കാത്തിരിപ്പിനൊടുവിൽ വരവ് പുറപ്പെട്ടു…..
പിന്നെ മൂന്ന് കിലോ മീറ്റർ ഒരെ നടത്തമാണ്…. ആനയുടെ വാലായി ഞാനും സനവും ഒപ്പം ഉണ്ടായിരുന്നു…. ആരെങ്കിലും കനിവ് തോന്നി മോളി കേറ്റിയാല്ലോ എന്നുള്ള നടക്കാൻ ചാൻസില്ലാത്ത ചിന്തയാണ് എൻ്റേത്……
നടന്ന് ഊപ്പാടിളകിയത് മെച്ചം….. ആരും എന്നെ ഗൗനിച്ചില്ല….. വരവ് അവസാനിച്ചതും പിന്നങ്ങേട്ട് കണ്ണിന് കുളിർമ പകർന്ന് ആകാശത്ത് വെടിമരുന്ന് പ്രയോഗമായിരുന്നു…. വർണ്ണ ശലഭമായ കഴചാ….. ഒന്നിനു പുറകെ ഒന്നായി വരുന്ന റോക്കിൻറെ നിറം ഗസ്സ് ചെയ്യലാണ് അവിടെ ഞാനും സനുവും കൂടിയുള്ള പോരാട്ടം…….
അവിടെയും ഞാൻ തോൽവിയായിരുന്നു…….. ചെവി പൊട്ടി പൊന്ന ശബ്ദത്തോടെ അതും അവസാനിച്ചു…. പിന്നീട് കുറച് കഴിഞ്ഞാണ് മറ്റ് പരിപാടികൾ സംഘടിപ്പിച്ചത്….
അത്രയും നേരം ചുമ്മാ ഇരിക്കണ്ടല്ലോന്നോർത്ത് ഞാൻ സനുവിനെയും കൂട്ടി പാല് ഐസ്ക്രീമും വാങ്ങി പാല മരത്തണിൻ്റെ ചുവടെ ഇരുന്നു…. സമയത്തെ പാലയുടെ ഗന്ധവും ആസ്വദിച്ച് മെല്ലെ നക്കി കൂടി…. വീട്ടികാര് കാണാൻ പാടില്ലേ അതോണ്ട് അത്രയും റിസ്കീയായിട്ടാണത് അകത്താകിയത്…..
ഒട്ടും പ്രതീക്ഷിക്കാതെ ഞങ്ങൾടെ ഇടയില്ലേക് ഒരുത്തി ഇടിച്ച് കയറി വന്നു…… ആരെന്നെല്ലേ ശ്രുതി…. ഈ മാറ്റവൻ്റെ സെറ്റ് അപ്പ്….. അവളെ കണ്ടതും തെണ്ടി പിന്നെ എന്നെ മൈൻഡ് ചെയ്യാതെ അവളുടെ കൂടെ തൊലിഞ്ഞു നടകുകയായിരുന്നു…. കൂടെ അനാഥ പ്രേതം പോലെ നടക്കാനായിരുന്നു എൻ്റെയും വിധി…..
അവരുടെ ഒലിപ്പീരും കണ്ട് വെള്ളമിറക്കാനല്ലാതെ നമുക്കൊന്നും ഈ ജന്മത്തിൽ യോഗ്യമില്ലെന്നു ഞാൻ മനസ്സിലാക്കി……
അവരുടെ സല്ലാപം മൊടക്കികൊണ്ട് മൈക്കിലൂടെ അടുത്ത കലാ പരിപാടി അനൗൺസ് ചെയ്തതും കേട്ട പാതി കേൾക്കാത്ത പാതി ഞാനവനെയും കൊണ്ട് അങ്ങോട്ട് വലിപ്പിച്ചു……..
രാത്രിയുടെ യാമങ്ങളിൽ നിലാവിൻ്റെ തണുപ്പിൽ ഞാനും അവനും സൈഡിലുള്ള ഇരിപ്പിടം കരസ്ഥമാക്കി സ്റ്റേജിലേക്ക് മാത്രം നോക്കി….. പാട്ട് ഡാൻസ് കൂത്…. അങ്ങനെ പരിപാടികൾ ഓരോനായി രംഗ പ്രവേശനം നടത്തി…….
ഒടുവിൽ കീതുവിൻറെ സിനിമാറ്റിക് ഡാൻസ് പ്രോഗ്രാം അവസാനമായി അനൗസ് ചെയ്തു…. ഞാനെൻ്റെ ചേച്ചിയുടെ പെർഫോമൻസ് എങ്ങനെയുണ്ടാവുമെന്ന ആകാംക്ഷയിൽ കണ്ണും നട്ടിരുന്നു…… വീട്ടി വന്നാ അതും കാട്ടി അവളെ കളിയാക്കുവാലോ അതൊണ്ട …
“”” എടാ…. നീഎവിടെയെങ്കിലും ശ്രുതിയെ കാണുന്നുണ്ടോ….. “”” ആ തൊലിഞ്ഞവൻ അവൻ്റെ കാണാതായ അണ്ടർവെയറിൻ്റെ ഇലാസ്റ്റിക് തപ്പി നടക്കുമ്പോലാണ് അവളെ ആൾകൂട്ടത്തിനുള്ളിൽ തിരയണത്……
“” ആ എനിക്കൊന്നറിയാമ്പാടില്ല… “”” ഒരൊഴിഞ്ഞ മട്ടിൽ ഞാനാഭാഗത്തേക്ക് അധികം ശ്രദ്ധ കൊടുക്കാനിനില്ല…. അവന് കുത്സിതം നടത്താൻ ഞാൻ കൂട്ട് നിൽക്കേ….. മെഹ്‌മം…. ഒരിക്കലുമില്ല……
“” ഡാ ഇപ്പൊ കീതുവേച്ചിൻ്റെ പരിപാടി തുടങ്ങും…. നീയിപ്പെ അത് നോക്ക് അവളെ ബയ്യേ നോക്കാം…. “”” അവൻ്റെയും എൻ്റെയും ഫോക്കസ് ഞങ്ങൾ സ്റ്റേജിലേക്ക് നട്ടു……
കാണികൾക്കുള്ള പ്രകാശ കിരണങ്ങൾ ആരോ ഓഫാക്കി… സ്റ്റേജിൽ മാത്രം പ്രകാശം ക്രരമീകരിച്ച് പരന്നു…. എല്ലാവരുടെയും കണ്ണുകൾ അവിടേക്കായി…… സ്പീക്കറിൽ നിന്നും മ്യൂസിക് ആരംഭിച്ചു…..
(🎵 കർപ്പൂര….. കണ്ണിഗയെ…….. വാറായ് 🎵…….)
അന്നാണ് ഞാവളെ ആദ്യമായി കാണുന്നത്…. അനുവിനെ…. അനുശ്രീ പല്ലവിയെ…. കണ്ടതും എൻ്റെ ഉള്ളിൽ കുളിമഴ പെയ്യുവാൻ തുടങ്ങി….
( അടി അളന്തു അളന്തു നയ്ന്തു നയ്ന്തു പാറായ് ………)
അവളുടെ പുറകെയായി നൃത്ത ചുവടുകളുമായി കീർത്തിവും മറ്റ് രണ്ടുപേരും വന്നു….
“”” എടാ സനു…. ഡാ…. “”” ഉള്ളിൽ കൊള്ളിയാൻ മിന്നിയതും എൻ്റെ ആദ്യ പ്രണയത്തെ സനുവിനു കാട്ടികൊടുക്കാണ് ഞാൻ നോക്കിയത്….
“”” നിയാരുടെ കുണ്ടി നോക്കിനിൽക്കുവാ…. ദേ അതൊക്കിയെ…. ആരാടാ അവള്…. “”” ശ്രുതിയെ തിരിയുന്ന അവൻ്റെ തലയെ അനുവിന് നേരെ നീട്ടി വച്ചു കൊണ്ട് ഞാൻ പറഞ്ഞു…..
(….. 🎵നീ മംഗള മഹറാണിയെ……
വലതു കാല് എടുത്തു വാറായ് നീയെ……🎶🎶🎶🎶)
