എന്റെ ഡോക്ടറൂട്ടി – 21 4അടിപൊളി  

അതുകൊണ്ടാവും മീനാക്ഷിയപ്പോഴും ഇഞ്ചികടിച്ച കുരങ്ങന്റെമാതിരി അതേയിരിപ്പിരുന്നത്…

“”…അമ്മയൊന്നു ചുമ്മാതിരുന്നേ… അവളെമാത്രം കുറ്റമ്പറയുവൊന്നുംവേണ്ട… അതിനെയിട്ടു കളിയാക്കീതുമുഴുവൻ ഇവനല്ലേ… എന്നിട്ടവളെമാത്രം വഴക്കുപറയുന്നേലെന്തു ന്യായവാ..??”””_ അത്രയുംനേരം ഞാനടിച്ച ഡയലോഗുകൾക്കു തലയറിഞ്ഞു ചിരിച്ചയാ പെമ്പറന്നോത്തി നിന്നനിൽപ്പിൽ മീനാക്ഷിയുടെ പക്ഷംചേർന്നു…

എന്നിട്ടുടനേ,

“”…അയ്യേ… മീനൂ… കരയുന്നോ..??”””_ ന്നുള്ള അവരുടെചോദ്യംകൂടി കേട്ടപ്പോൾ ഞാനും മീനാക്ഷിയെനോക്കി…

തലകുനിച്ചിരിന്ന അവൾടെ കണ്ണിൽനിന്നും തുള്ളിത്തുള്ളിയായി കണ്ണുനീര് മടിയിലേയ്ക്കു വീഴുന്നതുകണ്ടു…

അവന്റെയമ്മയാ പറഞ്ഞതു കക്ഷിയ്ക്കു ഫീലായീന്നുതോന്നുന്നു…

എന്നാലപ്പോൾത്തന്നെ ചേച്ചിയവൾക്കൊപ്പം ബെഡ്ഡിലേയ്ക്കുകയറി അവളെ ചേർത്തുപിടിച്ചിരുന്നു…

“”…അച്ചോടാ..! നീയിത്രയ്ക്കേയുള്ളോ കൊച്ചേ..?? അമ്മയതു ചുമ്മാപറഞ്ഞതല്ലേ..?? അതിനൊക്കെയിങ്ങനെ കരയാൻതുടങ്ങിയാലോ..??””‘_ ഒരുചിരിയോടെ മീനാക്ഷിയുടെ മുഖംപിടിച്ചുയർത്തി പുള്ളിക്കാരി ചോദിച്ചപ്പോഴേയ്ക്കും അമ്മയുമവൾക്കടുത്തായിരുന്നു…

“”…അതേ… അമ്മയിവളോടു ചൂടാവുന്നപോലെ ആ ഓർമ്മയിൽ പെട്ടെന്നങ്ങു പറഞ്ഞുപോയതാടാ… മോൾക്കിങ്ങനെ വെഷമാവോന്നു ഞാങ്കരുതീലാ… പോട്ടേ..!!”””_ മീനാക്ഷിയുടെ മുടിയിഴകളിൽ തഴുകിക്കൊണ്ടുള്ള അമ്മയുടെവാക്കുകൾ…

രണ്ടുപേരുമപ്പുറമിപ്പുറമിരുന്ന് ശക്തിയായി കൊഞ്ചിച്ചപ്പോൾ മീനാക്ഷിയുടെ വിഷമമൊക്കെ മാറി…

“”…എന്തേയ്..?? ഇപ്പോഴും വാകയ്ക്കുന്നുണ്ടോ..??”””_ ഉമിനീരിറക്കുമ്പോഴുള്ള മീനാക്ഷിയുടെ മുഖഭാവം ശ്രെദ്ധിച്ചുകൊണ്ടമ്മ ചോദിച്ചു… അതിനവൾ തലകുലുക്കീതും,

“”…ഭയങ്കര കയ്പ്പാണേലൊരു കഷ്ണം ചക്കര കൊണ്ടുക്കൊടുക്കമ്മേ…!!”””_ ചേച്ചിയുടെ ഡയലോഗെത്തി… അതുവരെയെല്ലാം കണ്ടു മതിമറന്നുനിന്ന എന്റെ മനസ്സുടച്ചവാക്കുകൾ…

ഞാൻ ജീവനൊടിരിയ്ക്കുമ്പോ അവളങ്ങനെ ശർക്കരകേറ്റി കയ്പ്പുമാറ്റണ്ട…

“”…ശർക്കരതിന്നാ മരുന്നു ഫലിച്ചില്ലേലോ..?? ആയുർവേദമല്ലേ..?? അപ്പോൾ കയ്പ്പു കയ്പ്പായിത്തന്നുള്ളിൽ ചെല്ലണം… അല്ലേത്തന്നെ ഇതിനൊക്കെന്തോ കയ്പ്പിരിയ്ക്കുന്നെന്നാണ്..??!!”””_ എന്നിലെ വേവലാതിയുണർന്നു…

“”…അത്രയ്ക്കു മധുരമാണെങ്കി നീയൊന്നു കുടിച്ചു കാണിയ്ക്കെടാ… അവൻ കൊറേനേരവായി ചുമ്മാനിന്നു ഡയലോഗുവിടുന്നു… കുടിച്ചവർക്കേ ഇതിന്റെകയ്പ്പറിയൂ… നോക്കിനിന്നവർക്കറിയൂലാ..!!”””_ ശർക്കരക്കേസിൽ ഞാനിടങ്കോലിട്ടെന്നു മനസ്സിലായതും ഡോക്ടറൂട്ടീടെ തനിനിറംപുറത്തുചാടി…

അല്ലേത്തന്നെ ഞാങ്കാരണമൊന്നു കരയേണ്ടിവന്നതല്ലേ… അപ്പോൾപ്പിന്നതിന്റെ ചൊരുക്കുകാണാതിരിയ്ക്കില്ലാല്ലോ..??!!

പക്ഷേ, മീനാക്ഷിയുടെയാ ഡയലോഗുകേട്ടതും അമ്മയും ചേച്ചിയുങ്കൂടി ചിരിയ്ക്കാൻ തുടങ്ങിയതോടെ എനിയ്ക്കങ്ങോട്ടു പൊളിഞ്ഞു;

“”…എന്നാ നീയെടുത്തിട്ടു വാടീ… ഞാൻ കുടിച്ചുകാണിയ്ക്കാം..!!””” _ അതിന്,

“”…വാകൊണ്ടു തള്ളാനെളുപ്പവാ… അതുപോലല്ല കുടിയ്ക്കത്..!!”””_

എന്നായിയവൾ…

“”…കുടിയ്ക്കോടീ… നിന്റെമുന്നിലുവെച്ചുതന്നെ കുടിയ്ക്കും..!!”””_ അവൾടെ ചൊറിച്ചിലിനു വെല്ലുവിളിച്ചു ഞാൻ മറ്റവർടെ നേരേതിരിഞ്ഞു…

എന്നിട്ട്;

“”…എനിയ്ക്കുംവേണം ചേച്ചീ ആ മരുന്ന്… ഒരുഗ്ലാസ്സ് കൊണ്ടേത്താ ചേച്ചീ…!!”””_ എന്നൊരു കേഴലും…

അതുകേട്ടതുമവരെന്നെ അത്ഭുതത്തോടെ നോക്കിപ്പോയി…

ശേഷം പരസ്പരം മിഴിയ്ക്കുമ്പോൾ;

“”…കൊടുക്ക് ചേച്ചീ… അവൻ കുടിച്ചു കാണിയ്ക്കട്ടേ… ഒന്നൂല്ലേലുമവന്റൊരാഗ്രഹോല്ലേ..!!”””_ ന്നും പറഞ്ഞു മീനാക്ഷിയുടെ ഫുൾസപ്പോർട്ടുംവന്നു…

അതിന്;

“”…അവനെയിങ്ങനെ വാശികേറ്റാതെ നീയൊന്നു ചുമ്മാതിരി പെണ്ണേ… ഇനിയീ കയ്പ്പ് അവനുങ്കൂടിയറിയണോ..??”””_ എന്നായി ചേച്ചി…

“”…അവനത്രയ്ക്കു വെല്ലുവിളിച്ചതല്ലേ..?? കുടിച്ചു കാണിയ്ക്കട്ടേ..!!”””_ മീനാക്ഷി നിലത്തുനിയ്ക്കുന്നില്ല…

“”…ഇവളിങ്ങനെ പലതുമ്പറയും… നീയതൊന്നുംനോക്കണ്ട സിദ്ധൂ… നല്ല കയ്പ്പാട്ടോ… വെറുതേ വാ കേടാക്കണ്ട…!!”””_ അമ്മയുമെന്റെ പക്ഷംകൂടി…

“”…ഇതങ്ങനെ പെട്ടെന്നു കേടാകുന്ന വായൊന്നുമല്ലിത്… ചേച്ചിയിച്ചിരെ മരുന്നിങ്ങോട്ടൊഴിച്ചേ… ഇവളെയിന്നിതു കുടിച്ചു കാണിച്ചേച്ചുതന്നെ കാര്യം..!!”””_ ഞാനും വാശിയിലായി…

എന്നിട്ടും;

“”…സിദ്ധൂ… ഞാൻ മര്യാദയ്ക്കു പറഞ്ഞൂട്ടോ..!!”””_ ന്നും പറഞ്ഞ് പാവമാ ചേച്ചിയെന്നെ വിലക്കാനായി ശ്രെമിച്ചെങ്കിലും ഞാനങ്ങനടങ്ങോ..?? അനുഭവിയ്ക്കാനുള്ളത് അനുഭവിച്ചല്ലേ തീരൂ…

“”…ചേച്ചിയിങ്ങോട്ടൊഴിയ്ക്ക് ചേച്ചീ… ഞാനല്ലേ പറയണേ… ഞാനുങ്കൊറേ ചക്കപ്പഴന്തിന്നതാ… ഇനിയെനിയ്ക്കും വയറുവേദനവരുന്നേലും നല്ലതല്ലേ ആദ്യമേ മരുന്നുകഴിയ്ക്കുന്നത്..??!!”””_ എന്റെ ഫുൾകോൺഫിഡൻസിലുള്ള ഡയലോഗുകേട്ടതും അമ്മേംചേച്ചിയും

പരസ്പരമൊന്നുനോക്കി…

ഞാൻവീണ്ടും നിർബന്ധിച്ചപ്പോഴാണ് എനിയ്ക്കുംതന്നത്…

അവളുകുടിച്ച ഗ്ലാസ്സിൽത്തന്നെ കുറച്ചു ചൂടുകഞ്ഞിവെള്ളമൊഴിച്ചിട്ട് അതിലേയ്ക്കൊരു ഡപ്പിയിൽനിന്നുമവര് നുള്ളിയിട്ട ചെറിയമണൽതരിപോലുള്ള മരുന്നുകണ്ടതും എനിയ്ക്കങ്ങോട്ടു പൊളിഞ്ഞു…

ഉടനടി അവളെക്കാണിയ്ക്കാനായി,

“”…ഈ കുഞ്ഞ് മണൽത്തരികൊണ്ടെന്താവാനാണ്..??”””_ എന്നും ചോദിച്ചുകൊണ്ട് ഡപ്പിയിലേയ്ക്കു കൈയിട്ടഞാൻ,

കയ്യിൽത്തടഞ്ഞതിൽ മുഴുത്തതുനോക്കി ആറേഴുതരിയെടുത്ത് വെള്ളത്തിലേയ്ക്കിട്ടതും

അതപ്പാടെ വായിലേയ്ക്കൊഴിച്ചതും ഒന്നിച്ചായിരുന്നു…

കുടിച്ചശേഷമുള്ള മീനാക്ഷിയുടെ മുഖഭാവത്തിൽനിന്നും അമ്മയുടേം ചേച്ചിയുടേം വർത്താനത്തിൽനിന്നും കുറച്ചു കയ്പ്പൊക്കെ പ്രതീക്ഷിച്ചിരുന്നേലും കൊതംവരെ കയ്ച്ചുപോകോന്നുള്ള പ്രതീക്ഷയില്ലാതെപോയി…

“”…ഇതാണോയിവളു കുടിച്ചത്..??”””_ തീട്ടംവാരി വായിലിട്ടപോലെ ഞാനവരെയൊന്നു നോക്കി…

മൂഞ്ചാനായ്ട്ട് എല്ലാത്തിന്റേം നോട്ടമെന്നെത്തന്നെയാണ്… ഒരുമാതിരി ഊമ്പിയമരുന്നായ്പ്പോയി…

പാവയ്ക്കായ്ക്കുപോലും ഇത്രയും കയ്പ്പുകാണില്ല…

ഇതൊക്കെയിവറ്റകള് എവിടെന്നു തപ്പിക്കൊണ്ടുവരുന്നോ ആവോ..??

തുപ്പിയാൽ നാറുമെന്നുള്ളൊറ്റകാരണം കൊണ്ടതിറക്കിയശേഷം

ഉമിനീരുപോലും കുടിച്ചിറക്കാതെ ഞാൻ മീനാക്ഷിയെനോക്കി;

“”…ഇതാണോടീ നീ കയ്പ്പെന്നു പറഞ്ഞേ..?? ഇതിനെയൊക്കെ കയ്പ്പെന്നുപറഞ്ഞാൽ ഒർജിനൽകയ്പ്പിനെ നീയെന്തോപറയും..??”””_ ഉളുപ്പെന്നുപറയുന്ന മൂന്നാലക്ഷരം രക്തത്തിൽചാലിയ്ക്കാതെ ജന്മംതന്ന തന്തയെ മനസ്സിൽനമിച്ചുകൊണ്ടു ഞാൻ നിന്നങ്ങുചിതറി…

കുടിച്ചശേഷമൊരു ഭാവമാറ്റവുമില്ലാതുള്ളെന്റെ നിൽപ്പും ആ ഡയലോഗുമെല്ലാം കൂടിയായപ്പോൾ മീനാക്ഷിയ്ക്കൽഭുതം…

എന്നെയത്രയും ചൊറിഞ്ഞ് എന്നെക്കൊണ്ടതു കുടിപ്പിച്ചിട്ട് എനിയ്ക്കൊരു കുലുക്കവുമില്ലെന്നുകണ്ട ജാള്യതയിൽ;

Leave a Reply

Your email address will not be published. Required fields are marked *