എന്റെ സ്വന്തം ദേവൂട്ടി – 5 Like

നമുക്ക് ബാധകം അല്ലാത്തത് കൊണ്ട് കഴിഞ്ഞ പാടെ ഞാൻ ഇറങ്ങി ക്ലാസ്സിൽ പോയി ക്ലാസ്സ്‌ അറ്റാൻഡ് ചെയ്തു.

ദേവിക ആണേൽ ഇടാം കണ്ണ് ഇട്ട് എന്നെ നോക്കുന്നു ഉണ്ട്.

ഞാൻ മനസിൽ പറഞ്ഞു. കള്ളി ഇത്രയും ഇഷ്ടം ഉണ്ടായിട്ട് മനസിൽ വെച്ച് കൊണ്ട് നടന്നു. പ്രളയം കാരണം അത് മുഴുവൻ പറഞ്ഞു. ഇല്ലേ ഇപ്പോഴും അടി പിടി ആയി നടന്നേനെ അവളും ആയി ഞാൻ.

അപ്പോഴാണ് അവൾ പ്രളയ ടൈം ൽ തന്നാ ഒരു ഒന്ന് ഒന്നാരാ കിസ് ഓർമയിൽ വന്നത്.

അപ്പോഴേക്കും ടീച്ചർ പൊക്കി. ആരെ സ്വപ്നം കണ്ട് ഇരിക്കുവാണെന്ന് പറഞ്ഞു ഒരു ഡയലോഗ് ഉം.

“അത്‌ പിന്നെ ടീച്ചറെ

ആൽക്ഹോൾ നെ ഓക്സിഡസ് ചെയ്താൽ ആസിഡ് ഉണ്ടാവും.
പക്ഷേ വിനാഗിരി ക് പുളി രുചി അല്ലെ. കിക് ആവുന്നില്ല. ആൽക്കഹോൾ ആണേൽ ഒടുക്കാത്ത കിക്കും.അത് എന്നാണെന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു ”

ഫിസിക്സ് ക്ലാസ്സിൽ ഇതാണോ ചോദ്യം എന്ന് പറഞ്ഞു അപ്പൊ തന്നെ പുറത് ആക്കി.

അല്ലേലും ഇതിന്റെ ക്ലാസ്സിൽ ഇരിക്കാൻ ആർക് ആണ് ഇന്റർസ്റ്റ് എന്ന് വെച്ച് ഞാൻ ഇറങ്ങി പുറത്ത് പോയി. അറ്റാണ്ടൻസ് പിന്നെ ക്ലാസ്സിൽ കയറിയപ്പോൾ എടുത്തത് കാരണം കുഴപ്പമില്ല.

ഇട്ടില്ലേ ടീച്ചറിന്റെ ഡിപ്പാർട്മെന്റ് പോയി ഒന്ന് സോപ്പ് ഇട്ട് പുകഴ്ത്തിയാൽ ഒരു മാസത്തെ അറ്റാണ്ടൻസ് ടീച്ചർ ഇട്ട് തരുംഎന്ന് എനിക്ക് അറിയാം.

ഞാൻ ഇറങ്ങിയ പാടെ എന്റെ ഒപ്പം കൂട്ടിന് രാജീവും അമലിനെയും ഇറക്കി വിട്ട് ക്ലാസ്സിൽ ഇരുന്നു ബിങ്കോ ഗെയിം കളിച്ചിട്ട്.

പിന്നെ ക്ലാസ്സിൽ പോയി ഇരുന്നു ഞങ്ങൾ മിനി മിൽഷ്യ കളിച്ചു. ഇച്ചിരി നേരം കഴിഞ്ഞപ്പോൾ എല്ലാ എണ്ണവും ക്ലാസ്സ്‌ കഴിഞ്ഞു വന്നു.

ദേവിക വന്നിട്ട്.

“എന്താടാ ഒരു ആസിഡ്- ആൽക്കഹോൾ ചിന്ത ഒക്കെ ”

“വൈകുന്നേരം പറഞ്ഞു തരാം ”

“ഉം ”

അങ്ങനെ വൈകുന്നേരം ആയി.

കോളേജ് വിട്ട്. പിന്നെ ഞാൻ ഇരിക്കുന്ന ബെഞ്ചിന്റെ അടുത്തേക് ചെന്ന് ഇരുന്നു. കൂടെ ദേവികയും. പക്ഷെ കാവ്യാ വന്നില്ല അവൾക് ഒരിടം വരെ പോകാൻ ഉണ്ടെന്ന് പറഞ്ഞു നേരത്തെ തന്നെ പോയി. വീട്ടിലേക് അല്ലാ ആയിരുന്നു.

“അത്‌ എന്താടാ കാവ്യാ നേരത്തെ പോയെ ഇല്ലേ അവളും വന്ന് ഇരിക്കുന്ന സ്ഥലം അല്ലെ. ഞാൻ നിന്റെ കൂടെ ഇരുന്നിട്ട് ആണോ?.”

“ഒന്ന് പോടീ.

അവളുടെ മുറ ചെറുക്കാൻ ഇന്ന് വന്നിട്ട് ഉണ്ട് അവളുടെ തറവാട്ടിൽ ആ തല്ലിപ്പെടാ ആണ് വേഗം പോയെ അങ്ങോട്ട്‌.”

“എന്തൊ മണക്കുന്നുണ്ടല്ലോ.”

“ഉം

ചെറുപ്പം മുതലേ അവൾക് അവനെയും അവന് അവളെയും ഇഷ്ടം ആണ്. വീട്ടുകാർകും പ്രശ്നം ഉണ്ട് . അവളുടെ പടുത്തം കഴിഞ്ഞു അവന് അവളെ കല്യാണം കെട്ടണം എന്ന് ഉണ്ട് പക്ഷേ എന്ത് ചെയ്യാൻ രണ്ട് ഫാമിലിയും
ബിരുദചേരികൾ ആണെന്ന അവൾ പറഞ്ഞേ.”

“ആ ചേട്ടന് ജോലി ഉണ്ടോ. നീ കണ്ടിട്ട് ഉണ്ടോ.”

“പിന്നെ കൊച്ചിയിൽ നല്ല ഒരു കമ്പനിയിൽ ജോലി ഉണ്ട്.

കണ്ടിട്ട് ഉണ്ട്‌. പുളിയുടെ വീട്ടിലും പോയിട്ട് ഉണ്ട്‌. വേറെ ഒന്നും അല്ലാ ഇടക്ക് ഇവളെയും കൊണ്ട് എനിക്ക് അവനെ കാണാൻ പോകുന്നുണ്ട് കോഫി ഷോപ്പിൽ. പിന്നെ അവരായി അവരുടെ പാടായി ഞാൻ ആണേൽ വെറുതെ അപ്പൊ ചായ കുടിച് ഇരിക്കും. അവർ ആണേൽ ഒടുക്കാത്ത സംസാരവും.
ഇപ്പൊ പുള്ളി തറവാട്ടിൽ വന്നിട്ട് ഉണ്ട് എന്ന് അറിഞ്ഞത്തോടെയാ ഈ പോക്ക്. ഇല്ലേ അവൾക് വീട്ടിലേക് പോകുന്നത് തന്നെ അലർജിയാ.”

“ആഹാ.

അപ്പൊ പ്രശ്നം ആവില്ലേ.”

” എന്ത് പ്രശ്നം അവളുടെ മുത്തശ്ശി ഉള്ളത് കൊണ്ട് ഇവൾക്ക് കുഴപ്പമില്ല. പിന്നെ പഞ്ചസാര അടി നടക്കില്ല എന്ന് അറിയാം.അതിനു ആണെല്ലോ അവനും അവളും കോഫി ഷോപ്പിൽ കാണുന്നെ. ഞാൻ വെറും ധൂതൻ ആയി പോകുന്നു.

ഇനി ഇപ്പൊ കോഫി ഷോപ്പിലും എല്ലാം എനിക്ക് കൂട്ടായി നീ ഉണ്ടല്ലോ. ”

“പോടാ.

അപ്പൊ അവൾക് തന്നെ പോയിക്കൂടെ.”

“പേടി ആണ്. ഒറ്റക്ക് പോയി അവൻ വരെ വരാൻ കോഫി ഷോപ്പിൽ ഇരിക്കാൻ. അതല്ലെ എന്നെയും കൊണ്ട് പോകുന്നെ.

അവളുടെ അനിയൻ, ചേട്ടൻ അങ്ങനെ ഒരുപാട് തസ്തികകളിൽ ഇപ്പൊ അവൾ എന്നെ പോസ്റ്റ്‌ ചെയ്തിട്ട് ഉണ്ട്.”

ദേവിക ചിരിച്ചിട്ട്. ഇതൊക്കെ എങ്ങനെ മനസിലായി നിനക്ക് അവൾക് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ട് എന്ന്.

Leave a Reply

Your email address will not be published. Required fields are marked *