എന്റെ സ്വന്തം ദേവൂട്ടി – 5 Like

“എടി മോളെ . ഞാനും അവളും ചങ്ക് ചങ്കത്തി എന്ന് പറഞ്ഞു നടക്കുന്നത് അല്ലെ. അതും സിംഗിൾ സ്റ്റാറ്റസ് ഇട്ട് വെറുപ്പിച്ചു.

പക്ഷേ അവളുടെ സിംഗിൾ സ്റ്റാറ്റസ് പതുകെ പതുകെ ഇല്ലാത്തെ ആകുകയും. എന്നോട് നിന്നെ സെറ്റ് ആക്കാൻ പറഞ്ഞതോടെ എനിക്ക് ഡൌട്ട് ആയി. കാരണം എന്നെ സെറ്റ് അക്കിട്ട് വേണം അവൾക് അവന്റെ കാര്യം പറയാൻ. ഞാൻ കയോടെ പൊക്കി അവളുടെ ഫോണിലെ വാട്സ്ആപ്പ് ചാറ്റിങ് ന്ന്.
ആൾ കാണുന്ന പോലെ അല്ലാ. മരിക്കുന്ന വരെ ഉള്ള മൊത്തം ലൈഫ് പ്ലാനിങ് രണ്ട് ആളുകളും വാട്സ്ആപ്പ് എഴുതി കുറിച്ചിട്ടു ഉണ്ട്‌ എന്ന് മനസിലായി.”

“അപ്പൊ നമ്മുടെ കാര്യമോ.

നമുക്ക് അങ്ങനെ പ്ലാനിംഗ് ഒന്നും വേണ്ടാ. എല്ലാം വരുന്നത് വരുന്നോടത് വെച്ച് കാണണം. എന്നാ അച്ഛൻ പറഞ്ഞത് ഇല്ലേ ചിലപ്പോൾ സാഹചര്യം അനുസരിച്ചു വിഷമം ആകും നമുക്ക്.”

“എന്നാലും.

എനിക്ക് ഉണ്ട് ലൈഫ് പ്ലാനിംഗ് ഒക്കെ.”

“ആഹാ ”

“അതേ ഹോസ്റ്റലിൽ കയറുന്നില്ലേ ഇങ്ങനെ ഇരുന്നു സമയം 4:30കഴിഞ്ഞുട്ടോ.”

“എന്താണെന്നു അറിയില്ല നിന്നെ ഇട്ടേച് പോകാൻ തോന്നണില്ല.

എന്നെ വീട്ടിലേക് കൊണ്ട് പോകുവോട. ഇന്നലെ രാത്രി ഒന്നും ഉറങ്ങാൻ പോലും കഴിയുന്നില്ല നിന്നെ ഓർത്തിട്ട്.”

ഞാൻ ചിരിച്ചിട്ട്.

“ഒന്ന് ക്ഷേമിക് എന്റെ ദേവൂട്ടി.

ഇങ്ങനെ പോയാൽ നിന്നെ കാണാതെ എനിക്കും നില്കാൻ കഴിയുന്നില്ല വീട്ടിൽ.”

“ഞാൻ പോകുവാ. ഗൗരി അനോഷിക്കും. അവൾ ഉള്ളത് കൊണ്ട് ഫോൺ യൂസ് ചെയാം. വേറെ ആരേലും മീറ്റ് ചെയ്താൽ പണി ആകും.”

“ആർക്.”

“നിനക്ക് തന്നെ.”

“അതേ ഹോസ്റ്റലിൽ ഫോൺ യൂസ് ചെയ്യാൻ കഴിയുന്ന ഒരു കേസ് ആരോ കൊടുത്തിട്ട് ഉണ്ട്‌ വിധി വരും ഈ അടുത്ത മാസം എപ്പോഴെങ്കിലും. അനുകൂലം അവൻ ആണ് ചാൻസ്. പിന്നെ എപ്പോ വേണേൽ വിളികാം നിനക്ക് എന്നെ. ”

“എന്നാ പോകുവാട്ടോ ”

അവൾ എഴുന്നേറ്റു പോയിട്ട്. അവിടെ കുറച്ചു നേരം നിന്നിട്ട് ചുറ്റും നോക്കിട് ഓടി വന്നു എന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തിട്ട് അവൾ പോയി. ഭാഗ്യം ആരും കണ്ടില്ല. പിന്നെ ബൂട്ടും എല്ലാം ഇട്ട് ഞാൻ ഗ്രൗണ്ടിലേക്ക് പോയി. അവന്മാർ എന്നെ നോക്കിട്ട്

“ഞങ്ങൾ എല്ലാം കണ്ടു.”
“അതിന്?”

