എന്റെ ഡോക്ടറൂട്ടി – 21 4അടിപൊളി  

അന്നേരത്തേയ്ക്കും ബലൂൺ കൊണ്ടുപോയ കിളിതിരിച്ചുവന്ന മീനാക്ഷിയെഴുന്നേറ്റ് എന്റെ പിന്നിലേയ്ക്കു മറപറ്റിനിന്നു…

“”…സത്യമ്പറ…”””_ ഞാൻ മീനാക്ഷിയെനോക്കി,

“”…നിന്നെ കളിയാക്കിയതിനു നീ പകരംവീട്ടീതല്ലേ..??”””

“”…ഏ.. ഏയ്‌.! ഞാൻ…””‘

“”…കള്ളമ്പറഞ്ഞാലുണ്ടല്ലോ പന്നീ..!!”””

“”…അല്ലടാ… സത്യാ ഞാമ്പറേണേ… നീ വീർപ്പിച്ചിന്റേന്നും മേലേ വീർപ്പിയ്ക്കാന്നോക്കീതാ… ഇങ്ങനെ പൊട്ടോന്നു കരുതീല..!!”””_ മറുപടിപറയുമ്പോൾ മീനാക്ഷിയുടെമുഖം ദയനീയമായി…

അപ്പോഴേയ്ക്കും കുഞ്ഞിനെ കയ്യിലെടുത്ത ജോ, അതിനെ കൊഞ്ചിയ്ക്കാനായി തുടങ്ങീപ്പോൾ ഇടയ്ക്കിടയ്ക്കോരോ കുഞ്ഞിച്ചുമ ചുമച്ചെങ്കിലും ചെക്കനോക്കെയായി…

“”…ആ പുള്ളി ബലൂണൊക്കെ മേടിച്ചിട്ടുവന്നത് കുഞ്ഞിനെ ഞെട്ടിയ്ക്കാന്തന്നായ്രുന്നു… പക്ഷേ, ഇങ്ങനെ നീയതിനെ ഞെട്ടിയ്ക്കോന്നവൻ സ്വപ്‌നത്തിൽ കരുതീട്ടുണ്ടാവില്ല..!!”””_ കുഞ്ഞിനെ കളിപ്പിയ്ക്കുന്ന ജോയെനോക്കി ഞാൻ മീനാക്ഷിയോടു പറഞ്ഞു…

“”…ഞാമ്പറഞ്ഞല്ലോ… ഞാമ്മനപ്പൂർവ്വമല്ലാന്ന്… അതുപൊട്ടോന്നു ഞാനറിയാഞ്ഞിട്ടല്ലേ..!!”””_ അവളുകണ്ണുതുറിപ്പിച്ചു…

 

“”…പിന്നെ..?? പൊട്ടാറാവുമ്പോൾ അത് ഇന്റിക്കേറ്ററിട്ടു കാണിയ്ക്കണമായ്രുന്നോ..?? ദേ.. എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്..!!”””_ ഒന്നു ചവിട്ടിച്ചീറിയപ്പോൾ കക്ഷി മുഖംകുനിച്ചു…

അപ്പോഴേയ്ക്കും കുഞ്ഞിനെകൊഞ്ചിച്ചുള്ള അവന്റെശബ്ദമുയർന്നു;

“”…എന്നാലുമൊരു ബലൂൺപൊട്ടിയതിനൊക്കെ ഇങ്ങനെകരയണോ..?? മോശം തക്കുടൂ… ഒന്നൂല്ലേലുമാ ആന്റിയറിയാതെ പൊട്ടിച്ചതല്ലേ..?? വേണേൽ നമുക്കാന്റിയ്ക്കിട്ടൊരടി കൊടുക്കാട്ടോ..!!”””_ അവനതു പറഞ്ഞുകൊണ്ടു മീനാക്ഷിയ്ക്കടുത്തേയ്ക്കു വന്നതും അവളൊന്നുഞെട്ടി…

ഇനിയെല്ലാരുങ്കൂടി വളഞ്ഞിട്ടുതല്ലാനുള്ള പരിപാടിയാണോന്നറിയില്ലല്ലോ..??!!

അവന്റെയാ ഡയലോഗിന് എന്തറിഞ്ഞിട്ടാന്നറിയില്ല കുഞ്ഞുതലകുലുക്കി സമ്മതമറിയിച്ചു…

ഒരുപക്ഷേ, മനഃസമാധാനത്തോടെ കുറുക്കുകുടിയ്ക്കാൻ സമ്മതിയ്ക്കാതെ പേടിപ്പിച്ചുകൊല്ലാൻനോക്കീതിനുള്ള കുടിപ്പകയാവും ചെക്കന്…

എന്നാൽ കുഞ്ഞുമായി അവൾടടുത്തെത്തീതും എല്ലാരും ചിരിയോടെ നിൽക്കുന്നകാഴ്ച്ചകണ്ട സമാധാനത്തിൽ വെറുതെ കളിപ്പിയ്ക്കുന്നതാണെന്നുകരുതി തല്ലാൻപാകത്തിനു മുഖമടുപ്പിച്ചുകൊടുത്തതേ മീനാക്ഷിയ്ക്കോർമ്മയുള്ളൂ…

തന്റെ കൈവാക്കിനുകിട്ടീതും കുഞ്ഞൊറ്റയടി…

കണ്ടുനിന്നവരെല്ലാം അറിയാതെ വാപൊത്തിക്കൊണ്ട്,

“”…അയ്യോ..!!”””_ വെച്ചപ്പോൾ, കൊണ്ടുവന്നു തല്ലിച്ച ജോയ്ക്കെന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയുമായി…

“”…അയ്യോ… മീനൂ…!!”””_ ആരതിയേച്ചി ഓടിവന്നു മീനാക്ഷിയെപ്പിടിച്ചു…

“”…ഏയ്‌.! ഒന്നൂല്ലേച്ചി… അതൊന്നും സാരവില്ല..!!”””_ തനിയ്ക്കൊന്നും പറ്റിയിട്ടില്ലെന്നു ബോധിപ്പിയ്ക്കാനായി മീനാക്ഷിയതു പറഞ്ഞെങ്കിലും പാവത്തിന്റെ കണ്ണുനിറഞ്ഞിരുന്നു…

ഉടനെയാച്ചേച്ചി ജോക്കുട്ടനുനേരേ

തിരിഞ്ഞു;

“”…ഇങ്ങനാണോടാ കൊച്ചിനെ കളിപ്പിയ്ക്കുന്നേ..?? ഇതൊന്നുമത്രവല്യ തമാശയല്ലാട്ടോ..!!”””

അതിന്,

“”…ഞാനെന്തോ ചെയ്തൂന്നാ നീ പറയുന്നേ..?? ഞാനറിയുന്നോ ഇവനിമ്മാതിരി പണികാണിയ്ക്കുവെന്ന്..!!”””_ അവനുമവന്റെ നിസ്സഹായത വെളിപ്പെടുത്തി…

അതോടെ പുള്ളിക്കാരി കുഞ്ഞിനുനേരേയായി;

“”…നോക്കിയ്ക്കാണിരിയ്ക്കുന്നേ… ആ കൊച്ചിന്റെ കരണമടിച്ചുപൊട്ടിച്ചിട്ട് ഒന്നുമറിയാത്തപോലെ… കുട്ടിപ്പിശാശ്.! അതെങ്ങനാ ഓരോരുത്തരങ്ങനല്ലേ തലേക്കേറ്റി വെച്ചേക്കുന്നേ..!!”””_ അവരൊരു പൊടിയ്ക്കടങ്ങാൻ കൂട്ടാക്കാതെ നിന്നുതെറിച്ചു…

“”…അതുസാരവില്ല ചേച്ചീ… അവൻകുഞ്ഞല്ലേ… കുഞ്ഞുങ്ങളാവുമ്പോളങ്ങനൊക്കെ തന്നെയാ..!!”””_ മീനാക്ഷി ചിരിയ്ക്കാൻ ശ്രെമിച്ചുകൊണ്ടു പറഞ്ഞൊപ്പിച്ചു…

അതിന്,

“”…എന്നാലും മോൾക്കു നന്നായ് വേദനിച്ചൂല്ലേ..??”””_ എന്നുള്ള അവന്റമ്മയുടെ ചോദ്യംവന്നതും മീനാക്ഷിയെന്റെ മുഖത്തേയ്ക്കുനോക്കി…

ശേഷം,

“”…ഏയ്‌… ഇല്ലമ്മേ..! എനിയ്ക്കു വേദനിച്ചൊന്നുവില്ല..!!”””_ കവിളുതടവിക്കൊണ്ടൊരു മറുപടിയുംകൊടുത്തു…

ഉടനെ,

“”…നീയാദ്യമാ കണ്ണുതുടയ്ക്ക്… ഒന്നൂല്ലേലും കേൾക്കുന്നോർക്കു വിശ്വസിയ്ക്കാൻ തോന്നണ്ടേ..??”””_ ന്നുള്ള എന്റെ തിരിച്ചടിയ്ക്കുമുന്നിൽ മീനാക്ഷിയൊന്നു ചമ്മിയപ്പോൾ എല്ലാരുമറിയാതൊന്നു ചിരിച്ചുപോയി…

