എന്റെ മാവും പൂക്കുമ്പോൾ – 19 2അടിപൊളി  

ഞാൻ : ആ…

ചിരിച്ചു കൊണ്ട്

മായ : അപ്പൊ എന്റെ കൂടെ ഉണ്ടാവില്ലേ?

ഞാൻ : പിന്നെ അതൊക്കെ ഉണ്ടാവും

മായ : മം… പിന്നെ എന്താ? ഇന്നിനി പ്രോഗ്രാം വല്ലതും ഉണ്ടോ

ഞാൻ : ഒന്നുല്ല ചേച്ചി

മായ : എന്നാ നൈറ്റ്‌ സിനിമക്ക് പോയാലോ?

ഞാൻ : ആ പോവാം

സ്മിതയെ നോക്കി

മായ : ഇവളിവിടെ വന്നിട്ട് എങ്ങും കൊണ്ടുപോവാൻ പറ്റിയിട്ടില്ല, ഫുൾ ബിസിയായിരുന്നില്ലേ

സ്മിതയെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അതിനെന്താ ചേച്ചി, നമുക്ക് മാളിലൊക്കെ കൊണ്ടുപോയ്‌ ഒന്ന് കറക്കിയേച്ചും വരാം

മായ : ആ..അജുനോട് പറഞ്ഞില്ലല്ലോ ഇത് സ്മിത തൃശ്ശൂരുള്ള കസിന്റെ ഡോട്ടറാണ്

ഞാൻ : ആ ആന്റി പറഞ്ഞിരുന്നു

പുഞ്ചിരിച്ചു കൊണ്ട്

മായ : മം…എന്നാ ഒരു ആറു മണിക്ക് ഇറങ്ങാലെ അജു

ഞാൻ : ആ…

ആ സമയം ചായയും കൊണ്ട് അങ്ങോട്ട്‌ വന്ന

സാവിത്രി : എങ്ങോട്ട് ഇറങ്ങുന്ന കാര്യമാ..?

ഗ്ലാസ്‌ മേടിച്ച്

മായ : മമ്മി വരുന്നുണ്ടോ? നൈറ്റ്‌ സിനിമക്ക് പോവുന്നുണ്ട്

സാവിത്രി : ഓ ഞാനില്ല രാത്രി ഉറക്കമൊളിക്കാൻ

പുഞ്ചിരിച്ചു കൊണ്ട്

മായ : അത് നന്നായി, കൊച്ചിനെ നോക്കാൻ ആള് വേണ്ടേ..

മായയുടെ തോളിൽ തല്ലി

സാവിത്രി : ഞാനെന്താ നിന്റെ വേലക്കാരിയോ

ചിരിച്ചു കൊണ്ട്

മായ : എന്റെ പുന്നാര മമ്മിയല്ലേ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്…

സാവിത്രി : ഹമ്… എപ്പഴാ പോവുന്നത്

ക്ലോക്കിൽ നോക്കി

മായ : ടൈം ഫൈവ് തേർട്ടിയായില്ലേ ഒരു ഹാഫ് ഔവർ കഴിയുമ്പോ ഇറങ്ങും, സ്മിതേ നീ പോയി റെഡിയാവാൻ നോക്ക്

സ്മിത : ശരിയാന്റി…

എന്ന് പറഞ്ഞ് സ്മിത പോവാൻ തുടങ്ങിയതും

മായ : പിന്നെ നിന്റെ നാട്ടിലെപ്പോലെ ഇതുപോലത്തെ ഡ്രെസ്സൊന്നും ഇട്ടേച്ചും വന്നേക്കല്ലേ..

പുഞ്ചിരിച്ചു കൊണ്ട് സ്മിത മുകളിലെ റൂമിലേക്ക് പോവുന്നത് നോക്കി

ഞാൻ : ഗ്രാമവാസിയാണല്ലേ…

പുഞ്ചിരിച്ചു കൊണ്ട്

മായ : ആള് കാണുന്നത് പോലെയൊന്നുമല്ല അജു, മേക്ക് ഓവറിൽ ഹൈലി ടാലെൻന്റടാണ്, അതല്ലേ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നത്

