“”…ആഹ്.! അതെനിയ്ക്കും തോന്നിയിരുന്നു… കഴിഞ്ഞവർഷം യൂണിവേസിറ്റി റാങ്ക് ഹോൾഡറായിരുന്നതാ… ഇപ്പഴ്ത്തെ സെമ്മിലെ മാർക്കുകണ്ടില്ലേ… അതെങ്ങനാ പഠിയ്ക്കുന്നേലല്ലല്ലോ ശ്രെദ്ധ..!!”””
“”…അതേന്നേ… ഒരക്ഷരന്തൊറന്നു നോക്കൂലാന്ന്… ഏതു നേരോങ്കളിച്ചങ്ങു നടക്കണം… നേരത്തെ ഹോസ്റ്റലിലാർന്ന സമയത്തുമതേ… ഫോൺവിളിയോടു ഫോൺവിളി… നെനക്കു പഠിയ്ക്കാനൊന്നുമില്ലേന്നു ചോദിച്ചാ.. അതൊക്കെ പിന്നെ പഠിച്ചോളാന്നാ പറക… ഇനിയതിനു ദേഷ്യപ്പെടുകേങ്ങണഞ്ചെയ്താലോ പിന്നെ പെണക്കോയി, പതംപറച്ചിലായി, എനിയ്ക്കിവളോടു സ്നേഹമില്ലെന്നായി… ഇപ്പൊത്തന്നെ വീട്ടിലാണേ ഞാമ്പഠിയ്ക്കാമ്പറയോന്നു വിചാരിച്ചു ഹോസ്റ്റലിപ്പോണോന്നാ പറയണേ..!!”””_ മീനാക്ഷിയെ ഒന്നുകൂടി പാളിനോക്കിക്കൊണ്ടു
ഞാനൊരുമുഴം നീട്ടിയെറിഞ്ഞു…
സത്യത്തിലവിടെ പ്രിൻസിപ്പാളില്ലായിരുന്നെങ്കിൽ അവളെന്നെ കടിച്ചു കൊന്നേനെ… അത്രയ്ക്കുണ്ടായിരുന്നാ മുഖത്തെകലിപ്പ്…
“”…ഹോസ്റ്റലിൽ നിയ്ക്കാനോ..?? നീയോ..?? ഇനിയതൊന്നുമ്മേണ്ട… ഡോക്ടറെ വീടെനിയ്ക്കറിയാവുന്നതാ… അവിടെന്നെന്തായാലും വന്നുപോകാനുള്ള ദൂരമേയുള്ളൂ..!!”””_ മീനാക്ഷിയെ നോക്കിയത്രേം പറഞ്ഞ പ്രിൻസിയെന്റെ നേരേ തിരിഞ്ഞുകൊണ്ടു തുടർന്നു:
“”…തനിയ്ക്കു വണ്ടിയില്ലേടോ..??”””
“”…ആം.. ഉണ്ട് സാറേ…!!”””
“”…എന്നാ തനിയ്ക്കു കൊണ്ടുവന്നൂടേ…??”””
“”…പിന്നെ… കൊണ്ടുവരാമ്മയ്യാത്തേന്ത്..?? ഇവളൊന്നു ക്ലിയർചെയ്തു കാണാനിതല്ല, എന്തുചെയ്യാനും ഞാന്തയ്യാറാണു സാറേ….!!”””_ എന്റെ മറുപടികേട്ടതും പ്രിൻസി മീനാക്ഷിയ്ക്കു നേരേയായി:
“”…എടോ… ഇത്രേം സപ്പോർട്ടീവായ ഹസ്ബെന്റിനെകിട്ടീട്ടും തനിയ്ക്കു പഠിയ്ക്കാമ്മയ്യന്നൊക്കെ പറയുന്നതഹങ്കാരമാ… ഓരോകുട്ടികളൊക്കെ മേരേജുകഴിയുമ്പോഴേ ഭർത്താക്കന്മാർക്കു താല്പര്യമില്ലാതെ കോഴ്സ് ഡ്രോപ്പൗട്ട് ചെയ്യുന്നതാ കാണുന്നേ… എന്നാലിയാളോ…?? എടോ സത്യത്തിലിതു തന്റെ ഭാഗ്യമാ..!!”””
“”…സത്യം.! പിന്നിവളുമ്പറഞ്ഞതാ സാറേ… ഡ്രോപ്പൗട്ട് ചെയ്യണോന്ന്… ഞാനാ സമ്മതിയ്ക്കാഞ്ഞേ… പിന്നൊരുനാള് ഇവൾടെ തന്തേന്തള്ളേന്തന്നെ പറയും, മോൾടെ ഭാവിനശിപ്പിച്ചതു ഞാനാന്ന്… അതോണ്ടെന്തൊക്കെ വന്നാലുമെനിയ്ക്കിവളെ ഡോക്ടറാക്കിയേ പറ്റുള്ളൂ..!!”””_ എന്റെ തൊണ്ട വീണ്ടുമിടറിയപ്പോൾ, എന്നോടുള്ള സ്നേഹത്തിന്റേം സിമ്പതിയുടേമ്പുറത്തു പ്രിൻസിപ്പാളാ കോളേജും പുരയിടോമെന്റെ പേർക്കെഴുതി തരുമെന്നവസ്ഥയിലായി…
“”…കണ്ടോടോ…?? ഈ സ്നേഹോം കെയറിങ്ങുമൊക്കെ കണ്ടോടോ…?? ഇതിൽക്കൂടുതലെങ്ങനാടോ ഒരു ഭർത്താവു ഭാര്യേനെ സപ്പോർട്ട് ചെയ്യുന്നത്…?? അതോണ്ടു മര്യാദയ്ക്കു പഠിച്ചിക്കൊല്ലം റാങ്ക് വാങ്ങിക്കൊള്ളണം… കേട്ടല്ലോ…??”””_ അയാൾ ചോദിച്ചതുമെന്തിനോവേണ്ടി തലയാട്ടുന്ന മീനാക്ഷിയെയൊന്നിരുത്തി നോക്കിയിട്ടു പ്രിൻസിവീണ്ടുമെന്റെ നേരെ തിരിഞ്ഞു….
“”…ഇനിയിവളു പഠിയ്ക്കുന്നുണ്ടോന്നു താൻ നോക്കിക്കോണം… കേട്ടൊടോ…?? ഇവളിനി റാങ്കു മേടിക്കേണ്ടതിന്റുത്തരവാദിത്വം തനിയ്ക്കാ… പിന്നെന്തുപറഞ്ഞാലും ഹോസ്റ്റലിൽ നിർത്തുകേമ്മേണ്ട… ഇവളൊന്നു കരഞ്ഞുകാണിച്ചാൽ താൻചിലപ്പോ സമ്മതിച്ചുപോവും… അതാ ഞാൻ പ്രത്യേകംപറയണേ.. എന്തുവന്നാലും ഹോസ്റ്റലിൽനിർത്തണ്ട… വീട്ടീന്നു വന്നുപോയാമതി… തല്ക്കാലം ഈയൊരു മാസത്തേയ്ക്ക് നൈറ്റ്ഷിഫ്റ്റ് കൊടുക്കണ്ടാന്ന് ഞാൻ എച്ച്ഓഡിയോട് പറഞ്ഞേക്കാം…!!”””
“”…അതു ഞാനേറ്റു സാറേ… എങ്ങനെയായാലും ഞാനിവളെക്കൊണ്ടൊരു റാങ്ക് മേടിപ്പിക്കും… അതുറപ്പാ…!!”””_ പ്രിൻസിപ്പാളിന്റെ കയ്യിലടിച്ചു വാക്കു കൊടുത്തിട്ടു ഫ്രീയായിക്കിട്ടിയ ഷേക്ക്ഹാൻഡും മേടിച്ച്, ഉച്ചകഴിഞ്ഞുള്ള പ്രോഗ്രാമുകൂടി കണ്ടിട്ടുപോകാമെന്നുള്ള ആവശ്യവും വേണ്ടാന്നുവെച്ചു പുറത്തേയ്ക്കിറങ്ങുമ്പോളേക്കും ലോകംകീഴടക്കിയ സന്തോഷമായിരുന്നെനിയ്ക്ക്…
സ്വന്തംവിധിയും ഭാവിയും ഏറെക്കുറെ മനസ്സിലായതുകൊണ്ട് കണ്ണുംതുടച്ചൊരറവുമാടിനെപ്പോലെ എന്റെപിന്നാലെ വരികയായിരുന്ന മീനാക്ഷിയുടെമുന്നിൽ വിലങ്ങുതടിയായി കയറിനിന്ന് ഞാനാ ഡയലോഗങ്ങോട്ടു കാച്ചി:
