“”…ഓ..! നീയങ്ങനൊരുപാട് കളിയാക്കുവൊന്നും വേണ്ടടീ… കുറുക്കുചോദിച്ചിട്ടു തരാത്തകലിപ്പിലാ കുഞ്ഞിനെ പേടിപ്പിച്ചു കൊല്ലാൻനോക്കിയവളല്ലേടീ നീയ്..??”””_ ഞാനും വിട്ടില്ല….
“”…ദേ… അനാവശ്യമ്പറഞ്ഞാലുണ്ടല്ലോ… ഞാമ്പറഞ്ഞൂലോ, കുറച്ചുകൂടി വലുതാകോന്നുകരുതി ഊതിയതാന്ന്… എന്റെ കഷ്ടകാലത്തിന് അതങ്ങടുപൊട്ടിപ്പോയി..!!”””
“”…പിന്നെ നീയെന്തോകരുതി എത്രയായാലും വീർക്കാണ്ടിരിയ്ക്കാൻ ബലൂൺ നിന്റെ വയറുപോലാണെന്നോ..??”””_ അതുപറഞ്ഞതും കക്ഷിയുടെ നാവൊന്നടങ്ങി…
അവളതേഡ്രസ്സിൽ കട്ടിലേൽക്കയറി ഒറ്റക്കിടത്തമായിരുന്നു
പിന്നീട്…
…ഇനി ചില സീരിയലിലെയൊക്കെപ്പോലെ കിടന്നുകരയാനുള്ള പ്ലാനാവോ..?? ഈശ്വരാ… കൊതിപ്പിയ്ക്കല്ലേ.!
“”…മീനാക്ഷീ… ഡീ മീനാക്ഷീ..!!”””_ തിരിഞ്ഞുകിടക്കുന്നതുകൊണ്ടു മുഖഭാവമെന്തറിയാത്ത ആശങ്കയോടെ ഞാൻവിളിച്ചു…
പക്ഷേ പ്രതികരണമൊന്നുമുണ്ടായില്ല… ഞാൻപിന്നേയും രണ്ടുമൂന്നു പ്രാവശ്യങ്കൂടി വിളിച്ചുനോക്കിയെങ്കിലും അനങ്ങാപ്പാറപോലെ കിടന്നുകളഞ്ഞു തെണ്ടി…
“”…അല്ല… ചോദിയ്ക്കാൻവിട്ടുപോയി, നീയാ മോതിരമെവിടെന്നൊപ്പിച്ചു..??”””_ കുറച്ചുനേരമനങ്ങാതെ കിടന്ന ഞാൻ പെട്ടെന്നുവന്നയോർമ്മയിൽ ചോദ്യമിട്ടു…
എന്നാലതിനും മറുപടിയുണ്ടായില്ല… അതോടെ ഞാനുംകലിപ്പായി…
“”…എടീ കോപ്പേ… നിന്നോടല്ലേ ചോയ്ച്ചേ, ആ മോതിരമെവിടെന്നാന്ന്..?? വല്ലോടുത്തൂന്നും കട്ടതോ പിടിച്ചുപറിച്ചതോ ആണെങ്കിലിപ്പൊ പറഞ്ഞോ..!!”””_ ഞാൻനിന്നു ചീറി…
“”…കക്കുവേ..??”””_ തിരിഞ്ഞെന്നെ നോക്കുമ്പോൾ മീനാക്ഷിയുടെ കണ്ണുകളിൽ ഞാൻ പറഞ്ഞതിഷ്ടപ്പെടാഞ്ഞതിലുള്ള സകലമാന ദേഷ്യവുമുണ്ടാർന്നു…
“”…എന്തേയ്.. നീയാ വാക്കുകേട്ടിട്ടില്ലേ..?? അന്നെന്റെ വീട്ടിലുവന്നുകേറിയ ദിവസന്തന്നെ ആരുമില്ലാത്ത നേരംനോക്കി അടുക്കളേക്കേറി ഒറ്റയ്ക്കു വെട്ടിവിഴുങ്ങീതോർമ്മയുണ്ടോ..?? എന്ററിവിൽ ഇന്നുവരെയാ പ്രവർത്തീടെ പേരുമാറീട്ടില്ല കേട്ടോ…!!”””