ഞാൻ : കണ്ടാൽ പറയില്ല

മായ : ആ നമ്മുടെ നാട്ടിൽ അങ്ങനല്ലെ, ഒരു ടോക്ക് ഉണ്ടല്ലോ എന്താ മമ്മി അത്? ആനക്ക് ആനയുടെ…

കൊച്ചിന്റെ അടുത്ത് കസേരയിൽ ഇരുന്ന്, പുഞ്ചിരിച്ചു കൊണ്ട്

സാവിത്രി : വലിപ്പമറിയില്ലെന്ന്…

മായ : ആ അത് തന്നെ

ഞാൻ : പക്ഷെ ആളൊരു സിംപിളാണല്ലോ ചേച്ചി

മായ : അതൊക്കെ ഇനിയൊന്ന് മാറ്റിയെടുക്കണം

ഞാൻ : മം…

ചായ തീർത്ത് ഗ്ലാസ്‌ ടീപ്പോയിൽ വെച്ച് എഴുന്നേറ്റ

മായ : ഞാൻ എന്നാ റെഡിയായിട്ട് വരാം അജു

എന്ന് പറഞ്ഞ് മായ റൂമിലേക്ക് പോയനേരം

ഞാൻ : ആന്റിക്കും വരാൻ പാടില്ലേ

സാവിത്രി : ഞാനില്ല അജു, നിങ്ങള് പോയിട്ട് വാ…

ഞാൻ : മം… ഒറ്റക്കിരുന്ന് എന്താ പരിപാടി?

സാവിത്രി : എന്ത് പരിപാടി, കൊച്ചിനേയും നോക്കി അങ്ങനെ ഇരിക്കും

ഞാൻ : ഇവളെ സ്കൂളിൽ ചേർക്കുന്നില്ലേ?

സാവിത്രി : ആ അടുത്ത കൊല്ലം ചേർക്കണം

ഞാൻ : ഇപ്പൊ എത്ര വയസ്സായി

സാവിത്രി : നാല് ആയ്‌..

ഞാൻ : ആഹാ അപ്പൊ എൽ കെ ജിയിൽ ചേർക്കേണ്ട സമയം ആയല്ലോ

സാവിത്രി : അതേന്നെ, മായയുടെ പ്രശ്നങ്ങൾ കാരണമല്ലേ ഒന്നും നടക്കാതിരുന്നത്

ഞാൻ : ഓ…ആ കേസ് എന്തായി?

സാവിത്രി : എന്താവാൻ.. എല്ലാം തീർന്നെന്ന അവള് പറഞ്ഞത്

ഞാൻ : ഡിവോഴ്സായോ…?

സാവിത്രി : അങ്ങനെയാ പറഞ്ഞത് ഇനി എന്തെക്കെയോ പേപ്പറൊക്കെ കിട്ടാന്നുണ്ടെന്ന്, അതിന്റെ ആവിശ്യത്തിനല്ലേ ഞങ്ങൾ അങ്ങോട്ട്‌ പോയത്

ഞാൻ : ഓഹോ… മം…

സാവിത്രി : എന്ത് പറയാനാ ഈ പിള്ളേരുടെ ഒരു കാര്യം

ഞാൻ : ഒരുമിച്ച് പോവാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാ ആന്റി വെറുതെ കടിച്ചു തൂങ്ങി നിൽക്കുന്നത്, ഇതല്ലേ നല്ലത്

സാവിത്രി : ആ ഒരു കണക്കിന് അതും ശരിയാ..

ഞാൻ : ഇനിയപ്പോ എങ്ങനെയാ ചേച്ചി വേറെ കല്യാണം നോക്കുന്നുണ്ടോ

സാവിത്രി : എനിക്കൊന്നും അറിയില്ല അജു, ഞാൻ അതൊന്നും ചോദിക്കാൻ പോണില്ല, അവളുടെ ഇഷ്ട്ടം എന്താന്ന് വെച്ചാൽ ചെയ്യട്ടെ

നിരാശയോടെ ഇരുന്ന സാവിത്രിയുടെ മൈൻഡ് മാറ്റാൻ, ചിരിച്ചു കൊണ്ട്

ഞാൻ : മം…അല്ല ആന്റി വേറെ നോക്കുന്നുണ്ടോ?

എന്നെ നോക്കി

സാവിത്രി : എന്ത്…?