എന്റെ കൃഷ്ണ Like

KFC എന്ന് കേട്ടതും അവളൊന്ന് ശാന്തമായി…..
എന്തായാലും അച്ചുചേട്ടൻ പറഞ്ഞത് പോലെ ബിയർ അടിക്കുന്ന കാര്യം ഞാൻ വിശ്വസിച്ചിട്ടില്ല ….
ആഹ്ഹ് ഞാൻ കണ്ടുപിടിച്ചോളാം….
ഹ്മ്മ്… ഇപ്പോ പൊക്കോ… kFC മറക്കണ്ട…

ഒരു കണക്കിന് അവളുടെ കയ്യിൽനിന്നും ഞങ്ങൾ എസ്‌കേപ്പ് ആയി… ഫെബി ബൈക്ക് എടുത്ത് നേരെ കൈരളി ബാറിലേക്ക് വിട്ടു…. സമയം അപ്പോളേക്കും 6 ആയി …

ഓരോ ബിയർ കഴിച്ചോണ്ട് ഞാൻ അവനോട് കാര്യം അവതരിപ്പിച്ചു…..
എനിക്കവളെ ഇഷ്ട്ടമായെന്ന് കേട്ടതും അവൻ അത്ഭുതത്തോടെ എന്നെ നോക്കി…

ഇത്രയും വര്ഷത്തിനിടയിൽ ആദ്യമായാണ് ഞാൻ ഇങ്ങനെ സംസാരിച്ചു അവൻ കേൾക്കുന്നത്…
ബിയർ ഒന്ന് സ്വിപ് ചെയ്തിട്ട് അവൻ പറഞ്ഞുതുടങ്ങി….
ഡാ രാവിലെ ആ കുട്ടിയെ ഞാനും കണ്ടതാ…. നല്ല ഐശ്വര്യം…. എന്റെ ഒരു വീക്ഷണകോണാത്തിൽ കൂടി നോക്കുമ്പോ എന്ന് പറഞ്ഞതും
ഡാ മൈരേ… നീ കൊണാക്കാതെ പറയുന്നുണ്ടോ…..

അവൻ ചിരിച്ചിട്ട് വീണ്ടും തുടർന്നു
നീ വീണുപോയതിൽ ഒന്നും പറയാനില്ല….
പക്ഷെ ഇത്രേം നാളും ഒരു പെണ്ണിലും പിടികൊടുക്കാതെ നടന്നിട്ട് അവളെ കണ്ടപ്പോ ഒറ്റ ദിവസം കൊണ്ട് ഇങ്ങനെ പപ്പാസ്സ് ആയതിൽ മാത്രേ എനിക്ക് അത്ഭുതം ഉളളു….
അതൊരു പാവം പെണ്ണാട….. വയസ്സായ ഒരു മുത്തശ്ശൻ മാത്രേ ഉളളു…. നമ്മുടെ ജെസ്സിയെ പോലെ ഒരു അനിയത്തിയും ഉണ്ട്….

അച്ചു സ്റ്റോപ്പ്‌…
എന്താടാ ഫെബി…
നീ അടുത്ത ബിയർ പറ……
ഹോ ഈ മൈരൻറെ കാര്യം…

അങ്ങനെ ഓരോ കാര്യങ്ങളും സംസാരിച്ചു 3ഉം 3ഉം 6 ബിയറിൽ ആണ് എല്ലാം അവസാനിച്ചത്…..

ഒരു കണക്കിന് ജെസ്സിക്കുളള kFCഉം വാങ്ങി അവന്റെ വീട്ടിൽ എത്തി…
അവനെ ആരും അറിയാതെ ഇറയത്തു പ്രതിഷ്ഠിച്ചു അവന്റെ അമ്മ കേൾക്കാതെ ജെസ്സിയെ വിളിച്ചു ഫുഡും കൊടുത്ത് ഞാൻ വീട്ടിലേക് പോയി…

അച്ഛൻ മുറ്റത്തു നിന്ന് ആരോടോ ഫോൺ ചെയ്യുന്നുണ്ട്… മൈൻഡ് ചെയ്യാതെ ഉളളിൽ കേറി കുളിച്ചു ഫ്രഷ് ആയി….

അങ്ങനെ ടീവി കണ്ടിരിക്കുമ്പോളാണ് അമ്മയുടെ വരവ്വ്……എത്ര കുളിച്ചാലും കളളുകുടിച്ചത് അമ്മക്ക് മനസ്സിലാകും…. അത് അങ്ങനൊരു കഴിവ്വ്

ആഹ്ഹ് ഇനി കേൾക്കാം…. ഞാൻ തെറി കേൾക്കാൻ റെഡി ആയിരുന്നു…..

പതിവ് തെറ്റിച്ചു എന്റെ അടുത്ത് വന്നിരുന്നുകൊണ്ട്
ഡാ…..
നാളെ അമ്മുവിന്റെ പഴയ സ്കൂളിൽ പോയി ടിസി വാങ്ങി ഇവിടെ എവിടേലും ചേർക്കാം എന്ന കൃഷ്ണമോൾ പറഞ്ഞെ ….
കൃഷ്ണ എന്ന് കേട്ടതും ഞാൻ ആവേശത്തോടെ അമ്മയെ നോക്കി….
അപ്പൊ നാളെ അമ്മു ആയിട്ട് നീ സ്കൂളിൽ പോയി TC ഒക്കെ വാങ്ങണം… അല്ലേൽ കൃഷ്ണമോൾ അത്രയും ദൂരം ബസിൽ പോകണ്ടേ

നാളെ അമ്മുവിനെ ഞാൻ കൊണ്ട് പൊക്കോളാം… രാവിലെ ഒരു 8.30 ഇറങ്ങാം എന്ന് പറഞ്ഞേക്ക്…
സന്തോഷത്തോടെ ഞാൻ അത് പറഞ്ഞു വീണ്ടും ടീവിയിലേക് നോക്കി..
ഞാൻ അതൊക്കെ പറയുമ്പോ അമ്മ പതിവിലും സന്തോഷവതിയായി കണ്ടു….

എന്തിനും ഏതിനും മടി കാണിക്കുന്ന ഞാൻ ഇങ്ങനെ പറഞ്ഞതുകൊണ്ടാവാം 😁

അല്ലെങ്കിലും എനിക്ക് അവളെ കണ്ടതുമുതൽ പൊട്ടന് ലോട്ടറി അടിച്ച ഫീൽ അല്ലെ…

രാവിലെ കിച്ചു എന്നെ കെട്ടിപിടിച്ചു കരഞ്ഞു പോയപ്പോൾ എനിക്ക് എന്താ തോന്ന്യേ… അറിയാതെ തന്നെ അവളെ ചേർത്ത് പിടിച്ചില്ലേ ഞാൻ…
ഉച്ചക്ക് എന്റെ കാലിൽ ഇക്കിളിയിട്ടു എനിക്ക് ഏറ്റവും ദേഷ്യമുളള കാര്യം ചെയ്ത് എണീപ്പിച്ചപ്പോൾ ഒക്കെ അവളുടെ മുഖത്തുനോക്കി ചിരിക്കാനേ എനിക്ക് കഴിഞ്ഞുളളു…..

മോനെ അതുലെ….. അങ്ങനെ നീയും പ്രണയത്തിലായെടാ… 😌😆

അങ്ങനെ ചോറുണ്ട് ഉറങ്ങാൻ കിടന്നപ്പോളും ഒരു ദേവതയുടെ മുഖമായിരുന്നു മനസ്സിൽ……

എന്താ ഒരു ഫീൽ…. ഓർക്കുന്തോറും ചുണ്ടിലെ ചിരി കൂടി വരികയാണ്….അങ്ങനെ പതിയെ ഞാൻ ഉറക്കത്തിലേക്ക് വീണുപോയി….

തുടരും…… നിങ്ങൾക് ഇഷ്ട്ടമായെങ്കിൽ മാത്രം 💓💓💓

Leave a Reply

Your email address will not be published. Required fields are marked *