എന്റെ സ്വന്തം ദേവൂട്ടി – 5 Like

ഇപ്പൊ എന്റെ കൂടെ നടകുമ്പോൾ അവളുടെ മുഖത്തെ സന്തോഷവും ആ സന്തോഷത്തോടെ ഉള്ള വർത്താനം ഒക്കെ കേൾകുമ്പോൾ എനിക്ക് അത്ഭുതം ആകുവാ ആയിരുന്നു.ഇത്രയും നാൾ ഇവൾ എന്റെ കൂടെ കോളേജിൽ കൂടെ ഉണ്ടായിട്ടും ഞാൻ ഇതുവരെ കണ്ടിട്ട് ഇല്ലാ ഇവളുടെ ഇത്രയും സന്തോഷം നിറഞ്ഞ മുഖം.

അതും എന്റെ കൂടെ.

അങ്ങനെ ഞങ്ങൾ ഇരിക്കുന്ന ബെഞ്ചിൽ എത്തി.

“എന്താടാ ബാഗ് ഒക്കെ ആയി?”

“അത് എന്റെ മോളൂസിന് ഹോസ്റ്റൽ ഫുഡ്‌ ഇഷ്ടം ആയില്ല എന്ന് പറഞ്ഞപ്പോൾ വീട്ടിൽ നിന്ന് എടുത്തു കൊണ്ട് വന്നാ ഇഡലിയും സാമ്പരും ഉണ്ട്‌. മോളുസ് കഴിക്.”

“വേഗം എടുക്കടാ.

എനിക്ക് നിന്റെ അമ്മച്ചിയുടെ ഫുഡ്‌ ഇഷ്ടപ്പെട്ടു പോയതാ ”

അവൾക് എടുത്തു കൊടുത്തു അവൾ അത്‌ ആർത്തിയോടെ കഴിക്കുക ആണ്. അവളുമാർ വരുന്നതിന് മുൻപ് തന്നെ അകത്തു ആക്കാൻ.

“ഇന്നാ കുറച്ച് വെള്ളം കുടിക് ഇല്ലേ തൊണ്ടേ കുടുങ്ങും ”

അവൾ അത് തിന്ന് കൊണ്ട് ചിരിച്ചു.

“അതേ നമുടെ കല്യാണകാര്യം ഒന്നും അറിഞ്ഞിട്ട് ഇല്ലാ. പിന്നെ വലിയ സീൻ ഒന്നും ഉണ്ടായില്ല ല്ലോ.”

“ഉം

ഞാൻ പറഞ്ഞോട്ടും ഇല്ലാ. പിന്നെ നിന്നെ ഇഷ്ടം ആണെന്ന് സമ്മതിക്കേണ്ടി വന്നു ആ വീഡിയോ കണ്ടതോടെ.”

അവൾ കഴിച്ചു കഴിഞ്ഞു ഞാൻ കൊണ്ട് വന്നാ വെള്ളത്തിൽ തന്നെ കൈ യും വയും കഴുകി.

“നിന്റെ അമ്മച്ചി യുടെ ഇഡലി.

എന്റെ പൊന്നേ പൊളിച്ചു. ഒരു രക്ഷയും ഇല്ലാ.”

“അപ്പൊ നിന്റെയോ?”
“അത്‌ പിന്നെ വേറെ നാട്ടിലെ ഉണ്ടാകുന്ന രീതിയും എല്ലാം വേറെ അല്ലെ അപ്പൊ അതിന്റെതായ രുചി മാറ്റം വരൂല്ലോ. അതാണ് അമ്മക്കും ഇഷ്ടപ്പെട്ടത്.”

അവൾ എന്റെ കൂടെ ബെഞ്ചിൽ ഒരുമിച്ച് ഇരുന്നു.

“അതേ ഏട്ടാ

ഏട്ടൻ ഇഷ്ടം ഉള്ളത് എന്താണ്.”

“എന്താടി ഒരു ഏട്ടൻ വിളി ”

“എനിക്ക് എന്താ വിളിച്ചൂടെ. എന്റെ കള്ളാ കെട്ടിയോനെ.”

“കള്ളനോ?”

“ഉം. എന്റെ മാത്രം ”

“അല്ലാ നമ്മുടെ ഭാവി പരുപാടി എന്താ. അമ്മ ആണേൽ നിന്നെ ഇഷ്ടപ്പെട്ടു പോയി. അച്ഛനെയും കുട്ടി പെണ്ണ് ചോദിക്കാൻ പോകാൻ നോക്കുവാ വീട്ടിൽ.”

