“”…നല്ലകയ്പ്പുണ്ടോ..?? എന്നാലിതീന്നൊരെണ്ണം കഴിച്ചോ..!!”””_ ഞാൻ കട്ടിലിലിരുന്ന പ്ളേറ്റീന്നൊരു ചക്കച്ചുളയെടുത്തു നീട്ടിയതേ ആ ചേച്ചിയും അമ്മയുംകൂടി പൂരച്ചിരിതുടങ്ങി…
…ശ്ശെടാ.. എന്തോ ചെയ്യാനാന്നു പറേണേ… ഒരു നല്ലകാര്യം ചെയ്യാന്നോക്കിയാലും പട്ടിത്താറ്റും പരിഹാസോമാണല്ലോ..??!!
“”…നീ കളിയാക്കുവൊന്നുംവേണ്ട… അത്രയ്ക്കു വല്യാളാണേൽ നീയൊന്നു കുടിച്ചു കാണിയ്ക്ക്… എന്നിട്ടു ഡയലോഗടിയ്ക്ക്..!!”””_ അവരുചിരിച്ചത് അഭിമാനപ്രശ്നമായ മീനാക്ഷി മുഖംകോട്ടിക്കൊണ്ടിരുന്നു ചിതറി…
“”…ആടീ.. ഞാങ്കുടിയ്ക്കും… ഇതല്ല… ഇതിലുംവല്യ ഐറ്റംസു കുടിച്ചിട്ടുള്ളവനാ ഞാൻ… അതോണ്ടതു നീ പറേണ്ട..!!”””_ ഞാനും വിട്ടില്ല…
“”…ഓ.! പിന്നേ… കോപ്പാണ്.! ഡയലോഗടിയ്ക്കാനാർക്കും പറ്റും… അണ്ടിയോടടുക്കമ്പഴേ അറിയൂ മാങ്ങേന്റെ പുളിപ്പ്..!!”””_ കയ്പ്പുകുടിപ്പിച്ചതിലുള്ള ദേഷ്യവും കളിയാക്കിയ സങ്കടവുമെല്ലാംകൂടി തികട്ടിവന്നപ്പോൾ കുനിഞ്ഞിരുന്നു മീനാക്ഷി പിറുപിറുത്തു…
എന്നാൽ ഞങ്ങടെയീ തല്ലുകൂടലൊന്നും മുഖവിലയ്ക്കെടുക്കാതെയാ ചേച്ചി;
“”…ഇപ്പോഴെങ്ങനെ..?? വയറുവേദന കുറവുണ്ടോ..??”””_ ന്നു ചോദിച്ചതും വയറിലൊന്നു തടവിക്കൊണ്ട് മീനാക്ഷി തലകുലുക്കി…
ഇനി മാറിയില്ലെന്നു പറഞ്ഞാൽ വീണ്ടുമാ മരുന്നുകുടിപ്പിയ്ക്കോന്നു കരുതിയിട്ടാണോ ആവോ..??
“”…അതേ… വയറുവേദന മാറിയെങ്കിലേ മാറീന്നു പറയാവൂ… അല്ലാതിനിയുമാ മരുന്നുകുടിപ്പിയ്ക്കോന്നു കരുതി കള്ളംപറഞ്ഞിട്ട് ഇവടെക്കിടന്നു മോങ്ങിയാലുണ്ടല്ലോ..!!”””
