എന്റെ മാവും പൂക്കുമ്പോൾ – 19അടിപൊളി  

ഞാൻ : നമുക്ക് അപ്പുറത്ത് നിൽക്കാടി

എന്ന് പറഞ്ഞ് ഞാൻ നീങ്ങാൻ നേരം, എന്നെ തടഞ്ഞ്

സൽമ : അവിടെ ആള് നിൽക്കുന്നത് കണ്ടില്ലേ മണ്ടാ…

അപ്പോഴേക്കും ബാസ്‌ക്കറ്റ് വാങ്ങി എന്നെ ഇടങ്കണ്ണിട്ട് നോക്കി മയൂഷ ബില്ല് അടിക്കാൻ തുടങ്ങി, ആ സമയം ബക്കറ്റും വൈപ്പറുമായി അങ്ങോട്ട്‌ വന്ന

ലത : അല്ല ആരിത് അജുവോ… ഇത് എവിടെയാണ് കാണാനേയില്ലല്ലോ

ഞാൻ : ആ ചേച്ചി… ക്ലീനിങ്ങൊന്നും കഴിഞ്ഞില്ലേ ഇതുവരെ

ലത : ഓ പിന്നെ എന്ത് ക്ലീനിങ്, മോന് ഇപ്പൊ എന്താ പരിപാടി, പുതിയ എവിടെയെങ്കിലും ജോലിക്ക് കേറിയോ

ഞാൻ : ഏയ്‌ ഇല്ല ചേച്ചി, നോക്കുന്നുണ്ട്

ലത : എന്നാ മോന് ഇങ്ങോട്ട് വന്നൂടെ, ആ പഴയ പോസ്റ്റ്‌ ഉണ്ട്

സൽമയുടെ തോളിൽ കൈ കൈയിട്ട് മയൂനെ പൊളിക്കാൻ വേണ്ടി

ഞാൻ : ഓ വേണ്ട ചേച്ചി നമ്മളൊക്കെ ഇപ്പൊ പഴയതല്ലേ, പുതിയ ആളുകളൊക്കെ വരട്ടെ

അത് കേട്ട് മയൂഷ എന്നെയൊന്നു കലിപ്പിച്ച് നോക്കി, എന്റെ അടുത്തേക്ക് ചേർന്ന് നിന്ന് ശബ്ദം താഴ്ത്തി

സൽമ : എന്താടാ…?

ഞാൻ : നിന്നോടല്ലാ…

അത് കണ്ട്, പുഞ്ചിരിച്ചു കൊണ്ട്

ലത : ഇതാരാ അജു ലൗവറാണോ ?

ചിരിച്ചു കൊണ്ട്

ഞാൻ : ഏയ്‌ എന്റെ ഫ്രണ്ടാ ചേച്ചി…

ലത : മം എന്താ മോൾടെ പേര്

സൽമ : സൽമ

ലത : ആ കൊള്ളാലോ പേര്

അങ്ങനെ ഞങ്ങൾ സംസാരിച്ചിരിക്കും നേരം അകത്ത് ക്യാബിനിൽ നിന്നും അന്ന് ഫോട്ടോയിൽ കണ്ട പത്തിരുപതിയാറു വയസ്സ് പ്രായം തോന്നുന്ന നല്ല വെളുത്തു തുടുത്ത ആവിശ്യത്തിന് വണ്ണവും പൊക്കവുമുള്ളവൻ എക്സിക്യൂട്ടീവ് സ്റ്റൈലിൽ ഇറങ്ങി വന്നു, വന്നപാടെ അവന്റെ നോട്ടം സൽമയുടെ നെഞ്ചത്തായിരുന്നു, ഞങ്ങളെ നോക്കി മയൂന്റെ അപ്പുറത്തെ കൗണ്ടറിൽ ഇരിക്കുന്ന പെണ്ണിന്റെ അടുത്ത് ചെന്ന് എന്തക്കയോ സംസാരിച്ച് കൊണ്ട് അവൻ സൽ‍മയെ നോക്കി വെള്ളമിറക്കി കൊണ്ടിരുന്നു, മയൂഷ ബില്ല് കൊടുത്തതും അത് വാങ്ങി

സൽമ : ഡിസ്‌കൗണ്ട് ഒന്നുമില്ലേ ചേച്ചി

മയൂഷ : ഡിസ്‌കൗണ്ട് ഇട്ടട്ടുണ്ട് മേഡം

സൽമ : പിന്നെ ഇതാണോ ഡിസ്‌കൗണ്ട്, ഡാ നീ ഒന്ന് പറയ്‌

അത് കേട്ട്

ലത : നമ്മുടെ അജുവല്ലേ മോളെ കുറച്ചു കൂടെ എന്തെങ്കിലും ചെയ്യ്

വീണു കിട്ടിയ അവസരം പോലെ മയൂന്റെ അടുത്തുവന്ന് നിന്ന് സൽമയുടെ കൈയിൽ നിന്നും ബില്ല് ചോദിച്ചു മേടിച്ച്

