എന്റെ ഡോക്ടറൂട്ടി – 21 4അടിപൊളി  

“”…എനിയ്ക്കുറക്കം വരണൂ..!!”””_ ന്നുംപറഞ്ഞവൾ തിരിഞ്ഞുകിടന്ന് പുതപ്പെടുത്തു തലവഴിയേമൂടി…

അതുകണ്ടതും അമ്മയുംചേച്ചിയുംകൂടി ഒറ്റച്ചിരി…

കൂടെചിരിച്ചാൽ ചിലപ്പോൾ തുപ്പലുള്ളിലേയ്ക്കിറങ്ങിയാലോന്നുള്ള പേടികൊണ്ടുമാത്രം ഞാനതിനു മുതിരാതെ പുറത്തേയ്ക്കുനടന്നു, വല്ല പാറയുംകണ്ടാൽ നാവുകൊണ്ടിട്ടുരയ്ക്കണമെന്ന ചിന്തയോടെ…

അങ്ങനെ വീട്ടിന്റെ മുറ്റത്തേയ്ക്കിറങ്ങിയ ഞാൻ കിണറ്റിന്റെവശം പിടിച്ചുനിന്നാഞ്ഞു തുപ്പാൻതുടങ്ങി…

എന്നാൽ തുപ്പുംതോറും കയ്പ്പുകൂടിയതല്ലാതെ വേറൊരു പ്രയോജനവുംകണ്ടില്ല…

അപ്പോഴാണ്;

“”…അതേ… കയ്ച്ചിട്ട് കിണറ്റിൽചാടാനാണോ പ്ലാൻ..??”””_ ന്നൊരു ചോദ്യംകേൾക്കുന്നത്…

വെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ ആരതിയേച്ചിയാണ്…

അവരുടെ മുഖത്തൊരു കള്ളച്ചിരിയുമുണ്ട്…

എനിയ്ക്കു കയ്ച്ചിട്ടിറങ്ങി പോന്നതാണെന്ന് പുള്ളിക്കാരിയ്ക്കു മനസ്സിലായെന്നുകണ്ടതും ഞാനൊന്നു പ്ലിങ്ങി…

“”…അതേ… അവളൊരു പൊട്ടത്തിയായോണ്ട് നിന്റയടവൊക്കെ അവളുടടുത്തു നടന്നൂന്നുവരും… എന്നാ നമ്മളെയാക്കൂട്ടത്തിൽ കൂട്ടണ്ടാട്ടോ..!!”””_ ഒരാക്കിയ ചിരിയോടെയാണ് പുള്ളിക്കാരിയത്രയും പറഞ്ഞത്…

അതിന്,

“”…കയ്പ്പെന്നുപറയുമ്പോൾ അതിനുകുറച്ചു മര്യാദയൊക്കെ വേണ്ടേ..??

ഇതൊരുമാതിരി… പാവം മീനാക്ഷി, ഒത്തിരി കയ്ച്ചെന്നുതോന്നുന്നു..!!”””_ എന്നുംപറഞ്ഞു നൈസിനുമുങ്ങാൻ തുടങ്ങീപ്പോൾ,

“”…ഓഹോ.! എന്നാലീ കയ്ക്കാത്ത മനുഷ്യനൊരു ലഡ്ഡുതരാന്നുകരുതി വന്നതാ ഞാൻ… ഇനീപ്പൊ വേണോ..??”””_ വീണ്ടും ചുണ്ടുകൾ കടിച്ചമർത്തിക്കൊണ്ടുള്ള ചിരി…

വേണോന്നുപറഞ്ഞാൽ മാനംപോകും… വേണ്ടാന്നുപറഞ്ഞാൽ ഇനീം കയ്പ്പ് സഹിയ്ക്കേണ്ടിവരും…

എന്തോചെയ്യും..??

“”…ഓ.! കൂടുതലാലോചിച്ചു തലപുണ്ണാക്കണ്ട… കഴിച്ചോ..!!”””_ കയ്യിൽകരുതിയിരുന്ന ലഡ്ഡുവെനിയ്ക്കുനേരേ നീട്ടി…

എന്നാലതുമേടിയ്ക്കാതെ ഞാൻ നിന്നു പരുങ്ങിയപ്പോൾ;

“”…മേടിച്ചോ… ഞാനാരോടും പറയില്ല..!!”””_ എന്നുപറഞ്ഞാക്കിയൊരു ചിരിയും…

പിന്നൊന്നും ചിന്തിച്ചില്ല, നേരേവാങ്ങിയങ്ങു വായിലേയ്ക്കിട്ടു…

അതുകണ്ടതുമൊറ്റ ചിരികൂടിചിരിച്ച് പുള്ളിക്കാരി തിരിഞ്ഞുനടന്നപ്പോൾ പെട്ടെന്നോർത്തപോലെ ഞാൻചോദിച്ചു;

“”…അവൾക്കും കൊടുത്തായ്രുന്നോ..??”””