“അയിന് ഒന്നുല്ല ”

എന്ന് പറഞ്ഞു അവർ കളി തുടങ്ങി. സുബ്ട്ടിട്യൂഷൻ വഴി ഞാനും കളിക്കാൻ കയറി. പിന്നെ കളിയും കഴിഞ്ഞു കുളിയും കഴിഞ്ഞു വീട്ടിൽ ചെന്നപ്പോൾ അമ്മ എന്റെ വിശേഷം അല്ലാ ചോദിച്ചേ. ദേവിക യുടെ ആണ്.

അവൾക് ഹോസ്റ്റൽ ഫുഡ്‌ ഒക്കെ ഇഷ്ടം ആയോ എന്നൊക്കെ ആയിരുന്നു ചോദിച്ചേ.

അന്നത്തെ ദിവസം അമ്മ എന്നെ ശല്യം ചെയ്തു അവളുടെ ഫോൺ നമ്പർ എന്റെ കൈയിൽ നിന്ന് ഒപ്പിച്ചു.

രാത്രി 12മണിക്ക് അവൾ വിളിച്ചു കുറച്ച് നേരംമിണ്ടീ. അമ്മക്ക് ഫോൺ നമ്പർ കൊടുത്ത കാര്യം പറഞ്ഞു.

അമ്മയോട് പറഞ്ഞിട്ട് ഉണ്ട് വിളിക്കരുത് എന്ന് ഒക്കെ അവൾ ഹോസ്റ്റലിൽ ആണ് ഫോൺ യൂസ് ചെയ്യാൻ പറ്റില്ല എന്നൊക്കെ.

പിന്നെ അവളോട് ഞാൻ ഒന്നുടെ ഓർപ്പിച്ചു വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം അമ്മയോട് ഇല്ലേ അമ്മ എല്ലാം അറിഞ്ഞാൽ പണി എനിക്ക് ആണെന്ന് അറിയാം എന്ന് പറഞ്ഞു.

പിന്നെ ഉറങ്ങി കോ എന്ന് പറഞ്ഞു ഫോൺ വെപ്പിച്ചു.

പിറ്റേ ദിവസം ഞാൻ കോളേജിൽ ചെന്നപ്പോൾ കാവ്യാ ടെ മുഖം വാടി ഇരിക്കുന്നത് കണ്ടു. ദേവിക ആണേൽ എന്റെ അടുത്തേക് വന്ന് മിണ്ടാൻ. ഞാൻ അവളോട് കാര്യം തിരക്കിയപ്പോൾ അവൾക്കും അറിയില്ല.

“കാവ്യാ കുട്ടി. ഇന്ന് എന്താടി അന്റെ മുഖത്ത് ഒരു മ്ലാനത.”

“ഒന്നുല്ലടാ.

ഒരു വയ്യയിമാ. അത്രേ ഉള്ള് ”

“ഉം ”

അങ്ങനെ ഞാനും ദേവികയും കളിച്ചു ചിരിച്ചു വൈകുന്നേരം വരെ എത്തി. പണ്ടൊക്കെ കോളേജിൽ വരുന്നത് പഠിക്കാനും ഇവളും ആയി ഓടക് ഉണ്ടാക്കൻ ആയി പോയാ ഞാൻ ആണ് ഇപ്പൊ ദേവിക യുടെ ഒപ്പം പ്രേമിച്ചു നടക്കുന്നത്.

കാവ്യാ വന്നു ഞങ്ങളുടെ അടുത്ത് ഇരുന്ന്.

ദേവിക തന്നെ ചോദിച്ചു.

“എന്ത് പറ്റിയാടി ”

“ഒന്നുല്ലാടി.”
“കാര്യം പറയാതെ ഞാൻ വീടില്ല ”

എന്ന് ഞാൻ പറഞ്ഞതോടെ അവൾ പറഞ്ഞു.

അത് കേട്ട് എനിക്കും എന്തോപോലെ ആയെങ്കിലും . ദേവിക കൂൾ ആയി ഇരുന്ന് എന്റെ ഫോൺ കുത്തികൊണ്ട് ട്രോളും വായിച്ചു ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *