എന്നാലതോടെ അങ്ങേരുടെ വിധമ്മാറുവാരുന്നു…
എന്റെപിന്നാലെ ചെയറിലേയ്ക്കു കുണ്ടിയുറപ്പിച്ച മീനാക്ഷിയെ നോക്കിയയാൾ അടുത്തനിമിഷം ചീറി:
“”…അപ്പൊ നീയൊക്കെ വേഷങ്കെട്ടെടുക്കുവായ്രുന്നല്ലേ…?? അന്നു തനിയ്ക്കെന്തോ അബദ്ധമ്പറ്റീതാന്നേ ഞാങ്കരുതിയിരുന്നുള്ളൂ… എന്നാലിപ്പൊ മനസ്സിലായി… രണ്ടുങ്കൂടിയറിഞ്ഞോണ്ടുള്ള വേലയായ്രുന്നെന്ന്… എന്നാലും മീനാക്ഷിയ്‌ക്കൊക്കിത്രേം തരംതാഴ്ന്നു ചിന്തിയ്ക്കാമ്പറ്റുന്നല്ലോന്നാണ്..!!”””
“”…സാർ… അതു ഞാൻ…”””_ അയാൾനിന്നു ചിതറിയപ്പോൾ ന്യായീകരണത്തിനാവണം വായതുറന്ന മീനാക്ഷിയെയയാൾ കൈതടഞ്ഞുകൊണ്ടു പറയുന്നതിൽനിന്നും വിലക്കി…
“”…താനിനിയിപ്പെന്തൊക്കെ ന്യായമ്പറഞ്ഞാലും എനിയ്ക്കതൊന്നുങ്കേക്കണ്ട… ഇതുവരെയിവിടെ ഞാനാർക്കുങ്കൊടുക്കാത്ത ഫ്രീഡമാ നെനക്കുതന്നത്… അതുനിന്റെ ബ്രില്ല്യൻസ് കണ്ടിട്ടുമാത്രമാ… നീയോരോ പ്രോബ്ലംസുമുണ്ടാക്കി വരുമ്പോളെത്ര പ്രാവശ്യമാ എല്ലാരുങ്കൂടെ നിന്നെ കോളേജീന്നു പൊറത്താക്കണോന്നു പറഞ്ഞതെന്നറിയോ… അന്നെല്ലാം നെനക്കുവേണ്ടി വാദിച്ചയെന്നെ… വേണ്ട… എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കണ്ട..!!”””_ അയാളും വികാരഭരിതനായി പറഞ്ഞു നിർത്തിയപ്പോൾ മീനാക്ഷിയുടെകണ്ണുകൾ നിറയുന്നതുകണ്ടു…
“”…തനിയ്ക്കറിയോ ഇപ്പൊത്തന്നെ തന്നെയിവടന്നു ഡിസ്മിസ്സ് ചെയ്തേ മതിയാകൂന്ന് മാനേജുമെന്റും പിടിഎയുമൊക്കെ ഒന്നടങ്കം പറഞ്ഞതാ… തന്റെ പ്രൊഫൈയിലൊന്നുകൊണ്ടു മാത്രാ ഞാനതിനു മുതിരാതിരുന്നത്..!!”””
“”…സാർ… ഞാമ്പറയുന്നോടൊന്നു കേക്ക്… എന്നിട്ട്….”””
