എന്റെ ഡോക്ടറൂട്ടി – 21 10അടിപൊളി  

അതിന്,

“”…പിന്നേ… പോയ്‌ത്തുറേടീ… മിക്കവാറും നീ തിന്നതിന്റെയൊക്കെ ബില്ലുകൊണ്ടുവന്നതാവും… പോ..!!”””_ പിടിച്ചവളെ തള്ളിയെങ്കിലും ഒരുചിണുങ്ങലോടെ കക്ഷി തിരിഞ്ഞുകിടന്നു…

അപ്പോഴേയ്ക്കും ഡോറിൽവീണ്ടും മുട്ടലുകേട്ടു…

നിവർത്തിയില്ലാതെ എഴുന്നേറ്റുപോയി ഡോറുതുറക്കുമ്പോൾ ആ ചേച്ചിയൊരു പ്ളേറ്റിൽനിറയെ ചക്കപ്പഴവുമായി നിൽക്കുവാണ്…

“”…താഴേയ്ക്കു കണ്ടില്ല… അതോണ്ടിങ്ങു കൊണ്ടുവന്നതാ..!!”””_ പ്ളേറ്റെന്റെനേരേ നീട്ടിക്കൊണ്ടു പുള്ളിക്കാരിയൊന്നു ചിരിച്ചു…

ചക്കപ്പഴത്തോടു വലിയതാല്പര്യമൊന്നുമില്ലേലും കൊണ്ടുവന്നു തന്നതല്ലേന്നുകരുതി മേടിച്ചപ്പോൾ,

“”…മീനുവെന്തിയേ..??”””_ ന്നൊരു ചോദ്യം…

…മീനുവോ..??വന്നുകേറീട്ടരമണിയ്ക്കൂറായിട്ടില്ല, അതിനുമുന്നേ മീനുവായോ..?? വീട്ടിലെപ്പോലെ ഇവളിവടെയും ആളുകളെ കയ്യിലെടുക്കുവാണോ ദൈവമേ..??!!

“”…അവള്… അവള് കിടക്കുവാ..!!”””_ ഇത്രയും സംസാരമൊക്കെയുണ്ടായിട്ടും തിരിഞ്ഞുപോലും നോക്കാതെ കിടക്കുന്ന മീനാക്ഷിയെനോക്കി ഞാൻപറഞ്ഞു…

“”…യാത്രാക്ഷീണമാണോ..??”””

“”…ഏയ്.! ഇതുതിന്ന ക്ഷീണമാ… കേട്ടിട്ടില്ലേ, ഉണ്ടാൽ ക്ഷീണം തെണ്ടിയ്ക്കുംന്ന്..!!”””_ ഉള്ളിലെ കലിപ്പുപുറത്തുകാണിയ്ക്കാതെ പറഞ്ഞതും പുള്ളിക്കാരിയൊറ്റ ചിരിയായിരുന്നു…

എന്നിട്ട്,

“”…ഇതൊന്നും മീനു കേൾക്കണ്ടാട്ടോ..!!”””_ എന്നൊരു ഡയലോഗുംപറഞ്ഞു താഴത്തേയ്ക്കു പോകുവേംചെയ്തു…

…അതുകൊള്ളാല്ലോ… ഇത്രേം ലുക്കുണ്ടായ്ട്ടും എന്തുകാര്യായ്ട്ടാ അവരു വർത്താനമ്പറഞ്ഞേ… എന്തേലും ജാഡയുണ്ടോന്നു നോക്കിയേ… ആം.. അവന്റെയൊക്കെ യോഗം.!

മനസ്സിൽപിറുപിറുത്തുകൊണ്ട് കയ്യിലെ പ്ളേറ്റുമായി ബെഡ്ഡിലേയ്ക്കു വന്നപ്പോഴാണ് കിടന്നു ഞെളിപിരി കൊള്ളുന്ന മീനാക്ഷിയെക്കണ്ടത്…

“”…ദാണ്ടൊരെണ്ണം കെടക്കുന്നു… തിന്നാമ്മാത്രം കൊള്ളാം… പിന്നെ ജാഡയാണെങ്കിലോ പറയേമ്മേണ്ട..!!”””_ കട്ടിലിലേയ്ക്കിരുന്ന ഞാൻ തുടർന്നു;

