എന്റെ ഡോക്ടറൂട്ടി – 21 10അടിപൊളി  

“”…ആഹാ..! മീനുവെഴുന്നേറ്റോ..?? ഇപ്പെങ്ങനുണ്ട്..??”””_ ചേച്ചി കുഞ്ഞിനെയൊന്നുകൂടി ഇടുപ്പിലേയ്ക്കുയർത്തിക്കൊണ്ടു ചോദ്യമിട്ടു…

അതിന്,

“”…ഇപ്പൊ കുഴപ്പോന്നുവില്ല ചേച്ചീ..!!”””_ വയറിലൊന്നുഴിഞ്ഞശേഷം

മീനാക്ഷിയൊന്നു ചിരിച്ചപ്പോൾ എന്നെപ്പോലെ ചേച്ചിയുടെ ഇടുപ്പത്തിരുന്നയാ കുഞ്ഞുമവളെയൊന്നു തുറിച്ചുനോക്കുന്നതുകണ്ടു, ഇവളിനി എനിയ്ക്കൊരു ഭീക്ഷണിയാവുമോയെന്ന മട്ടിൽ…

…ഒന്നൂല്ലേലും അതിനുമേടിച്ചു വെച്ചിരുന്ന കടപ്പലഹാരംമുഴുവൻ തച്ചിനിരുന്നു തിന്നുന്നതവൻ കണ്ടതാണല്ലോ.!

അപ്പോഴേയ്ക്കും കൊഞ്ചിയ്ക്കുമ്പോലെ കുഞ്ഞിന്റെ കവിളേലൊന്നു പിടിച്ചുകുലുക്കിക്കൊണ്ട് മീനാക്ഷിചോദിച്ചു;

“”…കുഞ്ഞാവ പാപ്പംകൂച്ചുവാണോ..??”””_ എന്നാലതിനവനൊന്നും പ്രതികരിയ്ക്കാതെ വന്നപ്പോൾ,

 

“”…എന്താന്നും മിണ്ടാത്തേ..??

കുറച്ചാന്റിയ്ക്കൂടെ തരാവോ..??”””_ ഒരു പ്രത്യേകതാളത്തിൽ തലകുലുക്കിക്കൊണ്ടവൾ അങ്ങനെകൂടി കൂട്ടിച്ചേർത്തപ്പോൾ,

…നിനക്കിത്രയൊക്കെ കൈയിട്ടുവാരി തിന്നതുമതിയായില്ലേടീ മൈരേ..??_ ന്ന ഭാവത്തിൽ ഞാനവളെയൊന്നു നോക്കാണ്ടിരുന്നില്ല…

എന്നാൽ, മീനാക്ഷിയുടെ ചോദ്യംമനസ്സിലായതും കുഞ്ഞുതരില്ലെന്ന ഭാവത്തിൽ പുറകോട്ടുവലിഞ്ഞു…

അതതിന്റെ ഭാഗ്യം… തരാമെന്നെങ്ങാനും പറഞ്ഞിരുന്നെങ്കിൽ ഇപ്പഴാപാത്രം അവൾടെ കയ്യേലിരുന്നേനെ…

എന്തായാലും കുഞ്ഞിനല്പം ബുദ്ധിയുണ്ടെന്നു തോന്നുന്നു…

കുഞ്ഞു പിന്നിലേയ്ക്കുവലിഞ്ഞതും ഒന്നുചമ്മിയ മീനാക്ഷി, തീട്ടത്തിൽചവിട്ടിയ ചിരിയുമായി ചുറ്റുപാടുമൊന്നുനോക്കി, ആരേലും കണ്ടോന്നറിയാൻ…

എന്നാലാരുംതന്നെ മൈൻഡാക്കുന്നില്ലെന്ന നഗ്നസത്യമറിഞ്ഞപ്പോൾ അവളുനേരേ എന്റടുത്തേയ്ക്കുവന്നു…

ഞാൻ കയറിനിന്ന സ്റ്റൂളിനുചുറ്റും രണ്ടുവലത്തിട്ടപ്പോൾ ഒന്നുപേടിയ്ക്കാണ്ടിരുന്നില്ല, തള്ളിമറിച്ചിട്ടാലോ..??