“”…എന്ത്..??”””_ കാര്യംമനസ്സിലാകാത്തമട്ടിൽ അവരെന്നെ തിരിഞ്ഞുനോക്കീതും,

“”…അല്ല… ലഡ്ഡുവവൾക്കും കൊടുത്തോന്നു ചോദിയ്ക്കുവാർന്നു..!!”””_ ഞാനൊന്നു പരുങ്ങിയോ..??

“”…ഓ.! നമ്മളെക്കാണിയ്ക്കാനുള്ള തല്ലുകൂടലേയുള്ളൂല്ലേ..?? എന്താ കെയറിങ്ങ്..!!”””_ അവളോടുള്ള സ്നേഹംകൊണ്ടാണ് ലഡ്ഡുകൊടുത്തോന്നു

ചോദിച്ചതെന്നു തെറ്റിദ്ധരിച്ച ആരതിയേച്ചി എന്നെനോക്കിയൊരു പുഴുങ്ങിയ ചിരിചിരിച്ചു…

ശേഷം,

“”…മ്മ്മ്.! ഒരുരുള ചക്കരയെന്റേന്നു പിടിച്ചുമേടിച്ചായ്രുന്നു..!!”””_ എന്നുംപറഞ്ഞു തിരിഞ്ഞുനടക്കുന്നതു കണ്ടപ്പോഴാണ് എനിയ്ക്കു നല്ലജീവൻ വീണത്…

ഞാനീ ലഡ്ഡുമേടിച്ചതു മീനാക്ഷിയറിഞ്ഞാലും തല്ക്കാലം പിടിച്ചുനിൽക്കാനുള്ള വെടി എന്റടുത്തുമുണ്ടല്ലോന്നുള്ള ആശ്വാസം…

അങ്ങനെയാ ചേച്ചികൊണ്ടേത്തന്ന ലഡ്ഡുവൊക്കെ കഴിച്ചു പുറത്തൊക്കെയൊന്നു കറങ്ങുമ്പോഴാണ് ജോയുടെ ബൊലേറോ ഗേറ്റിനുള്ളിലേയ്ക്കു കടന്നുവരുന്നത്…

കൊണ്ടുവന്നു ചവിട്ടിയപാടെ ചാടിയിറങ്ങിയ അവൻ പിന്നിലത്തെ ഡോറുതുറന്ന് രണ്ടുവലിയ കവറ് കയ്യേലെടുത്തു…

എന്നിട്ട് മിഴിച്ചുനോക്കിനിന്ന എന്നോടായി;

“”…എന്താടാവ്വേ നോക്കിനിയ്ക്കുന്നേ..?? ഒന്നു സഹായിയ്ക്കടോ..!!”””_ ന്നും പറഞ്ഞു കയ്യിലിരുന്നതിലൊരു കവറെന്റെ നേരേനീട്ടി…

…ഞാനെന്താ റെയിൽവേ പോർട്ടറോ..??_ ആദ്യമാ കവറുമേടിയ്ക്കാൻ കൂട്ടാക്കാതിരുന്ന ഞാൻ, അവന്റെവീടല്ലേന്നും എന്റെനേരെ നീട്ടിയതല്ലേന്നുംകരുതി വാങ്ങുമ്പോഴും സംഗതി എന്താന്നറിയാതുള്ള എന്റെ നോട്ടംകണ്ടിട്ടാകണം,

‘”…കുറച്ചു ബലൂൺസും ഡെക്കറേറ്റിങ്‌ മെറ്റീരിയൽസുമാ… ചെക്കന്റെയാദ്യത്തെ പിറന്നാളല്ലേ, അവനെയൊന്നു ഞെട്ടിയ്ക്കാന്നുകരുതി..!!”””_ എന്നൊരു ചിരിയോടെയവൻ പറഞ്ഞത്…

കാര്യമെന്തായാലും മുടക്കേപറയുള്ളൂങ്കിലും കുഞ്ഞിനുവേണ്ടിയാന്നു പറഞ്ഞതുകൊണ്ടു ഞാനുംകൂടെക്കൂടി…

അല്ലേലുമീ പൊടിക്കുഞ്ഞുങ്ങളെ എനിയ്ക്കുവല്യ കാര്യമാന്നേ…

“”…നീയവിടൊക്കെ ബലൂൺകെട്ടിയ്ക്കോ… ഞാനിതൊക്കെയൊന്നു

സെറ്റാക്കാം..!!”””_ കയ്യേലിരുന്ന പ്ലാസ്റ്റിക് തോരണങ്ങളെന്നെ കാണിച്ചശേഷം അതുമായവൻ മാറിയപ്പോൾ ഒരുലോഡ് ബലൂണും ഞാനുംമാത്രമായി ആ വലിയഹോളിൽ…

അതുവരെ ലൈഫിലാരും നമ്മളെ വിശ്വസിച്ചൊരു പണിയേൽപ്പിച്ചിട്ടില്ലാത്തതുകൊണ്ടു ചെയ്യുന്നതു ശരിയാണോന്നുള്ള സംശയത്തിൻപുറത്തായിരുന്നു ഓരോന്നുംചെയ്തത്…

ഹോളിന്റെ നെടുകേയും കുറുകേയും കുറച്ചുയരത്തിലായി നൂലും വലിച്ചുകെട്ടി നിറമിടകലർത്തി ബലൂൺകെട്ടുമ്പോൾ അതിലേ കടന്നുപോകുന്നയോരോരുത്തരേം ഞാൻ നോക്കുന്നുണ്ടായിരുന്നു…

ആരേലും വല്ലകുറ്റവും പറയുന്നുണ്ടോന്നറിയണോലോ…

എന്നാലെന്റെ വീട്ടിലെപ്പോലാരും കുറ്റമ്പറയാനോ നിർദേശംതരാനോ മുന്നോട്ടുവരാതെ വന്നപ്പോളെനിയ്ക്കും ഉത്സാഹമായി…

“”…ദേ… നോക്കിയേ… അങ്കിള് ബലൂൺകെട്ടുന്ന കണ്ടോ..??”””_ സ്റ്റൂളിന്റെപുറത്തു വലിഞ്ഞുനിന്നു കെട്ടുമ്പോളാണാ ഡയലോഗുകേട്ടത്…

നോക്കുമ്പോൾ, ആരതിയേച്ചി കുഞ്ഞിനേയും കയ്യിലെടുത്ത് അതിനെന്തോ ഫുഡുംകൊടുത്തു അങ്ങോട്ടേയ്ക്കു വന്നതാണ്…

“”…എന്തുവല്യ ബലൂണാ… അല്ലേ..??”””_ ഞാൻ കെട്ടിക്കൊണ്ടുനിന്ന ബലൂണിലേയ്ക്കുനോക്കി വീണ്ടുംമൊഴിഞ്ഞപ്പോൾ ഞാനുമൊന്നു പൊങ്ങി…

കുഞ്ഞിന്റെ കണ്ണും ബലൂണിലാണല്ലോന്നോർത്തപ്പോൾ ചെറിയൊരഭിമാനം…

അങ്ങനെയതിനേംനോക്കി കണ്ണിറുക്കിച്ചിരിച്ചുകൊണ്ട് തലചെരിയ്ക്കുമ്പോഴാണ് സ്റ്റെയറിറങ്ങിവരുന്ന മീനാക്ഷിയെക്കണ്ടത്…

…ഓഹ്.! പള്ളിയുറക്കം കഴിഞ്ഞെഴുന്നേറ്റോ..?? മിക്കവാറും കുറുക്കിന്റെമണം തട്ടീട്ടുണ്ടാവും..!! _ അവളെനോക്കി മനസ്സിൽപിറുപിറുത്ത് ഞാൻവീണ്ടും പണിതുടർന്നപ്പോൾ,

“”…ആഹാ..! മീനുവെഴുന്നേറ്റോ..?? ഇപ്പെങ്ങനുണ്ട്..??”””_ ചേച്ചി കുഞ്ഞിനെയൊന്നുകൂടി ഇടുപ്പിലേയ്ക്കുയർത്തിക്കൊണ്ടു ചോദ്യമിട്ടു…

അതിന്,

“”…ഇപ്പൊ കുഴപ്പോന്നുവില്ല ചേച്ചീ..!!”””_ വയറിലൊന്നുഴിഞ്ഞശേഷം

മീനാക്ഷിയൊന്നു ചിരിച്ചപ്പോൾ എന്നെപ്പോലെ ചേച്ചിയുടെ ഇടുപ്പത്തിരുന്നയാ കുഞ്ഞുമവളെയൊന്നു തുറിച്ചുനോക്കുന്നതുകണ്ടു, ഇവളിനി എനിയ്ക്കൊരു ഭീക്ഷണിയാവുമോയെന്ന മട്ടിൽ…

…ഒന്നൂല്ലേലും അതിനുമേടിച്ചു വെച്ചിരുന്ന കടപ്പലഹാരംമുഴുവൻ തച്ചിനിരുന്നു തിന്നുന്നതവൻ കണ്ടതാണല്ലോ.!

അപ്പോഴേയ്ക്കും കൊഞ്ചിയ്ക്കുമ്പോലെ കുഞ്ഞിന്റെ കവിളേലൊന്നു പിടിച്ചുകുലുക്കിക്കൊണ്ട് മീനാക്ഷിചോദിച്ചു;

“”…കുഞ്ഞാവ പാപ്പംകൂച്ചുവാണോ..??”””_ എന്നാലതിനവനൊന്നും പ്രതികരിയ്ക്കാതെ വന്നപ്പോൾ,

Leave a Reply

Your email address will not be published. Required fields are marked *