“”…കണ്ടോടീ… കണ്ടോ..?? നീ കൊണ്ടേത്തന്നില്ലേലും എനിയ്ക്കിതു കൊണ്ടേത്തന്നേ… ഇപ്പൊ മനസ്സിലായോ, നീ ഗൗനിച്ചില്ലേലുമെന്നെ ശ്രെദ്ധിയ്ക്കാൻ വേറെയാളുണ്ടെന്ന്..??”””_ ചക്കപ്പഴത്തിലൊന്നു കൈയിലെടുത്തവളെ കാട്ടിക്കൊണ്ടു വീരവാദംമുഴക്കുമ്പോൾ ഞരങ്ങിക്കൊണ്ടുതന്നെ മീനാക്ഷിയൊന്നു തിരിഞ്ഞു…

എന്നിട്ട്;

“”…കഴിയ്ക്കണ്ട… വയറുവേദനിയ്ക്കും..!!”””

“”…എന്താന്ന്..??”””_ പറഞ്ഞതു മനസ്സിലാകാതെ ചോദിച്ചതും,

“”…അതൊന്നും കഴിയ്ക്കണ്ടാന്ന്… വയറ്… ആഹ്…”””_ പറഞ്ഞുമുഴുവിയ്ക്കാതെ വയറുംപൊത്തിപ്പിടിച്ചവൾ കിടന്നുരുളാൻ തുടങ്ങി…

അതുകണ്ടാദ്യമൊന്നു

പേടിച്ചഞാൻ,

“”…എന്തോപറ്റി..??”””_ യെന്നു തിരക്കീതും,

“”…വയറ്… വയറുവേദനിയ്ക്കുന്നെടാ..!!”””_ ന്നുംപറഞ്ഞവൾ വയറുംപൊത്തിപ്പിടിച്ച് അമറാൻതുടങ്ങി…

 

“”…ഓഹ്.! അഭിനയോക്കെ കൊള്ളാം… ഞാനിതു തിന്നാണ്ടിരിയ്ക്കാനുള്ള നിന്റടവല്ലേയിത്..?? എന്നിട്ടു ഞാൻ വെച്ചേച്ചുപോകുമ്പോൾ നെനക്കെടുത്തു ഞണ്ണണംലേ..?? ഐഡിയയൊക്കെ മനസ്സിലിരിയ്ക്കത്തേയുള്ളൂ… തരത്തില്ലെടീ… ഇതീന്നൊറ്റൊരെണ്ണം തരത്തില്ല..!!”””_ വേണ്ടാഞ്ഞിട്ടും അവളെടുത്തു കഴിച്ചാലോന്നുപേടിച്ച് പ്ളേറ്റോടുകൂടി തിരിഞ്ഞിരുന്നാണ് ഞാനതുപറഞ്ഞത്…

പട്ടിയിട്ട് തിന്നത്തുവില്ല, പശൂനിട്ട് കൊടുക്കത്തുമില്ലെന്ന് നിങ്ങളുകേട്ടിട്ടല്ലേയുള്ളൂ..??!! ആം.!

എന്നാൽ മീനാക്ഷിയുടെ മുക്കലുംമൂളലും ഞെളിപിരിയുമൊക്കെ അതിക്രമിയ്ക്കാൻ തുടങ്ങിയപ്പോൾ ഇനിയിവളു പറയുന്നേല് വല്ല സത്യവുമുണ്ടോന്നൊരു ഡൌട്ട്… വെറുതെയെന്തിനാ റിസ്ക്കെടുക്കുന്നേ..??!!

“”…മ്മ്മ്.! നെനക്കുവേണേൽ ഒരെണ്ണമെടുത്തോ..!!”””_ പരീക്ഷിയ്ക്കാനായി പ്ളേറ്റവൾടെ മുന്നിലേയ്ക്കു നീക്കിയതേ ഓർമ്മയുള്ളൂ…

“”…എടുത്തോണ്ടു പോടാ നാറീ..!!”””_ ന്നും ചീറിക്കൊണ്ടവൾ പ്ളേറ്റിനുവശത്തായിരുന്ന ചക്കക്കുരു പെറുക്കി എന്നെയെറിഞ്ഞു…

അതിലൊരെണ്ണം ഉച്ചിയിൽക്കൊണ്ടു കുതിച്ചപ്പോഴാണ് സിസ്റ്റം വർക്കായത്…

Leave a Reply

Your email address will not be published. Required fields are marked *