രാഹുൽ : ഡിസ്‌കൗണ്ട് ചെയ്തിട്ടുണ്ടല്ലോ മേഡം

ലത : സാറെ ഇത് ഇവിടെ നേരത്തെയുണ്ടായിരുന്ന കൊച്ചാ അർജുൻ

രാഹുൽ : ഓ… അർജുൻ അല്ലെ.. ഇവിടെ എല്ലാവരും പറയുന്നത് കേൾക്കാറുണ്ട്, ഐ ആം രാഹുൽ

എന്ന് പറഞ്ഞ് രാഹുൽ എനിക്ക് നേരെ കൈനീട്ടി, സൽമയുടെ തോളിൽ നിന്നും കൈ എടുത്ത് ഒരു ഷേക്കാൻഡ് കൊടുത്ത്

ഞാൻ : അർജുൻ..

സൽ‍മയെ നോക്കി

രാഹുൽ : ഇത്…?

ഞാൻ : ഫ്രണ്ടാണ്…

സൽമക്ക് നേരെ കൈനീട്ടി

രാഹുൽ : ആ… എന്താ പേര്?

ഷേക്കാൻഡ് കൊടുത്ത്

സൽമ : സൽമ..

കൈയിൽ നിന്നും പിടി വിടാതെ

രാഹുൽ : സൽമ എന്ത് ചെയ്യുന്നു?

രാഹുലിന്റെ പിടുത്തം മാറ്റി കൈ വലിച്ച് വളിച്ച ചിരിയും കൊടുത്ത്

സൽമ : പ്രതേകിച്ചിപ്പൊ ഒന്നും ചെയ്യുന്നില്ല

സൽമയുടെ പ്രവർത്തിയും ആക്കിയുള്ള ഡയലോഗും കേട്ട് ചൂളിപ്പോയ രാഹുലിനെ കണ്ട് എനിക്ക് മനസ്സിൽ ചിരി വന്നു, ചമ്മല് മാറ്റാൻ വേഗം ലത ചേച്ചിയോട് ചൂടായിക്കൊണ്ട്

രാഹുൽ : ചേച്ചിയോട് പല പ്രാവശ്യം പറഞ്ഞട്ടില്ലേ കസ്റ്റമർ വരുമ്പോൾ ഇങ്ങനെ ബക്കറ്റും പിടിച്ച് ഷോപ്പിന് മുന്നിൽ വന്ന് നിൽക്കരുതെന്ന്

ലത : അല്ല ഇതെന്ത് പാട്

എന്ന് പറഞ്ഞ് പിറുപിറുത്തു കൊണ്ട് ലതചേച്ചി വേഗം ഉള്ളിലോട്ട് പോയി, മയൂന്റെ കൈയിൽ നിന്നും പേന വാങ്ങി ബില്ലിൽ പുതിയ എമൗണ്ട് എഴുതി സൽമക്ക് നേരെ നീട്ടി

രാഹുൽ : മാക്സിമം ഡിസ്‌കൗണ്ട് ഇട്ടിട്ടുണ്ട്

ബില്ല് വാങ്ങി സൽമ പൈസ കൊടുക്കും നേരം

രാഹുൽ : അർജുൻ ഇപ്പൊ വർക്ക്‌ ചെയ്യുന്നുണ്ടോ

ഞാൻ : ഇല്ല..

രാഹുൽ : ജോബ് നോക്കുന്നുണ്ടോ

ഞാൻ : ഏയ്‌ നോക്കുന്നില്ല

രാഹുൽ : ഓക്കേ…നോക്കുന്നെങ്കിൽ പറഞ്ഞാൽ മതി, ഞങ്ങൾ ന്യൂ ഷോപ്പ് ഒരണ്ണം കൂടി തുടങ്ങുന്നുണ്ട്

ഞാൻ : ആയിക്കോട്ടെ, ഡി കഴിഞ്ഞെങ്കിൽ പോവാം

എന്ന് പറഞ്ഞ് തിരിഞ്ഞ് ഞാൻ പുറത്തേക്ക് നടന്നു, സാധനങ്ങൾ കവറിലാക്കി

സൽമ : ഞാനും വരുന്നെടാ

എന്ന് പറഞ്ഞ് സൽമ വേഗം വന്ന് എന്റെ കൈയിൽ പിടിച്ച് നടന്നു, പുറത്തേക്കിറങ്ങിയ നേരം

ചിരിച്ചു കൊണ്ട്

സൽമ : ചെറിയൊരു കോഴി അത്രേയുള്ളൂ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : നിനക്കും മനസ്സിലായോ