 

എന്നാൽ കുറച്ചുനേരം നിന്നുതിരിഞ്ഞിട്ടും ഞാനുംപട്ടിവില കൊടുത്തെന്റെ പണിതുടർന്നപ്പോൾ മീനാക്ഷിവീണ്ടും വല്ലാതായി…

ഞാനെന്തേലുംപറഞ്ഞാൽ എന്നോടു കമ്പനിയടിച്ചു നിൽക്കാമെന്ന ഉദ്ദേശമായിരുന്നുകാണും കക്ഷിയ്ക്ക്…

എന്നാലിതിപ്പോളാകെപ്പാടെ അപമാനമാണല്ലോ..??!!

കുറച്ചുകഴിഞ്ഞിട്ടും അനക്കമൊന്നും കേൾക്കാതെവന്നപ്പോഴാണ് പിന്നെ ഞാനവളെ ശ്രെദ്ധിയ്ക്കാനായി പോയത്…

നോക്കുമ്പോൾ, ഒരു ബലൂണെടുത്തുപിടിച്ച് തിരിച്ചുംമറിച്ചും നോക്കുവാണ്…

“”…നീയെന്താ അതാണാണോ പെണ്ണാണോന്നു നോക്കുവാണോ..??”””_ സ്റ്റൂളിന്റെ മേലെനിന്നുഞാൻ ചെറഞ്ഞുനോക്കി…

“”…ഞാനെന്തോചെയ്താലും നെനക്കെന്താ..??”””_ ഉടനേ തിരിച്ചടിയുംകിട്ടി…

ഇനി നേരത്തേവന്നപ്പോൾ മൈൻഡാക്കാഞ്ഞതിലുള്ള കലിപ്പാണോ..??

ഒന്നോർത്തശേഷം ഞാനടുത്തബലൂൺ കൈയിലെടുത്തു…

അപ്പോഴും തന്റെകൈയിലിരുന്ന ബലൂണിന്റെ ഭംഗിയാസ്വദിച്ചിരുന്ന മീനാക്ഷി, ഞാൻ രണ്ടുമൂന്നു ബലൂൺ വീർപ്പിച്ചുകെട്ടിയപ്പോഴും ആസ്വാദനം തുടരുകയായിരുന്നു…

…ഈശ്വരാ… ആസ്വദിച്ചാസ്വദിച്ച് വിഴുങ്ങിക്കളയാണ്ടിരുന്നാൽ മതിയായ്രുന്നു.!

മനസ്സിലങ്ങനെ പ്രാർത്ഥിച്ചതും അവളുബലൂണെടുത്തു വായിലേയ്ക്കുവെച്ചു…

ഒന്നുഞെട്ടിയ ഞാൻ;

“”…ഡീ..!!”””_ ന്നൊരു വിളിയുംവിളിച്ചുകൊണ്ട് സ്റ്റൂളിൽനിന്നും ചാടിയിറങ്ങി, അവൾടെ വായിലിരുന്നബലൂൺ പിടിച്ചുവാങ്ങി ദൂരെയെറിഞ്ഞു…

ശേഷം;

“”…നെനക്കെന്താടീ പ്രാന്തുണ്ടോ..??”””_ ന്നൊരു ചോദ്യവും…

അതിന്,

“”…പ്രാന്തു നെനക്കാ..!!”””_ ന്നവൾ മറുപടിപറയുമ്പോഴേയ്ക്കും ചേച്ചി കുഞ്ഞിനേങ്കൊണ്ട് അങ്ങോട്ടേയ്ക്കു വന്നു…

എന്നിട്ട്;

“”…എന്താ..?? എന്താപറ്റിയെ..?? എന്താടി മീനൂ..??”””_ ഞങ്ങളെ മാറിമാറിനോക്കി…

ഉടനേയവൾ;

“”…ചേച്ചീ… ചേച്ചിയിതുകണ്ടോ..?? ഞാൻ വീർപ്പിയ്ക്കാനെടുത്ത ബലൂൺ ഇവൻ പിടിച്ചുവാങ്ങിയെറിഞ്ഞുകളഞ്ഞു..!!”””_ അവൾ പരാതിപറയുമ്പോലെ എന്റെനേരേ വിരൽചൂണ്ടിക്കൊണ്ടങ്ങനെ പറഞ്ഞതും ഞാനൊന്നു മുഖംചുളിച്ചുപോയി…

“”…എന്താടായിത്..?? കൊച്ചുകുട്ടികളെപ്പോലെ..!!”””_ അവരെന്നെയൊന്നു പുച്ഛിച്ചപ്പോഴും ഞാനൊന്നുംമിണ്ടീല…

Leave a Reply

Your email address will not be published. Required fields are marked *