“”…ആണോ..?? എന്നാ നന്നായ്പ്പോയി..!!”””_ ഒന്നെന്നെനോക്കി പുച്ഛിച്ചശേഷം
തിരിഞ്ഞുകിടന്ന മീനാക്ഷി,
“”…ആ മോതിരം നിന്റച്ഛൻ തന്നയച്ചതാ… നിന്നോടു പറയേണ്ടന്നാ പറഞ്ഞേ… നീയറിയുവാണേൽ സാധനമിങ്ങെത്തൂലാന്ന്… അതോണ്ടാ പറയാണ്ടിരുന്നേ..!!”””_ നേരിയ ശബ്ദത്തോടെ കൂട്ടിച്ചേർത്തപ്പോൾ എനിയ്ക്കങ്ങോട്ടു പൊളിഞ്ഞുകേറി…
“”…ഹലോ… ഉറങ്ങിയോ..??”””_ തന്തയെ തെറിവിളിയ്ക്കാനായി പുറത്തേയ്ക്കിട്ട നാവിനെ തടഞ്ഞുകൊണ്ടായിരുന്നു ഡോറിൽത്തട്ടിയുള്ളയാ അനേഷണം…
അതിന്,
“”…ഏയ്… ഇല്ലേച്ചീ….കേറിവാ!!”””_ ന്നുള്ള മീനാക്ഷിയുടെ മറുപടിചെന്നതും ആരതിയേച്ചി ചാരിക്കിടന്ന ഡോറുംതുറന്നകത്തേയ്ക്കുവന്നു…
അന്നേരം പുള്ളിക്കാരിയുടെ കയ്യിൽ രണ്ടുബ്ലാങ്കെറ്റുമുണ്ടായിരുന്നു…
“”…ഇതാ… ഇതെടുത്തോ… രാത്രീല് നല്ലതണുപ്പാ..!!”””_ ബെഡ്ഡിലേയ്ക്കു ബ്ലാങ്കെറ്റുവെച്ചുകൊണ്ട് പുള്ളിക്കാരി കൂട്ടിച്ചേർത്തപ്പോൾ,
“”…ഏയ്… അതിന്റാവശ്യോന്നൂല്ലേച്ചീ… നമുക്കീ തണുപ്പൊക്കെ നല്ലശീലാ..!!”””_ ഞാനൊന്നു പൊങ്ങാനായിശ്രെമിച്ചു…
എന്നാലപ്പോഴേയ്ക്കും കൊണ്ടുവന്നതിൽ വലുതുനോക്കിയൊരു ബ്ലാങ്കറ്റ് മീനാക്ഷി കയ്യിലെടുത്തു കഴിഞ്ഞിരുന്നു…
“”…അതുകുഴപ്പമില്ല… വെച്ചോ… ചിലപ്പോളാവശ്യംവന്നാലോ..??”””_ ആക്കിയൊരു ചിരിയോടങ്ങനെപറഞ്ഞ ചേച്ചി മീനാക്ഷിയെനോക്കി,
“”…മീനൂന് രാത്രീല് ഫുഡെന്തേലും വേണ്ടിവരോ..??”””_ എന്നുകൂടി ചോദിച്ചപ്പോൾ
ഞാനുംമീനാക്ഷിയും പരസ്പരമൊന്നു നോക്കി…
ഇവരിനി ആക്കിച്ചോദിയ്ക്കുവാണോ എന്നറിയില്ലല്ലോ…
“”…ഏയ്..! വേണ്ടചേച്ചീ..!!”””_ അവളു ചമ്മിയഭാവത്തിൽ തലകുലുക്കീതും അവരൊരുചിരിയോടെ പുറത്തേയ്ക്കിറങ്ങി…
അതിനായി കാത്തുനിന്നപോലെ അവരിറങ്ങീതും മീനാക്ഷിപോയാ ഡോറുവലിച്ചടച്ചു…
എന്നിട്ടെന്റെ നേരേതിരിഞ്ഞ്;
“”…നെനക്കിപ്പോൾ സമാധാനമായല്ലോ..??”””_ ന്നൊരു ചോദ്യവും…
ശേഷം കൊണ്ടുവന്ന ട്രോളിബാഗ് തുറന്ന് അതിലൊന്നു പരതിക്കൊണ്ട്;
“”…വെറുതെ മനുഷ്യനെ നാണങ്കെടുത്താനിറങ്ങിക്കോളും… ഈ ഭക്ഷണങ്കഴിയ്ക്കുന്നതത്ര വല്യതെറ്റാണോ..?? എല്ലാരൂടിയിങ്ങനെ കളിയാക്കാൻ..!!”””_ എന്നൊരു ഡയലോഗും…