തിരിഞ്ഞ് വായ് നോക്കി നിൽക്കുന്ന രാഹുലിനെ ചിരിച്ചു കാണിച്ച്

സൽമ : ഇതൊക്കെ എത്ര കണ്ടിരിക്കണു മോനെ

എന്ന് പറഞ്ഞ് സൽമ എന്റെ കവിളിൽ പിടിച്ച് വലിച്ചു, കൈ തട്ടിമാറ്റി

ഞാൻ : ആഹ്ഹ്.. കോപ്പേ…

സൽമ : നീ ഒന്ന് തിരിഞ്ഞു നോക്കടാ, അണ്ടി പോയ അണ്ണാൻ നിൽക്കുന്നത് കാണാം

ഞാൻ നോക്കിയതും രാഹുൽ വേഗം ക്യാബിനിലേക്ക് കയറിപ്പോയി, ബില്ലിംഗ് കൗണ്ടറിൽ ഇരുന്ന് മയൂഷ കലിപ്പോടെ നോക്കുന്നത് കണ്ട് മനസ്സിൽ ചിരിച്ചുകൊണ്ട് ഗോപാലൻ ചേട്ടനോടും വാസു ചേട്ടനോടും യാത്ര പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി, ബൈക്കിൽ പോവുന്നേരം

സൽമ : ഡാ നിന്റെ വീട് ഇവിടെയല്ലേ?

ഞാൻ : ആ…

സൽമ : എന്നെ ഒന്ന് വീട്ടിൽ കൊണ്ടുപോവോ?

ഞാൻ : എന്തിന്?

സൽമ : ചുമ്മാ നിന്റെ വീടൊക്കെയൊന്ന് കാണാലോ

ഞാൻ : പിന്നെ കാണാൻ ഒന്നുമില്ല, ഒരു ചെറിയ വീടാണ്

സൽമ : എന്താടാ ഒന്ന് കൊണ്ടു പോടാ ജാഡ തെണ്ടി

ഞാൻ : തെണ്ടി നിന്റെ….

ചിരിച്ചു കൊണ്ട്

സൽമ : വാപ്പയല്ലേ ഞാൻ സഹിച്ചു, നീ നിന്റെ വീട്ടിലേക്ക് വിട്

എന്ന് പറഞ്ഞ് സൽമ എന്റെ വയറ്റിൽ ഇക്കിളിയിട്ടു

ഞാൻ : ഡി ഡി കോപ്പേ വണ്ടി മറിയോട്ടാ

സൽമ : ആ എന്നാ നിന്റെ വീട്ടിലോട്ട് പോ

ഞാൻ : നിന്നെക്കൊണ്ട്…ഞാൻ…

എന്ന് പറഞ്ഞ് ഞാൻ ബൈക്ക് എന്റെ വീട്ടിലേക്ക് വിട്ടു, വീടിന് മുന്നിൽ എത്തി

ഞാൻ : ഇറങ്ങ്

സൽമ : എത്തിയോ?

ഞാൻ : ആ ദേ ഇതാണ്, നീ ഇറങ്ങാൻ നോക്ക്

സൽമ : മം…

എന്ന് മൂളിക്കൊണ്ട് സൽമ ബൈക്കിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് കയറി, ബൈക്ക് ഒതുക്കിവെച്ച് പുറകേ ചെന്ന്

ഞാൻ : ഇരിക്കടി ഞാൻ അമ്മയെ വിളിക്കാം

എന്ന് പറഞ്ഞ് ഞാൻ റൂമിൽ ചെന്ന് ബാഗ് വെച്ച് അമ്മയെ നോക്കി അടുക്കളയിലേക്ക് പോയി, കവറ് സോഫയിൽ വെച്ച് എന്റെ പുറകേ വന്ന

സൽമ : ആന്റി തിരക്കിലാണോ?

അടുക്കളയിൽ മീൻ വെട്ടിക്കൊണ്ടിരുന്ന അമ്മ ഞങ്ങളെ തിരിഞ്ഞു നോക്കി, സൽ‍മയെ കണ്ടതും

അമ്മ : ഇതാരാ മോനെ?

ഞാൻ : എന്റെ കൂടെ പ്ലസ്‌ട്യൂവിന് പഠിച്ചതാ അമ്മാ

പുഞ്ചിരിച്ചു കൊണ്ട്

അമ്മ : ആ….എന്താ മോൾടെ പേര്?

സൽമ : സൽമ

അമ്മ : ആ മോള്‌ ഇരിക്കട്ടോ ഞാൻ ഇപ്പൊ വരാം

എന്ന് പറഞ്ഞ് അമ്മ കൈ കഴുകും നേരം

ഞാൻ : വാടി…

എന്ന് പറഞ്ഞ് ഞാൻ ഹാളിലേക്ക് നടന്നു, സോഫയിൽ വന്നിരുന്ന

സൽമ : അച്ഛൻ എവിടെ?

ഞാൻ : പണിക്ക് പോയടി

സൽമ : ആ… നീ ഇവിടെ പണിക്ക് പോവാതെ ചുമ്മാ കറങ്ങി നടപ്പല്ലേ