എന്റെ ഡോക്ടറൂട്ടി – 21 4അടിപൊളി  

താഴെയെത്തീതും,

“”…ആഹാ.! സിദ്ധുവങ്ങ് ലുക്കായല്ലോ… അല്ല… മീനുവെവിടെ..??”””_ ചേച്ചിയുടെ വകയായിരുന്നു അന്വേഷണം…

ഇനി കുളിയ്ക്കാത്തത് മനസ്സിലാക്കി ആക്കുവാണോന്നൊന്നു സംശയിച്ചെങ്കിലുമത് ശ്രദ്ധിച്ചതായിഭാവിയ്ക്കാതെ മേലേയ്ക്കുചൂണ്ടി വരുന്നുണ്ടെന്നാംഗ്യം കാണിച്ചശേഷം ഞാൻ പുറത്തേയ്ക്കിറങ്ങി…

ജീപ്പപ്പോൾ മുറ്റത്തുകിടപ്പുണ്ടായിരുന്നു…

അതിനടുത്തായി ജോയും അവന്റെതന്തപ്പടിയും നിൽക്കുന്നുമുണ്ട്…

അപ്പോഴേയ്ക്കും മീനാക്ഷിയുമെത്തി…

അവളെക്കണ്ടതും ജോ, ജീപ്പിന്റെ കീയെടുത്ത് അവൾക്കുനേരേ നീട്ടി…

ഓടിയ്ക്കാൻപറ്റൂലാന്നു പറഞ്ഞസ്ഥിതിയ്ക്ക് എനിയ്ക്കുതരൂല്ലല്ലോ…

എന്തായാലും അതുംവാങ്ങിവൾ ഡ്രൈവിങ്സീറ്റിലേയ്ക്കു കേറി…

…ഇനിയിപ്പോൾ ഞാനെന്തുകാണാനാ നോക്കിനിൽക്കുന്നേ..?? എന്നമട്ടിൽ ഞാനും ചെന്നു വണ്ടിയിലേയ്ക്കുകേറി..

“”…ആ മീനൂ… വണ്ടിയ്ക്കു നല്ല പ്ലേയുണ്ട്ട്ടോ… മൂന്നാലുറൗണ്ട് വരും..!!”””_ ഡ്രൈവിംഗ്സീറ്റിനു പുറത്തുനിന്നവൻ പറഞ്ഞതും,

“”…ഓ.. ശെരി..!!””” _ പുള്ളിക്കാരി വെച്ചുതലയാട്ടി…

അവളു തലയാട്ടുന്നതുകണ്ടിട്ട് ഒന്നുംമനസ്സിലായില്ലേലും ഞാനും തലകുലുക്കി…

മീനാക്ഷിപറയുമ്പോലെ നമ്മളായ്ട്ടെന്തിനാ കുറയ്ക്കുന്നേ..??

“”…അപ്പൊശെരി… പോയ്‌തകർത്തിട്ടു വാ..!!”””_ ഞങ്ങളെനോക്കി പറഞ്ഞശേഷം ജോ തിരിച്ചുനടന്നതും, അവളെന്റെനേരേ തിരിഞ്ഞു…

എന്നിട്ട്;

“”…ഇതിനെന്താ മൂന്നു ഗിയറ്..??”””_ എന്നൊറ്റചോദ്യം…

“”…മൂന്നു ഗിയറോ..??”””_ നോക്കുമ്പോൾ ശെരിയാണ്…

മെയ്ൻ ഗിയർലിവറിനടുത്തായി രണ്ടുകുഞ്ഞു ലിവറുകളും…

ഇതെന്തായിങ്ങനെ എന്നഭാവത്തിൽ അതിലേയ്ക്കു തുറിച്ചുനോക്കുമ്പോഴാണ് ഞാനക്കാര്യമോർത്തത്;

“”…എടീ… അപ്പൊ നിനക്കീ മൂന്നെണ്ണമെന്തിനാന്നറിയില്ലേ..?? എന്നിട്ടാണോടീ മൈരേ നീയിതിമ്മേ ചാടിക്കേറീത്..?? ഈശ്വരാ..!!”””

“”…നീ കെടന്നു ബെഹളംവെയ്ക്കാതെ… ഞാൻ ജീപ്പൊക്കെയോടിച്ചിട്ടുള്ളതാ… പിന്നെയീ മൂന്നുഗിയർലിവറുള്ളത് ഓടിച്ചിട്ടില്ലന്നേയുള്ളൂ..!!”””_ അവളതുപറഞ്ഞതും,

“”…എങ്കിലവനെവിളിച്ചു ചോദിയ്ക്ക്, ഇതൊക്കെയെന്തോത്തിനാന്ന്..!!”””_ ഞാനവൾടെ നേരേതിരിഞ്ഞു…

ഉടനേ,

“”…ഏയ്‌..! അതൊന്നുമ്മേണ്ട… അറിയാന്നുപറഞ്ഞു കേറീട്ട് സംശയംചോദിച്ചാൽ കൊറച്ചിലാ… അല്ലേലുമവരെന്തോകരുതും..?? എനിയ്ക്കുതോന്നുന്നത് അതൊക്കെ വെറുതേ ഷോയ്ക്ക് വെച്ചേക്കുന്നതെന്നാ… കണ്ടില്ലേ, മൂന്നും മൂന്നുവലിപ്പമാ… പോരാത്തേന് ഇതിലെല്ലാ ഗിയറുമുണ്ട്..!!”””_ മെയ്ൻ ലിവറിലേയ്ക്കുചൂണ്ടി മീനാക്ഷിയതു പറഞ്ഞപ്പോൾ എനിയ്ക്കും വിശ്വാസമായി…

കാരണം ഗിയറെല്ലാമതിലുണ്ടല്ലോ, പിന്നെന്തിനവളെ വിശ്വസിയ്ക്കാതിരിയ്ക്കണം..??!!

“”…എന്നാലുമിതെന്തിനാ വേറെരണ്ടെണ്ണം… വലുതീന്നുപൊട്ടിവീണ് മുളച്ചതാവോ..??”””_ എനിയ്ക്കുവീണ്ടും സംശയം…

ഉടനേ,

“”…ഒന്നുമണ്ടത്തരം പറയാണ്ടിരിയ്ക്കോ..?? എന്റെ കോൺസെൻട്രേഷൻ പോണു… ഇനിയതിരിയ്ക്കുന്നതു നെനക്കത്രയ്ക്കു ബുദ്ധിമുട്ടാണേൽ അങ്ങോട്ടേയ്ക്കു നോക്കണ്ട… തീർന്നല്ലോ..!!”””_ അതുംപറഞ്ഞെന്നെ നോക്കിയ മീനാക്ഷി;

“”…ഞാൻ വണ്ടിയെടുക്കാൻ പോകുവാ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തുകൊണ്ട് വണ്ടിസ്റ്റാർട്ടാക്കി…

ക്ലച്ച് റിലീസ്ചെയ്ത് ആക്സിലറേറ്ററുകൊടുത്തിട്ടുണ്ടാവും…

പിന്നൊരു നിലവിളീം വേറെന്തൊക്കെയോ കുറേശബ്ദവുംമാത്രമേ എനിയ്ക്കോർമ്മയുള്ളൂ…

വണ്ടിയുടെ ബോണറ്റിലേക്കു രണ്ടുതേങ്ങാ വന്നു വീഴുന്നതുകണ്ടു നോക്കുമ്പോൾ മുറ്റത്തുനിന്ന തെങ്ങിന്റെ നെഞ്ചത്തേയ്ക്ക് കേറ്റിപാർക്കുചെയ്ത നിലയിലായിരുന്നു ജീപ്പ്…

…തുടരും.!

❤️അർജ്ജുൻ ദേവ്❤️

Leave a Reply

Your email address will not be published. Required fields are marked *