞ്ഞെ…..

*** നിനക്കിതെവിടുന്നാ??? “”” താഴെ വീണത് കയ്യിൽ എടുത്തതിനു ശേഷം ഞാൻ ദേഷ്യത്തോടെ അവനോട് ചോയ്ച്ചു..

*** എടാ…. അത്….. അത്….. “”” ന്നോട് എന്ത് പറയണമെന്നറിയാതെ സനൂ ആകെ ആപ്പിലായ അവസ്ഥയിൽ അവൻ്റെ തല ചൊറിഞ്ഞു കൊണ്ടിരുന്നു

*** നിന്നുരളാണ്ട് പറയുന്നുണ്ടോ നീയ്… “””

എന്നെക്കൂട്ടാതെ നേർത്തവൻ പോയതിതിനാവും കള്ള പന്നി……

*** എടാ ഞാ പറയുന്നേ നീയൊന്ന് കേക്ക്…. ഇത് നീ വിചാരിക്കുപ്പോലെന്നുമല്ലടാ… നിനക്ക് തരാതെ ഞാൻ തിന്നോന്ന് നീ കരുതുന്നുണ്ടോ??? ങ്ങേ??? ഹേ…. “””” ചോദ്യം ചോദിച്ചുകൊണ്ടവൻ എൻ്റെ നേരെ തിരക്കി…… “””” ഇപ്പൊ തന്നെ നിൻ്റെ കയ്യിലുള്ളത് ആരുടെയാണെന്നാ വിചാരം…. അത് നിൻ്റേതാടാ പൊട്ടാ… നിനക്ക് വേണ്ടി ഞാൻ മാറ്റി വച്ചല്ലെ…. നീ ഇങ്ങോട്ട് വന്നിലായിരുന്നെങ്കിൽ ഞാനിത് അങ്ങോട്ട് കൊണ്ടൊരാൻ ഇരിക്യാരുന്നു… ഇപ്പൊ തന്നെ നീ എത്രത്തോളം പൂവ്വോന്ന് നോക്കാനാ ഞാനീ നമ്പറിട്ടെന്നെ“””. ഒരു കുത്സിതം പൊക്കിയ ചളിപ്പിലാണ് അവനെന്നോട് സംസാരിച്ചത്

ഇത് ഞാൻ വെള്ളം ചേർക്കാതെ നമ്പണായിരിക്കും അതിന്

*** വേണ്ടാ…. വേണ്ടാ…. എനിക്കൊന്നും കേള്കണ്ട…. നീ വീണ്ടും ന്നെ പറ്റിക്കാൻ വേണ്ടി ഓരോരോ കള്ളം പറയുവാ….. “”

*** അല്ലടാ സത്യം….. എൻ്റേയമ്മയാണെ നീയാണെ സത്യം…. “”തും പറഞ്ഞു സനു എൻ്റെ തലയിൽ കൈവച്ചതും അവൻ പറേണത് കുറച്ചൊക്കെ എനിക്ക് വിശ്വാസമായി…. തലയിൽ കൈ വച്ചാൽ കള്ളം പറയരുതെന്നെല്ലെ…. ആണെന്നെ….. ഋഷിക്കൾ കോടാണു കോടി വർഷങ്ങൾക്ക് മുൻപ് പറഞത്….. അതാണ് ശാസ്ത്രവും….. അങനെ കള്ളം പറഞാൽ തന്നെ തല പോണ കേസാണ്…. അതാ ഞാൻ അവയ് പറഞ്ഞയും സമ്മയ്ച്ചേ….

ആയതിനാൽ നോം അന്നവനെ പൂർണമായി നമ്പി…..

*** അപ്പൊ നീ എന്തിനാ ഒളിച്ച് വച്ച് ഒറ്റയ്ക്ക് തിന്നെ…. ന്നെയും കൂട്ടായിരുന്നില്ലേ ….. “””

*** എടാ അത്പ്പിന്നെ….. അത് നീ അറിഞ്ഞാൽ ശേരിയാവാതൊണ്ടാ….. “”” സനു ഒഴുകി പോകുന്ന അവൻ്റെ വഞ്ചി നോക്കിയാണ് അത് പറഞത്….

അന്നേരമാണ് അത്രയും നേരം എൻ്റെ അച്ഛന് അച്ചാറ് മേടിക്കാൻ പോയ എൻ്റെ തലച്ചോർ സാർ പ്രവർത്തിച്ചത്…. കാലാസ്……… മുട്ടായി…. ഒളിച്ച് കളി……….. ഇതത് തന്നെ കീത്തുവെച്ചി ചീത്തയാണെന് പറഞ്ഞെ…സാനം….… ആ….. അതെന്നെ…..

*** എടാ….. നീ……. ഇത്….. ഇത് ഞാൻ ചേച്ചിയോട് പറഞ്ഞോടുക്കും നോയിക്കോ…. “”” അവനേയും അവൻ്റെ കുഞ്ചിയെയും മാറി മാറി നോക്കി… ഞാൻ ഒരു ഭീക്ഷണിയോടെ തിരികെ പോകുവാനൊരുങ്ങി….

*** എൻ്റെ മോനെ…. ഇതാ…. ഇതാ നിന്നോടാദ്യമെ ഞാൻ പറയില്ലാണ് പറഞ്ഞെ….”””

*** ഓഹോ…. ഇപ്പൊ ചെയ്യേണ്ടൊക്കേ നീ ചെയ്തിട്ട് കുറ്റേമൊത്തെനിക്കായോ??? “””

** നീ എന്ത് കണ്ടിട്ടാ ഇങ്ങനെ കിടന്ന് തുള്ളുന്നത്….. അയിന് മാത്രം ഞാനെതോ ചെയ്ത്….???”””

*** നീ എന്തോ ചെയ്തെന്നോ… നീയാ ചേട്ടൻമാരുടെ കയ്യിൽ നിന്നും ലെറ്ററും മിഠായിയും വാങ്ങിയില്ലടാ… ഹേ…….അവര് ചീത്തയാണെന്ന് കീർത്തു പറഞ്ഞിക്കില്ലേ…. അവരോട് കൂട്ട് വേണ്ടെന്നും സത്യമിടീപ്പിച്ചില്ലെ…. എന്നിട്ടും നീ…… “”””

*** ഓ… ഡാ…. വേട്ടാ വളിയാ… ഇതെല്ലാം തെറ്റാണെന്ന് നിന്നോട് കീർത്തുവല്ലാണ്ട് വേരാരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ….. “””

*** മ്മ്ഹ്മ്മഹ്……”” ഒന്ന് ആലോചിച്ച ശേഷം ഞാൻ തലയനക്കി ഇല്ലെന്ന് പറഞ്ഞു …..

**** അതാ…. അതാ ഞാൻ പറഞ്ഞെ…… നീ ഇപ്പോഴും കൊച്ചു കുട്ടിയാ നിനക്കറിയാത്ത പലതുണ്ട്…. ഇതൊന്നും തെറ്റല്ലടാ…. നമ്മള് ചെറുതായൊണ്ട് ആരും പറയാഞ്ഞതാ….. പിന്നില്ലേ നമ്മള് ഇമ്മാളെത്തില് മീശമാധവൻ കണ്ടെ ഓർമയില്ലേ നിനക്ക്…. അതില് ദിലീപും കാവ്യയും ത്മിലെന്താണ്??? ങ്ങേ???? “””” സ്വകാര്യം പറയുന്നതിനപ്പം അവനെന്നെയെരു ചോദ്യരൂപേണ നോക്കി….

Leave a Reply

Your email address will not be published. Required fields are marked *