“”…നിങ്ങളിതെന്തു പറഞ്ഞാലും ഉടക്കാണല്ലോ..??”””_ ഞങ്ങൾടെയടിപിടികണ്ടു സഹികെട്ടാണെന്നു തോന്നുന്നു ഒരുചിരിയോടെ അവന്റമ്മയതു ചോദിച്ചത്…
അതിന്,
“”…ഞാൻ കാര്യായ്ട്ടാമ്മേ പറഞ്ഞേ… വയറുവേദന മാറീട്ടൊന്നുവല്ല… ആ മരുന്നുകുടിയ്ക്കാനുള്ള മടികൊണ്ടിവള് കള്ളംപറയുവാ..!!”””_ അവരെനോക്കിയതു പറഞ്ഞിട്ടു മീനാക്ഷിയുടെ നേരേതിരിഞ്ഞ്;
“”…അല്ലേലീ വയറുവേദനയ്ക്കു മരുന്നായ്ട്ട് നിങ്ങളുവല്ല ലഡ്ഡുവോ ജിലേബിയോ
കൊടുത്തുനോക്ക്… ബേക്കറിപൂട്ടിപ്പോയാലും ഇവൾടെ വയറുവേദന മാറില്ല..!!”””_ ഞാൻകൂട്ടിച്ചേർത്തു…
എന്റെ വർത്താനംകേട്ട് ആദ്യമൊന്നുചിരിച്ച ചേച്ചി;
“”…ഒന്ന് മിണ്ടാണ്ടിരിയ്ക്ക് സിദ്ധൂ… ഭക്ഷണം കഴിക്കുന്നതിനിങ്ങനെ കുറ്റമ്പറയാതെ..!!”””_ എന്നുംപറഞ്ഞു മീനാക്ഷിയെയൊന്നു സപ്പോർട്ട്ചെയ്തു…
അതിനുടനേ,
“”…അങ്ങനെപറഞ്ഞോട് ചേച്ചീ… അല്ലേലും ഞാനെന്തുകഴിച്ചാലും ഇവന് കുറ്റവാ… ചേച്ചിതന്നെപറ… ഈ ഫുഡ് കഴിയ്ക്കുന്നതൊരു തെറ്റാണോ..??”””_ മീനാക്ഷിയുടെ സംശയം…
എന്നാലതിനു മറുപടിപറയാനാ ചേച്ചിയെ സമ്മതിയ്ക്കാതെ ഞാനിടയ്ക്കുകേറി;
“”…ഫുഡ്കഴിയ്ക്കുന്നതൊരു തെറ്റല്ല… പക്ഷേ, കൂടുള്ളവനെ പൊളന്നു തിന്നുന്നതു ദ്രോഹമാണ്..!!’”‘”
ഒന്നുനിർത്തിയശേഷം;
“”…എനിയ്ക്കുതോന്നുന്നത്, ഇവളെ ഗർഭിണിയായ്രുന്ന സമയത്ത് ഇവൾടമ്മ വല്ല നോമ്പുംപിടിച്ചിരുന്നെന്നാണ്… സത്യമ്പറേടീ… അതിന്റെ പ്രതികാരമല്ലേ നീ ഞങ്ങളോടു തീർക്കുന്നേ..??”””_ ഞാൻ കൂട്ടിച്ചേർത്തു…
അതോടവരുടെ ചിരിയുച്ഛത്തിലായി…
അതത്ര സുഖിയ്ക്കാതിരുന്ന മീനാക്ഷി;
“”…ആണെങ്കി നെനക്കെന്താടാ നഷ്ടം..??”””_ ന്നും ചോദിച്ച് ചക്കപ്പഴമിരുന്ന പ്ളേറ്റെടുത്തെന്നെ ഒറ്റയേറ്…
തെണ്ടിയ്ക്ക് ഉന്നമില്ലാത്തത് ഭാഗ്യം, അല്ലാർന്നേൽ തലയുടെ കാര്യത്തിലൊരു തീരുമാനമായേനെ…
“”…എന്താമോളേയീ കാണിച്ചത്..?? അതുവല്ലതും മേത്തുകൊണ്ടിരുന്നേലോ..?? അവൻചുമ്മാ തമാശയ്ക്കോരോന്നു പറയുന്നതല്ലേ… അതിനിങ്ങനാണോ പ്രതികരിയ്ക്കുന്നേ..??”””_ ജോയുടെയമ്മ മീനാക്ഷിയേയും ശകാരിച്ചുകൊണ്ടെന്റടുത്തേയ്ക്കു വന്നു…
അവരുടെയാചോദ്യം മീനാക്ഷിയ്ക്കൊന്നു തട്ടി…
ഇതുവരെ പരിചയമില്ലാത്തവരുടെ വായീന്നു വഴക്കുകേട്ടാൽ ആർക്കായാലുമൊന്നു ഫീലാവോല്ലോ…
അതുകൊണ്ടാവും മീനാക്ഷിയപ്പോഴും ഇഞ്ചികടിച്ച കുരങ്ങന്റെമാതിരി അതേയിരിപ്പിരുന്നത്…
“”…അമ്മയൊന്നു ചുമ്മാതിരുന്നേ… അവളെമാത്രം കുറ്റമ്പറയുവൊന്നുംവേണ്ട… അതിനെയിട്ടു കളിയാക്കീതുമുഴുവൻ ഇവനല്ലേ… എന്നിട്ടവളെമാത്രം വഴക്കുപറയുന്നേലെന്തു ന്യായവാ..??”””_ അത്രയുംനേരം ഞാനടിച്ച ഡയലോഗുകൾക്കു തലയറിഞ്ഞു ചിരിച്ചയാ പെമ്പറന്നോത്തി നിന്നനിൽപ്പിൽ മീനാക്ഷിയുടെ പക്ഷംചേർന്നു…
