ഞാനും അത് കണ്ട് അത്ഭുതപെട്ടു. ഞാനും ദേവികയും കേട്ട് കഴിഞ്ഞു അമ്പലത്തിലേക്ക് തൊഴുകുന്ന ഫോട്ടോ. അതും നല്ല ക്ലാരിറ്റിയിൽ. അവളുടെ കണ്ണുകൾ നനഞ്ഞു കലങ്ങി കൈ കുപ്പി അമ്പലത്തിലേക്ക് തൊഴുകുന്ന ഫോട്ടോയും ഞാൻ ആണേൽ പെട്ടു പോയാലോ എന്ന് ഓർത്ത് അമ്പലത്തിലേ ഉള്ളിലേക്ക് നോക്കുന്നു.
അത് കാവ്യാ കാണിച്ചു കൊടുത്തു. അവൾ ഫോൺ മേടിച്ചു നോക്കി.
“സത്യം ആണെല്ലോ.”
എന്ന് പറഞ്ഞു കൊണ്ട് ഫോൺ എന്റെ കൈയിൽ തന്നിട്ട്.
എന്റെ ദേവൂട്ടി എന്ന് പറഞ്ഞു അവളുടെ കവിളിൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും വലിച്ചിട്ട് കാവ്യാ അവളുടെ നെറ്റിയിൽ ഒരു ഉമ്മാ കൊടുത്തിട്ട്.
“ഇത് എങ്ങനെ?”
“അതേ അവൾക് മാത്രം ഉള്ളോ കിസ് അവളെ കെട്ടിയ എനിക്ക് ഇല്ലേ?”
“നിനക്കാ ”
എന്ന് പറഞ്ഞു കൊണ്ട് ഒറ്റയാടി.
“എന്തിനടി മൈ ഡിയർ മോളെ തല്ലിയെ എന്നെ ”
“എന്നോട് പറയാത്തത് കൊണ്ട്.”
ദേവിക ചിരിച്ചിട്ട് അടി കിട്ടിയാ ഭാഗത്തു തിരുമ്മിട്ട്.
“കാവ്യാ.
അവന് ഒന്നും അറിയില്ലായിരുന്നു.
നീ ആണ് എന്നെ ഒരു അപകടത്തിൽ നിന്ന് രക്ഷിച്ചേ. അത് ഞാൻ ഒരിക്കലും മറക്കില്ല.”
എന്ന് പറഞ്ഞു കൊണ്ട് അവൾ കാവ്യാ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.
കാവ്യാ ആകെ ഞെട്ടി പോയി. എന്ത് പറ്റി ഇവൾക്ക് എന്ന് പറഞ്ഞു. അവളുടെ കണ്ണീർ ഒക്കെ കാവ്യാ തുടച്. ഞാൻ ദേവികയെ എന്നോട് ചേർന്ന് ഇരുത്തി. അവൾ എന്റെ തോളിലേക്കു ചാഞ്ഞു. കാവ്യാ ബെഞ്ചിന്റെ സൈഡിൽ ഇരുന്ന് അവളെ തലോടി.
ദേവിക പറഞ്ഞു തുടങ്ങി അവളുടെ ജീവിതം. എന്നോട് അവൾ ഒന്ന് ഓര്മിപ്പിച്ചത് ഉള്ളെങ്കിലും അവൾക് ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല ആ സമയം അമ്മ എപ്പോഴും കൂടെ ഉള്ളത് കൊണ്ട് തന്നെ.
“എല്ലാം നഷ്ടപ്പെട്ട് ആയിരുന്നു ഞാൻ ഓണം ഇന്റെർണൽ എക്സാം കഴിഞ്ഞിട്ട് ഇവിടെ നിന്ന് മടങ്ങുന്നേ. ആരും തുണ ഇല്ലാത്തെ ഒരു പക്ഷേ ഇനി ഒരിക്കലും ഇങ്ങോട്ട് തിരിച്ചു വരാൻ കഴിയില്ല എന്ന് എന്റെ മനസിന് ബോധ്യം ആയിരുന്നു.
അവസാനത്തെ ഒരു പ്രതിക്ഷ നീ ആയിരുന്നു ഹരി. അന്ന് ഓണം സെലിബ്രേഷൻ ന് ഞാൻ നിന്റെ അടുത്തേക് വന്നപ്പോൾ നിന്റെ അപ്പോഴത്തെ ആറ്റിട്യൂട് എന്റെ എല്ലാ പ്രതീക്ഷ ആയിരുന്നു തകർന്നത്.
ഇവിടെ നിന്ന് അമ്മായിയുടെ വീട്ടിലേക് പോകുമ്പോൾ ഒരിക്കലും ഇനി തിരിച്ചു വരവില്ല. ചിലപ്പോൾ മരണം ആയിരുന്നു എന്റെ രക്ഷക് വരുക ഉള്ള് എന്ന് കരുതി ഞാൻ മടങ്ങി.
അവിടെ എത്തിയതോടെ എന്റെ കല്യാണം അവിടെ ഫിക്സിഡ് ആയിരുന്നു. എന്നോട് പോലും ചോദിക്കാതെ. അമ്മായിടെ മകന്റെ കൂട്ടുകാരൻ ആയി.
അടുത്ത് ഉള്ള ചേച്ചി ആയിരുന്നു എനിക്ക് ഒരു തുണ ആയി ഉണ്ടായത്. ആ ചേച്ചി അവന്റെ സ്വഭാവം ഒക്കെ എന്നോട് പറഞ്ഞപ്പോൾ എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലാതെ പോയി. എനിക്ക് കല്യാണം വേണ്ടാ എന്ന് പറഞ്ഞപ്പോൾ എന്നെ അടിച്ചു മുറിയിൽ പൂട്ടി ഇട്ട്.
അവസാനം എനിക്ക് ഗതി കേട് കൊണ്ട് സഹിക്കേണ്ടി വന്നു. അമ്മാവൻ ഒന്നും കഴിവ് ഇല്ലാതെ നോക്കി നിൽക്കേണ്ട അവസ്ഥ ആയിരുന്നു.
അങ്ങനെ ഓണം കഴിഞ്ഞു ഉറപ്പിക്കൽ എല്ലാം കഴിഞ്ഞു. അന്ന് അവനെ കണ്ടതോടെ എനിക്ക് പേടി ആയിരുന്നു. അവന്റെ അടുത്ത് നിന്ന് ആൽക്കഹോൾ ന്റെ മണം എനിക്ക് ഭയം ആണ് തന്നത്.
അമ്മാവന്റെ അവസ്ഥയും അമ്മായിയുടെ വഴക്കും എല്ലാം ആയതോടെ എനിക്ക് വേറെ നിവർത്തി ഇല്ലാതെ ആയി പോയി. അയൽവകം ചേച്ച്യേയും ചേട്ടനും എന്നോട് ആരെങ്കിലും ഉണ്ടേൽ ഒളിച്ചോടിക്കോളാൻ പറഞ്ഞു. പക്ഷേ എനിക്ക് ആര് ഉണ്ട്? ആരും ഇല്ലായിരുന്നു? എങ്ങോട്ട് പോകും? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു. അമ്മാവനും എന്നോട് അത് തന്നെ പറഞ്ഞു. എന്നാൽ എനിക്ക് എങ്ങോട് പോകണം എന്ന് പോലും അറിയാതെ ആരും തന്നെ ഇല്ലാതെ എങ്ങനെ?
കോളേജിൽ കൂട്ടുകാരൻ എന്ന് പോലും ഒരാൾ ഇല്ലാത്തത് എനിക്ക് ശാപം ആയി എനിക്ക് തോന്നി പോയി കഴിഞ്ഞിരുന്നു.
കല്യാണ തലേ ദിവസം ആത്മഹത്യാ ചെയാം എന്ന് കരുതി പക്ഷേ പേടി എന്നെ പുറകിലേക്ക് വലിച്ചു.
ഞാൻ എന്റെ അമ്മയെയും അച്ഛനെയും ദൈവത്തിനെയും എല്ലാവരെയും വിളിച്ചു കരഞ്ഞു എന്നെ രക്ഷിക്കണം എന്ന്.
