Related Posts
ഫോൺ കട്ട് ചെയ്തു അവൾ പോയി.
“എടാ നാറി അമലേ.
നിന്നെ എനിക്ക് നാളെ ക്ലാസ്സിൽ കിട്ടുടാ ”
എന്ന് പറഞ്ഞു ഞാനും കിടന്നു .
കോളേജ് ഗ്രൂപ്പിൽ ഒക്കെ ഇപ്പൊ പൊങ്കാല ആണെന്ന് എനിക്ക് അറിയാം ഓൺലൈൻ കണ്ടാൽ ഓരോന്നവന്മാർ വിളി തുടങ്ങും.
എന്തായാലും നാളെ കോളേജിൽ എനിക്ക് നല്ല പണി ആണെന്ന് ഓർത്ത് കൊണ്ട്. ദേവൂട്ടിയെയും ഓർത്ത് തലവണയെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി പോയി.
രാവിലെ എഴുന്നേറ്റു മൊബൈൽ എടുത്തു നോക്കിയപ്പോൾ ദേവിക യുടെ മിസ്സ്കാള് കിടക്കുന്നുണ്ട്. പാവം ഇന്നലെ പെൺപിള്ളേർ ഒക്കെ അവളെ വാങ്ങി പറിച്ചെക്കുന്നുണ്ടാവും.
ആ മാതിരി ഉള്ള വീഡിയോ അല്ല അമൽ എടുത്തു ഇട്ടേക്കുന്നത്.
ക്ലാസിലെ പമ്പ്ഉം കീരിയും ബൈക്കിൽ ചിരിച്ചു കെട്ടിപിടിച്ചുഉം.എന്റെ മെത്തേക് ചാരി ഇരിക്കുന്ന ദേവിക യും. ഇവന്മാർ എങ്ങനെ വീഡിയോ എടുത്തു.
അത് എന്ത് ചെയ്യാൻ ദേവിക പറയുന്നതും ഒക്കെ കേട്ട് മുന്നോട്ടു നോക്കി അല്ലേ വണ്ടി ഓടിച്ചത് ഇടക്ക് പുറകിലേക്ക് ഉള്ള കണ്ണാടി നോക്കാം ആയിരുന്നു എന്ന് മനസിൽ പറഞ്ഞു കൊണ്ട് എന്റെ എഴുന്നേറ്റു ഫ്രഷ് ആയി.
ദേവികയെ വിളിക്കാൻ നോക്കിയപ്പോൾ ഹോസ്റ്റലിൽ അല്ലെ അവൾ ഇങ്ങോട്ട് വിളിക്കും മെസ്സേജ് അയച്ചിടാം. പാവത്തിന് ഫോൺ വിളിക്കാൻ പോലും പൈസ ഇല്ലാ എന്ന് എനിക്ക് ആ മിസ്സ് കാൾ കണ്ടപ്പോളെ മനസിൽ ആയിരുന്നു.199രൂപക്ക് അവൾക് റീചാർജ് ചെയ്തു കൊടുത്തു.
പിന്നെ അമ്മയുടെ അടുത്ത് ചെന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ട് ഇരുന്നപ്പോളും അമ്മ പിണങ്ങി ഇരിക്കുവാണെന്ന് മനസിലായി. എന്തെങ്കിലും സമ്മതിപ്പിക്കാൻ വേണ്ടി അച്ഛന്റെ അടുത്ത് കാണിക്കുന്ന ട്രിക് ആണ് അമ്മ ഇവിടെയും പയറ്റാൻ പോകുന്നത് എന്ന് മനസിലായി.
“എടാ മോനെ.
നീ ഒന്ന് ചിന്തിച്ചു നോക്ക്.”
“ഉം ”
ഞാൻ തിന്ന് കൊണ്ട് മുളി.
“അമ്മക്ക് പ്രായം കൂടി വരുവല്ലേ .
അമ്മക്ക് എന്തെങ്കിലും പറ്റിയാൽ
നിങ്ങൾക് ആരാ ആഹാരം ഒക്കെ വെച്ച് എടുത്തു തരുന്നത്.”
എന്ത് സങ്കടത്തോടെയാ അമ്മ പറയുന്നത് എന്ന് അച്ഛനും ഞാനും മുഖത്തോട് നോക്കി നിന്ന്.
അമ്മ അടവ് എടുത്തു തുടങ്ങി എന്ന് മനസിലായി ദേവികയെ പ്രേമിക്കാനും എന്നെ കൊണ്ട് തന്നെ കെട്ടിക്കാനും ഉള്ള പ്ലാനിങ്.
പിന്നെ ഞാൻ ഒന്നും നോക്കില്ല. ആ വിഷമം മുഖത്ത് കാണിച്ചിട്ട്.
“എന്തമേ ഇങ്ങനെ ഒക്കെ പറയുന്നത്.
അമ്മക്ക് വയ്യാതെ അയൽ
അച്ഛനെ കൊണ്ട് ഞാൻ വേറെ പെണ്ണ് കെട്ടിച്ചോളാം.
അപ്പൊ ഞങ്ങൾക് ഫുഡ് ഒക്കെ ഉണ്ടാക്കി വെച്ച് വിളബ നും ആൾ ആയി.
അച്ഛാ.. അച്ഛന് സമതം അല്ലെ?”
“എനിക്ക് സമധം ആണ് മോനെ. ഞാനും ആലോചിച്ചിട്ട് ഉണ്ട് ഇവൾക്ക് പണി കുറക്കാൻ ഒരുതവളെയും കെട്ടികൊണ്ട് വരാം എന്ന് ”
അമ്മക്ക് അങ്ങ് ദേഷ്യം കയറി.
ഫുഡ് എടുത്തു തന്നുകൊണ്ട് ഇരുന്ന പാത്രം മേശപ്പുറത് വെച്ചിട്ട്. പിറു പിറുത് കൊണ്ട് അടുക്കളയിലേക് പോയി.
“എടാ മോനെ നിന്റെ തള്ളക് ഇത് എന്ത് പറ്റി. ഇന്നലെ രാത്രി എന്നെ ഉറക്കിട്ട് ഇല്ലാ. ആ പെങ്കൊച്ചിന്റെ വീട്ടിൽ പോയി നമുക്ക് അനോഷിച്ചാലോ ഇവന് വേണ്ടി എന്ന് പറഞ്ഞു ഉറക്കിട്ട് ഇല്ലാ.
ഇവൾക്ക് എന്തൊ ആദ്യം ആയിട്ട് ആണ് ഞാൻ ഇങ്ങനെ ഒരു വാശി കാണുന്നത്.
നിനക്ക് അവളെ ഇഷ്ടം ആണോടാ. എന്നാ നമുക്ക് പോയി ഒന്ന് അനോഷിച്ചാലോ?”
ഞാൻ അപകടം മണത്തു. അമ്മ ടെ ഒരു ആഗ്രഹത്തിന് പോലും എതിർ നിക്കില്ല അച്ഛൻ എന്ന് എനിക്ക് അറിയാം. ഒരു പക്ഷേ രണ്ട് ആളും അനോഷിച്ചു അവളുടെ നാട്ടിൽ പോയാൽ.
അത് ശെരി ആക്കില്ല എന്ന് എന്റെ മനസ് പറഞ്ഞു.
“അത് പിന്നെ അച്ഛാ.
ഞങ്ങൾ ഒന്ന് ഇഷ്ടപ്പെട്ടു വരട്ടെ.
ഒരു പക്ഷേ അവൾക് ഇഷ്ടം ഇല്ലെങ്കിലോ?
എന്തായാലും കോളേജ് ലൈഫ് ഒക്കെ കഴിയട്ടെ.”
“ഉം ”
പതുങ്ങി നിന്ന് കേട്ടുകൊണ്ട് ഇരുന്ന അമ്മ പതുകെ വന്നു. രണ്ട് ഇഡലി കൂടി പ്ലേറ്റിൽ വെച്ചിട്ട് പറഞ്ഞു.
“ഇനി ഞാൻ നിർബന്ധികുന്നില്ല മോനെ.