അതോടത്രയും നേരമുണ്ടായിരുന്ന ഗൗരവാന്തരീക്ഷമൊന്നയയുകേം ചെയ്തു…

പിന്നെ ബാക്കിയുള്ള ബലൂണുകൾകൂടി കെട്ടിക്കഴിഞ്ഞപ്പോഴേയ്ക്കും

ഉച്ചകഴിഞ്ഞിരുന്നു…

അതോടെ വീണ്ടും കഴിയ്ക്കാനുള്ള സമയമായെന്ന വിളമ്പരവുമെത്തി…

ബലൂൺ കെട്ടിക്കൊണ്ടിരുന്നപ്പോൾ നാരങ്ങാവെള്ളവും ചിപ്സുംമറ്റുമൊക്കെ കൊണ്ടുത്തന്നിരുന്നതിനാൽ വല്യവിശപ്പൊന്നും തോന്നിയിരുന്നുമില്ല…

പിന്നവരെ ബോധിപ്പിയ്ക്കാനായി ഭക്ഷണത്തിനുമുന്നിലിരുന്നെന്നു മാത്രം…

എന്തുപറ്റിയെന്നറിയില്ല, കൂടെയിരുന്ന മീനാക്ഷിയും അധികമൊന്നും കഴിച്ചുകണ്ടില്ല… ഇനി നാണക്കേടുകരുതിയോ വയറുവേദനകാരണമോ..??

എന്നാൽ കഴിയ്ക്കുന്നതിനിടയിൽ എന്നെ അനുമോദിയ്ക്കാനുമാരും പിശുക്കുകാട്ടിയില്ല…

ബലൂൺകെട്ടിയതൊക്കെ മാസ്മരികമായിരുന്നത്രേ…

എന്നാലെന്നെ പുകഴ്ത്തുന്നതു മീനാക്ഷിയ്ക്കത്ര സുഖിയ്ക്കുന്നില്ലെന്ന് അവളുടെ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു കേട്ടോ…

അതിന്റെകൂട്ടത്തിൽ വൈകിട്ടത്തെപരിപാടികൾ എങ്ങനെയെന്നുള്ള ഒരു വിശദീകരണവുമുണ്ടായിരുന്നു…

സന്ധ്യയാകുമ്പഴേ പാർട്ടിതുടങ്ങും… ഫുഡ് കാറ്ററിങ്ങിന് കൊടുത്തേക്കുവാണ്…

അവരുതന്നെ വന്ന് വിളമ്പിത്തന്നോളും…

അങ്ങനെ എന്തൊക്കെയോ…

ഇതൊക്കെയെന്തിനാണാവോ നമ്മളോട് വിളമ്പുന്നെ..??!!

കഴിച്ചുകഴിഞ്ഞു നേരേ മുറിയിലേയ്ക്കുവിട്ടഞാൻ ഒരു കുളിയൊക്കെക്കഴിഞ്ഞു നന്നായിട്ടൊന്നു മയങ്ങി…

രാത്രിയിലെൽ ഉറക്കക്ഷീണത്തിൽ റിലേവിട്ടുറങ്ങിയ ഞാനെഴുന്നേൽക്കുന്നത് ഫങ്‌ഷനാളുകളെത്തിയപ്പോഴാണ്…

ഉച്ചയുറക്കംകഴിഞ്ഞ്, പകലേത് രാത്രിയേതെന്നറിയാതെ കഞ്ചാവടിച്ചപോലിരുന്ന എന്നെനോക്കി,

“”…എന്തേയ്..?? താഴത്തേയ്ക്കു വരാനുദ്ദേശമൊന്നുമില്ലേ..??”””_ എന്ന മീനാക്ഷിയുടെ ചോദ്യംവന്നു…

അതിനു മറുപടിപറയാതെ ശബ്ദംകേട്ടിടത്തേയ്ക്കു തലചെരിച്ചു നോക്കുമ്പോൾ ഓറഞ്ചും ഗോൾഡുമിടകലർന്ന നിറത്തിലുള്ള ലഹങ്കയുമണിഞ്ഞ് കണ്ണാടിയ്ക്കുമുന്നിൽനിന്ന് അവസാനഘട്ട മിനുക്കുപണിയിലായിരുന്നു മീനാക്ഷി…

…ഇന്നിവൾടെ രണ്ടാംകെട്ടാണോ..??

കഴുത്തിലെ താലിമാലയ്ക്കുപുറമേ നേർത്തൊരു സ്വർണ്ണമാലകൂടിധരിച്ച

മീനാക്ഷിയെക്കണ്ടപ്പോൾ എനിയ്ക്കൊരാശങ്ക തോന്നാതിരുന്നില്ല…

“”…പെട്ടെന്നുപോയി റെഡിയാവ്… നേരത്തേയാ ചേച്ചിവന്നു തിരക്കിയാരുന്നു..!!”””_ കെട്ടിയമുടി ഒന്നുകൂടി ശെരിയാക്കിക്കൊണ്ടു തിരിഞ്ഞ മീനാക്ഷിയെക്കണ്ട് ഞാൻ ശെരിയ്ക്കൊന്നു ഞെട്ടി…

Leave a Reply

Your email address will not be published. Required fields are marked *