അമ്മക്ക് അവളെ അത്രക്കും ഇഷ്ടം ആയി പോയത് കൊണ്ടാണ്.”
എന്ന് പറഞ്ഞു അമ്മ അടുക്കളയിലേക് പോയി.
അപ്പോഴേക്കും എന്റെ ഫോൺ അടിക്കാൻ തുടങ്ങി.
ഞാൻ കൈ കഴുകി വേഗം ചെന്ന് നോക്കിയപ്പോൾ ദേവൂട്ടി ആയിരുന്നു.
“ഹലോ.”
അവളുടെ ആ മൃദുവർന്ന ശബ്ദം എന്റെ ചെവിക്ക് ഒരു പ്രതേക സുഖം നൽക
“എങ്ങനെ ഉണ്ടായിരുന്നു ഇന്നലെത്തെ ഹോസ്റ്റൽ ഉറക്കം ”
“എന്തൊ നിന്നെ മിസ്സ് ചെയുന്നുണ്ടായിരുന്നു.
നിനക്കോ?”
“സെയിം ടു യു.
എനിക്കും ഇന്നലെ രാത്രി നിന്നെ കാണേണം എന്ന് തോന്നി പോയി.
അല്ലാ ഇന്നലെ രാത്രി ഗേൾസ് വിളിച്ചായിരുന്നോ?”
“ഇല്ലാ.
എന്ത്യേ?”
“ഒന്നും ഇല്ലാ റെഡി ആയി കോളേജിലേക് പോയിക്കോ. ഞാൻ വന്നേകം ”
“ഉം. ബ്രേക് ഫാസ്റ്റ് കഴിച്ചോടാ. ”
“ഉം. കഴിച്ചു.
ഇഡലിയും സാമ്പരും.
അവിടയോ?”
“കഴിച്ചു. എന്തിന് കൊള്ളാം. എനിക്ക് നിന്റെ അമ്മയുടെ കൈയിൽ നിന്ന് ഉണ്ടാക്കി തരുന്ന ഇഡലിയുടെ രുചി ഇപ്പോഴും നാവിൽ നിന്ന് പോകുന്നില്ല.”
ഞാൻ ചിരിച്ചിട്ട്.
“ദേ അമ്മക്ക് എന്നെ കൊണ്ട് നിന്നെ കെട്ടിക്കാൻ വലിയ തിടുക്കം ആട്ടോ.
എന്നോട് എങ്ങനെ എങ്കിലും നിന്നെ വളച്ചു വീട്ടിലേക് കൊണ്ട് വരാൻ പറയുകയാ.”
“വളക്കാനോ. ഞാൻ വേണേൽ ഇന്ന് തന്നെ നിന്റെ കൂടെ പോരാം. ”
“അയ്യോ. അത് ഇപ്പൊ വേണ്ടാടി. നമുക്ക് കുറച്ച് നാൾ അങ്ങോട്ടും ഇങ്ങോട്ടും പ്രേമിച്ചു നടന്നിട്ട്. എനിക്ക് age ആകുമ്പോൾ നിന്നെ കേട്ടിട്ട് അമ്മയുടെ അടുത്ത് പോയി നില്ക്കാന്നെ.”
“എന്തിനാടാ ആ പാവത്തെ ഇങ്ങനെ.”
“നീ കുളിച്ചു ഫ്രഷ് ആയി കോളേജിൽ പോകാൻ നോക്ക് ഞാൻ 10മണി ആകുമ്പോൾ വരാം.”
“അതേ വൈകുന്നേരം ഞാൻ മെസ്സേജ് അയാകാം. ഗൗരി ഇന്ന് എത്തും ആയിരിക്കും.”
“ശെരി ”
“ഉമ്മ ”
“നേരിട്ട് കിട്ടിയാലേ എനിക്ക് ഊർജം കിട്ടു ”
“പോടാ കള്ളാ.
Bye ”
ഫോൺ വെച്ച് അവൾ പോയി.
പാവം ആരും ഇവളോട് പറഞ്ഞിട്ട് ഇല്ലാ. കോളേജിൽ ചെല്ലുബോൾ അറിയാം. എന്താകുമോ ആവോ എന്ന്.
ഞാൻ അമൽ ഗ്രൂപ്പിൽ ആഡ് ചെയ്യാത്ത വീഡിയോ ഒന്നുടെ നോക്കി.
എന്നിട്ട് മനസിൽ പറഞ്ഞു.
ശെരിക്കും പറഞ്ഞൽ അവനോട്ട് ഒന്ന് കൊടുക്കണം എന്ന് വെച്ചതാ. പക്ഷേ നല്ല ക്ലാരിറ്റി ആയി വീഡിയോ എടുത്തിട്ട് ഉണ്ട്. എന്താ അവളുടെ ഗമാ എന്നെ കെട്ടിപിടിച്ചു ഇരിക്കുന്നെ. ദേവമേ കണ്ണ് കിട്ടാതെ ഇരുന്നാൽ മതി ഞങ്ങൾക്.
എന്ന് ഓർത്ത് കൊണ്ട് ഞാൻ പോകാൻ ഉള്ള എല്ലാം എടുത്തു വെച്ച് ഇറങ്ങി. അമ്മ അപ്പോഴേക്കും പുറത്തേക് പോയ തക്കം നോക്കി അടുക്കളയിൽ കയറി ഇഡിലിയും സാമ്പരും അടിച്ചു മാറ്റി മുന്നാല് എണ്ണം.
പിന്നെ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.
കോളേജിൽ എത്തിയപോഴേക്കും ബെല് അടികുന്നത്തെ ഉണ്ടായിരുന്നു.
ഞാൻ പതുകെ ക്ലാസിലേക് കയറി ചെന്ന്
അവിടെ കണ്ടത് ദേവികയെ ഇടാം വല്ലാം തിരിയാതെ ചോദ്യങ്ങൾ ചോദിക്കുന്ന പെൺപടകളെ ആണ്.
കാവ്യാ ഞാൻ വരുന്നത് കണ്ടതോടെ.
“ദേടാ നമ്മുടെ റോമിയേറ്റ് വന്നുടാ ”
പിന്നെ മൊത്തം എന്നെ യും അവളെയും എയർൽ ആയിരുന്നു. കാവ്യാ ഇന്നലെ രാത്രി ഭാരണി പാട്ട് പാടിയെങ്കിലും അവൾക് വലിയ ഇഷ്ടം ആയി പോയി ഞങ്ങൾ രണ്ട് പേരും ഇഷ്ടത്തിൽ ആണെന്ന് അറിഞ്ഞതോടെ.
അവന്മാർ ആണെങ്കിൽ ഇത് എങ്ങനെ സെറ്റ് ആക്കിയട എന്ന് ഉള്ള ചോദ്യവും. പിന്നെ പെൺപിള്ളേർ അല്ലെ കുശുമ്പ് ഉണ്ട്.
ദേവിക ക് ആണെങ്കിൽ ആ വീഡിയോ കണ്ടിട്ട് നാണം വന്നു.തലയും താഴ്ത്തി അവിടെ ഇരിക്കുന്നുണ്ട്.
കാവ്യാ എന്റെ അടുത്ത് വന്നു നിന്ന് പറഞ്ഞു
“എന്തൊക്കെ ആയിരുന്നു സിംഗിൾ ലൈഫ്. ഒറ്റക്ക് ഇന്ത്യ മുഴുവൻ യാത്ര.
ഓ എന്തൊക്കെ ആയിരുന്നു.”
അവൾ പറഞ്ഞു ചിരിച്ചു.
അപ്പോഴേക്കും ഞങ്ങൾക് സെക്കൻഡ് ലാംഗ്വേജ് പോകാൻ ടൈം ആയി. ബാക്കി ഉള്ളവർ പോയപ്പോൾ ഞങ്ങൾക് ടീച്ചർ വരാത്തത് കൊണ്ട് ഹിന്ദിക് പോകേണ്ടി വന്നില്ല. ആ സമയം കാവ്യാ എന്റെ കൈയിൽ നിന്ന് 100രൂപ കടം പറഞ്ഞു അവരെയും വിളിച്ചു കൊണ്ട് പോയി. ദേവിക ആണേൽ ക്ലാസ്സിൽ ഇരിക്കുന്നു.
അവളെയും വിളിച്ചു എന്റെ ബാഗ് എടുത്തു കൊണ്ട് ഞാനും കാവ്യാ
വൈകുന്നേരം ഇരിക്കുന്ന ബെഞ്ചിലേക് നടന്നു. അവൾക് ആണേൽ ഇപ്പൊ എന്റെ ഒപ്പം നടക്കാൻ വലിയ ഇഷ്ടം എന്നപോലെ എന്റെ കൈയിൽ പിടിച്ചു ആണ് നടത്തം. പണ്ട് അവളുടെ മുഖം എന്തൊ പേടിച്ചു ഭയത്തോടെ ആയിരുന്നു നടന്നിരുന്നത്. ആരും ആയി അധികം കൂട്ട് ഇല്ലായിരുന്നു.