“”…വേണ്ട…! ഇത്രേക്കെയായിട്ടിനിയെന്താ നെനക്കു പറയാനുളേള…?? നീയൊന്നുമ്പറേണ്ട….!!”””_ മീനാക്ഷിയെ വീണ്ടും ബ്ലോക്കാക്കിക്കൊണ്ട് അയാൾടെ ശബ്ദമുയർന്നതും ഞാനങ്ങു ത്രില്ലടിച്ചുപോയി…
ഇങ്ങനൊക്കെ നടക്കോന്നറിഞ്ഞെങ്കി നട്ടവെളുപ്പിനു ഞാനിവളേങ്കൊണ്ടു കോളേജിന്റെ പടിയ്ക്കെ നിന്നേനേലോന്നും ചിന്തിച്ചിരിയ്ക്കുമ്പോഴാണ്,
“”…എന്നാലും തനിയ്ക്കുമിത്രയ്ക്കു വിവരമില്ലാണ്ടായ്പ്പോയല്ലോടോ…??”””_ ന്നും ചോദിച്ചെന്റെ നേരേ അയാൾ തിരിഞ്ഞത്…
എന്താണു പുള്ളിചോദിച്ചതിന്റെ വശമെന്നുമനസ്സിലാകാതെ വായുംപൊളിച്ചു
നോക്കുമ്പോളയാൾ തുടർന്നു:
“”…ഒരു വിമൻസ് ഹോസ്റ്റലിൽ പാതിരാത്രി ചെന്നുകേറാൻ തനിയ്ക്കു നാണമില്ലേ…?? ഒന്നൂല്ലേലുമതു പുറത്തറിഞ്ഞാ ബാക്കിക്കുട്ടികൾടെ ഭാവിയെന്താവോന്നു താൻ ചിന്തിച്ചിട്ടുണ്ടോ…?? ഇതിനൊക്കെ വല്ല ഹോട്ടലിലും പൊക്കൂടെ..??”””_ ചോദിച്ചുകൊണ്ടയാൾ നിന്നു തെറിച്ചപ്പോൾ കാര്യംപിടികിട്ടിയ എന്റെ വിധവുമ്മാറി:
“”…എന്റെ പൊന്നു സാറേ… സാറ് വിചാരിക്കുന്നപോലെ ഞാനന്നതിനു വന്നേന്നുമല്ല…!!””
“”…പിന്നെ…??”””_ പുതിയ ന്യായീകരണം കേൾക്കാനുള്ള താല്പര്യത്തോടെ പ്രിൻസിയെന്നെ നോക്കുമ്പോൾ, മീനാക്ഷീടെ മുഖത്തൊരു ഞെട്ടലായിരുന്നു…
ഇവനിനിയെന്തൊക്കെയാ പറയാമ്പോണേന്നുള്ള ഒരമ്പരപ്പ്…
“”…എന്റെ സാറേ… സാറിതു കേൾക്കണം… ഞാനൊരു നൂറുപ്രാവശ്യമിവളോടെ പറഞ്ഞതാ… ലേഡീസ് ഹോസ്റ്റലാ… ആരേലുങ്കണ്ടാ നാണക്കേടാന്ന്… അപ്പൊ അവൾടമ്മേടെ…”””_ പൂഞ്ഞിക്കര ടോണിൽ പറഞ്ഞുവന്നപ്പോൾ കൈയീന്നുപോയ ഞാൻ പെട്ടെന്നു ബ്രേക്കിട്ടശേഷം വീണ്ടുംതുടർന്നു:
“”…സോറീ സാർ… ദേഷ്യമ്മന്നപ്പോളറിയാണ്ടു പറഞ്ഞുപോയതാ… സാറിനറിയോ അന്നു ഞാനൊരു ബുക്കും കൊണ്ടുവന്നതാ ഹോസ്റ്റലിലോട്ട്…. ആവശ്യത്തിന് ഞാമ്പറഞ്ഞതാ… ബുക്കു ഞാൻ സെക്യൂരിറ്റീടേ കൊടുക്കാം… നീ പുള്ളിയോടു മേടിച്ചാമതീന്ന്… അപ്പവൾടൊടുക്കത്തൊരു നാണക്കേട്… എന്തോ സെമിനാറോ കോപ്പാണ്ട് പ്രെസെന്റ് ചെയ്യാനുള്ളതാ മറ്റതാന്നൊക്കെ പറഞ്ഞ് കരച്ചിലായി… അങ്ങനെയാ ഞാനാബുക്കുങ്കൊണ്ട് റൂമിച്ചെന്നു കേറിയേ….??”””
“”…അല്ല… സെക്യൂരിറ്റീടെ കൊടുക്കുന്നേലെന്തു നാണക്കേട്…??”””_ എല്ലാംകേട്ടിരുന്ന പ്രിൻസി മീനാക്ഷിയെനോക്കി ചോദിച്ചു…
എന്നാലതിനവളെന്തേലും മിണ്ടുന്നേനുമുന്നേ ഞാൻ ചാടിയിടയ്ക്കുകേറി:
