എന്റെ ഡോക്ടറൂട്ടി – 14 12അടിപൊളി 

“”…അല്ലേലുമിവളിങ്ങനാ സിദ്ധൂ… ഒറ്റക്കാര്യത്തിനു കൈയീന്നഞ്ചിന്റെ പൈസേറക്കൂല… ഒരയിസ്ക്രീമ്മേണേപ്പോലും ഞങ്ങളു മേടിച്ചുകൊടുക്കണം… എന്നാലുമിങ്ങനൊണ്ടോ പടച്ചോനേയൊരു പിശുക്ക്…!!”””_ അവളൊരീണത്തിൽ പറഞ്ഞുനിർത്തീതും ഞാൻ മീനാക്ഷിയെനോക്കി ആക്കിച്ചിരിച്ചു…

എന്നിട്ടുപതിയെ അവൾടെ ചെവിയോടു ചുണ്ടുചേർത്തുകൊണ്ടു രഹസ്യമായിചോദിച്ചു:

“”…മൊത്തത്തിലോസാണല്ലേ..?? അപ്പൊയീ ചുണ്ടുംചിറീംമാത്രേ സ്വന്തായിട്ടുള്ളൂ..??”””_ അതിനു മറുപടിയായെന്തു പറയണമെന്നറിയാതെ നിൽക്കുമ്പോൾ,

“”…അതൊക്കെ പണ്ട്… ഇനീമിവളാകൊണം കാണിച്ചാലെന്റെ വിധമ്മാറും…!!”””_ എന്നും പറഞ്ഞാതിരകൂടി പിടിമുറുക്കിയതും പിടിച്ചതിലും വലുതുപോക്കറ്റിലെന്ന അവസ്ഥയിലായി മീനാക്ഷി…

“”…അതിനു നിങ്ങളെന്തിനാ എടങ്ങേറാക്കുന്നേ..?? നിങ്ങളെന്റൊപ്പമ്പോര്… ട്രീറ്റ് ഞാന്നടത്താന്ന്….!!”””_ മീനാക്ഷിയ്ക്കിട്ടു കൊടുക്കാമ്പറ്റിയ അടുത്തയേണിയും തോട്ടിയിട്ടുപിടിച്ചപ്പോൾ, ഇവനിതെന്തോത്തിന്റെ
പുറപ്പാടെന്നഭാവത്തിൽ അവളെന്നെ മിഴിച്ചുനോക്കുന്നുണ്ടായ്രുന്നു…

“”…കണ്ടോടീ… ആമ്പിളേളരായാലിങ്ങനാ… നീ വാ മോനേ..!!”””_ ആതിരയെന്റെ കൈപിടിച്ചു നടന്നുകൊണ്ടുപറഞ്ഞു…

ഞാൻ ട്രീറ്റുകൂടി നടത്താമെന്നുപറഞ്ഞതും അവൾമാർക്കെന്നോടുള്ള ആദരവുകൂടി…

“”…നിങ്ങളു കല്യാണങ്കഴിഞ്ഞിട്ടു ഹണിമൂണിനൊന്നുമ്പോയില്ലേ സിദ്ധൂ…??”””_ ക്യാന്റീനിലേയ്ക്കു വെച്ചുപിടിയ്ക്കുമ്പോൾ കൂട്ടത്തിലൊരുത്തി ചോദിച്ചു…

“”…ഇല്ല ചേച്ചീ.! അതൊക്കെ കൊറച്ചുകഴിഞ്ഞിട്ടു
മതീന്നുവെച്ചു..!!”””

“”…അതെന്തേ…?? ഇതൊക്കെ കെട്ടുകഴിഞ്ഞാ ചൂടോടെ നടത്തണ്ടേ…??”””_ അവൾടെ അടുത്തുപദേശം…

“”…അതൊക്കെ ശെരിയാ…
മീനൂട്ടീമതുതന്നാ പറഞ്ഞേ… പിന്നെ ഞാനാതിപ്പൊ വേണ്ടെന്നാക്കിയേ… ഒന്നൂല്ലേലുമിവൾടെ സ്റ്റഡീസുഡ്രോപ്പാവരുതല്ലോ…!!”””_ ഇതുക്കുമ്മേലെ നല്ലവനാകാൻകഴിയാത്ത വിഷമത്തോടെ ഞാൻപറഞ്ഞതും അടുത്തുനിന്നും പല്ലുഞെരിഞ്ഞമരുന്ന ശബ്ദംകേട്ടു…

“”…സത്യോണോടീ മീനൂ…??”””_ വിശ്വസമ്മരാതെ ആതിര മീനാക്ഷിയെനോക്കി,
കൂട്ടത്തിൽഞാനും…

എന്നാലെന്റെനോട്ടത്തിൽ പലവിധ അർത്ഥങ്ങളുമൊളിച്ചിരിപ്പുണ്ടായിരുന്നെന്നു മാത്രം…

ഇനി ഞാമ്പറഞ്ഞതു സത്യമാണെന്നു സമ്മതിച്ചില്ലേൽ പെണങ്ങിപ്പോയാലോന്നു കരുതി അവളാർക്കോവേണ്ടി തലകുലുക്കി സമ്മതിച്ചു…

അതോടെ ഞാൻ വീണ്ടുമൊന്നുഞെളിഞ്ഞു;

“”…അതു നിങ്ങക്കറിയോ… ഇന്നു തന്നിവൾക്കു വരാമ്മല്ല്യ താല്പര്യോന്നുമില്ലായ്രുന്നതാ… പിന്നെന്റൊറ്റ നിർബന്ധത്തിലാ വന്നേക്കുന്നേ…!!”””_ ഉള്ളിലെചിരി പരമാവധി കടിച്ചുപിടിച്ചു ഞാൻപറഞ്ഞതും,

“”…എന്നാലും മീനൂ… ഇവനെപ്പോലൊരു ഹബ്ബീനെകിട്ടിയതു നിന്റെ ലക്കാട്ടോ…!!”””_ എന്നായി കൂട്ടത്തിൽനിന്നുള്ള കമന്റ്…

ഇതൊന്നും മീനാക്ഷിയ്ക്കു സഹിയ്ക്കാൻ പറ്റിയിരുന്നില്ലെങ്കിലും ഞാന്തിരിച്ചു പോയ്‌ക്കളഞ്ഞാലോയെന്നുള്ള ഒറ്റപ്പേടികൊണ്ടവൾ മറുത്തൊരക്ഷരം പറയാണ്ടു പിടിച്ചുനിന്നു…

“”…അതേ… ഇതാരാന്നു മനസ്സിലായോ…??”””_ ക്യാന്റീനെ ലക്ഷ്യമാക്കി ഒരുകൂട്ടത്തെ നയിയ്ക്കുന്നതിനിടയിൽ, അവിടെ തണൽമരത്തിന്റെ ചുവട്ടിലിരുന്ന രണ്ടുകുട്ടികളോട് ഞങ്ങടെ കൂട്ടത്തിലുണ്ടായിരുന്ന ഒരുത്തിചോദിച്ചു…

അതിനവരു മറുപടിപറയാതെ തമ്മിൽതമ്മിൽ നോക്കിയപ്പോൾ,

“”…ഇതാണു നമ്മടെ മീനൂന്റെ കെട്ട്യോൻ…!!”””_ എന്നൊറ്റ ഉത്തരമായിരുന്നു…

അതിനു ഞാനൊന്നു തലകുലുക്കി പുഞ്ചിരിയ്ക്കുകകൂടി ചെയ്തപ്പോൾ അവൾമാരു കൈയുയർത്തി കാട്ടി…

“”…ഞാനിവർക്കൊക്കെ ഞങ്ങടെ കല്യാണങ്കഴിഞ്ഞേന്റ ട്രീറ്റു കൊടുക്കാമ്പോവാ… വരുന്നേ വാ…!!”””_ മീശമാധവനെ വെട്ടാൻ വാക്കത്തിയുമായി ഭഗീരഥൻപിള്ള പോകുമ്പോൾ പിന്നാലെ നടന്നാളെക്കൂട്ടുന്ന ഹനീഫിക്കാനെപ്പോലെ ഞാനുമൊന്നുശ്രെമിച്ചു…

വെറുതെ… ഒരു രസം.!

“”…എന്റെ സിദ്ധൂ… അതിനവരൊക്കെ വേറെ ഡിപ്പാർട്ട്മെന്റാ… വെറുതെന്തോത്തിനാ അവരെക്കൂടി..??”””_ അവരെ വിളിച്ചതിനോടു വലിയ താല്പര്യമില്ലാതെ ആതിര ചോദിച്ചപ്പോൾ,

Leave a Reply

Your email address will not be published. Required fields are marked *