അച്ഛനെ കുറിച്ച് പറയുകയാണേൽ ഒരു പാവം…. പക്ഷെ ദേഷ്യം വന്നാൽ പറയുകേം വേണ്ട….
അങ്ങനെയൊരു പ്രകൃതം…
എന്നെ കണ്ടതും പുളളിക്ക് അവരോടുളള സ്നേഹം കാണിക്കൽ ഇത്തിരി കൂടിയ പോലെ…
കാര്യം വേറൊന്നും അല്ല… എപ്പോളും പറയും ഒരു പെൺകുട്ടിയെ ദൈവം തന്നില്ലലോ എന്ന്…അത് കേൾക്കുമ്പോൾ ഞാൻ നന്നായിത്തന്നെ പുച്ഛിക്കും….
ഇപ്പോ അമ്മ രണ്ട് പെൺമക്കളെ പെറ്റിട്ട പോലെയാ അച്ഛന്റെ ഭാവം.. അതൊക്കെ അമ്മ നോക്കിനിൽക്കുകയാ….
ഞാൻ അടുത്ത് വന്നതും പുളളി എനിക്കിട്ടൊന്ന് താങ്ങി…
എന്തിനാ പിളേളരേ ഈ പോത്തിന്റെ ഒപ്പം വണ്ടിയിൽ പോയെ… എവിടെയും കൊണ്ട് ഇടിപ്പിക്കാഞ്ഞത് ഭാഗ്യം എന്ന് പറഞ്ഞത് നെഞ്ചിൽ കൈ വെച്ചു…
അത് മതിയല്ലോ എല്ലാത്തിനും കൂടി ചിരിക്കാൻ…..
പക്ഷെ അമ്മൂസിന്റെ സപ്പോർട്ടിൽ ഞാൻ ഒന്ന് പൊങ്ങി…
ഏയ്യ് ഇല്ലച്ഛാ.. ചേട്ടൻ കിടു ഡ്രൈവറാ… നല്ലോണം ഓടിച്ചല്ലോ… പിന്നെന്താ… അപ്പോ അച്ഛൻ ചുമ്മാ എന്നെ വട്ടക്കാൻ പറഞ്ഞതായെന്നോണം അവളെ കണ്ണടച്ചു കാട്ടി….
എന്ന ഞങ്ങൾ വീട്ടിലേക്ക് പോട്ടെ അമ്മേ…കഞ്ഞി വെച്ചിട്ടില്ല…. മുത്തശ്ശന് ആഹാരം വൈകിയ അപ്പോ ഗ്യാസ് കേറും…
ആഹ്ഹ് പിന്നെ…. അത് കൊളളാം
ഉച്ചക്ക് ചോറുണ്ണാൻ ഇങ്ങോട്ട് വന്നോണം……ഞാൻ അവിടെ ചെന്ന് മുത്തശ്ശനുമായി കുറെ നേരം സംസാരിച്ചു… ഉച്ചക്ക് ഇങ്ങോട്ട് വരണമെന്നും പറഞ്ഞു…
കിച്ചു അച്ഛന്റെ സംസാരംകേട്ട് ചിരിച്ചുനിന്നതല്ലാതെ ഒന്നും മിണ്ടിയില്ല…
ഉച്ചക്ക് മോൾക്കെന്താ കറി വേണ്ടത്?
അച്ഛൻ അമ്മൂസ്സിനോടായി ചോദിച്ചു….
എനിക്ക് ചിക്കൻ മതി…. ഒട്ടും ആലോചിക്കേണ്ടി വന്നില്ല അവൾക്….
മോൾക്കോ???…..
കിച്ചൂസിനോടായി ചോദ്യം…
എനിക്ക് അങ്ങനെ ഇഷ്ടങ്ങളൊന്നും ഇല്ലച്ഛാ… ഭക്ഷണത്തിന്റെ കാര്യത്തിലും വേറെന്തു കാര്യത്തിൽ ആയാലും……
അത് പറഞ്ഞതും അവളുടെ മുഖമൊന്ന് വാടി…
അവൾ ജീവിച്ച സാഹചര്യം വെച്ചാവണം അവൾ അങ്ങിനെ പറഞ്ഞത്…
അത് മനസിലായെന്നോണം അച്ഛൻ തുടർന്നു…..
ഇനി അങ്ങനെ പറ്റില്ലെങ്കിലോ…..
മോൾക് എന്ത് ഇഷ്ടവും, എന്ത് ആഗ്രഹവും അച്ഛനോട് പറയാം….. അത് ഞാൻ നടത്തിത്തരും…അത്രതന്നെ ….
അതും പറഞ്ഞു അമ്മൂസിനോട് വണ്ടിയിൽ കയറാൻ പറഞ്ഞു അവർ ചിക്കൻ വാങ്ങാൻ പോയി…… അമ്മ അപ്പോളേക്കും കറിയുടെ കാര്യം നോക്കാൻ അടുക്കളയിലേക്ക് പോയി…
ഈ സമയം ഞാനും കിച്ചൂസും മാത്രമായി അവിടെ…..
അവളുടെ മുഖം കണ്ടപ്പോ എനിക്കും സങ്കടായി… പാവം… അവളുടെ അച്ഛനെയും അമ്മയെയും ഓർത്തിട്ടുണ്ടാവും…. അതായിരിക്കും സങ്കടപ്പെട്ട് ഇരിക്കണേ
എടൊ തൊട്ടാവാടി…..
അത് കേട്ടതും അവളൊന്ന് എന്നെനോക്കി….
താൻ എന്താടോ ഇങ്ങനെ….. ഈ ആളാണോ ടീച്ചർ ആകണം എന്ന് പറഞ്ഞെ… ഇപ്പോളത്തെ പിളേളരെ പഠിപ്പിക്കണേൽ ഇത്തിരി കൂടി ബോൾഡ് ആകണം…അല്ലാതെ ഒരുമാതിരി ……
അയ്യേ… പൂ…
കൂടെ എന്റെ കുട്ടിത്തം ഉളള എക്സ്പ്രഷനും കൂടി ആയപ്പോ കിച്ചൂസ് പൊട്ടിച്ചിരിച്ചു….
അത് കണ്ടപ്പോ ഞാനും ഹാപ്പി ആയി…
താങ്ക്സ്….. കിച്ചൂസ് പയ്യെ പറഞ്ഞു……
എന്തിനാ??? എനിക്ക് സംശയമായി…
അല്ല വണ്ടിയിൽ കയറ്റി കറക്കിയതിനു…. എനിക്ക് വല്ല്യ ആഗ്രഹമായിരുന്നു അത്… അതിപ്പോ നടത്തിത്തന്നില്ലേ… അതിനാ താങ്ക്സ്…..
അയ്യോ അമ്മ…..
പെട്ടെന്നാണ് അടുക്കളയിൽ അമ്മ ഒറ്റയ്ക്കു പണിയെടുക്കുകയാണെന്ന് അവൾക് ഓർമ വന്നത്….
എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ അവൾ അകത്തേക്കോടി
അങ്ങനെ സുഖമുളള ഓർമ്മകൾ ഓർത്തുകൊണ്ട് അവിടെ കിടന്ന് ഞാൻ ഉറങ്ങിപ്പോയി….
ആരോ കാലിൽ ഇക്കിളിയിട്ട് എന്നെ എണീപ്പിച്ചതും എനിക്ക് ദേഷ്യം ഇരച്ചു കയറി…. പക്ഷെ ആളെ കണ്ടതും ചിരിയാണ് മുഖത്ത് വന്നത്…..
മുടി ഒരു സൈഡിലേക്കിട്ട് തറയിൽ മുട്ട് കുത്തി എന്നെ നോക്കി ഇരിക്കയാണ് കിച്ചൂസ് ….
എന്തൊരു പെണ്ണാ ഇത്… എന്നെ വീഴ്ത്തി കളഞ്ഞല്ലോടി നീ…എന്ത് നല്ല മുടി…..
മനസ്സിൽ അങ്ങനെ ഓരോന്ന് ഓർത്തിരുന്നതും
എണീക്ക് ഏട്ടാ….എന്നൊരു കൊഞ്ചൽ കലർന്നൊരു വിളി….
ദേ എല്ലാം റെഡി ആയി ആഹാരം എടുത്ത് വെച്ചുകഴിഞ്ഞു….
