എന്റെ ഡോക്ടറൂട്ടി – 21 10അടിപൊളി  

“”…എന്നിട്ടിതെപ്പോൾ തുടങ്ങീതാ..??”””

“”…അതോ… അതാച്ചക്കപ്പഴം വലിച്ചുകേറ്റിയേപ്പിന്നെയാ… വെറുതേ കിട്ടീതാണല്ലോന്നോർത്തു ന്യായത്തിനു വലിപ്പിച്ചിട്ടുണ്ടാവും..!!”””_ ചോദ്യം

മീനാക്ഷിയോടായിരുന്നെങ്കിലും ഞാൻ വെച്ചുതൊടുത്തു,

“”…മിക്കവാറുമെല്ലാംകൂടി വെച്ചുപെരുക്കീട്ട് വയറുപൊട്ടിപ്പിളരുവാന്നാ തോന്നുന്നേ… ഇനീപ്പെന്താ ചെയ്ക..??”””_ ഞാൻ ചേച്ചിയെനോക്കി…

“”…ആണോ കൊച്ചേ..?? ചക്കപ്പഴം കഴിച്ചേച്ചുവന്നതാണോ..?? അതിനത്രയ്ക്കുംവേണ്ടി കഴിച്ചിരുന്നോ..??”””_ സംശയനിവാരണം നടത്താനായി ചോദിച്ചതും,

“”…ഓ.! അതിലെന്താത്ര സംശയം..?? അല്ലേ ചേച്ചിയിവൾടെ വയറേലൊന്നു ഞെക്കിനോക്കിയേ… ചക്കക്കുരുവൊക്കെ ചെവീക്കൂടെ തെറിയ്ക്കും..!!”””_ എന്നൊരു ഡയലോഗായിരുന്നെന്റെ വായീന്നുവന്നത്…

അതിന്,

“”…നീയൊന്നു മിണ്ടാണ്ടിരീടാ… ഞാനൊന്നു ചോദിച്ചോട്ടേ..!!”””_ ന്നുള്ള ചേച്ചിയുടെ മറുപടികേട്ടതും ഞാനൊന്നു ഞെട്ടി…

ആകെയരമുക്കാൽ മണിയ്ക്കൂറത്തെ പരിചയംമാത്രമുള്ളയെന്നോട് അങ്ങനെപറയണമെങ്കിൽ..?? ഞാനതോടൊന്നടങ്ങി…

പക്ഷേ, സാധാരണയങ്ങനൊരു സാഹചര്യത്തിലവൾടെ മൂക്കാമ്മണ്ടയിടിച്ചു പൊട്ടിയ്ക്കാമെന്നു ചിന്തിയ്ക്കുന്നയെനിയ്ക്ക് ഇതെന്താപറ്റിയേന്നുമാത്രം മനസ്സിലായില്ല…

ഒന്നുംമിണ്ടാതെനിന്ന എന്നെ തുറിച്ചുനോക്കിയശേഷം പുള്ളിക്കാരി മീനാക്ഷിയോടായി നേരത്തേചോദിച്ച ചോദ്യമാവർത്തിച്ചു…

അതായത്, ചക്കപ്പഴം കഴിച്ചിട്ടാണോ വയറുവേദനവന്നതെന്നുള്ള സാനം…

അതിനവളെന്നെയൊന്നു പാളിനോക്കിക്കൊണ്ടതേന്ന മട്ടിൽ തലകുലുക്കി…

കണ്ടതും,

“”…അയ്യോ.! അതുചിലപ്പോൾ കഴിച്ചുശീലല്ലാത്തോണ്ടു വന്നതാകും… ഞാനെന്തേലും മരുന്നുണ്ടോന്നു നോക്കട്ടേട്ടോ… ഇല്ലേ നമുക്കാശൂത്രീപ്പോവാം..!!”””_ അതുംപറഞ്ഞു പുള്ളിക്കാരി പുറത്തേയ്ക്കിറങ്ങിയോടുവാർന്നു…

“”…ഇനീപ്പോളവര് മരുന്നുങ്കൊണ്ടു വരുവാണേൽ പിന്നെയാശൂത്രീപ്പോണോ..??”””_ ആ പുള്ളിക്കാരി പോയെന്നുറപ്പുവരുത്തിയ ശേഷമായിരുന്നു ചോദ്യം…

അതിന്,

“”…നീയൊരു മനുഷ്യനാണോടാ നാറീ..??”””_ ന്നായിരുന്നു മറുചോദ്യം…

കൂട്ടത്തിൽ ഉണ്ടക്കണ്ണുകളുരുട്ടി എന്നെ ദഹിപ്പിയ്ക്കുന്നുമുണ്ടായിരുന്നു…

“”…അല്ല… മനുഷ്യനല്ല… മനുഷ്യനാരുന്നേൽ നിന്നെയൊക്കെ സയ്ക്കാമ്പറ്റുവാർന്നോ..??”””_ ഉടനെ മറുത്തെന്തോ പറയാൻതുടങ്ങി മീനാക്ഷിയെ തടഞ്ഞുകൊണ്ടാ ചേച്ചി തിരികെക്കേറിവന്നു…

…ഇവരിനി മരുന്നു കതകിനുപിന്നിൽ വെച്ചേക്കുവാരുന്നോ..?? ഇത്രപെട്ടെന്നോടിച്ചെന്നെടുത്തേച്ചു വരാൻ..??

എന്നാലിത്തവണ ആ ചേച്ചിതനിച്ചായിരുന്നില്ല…

കൂടെ നമ്മടെ ടീമിനെ പിടിച്ചുവലിച്ചോണ്ടുപോയി ചക്കതീറ്റിച്ചയാ പെമ്പറന്നോത്തിയുമുണ്ട്…

കൈയിലെ ഗ്ലാസ്സിലെന്തോ പിടിച്ചുനിന്നയവരെ മീനാക്ഷി തുറിച്ചുനോക്കുന്നതു കണ്ടപ്പോൾ ഇവളിനിയാ തള്ളയെപിടിച്ചിടിയ്ക്കോന്നായി ഞാൻ…

അമ്മാതിരി അവലക്ഷണംകെട്ട നോട്ടമായിരുന്നു മീനാക്ഷിയുടേത്…

“”…വയറുവേദനകുറവുണ്ടോ മോളേ..?? ഇല്ലേലിതാ… ഇതങ്ങടു കുടിച്ചേക്ക്..!!”””_ എന്നുംപറഞ്ഞു ജോയുടെയമ്മ കൈയിലിരുന്നഗ്ലാസ്സ് മീനാക്ഷിയ്ക്കുനേരേ നീട്ടി…

അവളാണെങ്കിൽ നിങ്ങൾക്കിനീം മതിയായില്ലേ തള്ളേന്നഭാവത്തിലുള്ള നോട്ടവും…

“”…ആഹാ.! നല്ല മണമുണ്ടല്ലോ..!!”””_ ഗ്ലാസ്സിലെമണം മൂക്കിലേയ്ക്കടിച്ചതും ഞാനവരെനോക്കി…

“”…മേടിച്ചുകുടിച്ചോ… അയമോദകസത്താ… ചെറിയൊരു കയ്പ്പുണ്ടാവും… എന്നാലും വയറുവേദനയൊക്കെ പമ്പകടക്കും..!!”””_ ചേച്ചികൂടി ആത്മവിശ്വാസം കൊടുത്തപ്പോൾ, വയറുവേദനമാറാൻ വിഷംകലക്കിക്കൊടുത്താലും കുടിയ്ക്കുമെന്ന സ്ഥിതിയിൽനിന്ന മീനാക്ഷി അതുമേടിച്ചൊറ്റവലി…

വലിച്ചുകഴിഞ്ഞപ്പോഴാണ് അമളിമനസ്സിലായത്… അതേപോലെ തിരിച്ചുതുപ്പാനൊരുങ്ങീതും ചേച്ചിയും അമ്മയുംകൂടി അവൾടെ വായപൊത്തിപ്പിടിച്ചു…

എന്നിട്ട്,

“”…ഒരു കുഴപ്പോമില്ല… കുടിച്ചോ… കുടിച്ചോ… ആദ്യത്തെയൊരു കയ്പ്പേ കാണുള്ളൂ..!!”””_ എന്നുംപറഞ്ഞവളെക്കൊണ്ടതു വിഴുങ്ങിപ്പിച്ചു…

സാധനംതൊണ്ടക്കുഴിയിൽ നിന്നുമിറങ്ങീതും കുറച്ചുനേരം കണ്ണുകളച്ചറപ്പോടെയിരുന്ന മീനാക്ഷി കണ്ണുതുറക്കുമ്പോൾ ആ ഉണ്ടക്കണ്ണുകൾ നിറഞ്ഞിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *