എന്റെ ഡോക്ടറൂട്ടി 21
Ente Docterootty Part 21 |
Author : Arjun Dev | Previous Parts

❤️ഡോക്ടർക്കും എല്ലാ ചെങ്ങായ്മാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ…❤️
അങ്ങനേംചിന്തിച്ച് കുറച്ചുനേരം കട്ടിലിൽകിടന്നെങ്കിലും അവർക്കൊപ്പമവളിറങ്ങിപ്പോയത് എനിയ്ക്കത്ര സുഖിച്ചിരുന്നില്ല…
ഒന്നുമില്ലേലും തൊട്ടുമുന്നേയല്ലേ പറഞ്ഞത് ഇമ്മാതിരികൊലത്തീറ്റ തിന്നരുതെന്ന്… എന്നിട്ടുമെന്റെ വാക്കിനവളു മൈരുവെലയല്ലേ തന്നത്..??
അപ്പോൾപ്പിന്നെ ദേഷ്യംവരാതിരിയ്ക്കോ..??
കുറച്ചുകഴിഞ്ഞിട്ടുമവളെ കാണാതെവന്നപ്പോൾ താഴേയ്ക്കുചെന്നു നോക്കിയാലോന്നു ചിന്തിച്ചതാണെങ്കിലും ചടപ്പുകാരണമിറങ്ങിയില്ല…
പകരം കട്ടിലിലേയ്ക്കു കവിഴ്ന്നുകിടന്ന് മീനാക്ഷിയെക്കുറിച്ചുതന്നെ ചിന്തിയ്ക്കുമ്പോഴാണ് പുള്ളിക്കാരിയുടെ പാദസരത്തിന്റെകിലുക്കം ചെവിയിലെത്തുന്നത്…
…വരുന്നുണ്ട് നാശം.!
മനസ്സിൽപിറുപിറുത്ത ഞാൻ തലയുയർത്തിനോക്കുമ്പോൾ കാണുന്നത് വയറുംതടവി വരുന്ന മീനാക്ഷിയെയാണ്…
എന്റടുത്തെത്തീതും നീട്ടിയൊരേമ്പക്കവും പുറത്തേയ്ക്കുചാടി…
“”…എന്റെ പൊന്നുപൂറീമ്മോളേ… അറിഞ്ഞൂടാത്തോണ്ടു ചോദിയ്ക്കുവാ, നിന്റെ വയറ്റിലെന്താ കോഴീംകുഞ്ഞും കിടക്കുന്നോ..?? ഇമ്മാതിരി തീറ്റതിന്നാൻ… ഒന്നുവില്ലേലും കണ്ണിക്കണ്ട വീട്ടിലൊക്കെക്കേറി തിന്നുമുടിപ്പിയ്ക്കുന്നേനൊരു മര്യാദവേണ്ടേ..??”””
“”…അതിനു ഞാനെന്തോ ചെയ്തെന്നാ നീ പറേണേ..?? ഞാനവരുടടുക്കളേക്കേറി കട്ടുതിന്നേന്നുമല്ലല്ലോ… അവരെന്നെ പിടിച്ചുവലിച്ചോണ്ടു പോയതല്ലേ..??”””_ അവളുംവിട്ടില്ല…
“”…അവരുപറഞ്ഞെന്നും പറഞ്ഞിങ്ങനെ തിന്നണോ..?? ഇനിയവരു തീട്ടംകോരിക്കൊണ്ടുവെച്ചിട്ടു വിളിച്ചാലും നീപോയിരുന്നു തിന്നോ..??”””_ ഞാൻകുറച്ചു തറയാവാൻതന്നെ തീരുമാനിച്ചു…
ഉടനെ,
“”…ഈഹ്.! വൃത്തികെട്ടവൻ… ഈ വായുംവെച്ചല്ലേടാ നീ ഫുഡ്കഴിയ്ക്കുന്നേ..?? നാറി..!!”””
“”…വായും കൊണ്ടല്ലടീ കൂ…”””_ പറഞ്ഞുതുടങ്ങീതും മീനാക്ഷി കയ്യുയർത്തിയെന്നെ തടഞ്ഞു…
എന്നിട്ട്,
“”…കണ്ടവീട്ടിക്കേറി ഫുഡ്കഴിച്ചാൽ നെനക്കൊരിയ്ക്കലുമില്ലാത്ത മര്യാദ… എന്നാലിമ്മാതിരി തെറിപറയുമ്പോൾ ഗാന്ധിജിയുടെ മാന്യതയെവിടെപ്പോയി..??”””_ ഇങ്ങനൊരു ചോദ്യവും…
അതിനവളെയൊന്നു മിഴിച്ചുനോക്കുമ്പോൾ,
“”…അതേ… എനിയ്ക്കുനിന്നോടു തല്ലുകൂടാൻ താല്പര്യോല്ല… അതോണ്ടെന്നെ
വിട്ടേക്ക്… പിന്നെ തല്ലുകൂടിയേതീരൂന്നു നിർബന്ധമാണേൽ താഴത്തേയ്ക്കുചെല്ല്… അവടെ തൊട്ടിലിലൊരു കുഞ്ഞുണ്ട്… അതിനോടുപോയി ആയിയ്ക്കോ… അതാവുമ്പോൾ നെനക്കുപറ്റിയ എതിരാളീമാവും, മെച്ച്യൂരിറ്റീടെ കാര്യത്തിൽ..!!”””
“”…ഊമ്പി.! ആ കുഞ്ഞിനുമേടിച്ചുവെച്ച കടപ്പലഹാരംമൊത്തം ഒറ്റയിരുപ്പിനുതട്ടിയ നീയിതുപറേണം… ഞാനൊന്നു താഴത്തേയ്ക്കുചെല്ലട്ടേ… ആ ചേച്ചിയെക്കാണുവാണേൽ പറേണം, നിന്റെമുന്നിലിരുത്തി കുഞ്ഞിനു പാലുപോലും കൊടുക്കരുതെന്ന്… വെശന്നാൽ അമ്മിഞ്ഞപോലും കട്ടുകുടിയ്ക്കുന്ന ജാതിയാ നീ..!!”””_ പറഞ്ഞതു തിരിച്ചടി പ്രതീക്ഷിച്ചായിരുന്നെങ്കിലും ആ പറഞ്ഞതിനു മറുപടിയില്ലാതെ മീനാക്ഷി കട്ടിലിലേയ്ക്കു ചരിയുകയാണുണ്ടായത്…
എന്നാൽ അന്നേരമവൾ അമർത്തി ചിരിയ്ക്കുന്നുമുണ്ടായ്രുന്നു…
ഇടയ്ക്കിടെ എന്തേലുംപറയോന്നറിയാനായി കക്ഷിയെ ചൊറിഞ്ഞു നോക്കിയെങ്കിലും പിന്നൊരക്ഷരമവൾ മൊഴിഞ്ഞില്ല…
അതോടെന്റെ ഇന്ററസ്റ്റുപോയ ഞാൻ ഫോണിലേയ്ക്കു പൂർണ്ണമായും കോൺസെൻട്രേറ്റ് ചെയ്തു…
എന്നാൽ കുറച്ചുകഴിഞ്ഞപ്പോഴേയ്ക്കും മീനാക്ഷിയിൽനിന്നൊരു ഞരക്കവും മുരൾച്ചയുമൊക്കെ കേൾക്കാൻതുടങ്ങി…
…ഇവളിതു വാവെച്ചുണ്ടാക്കുന്ന സൗണ്ട്തന്നാണോ..??
“”…ഡീ… കണ്ണിക്കണ്ട ചക്കയുംകോപ്പുമൊക്കെ തിന്നേച്ചനാവശ്യം കാട്ടിയാൽ ചവിട്ടിക്കൂട്ടും ഞാൻ..!!”””_ പറഞ്ഞുകഴിഞ്ഞതും ഡോറിലാരോമുട്ടി…
ഉടനെ,
“”…ഡീ… ചെന്നു ഡോറുതുറക്ക്..!!”””_ എന്നുംപറഞ്ഞു ഞാൻ മീനാക്ഷിയെ ചുരണ്ടി…
എന്നാൽ,
“”…എനിയ്ക്കൊന്നുംവയ്യ… നീ പോയ്‌ത്തുറെ..!!”””_ കണ്ണുകളടച്ച് വയറിൽത്തിരുമിക്കൊണ്ടാണ് മീനാക്ഷിയങ്ങനെ പറഞ്ഞത്…