“എന്താടാ പാവം അമ്മയെ കള്ളിപ്പിക്കുന്നെ. നിനക്ക് പാവം കിട്ടും.”

“ഇപ്പൊ നിന്നെ കൊണ്ട് അങ്ങ് ചെന്നാൽ എനിക്ക് ഒരു വിലയും ഇല്ലാ ന്നെ.”

“എന്നാലും നീ എന്നെ അനോഷിച്ചു വന്നല്ലോ. അപ്പൊ ”

“അത്‌ പിന്നെ നാട്ടുകാർ ഏല്പിച്ച ഒരു വസ്തു അല്ലെ. ”

“പോടാ.”

“എടി കാവ്യാ വരുന്നുണ്ട്.”

“ഉം ”

ഓടി വന്നു കാവ്യാ ഞങ്ങളുടെ ഇടയിൽ കയറി ഇരുന്നു.

“മതിടി മതി.
ഇനി ഞാൻ സംസാരിച്ചോളാം ”

എന്ന് പറഞ്ഞു കാവ്യാ അവളെ തള്ളി മാറ്റി.

അവൾ ബെഞ്ചിന്റെ ഒരു സൈഡിലേക് നീങ്ങി ഇരുന്നു. ഒന്നും മിണ്ടാതെ.

“ബാക്കി ഉള്ളവർ എന്ത്യേ.”

“അവർ ലൈബ്രറി കയറി ”

“നീ കയറാത്തത് എന്താ?”

“നിങ്ങളെ രണ്ടിനെയും അങ്ങനെ ഞാൻ തനിച് ഇരുത്തില്ല”

എന്ന് പറഞ്ഞു കൊണ്ട് ദേവികയുടെ ഇടുപ്പിൽ പിടിച്ചു ഒരു ഞെക് കാവ്യാ.

“എന്നാലും നീ എങ്ങനെ?

അതും പമ്പ്ഉം കീരിയും ആയ നിങ്ങൾ.

മകളെ ഇത്‌ എല്ലാം എന്നോട് പറയാതെ നിങ്ങളെ രണ്ടിനെയും ഞാൻ വിടില്ല മകളെ…”

ദേവികക് നാണം വരുന്നു ഉണ്ടായിരുന്നു.

“അപ്പൊ എപ്പോ തുടങ്ങി ഈ ലവ്.

വേഗം പറഞ്ഞു തുടങ്ങിക്കോ രണ്ട് ആളും.”

ദേവിക എന്റെ നേരെ നോക്കി. ഞാൻ കണ്ണ് അടച്ചു കാണിച്ചിട്ട് കാവ്യായോട് പറഞ്ഞു.

“ഇത് ആരോടും നീ പറയരുത് എന്ന് വാക് തന്നാൽ ഞാനും അവളും പറയാം.”

“ഞാൻ ആരോട് പറയാൻ. എന്നാലും സത്യം ചെയുന്നു. എന്റെ വായിൽ നിന്ന് ആരോടും പറയില്ല. ഇത്‌ സത്യം…. സത്യം….. സത്യം..”

“ഞങ്ങൾ…..”

“സമയം പോകുന്നു. വേഗം പറയടാ.”

“ഒരു സുപ്രഭാതത്തിൽ എനിക്ക് ഇവളെ കെട്ടേണ്ടി വന്നൂടി. ഇപ്പൊ ഇവൾ എന്റെ ഭാര്യയാ. ഞങ്ങളുടെ കല്യാണം വരെ കഴിഞ്ഞു.”
കാവ്യാ ഞെട്ടി എഴുന്നേറ്റ് ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി.

ദേവിക എന്റെ അടുത്തേക് ചേർന്ന് ഇരുന്നിട്ട്.

“എന്ത് പറ്റി എന്റെ കാവ്യാ കുട്ടിക്ക്.”

“എനിക്ക് .. ചിന്തിക്കാൻ പോലും കഴിയുന്നില്ല.”

ദേവിക എന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി എന്റെ ജിമെയിൽ നിന്ന് ലോഗ് ഔട്ട്‌ ചെയ്തു എന്നിട്ട് ദേവിക ഹരി എന്നാ ജിമെയിൽ ലോഗിങ് ചെയ്ത ശേഷം അതിൽ അവളുടെ മെയിൽ നിന്ന് അയച്ച ഫോട്ടോ കാണിച്ചു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *