എന്റെ ഡോക്ടറൂട്ടി – 14 12അടിപൊളി 

“”…എല്ലാരുങ്കഴിച്ചു കഴിഞ്ഞല്ലോല്ലേ…?? എന്നാ… നിങ്ങളു പുറത്തേയ്ക്കിറങ്ങിയ്ക്കോ…
ഞാൻ ബില്ലടച്ചേച്ചും വരാം…!!”””_ പോക്കറ്റിൽ കയ്യിട്ടുകൊണ്ടു ധനാഢ്യനായ ഞാൻ കൗണ്ടറിനടുത്തേയ്ക്കു പോകാനൊരുങ്ങീതും എല്ലാരുങ്കൂടെന്നെ പിടിച്ചുനിർത്തി…

മീനാക്ഷി രാവിലെയെന്റെ കയ്യീന്നു പൈസ മേടിച്ചതായതുകൊണ്ട് ആ ബില്ലുകൊടുക്കാനെന്തായാലും അവരെന്നെ സമ്മതിയ്ക്കില്ലാന്ന്…

എന്താല്ലേ… എന്താ സ്നേഹം.!

തന്നേമല്ല, അവരുടെ കൂട്ടുകാരി ഞാനല്ലല്ലോ മീനാക്ഷിയല്ലേ…

അതുകൊണ്ട് ബില്ലവളുതന്നെ കൊടുക്കണംപോലും.!

അവരുടെയാ സ്നേഹത്തിനുമുന്നിൽ വഴങ്ങുകയല്ലാതെ പിന്നെ ഞാനെന്താചെയ്ക…??!!

അങ്ങനെ മനസ്സില്ലാമനസ്സോടെ ഞാനവർക്കൊപ്പം ക്യാന്റീന്റെ പുറത്തേയ്ക്കിറങ്ങുമ്പോൾ, എങ്ങോട്ടേലുമിറങ്ങിയോടിയാലോന്നുള്ള ചിന്തയിൽനിന്ന മീനാക്ഷിയേയും പിടിച്ചുവലിച്ചുകൊണ്ടാതിര കൗണ്ടറിലേയ്ക്കു നടന്നു…

എന്തായാലും പത്തയ്യായിരംരൂപയെങ്കിലും പൊട്ടിയിട്ടുണ്ടാവും…

അതാവും തിരികെവന്നപ്പോൾ മുഖമാകെ വീർത്തുകെട്ടിയിരുന്നത്…

“”…നിങ്ങളു പ്രിൻസിയെ കണ്ടില്ലല്ലോ…?? എന്നാ പെട്ടെന്നുപോയ് കാണാന്നോക്ക്… ഇന്നുച്ചകഴിഞ്ഞിവിടൊരു ഫങ്ക്ഷന്നടക്കാമ്പോവാ… അതിന്റെ തെരക്കു തൊടങ്ങിയാപ്പിന്നെ ഇന്നു കാണാമ്പറ്റീന്നു വരില്ല…!!”””_ മീനാക്ഷി ബില്ലടച്ചിട്ടു വരുന്നതുകണ്ടപ്പോൾ ഓർമ്മിപ്പിയ്ക്കുമ്പോലെ തട്ടമാണതുപറഞ്ഞത്…

അപ്പോൾ മീനാക്ഷി, ഇത്രേക്കെന്നെ ചെയ്തില്ലേ… ഇനിയെങ്കിലുങ്കൂടെ വന്നൂടേയെന്ന ഭാവത്തിലെന്റെ കണ്ണിലേയ്ക്കു ദയനീയമായിനോക്കി…

“”…എന്നാ ശെരി… ഞങ്ങളു പ്രിൻസിപ്പാളിനെ കണ്ടേച്ചുവരാം…!!”””_ കഷ്ടപ്പെട്ടുണ്ടാക്കിയ ഇമേജു വെറുതെ പാഴാക്കണ്ടല്ലോന്നുകരുതി പറഞ്ഞു ഞാൻ മീനാക്ഷിയ്‌ക്കൊപ്പം പ്രിൻസിയുടോഫീസിലേയ്ക്കു നടന്നു…

അങ്ങോട്ടേയ്ക്കു നടക്കുമ്പോഴുമെന്റെ മനസ്സിൽ നാണക്കേടൊഴിവാക്കാനുള്ള പലതര പ്ലാനിങ്ങുകളും നടക്കുന്നുണ്ടായിരുന്നെന്നതു മറ്റൊരുകാര്യം…

പ്രിൻസിയുടെ റൂമെത്തീതും എന്നെയൊന്നുകൂടി തിരിഞ്ഞുനോക്കിക്കൊണ്ടവൾ അകത്തേയ്ക്കു കേറി…

നേരത്തെ മീനാക്ഷിയുടെ ഫ്രണ്ട്സിനു മുന്നിൽ ചിതറിയപോലെ അവിടെയുമൊന്നു ചിതറിക്കളയാമെന്ന പ്രതീക്ഷയോടെ പിന്നാലെ കേറിയ ഞാൻ കേൾക്കുന്നത്,

“”…നീയോ…?? നീയെന്തായിവടെ…??”””_ എന്നു മീനാക്ഷിയോടു ചോദിയ്ക്കുന്ന പ്രിൻസിയെയാണ്…

ചോദിച്ചുകഴിഞ്ഞാണു പുള്ളിയെന്നെ കാണുന്നത്,

“”…ആഹാ… രണ്ടുപേരുമുണ്ടോ..?? എന്തേയിനിയിവടെ റൂം കിട്ടോന്നറിയാമ്മേണ്ടി വന്നതാണോ..?? ഇത് ലോഡ്ജല്ല.. ഹോസ്പിറ്റലിലാണ്..!!”””_ അകത്തേയ്ക്കു കയറിയതും സ്പോട്ടിലുള്ള പുള്ളീടെ തഗ്ഗ് കേട്ടപ്പോളെനിയ്ക്കു ചിരിയാണുവന്നതെങ്കിലും ക്യാരെക്ടർ കളയരുതല്ലോന്നുകരുതി ഞാനങ്ങുപിടിച്ചുനിന്നു…

എന്നാൽ യൂണിവേഴ്സിറ്റി റാങ്ക്ഹോൾഡറായ തന്റെ സ്റ്റുഡന്റിൽനിന്നും ഇത്തരത്തിലൊരു ചെയ്തി പ്രതീക്ഷിയ്ക്കാത്തതിലുള്ള ദേഷ്യമായിരുന്നു പുള്ളിയ്ക്ക്…

“”…നീയെന്തിനാ വന്നേ…??”””_ അയാൾടെമുന്നിൽ തലകുനിച്ചു നിൽക്കുകയല്ലാതെ ഒരക്ഷരം മിണ്ടാതിരുന്ന മീനാക്ഷിയോടു വീണ്ടും പ്രിൻസിചോദിച്ചതും,

“”…സർ… അതു ഞാൻ… സസ്പെൻഷൻ പിൻവലിയ്ക്കാൻ…!!”””_ എന്നവളറിയാതെ പറഞ്ഞുപോയി…

“”…ഓഹോ… അതിനെന്തിനാ താനിയാളേങ്കൊണ്ടു വന്നത്…?? അച്ഛനെ വിളിച്ചോണ്ടു വരാനല്ലേ ഞാമ്പറഞ്ഞത്…?? “””

“”…അതു സാർ… ഹീ… ഹി യീസ് മൈ ഹസ്ബെന്റ്…!!”””_ അയാളുടെ ചോദ്യത്തിനൊന്നു പതറിയശേഷമാണ് മീനാക്ഷിയുടെ മറുപടിചെന്നത്…

അതുകേട്ടതും പ്രിൻസിയും ഞാനുമൊരുമിച്ചു ഞെട്ടി…

ഇതൊക്കെയെപ്പോളെന്ന ഭാവത്തിലയാൾ ഞങ്ങളെനോക്കുമ്പോൾ,
ഈസംഭവം കൊള്ളാല്ലോയെന്ന മട്ടായിരുന്നു എനിയ്ക്ക്…

“”…ഓഹോ… അപ്പ
പോളങ്ങനെയായോ കാര്യങ്ങള്…?? എന്നാലിരിയ്ക്ക്…!!”””_ കല്യാണം കഴിഞ്ഞെന്നറിഞ്ഞതും പുള്ളിയൊന്നു തണുത്തെന്നു തോന്നുന്നു…

അതുകൊണ്ടാണ് മുന്നിലെ കസേരചൂണ്ടി പറഞ്ഞപ്പോൾ മറ്റൊന്നുംനോക്കാതെ ഞാൻ ചാടിക്കയറിയിരുന്നത്…

Leave a Reply

Your email address will not be published. Required fields are marked *