എന്റെ സ്വന്തം ദേവൂട്ടി – 5 Like

പിന്നെ വിധി എന്തായാലും ദൈവം വഴി കാണിക്കും എന്ന് കരുതി.

എല്ലാവരും എന്നെ ഒരുക്കി. അവസാനം ആയി ആ ചേച്ചിയും എന്നോട് പറഞ്ഞു മോളെ ഒരു പ്രാവശ്യം കൂടി ആലോചിച്ചു നോക്ക് എന്ന് പക്ഷേ ഒരു വഴിയും തെളിഞ്ഞില്ല. ”

ഇതൊക്കെ കേട്ട് ഞാനും കാവ്യാ മിണ്ടാതെ ഇരുന്ന ഇരിപ്പ് ആയിരുന്നു.

“എന്നിട്ട് ”

കാവ്യാ യുടെ ആ ചോദ്യം എന്നെയും ഉണർത്തി. ദേവിക പറയാൻ തുടങ്ങി.

“പിന്നെ എന്ത് പറയാൻ. മണ്ഡവത്തിൽ കയറി ആളുകളെ ഒക്കെ നോക്കിയപ്പോൾ. ദേ നില്കുന്നു എന്റെ ഹരി ഏട്ടൻ. പിന്നെ എനിക്ക് ഒന്നും ചിന്തികണ്ടാ ആവശ്യം ഇല്ലായിരുന്നു ദൈവം എനിക്ക് തന്നാ വഴി ആയിരുന്നു അത് എന്ന് മനസിൽ ആകുന്നതിനു മുന്പേ ഇവന്റെ നെഞ്ചിൽ ഞാൻ വീണു.

പിന്നെ എനിക്ക് ഒന്നും ചെയേണ്ടി വന്നില്ല.

നാട്ടുകാർ ആയി എല്ലാവരും കൂടി എന്നെ ഇവനെ ഏല്പിച്ചു.

എല്ലാത്തിനും താങ്ക്സ് പറയേണ്ടത് നിനക്കാ.

ഇവനെ അങ്ങോട്ട് പറഞ്ഞു വിട്ടതും ആ കൃത്യ സമയം എനിക്ക് രെക്ഷ ആയി വരനും.”

കാവ്യാ ആകെ കിളി പോയപോലെ ആയി.

ഞാൻ കാവ്യാ വിളിച്ചിട്ട് പറഞ്ഞു.

“കോളേജിലേക് തിരിച്ചു കൊണ്ട് വരാൻ വേണ്ടി വിളിക്കാൻ പോയ എന്നെ അടി ഇവളുടെ നാട്ടുകാർ കൊണ്ട് പൊക്കോ എന്ന് പറഞ്ഞു തന്നു വിട്ടത്.”
“അതാണ് അല്ലെ ഇവൾ തിരിച്ചു വന്നപ്പോൾ ആയുധം വെച്ച് കിഴടങ്ങിയ പടയാളിയെ പോലെ ഇവന് സപ്പോർട്ട് ആയി അടങ്ങി ഇരുന്നത്.

അമ്പടി കള്ളി പെണ്ണെ.”

കാവ്യാ ദേവികയോട് പറഞ്ഞു.

“അല്ലാ അത്‌ കഴിഞ്ഞു ഇപ്പൊ എങ്ങനെ ഈ ഇണകുരുവി പോലെ ബൈക്കിൽ പോകാൻ തുടങ്ങിയെ.”

“അത്‌ ഞാൻ പറഞ്ഞു താരടി കാവ്യാ മോളെ ”

എന്ന് പറഞ്ഞു നടന്ന പ്രളയ സംഭവങ്ങൾ മൊത്തം പറഞ്ഞപ്പോൾ കാവ്യാ അത്ഭുതപെട്ടു പോയി.

രണ്ടിനും മുടിഞ്ഞ പ്രാന്തു ആണെന്ന് പറഞ്ഞു അവൾ ഒച്ച ഉണ്ടാക്കി.

“ഒരുത്തവൾ ചാകാൻ വേണ്ടി റൂമിൽ തന്നെ ഇരുന്ന്.

ഇവനോ?

മനുഷ്യനെ തീ തീറ്റിപ്പിക്കാൻ ഇറങ്ങിക്കോളും രണ്ടും.

രണ്ടാളും അങ്ങ് പോയാൽ. ഞാൻ എന്ത് ചെയ്യും. ”

“നീ എന്ത് ചെയ്യാൻ.”

“പോടാ നിനക്ക് എന്തെങ്കിലും പറ്റിയാൽ ഞാൻ സഹിക്കുമോ.”

അപ്പൊ തന്നെ ദേവിക.

അതെന്ന കാവ്യാ എന്റെ ജീവന് വില ഇല്ലേ.

“ഇല്ലാ.

വെള്ളം കയറുമ്പോൾ നിനക്ക് ഇവന്റെ വീട്ടിലേക് പോയിക്കൂടെ ഇരുന്നില്ലേ.”

“അതിന് എനിക്ക് വഴിയോ അഡ്രസോ ഒന്നും അറിയില്ല ആയിരുന്നു. അതും അല്ലാ ഹരി ക് എന്നോട് ഇഷ്ടം ഉണ്ടെന്ന് അറിയില്ല ലോ ”

പിന്നെ ഞങ്ങൾ ഒന്നും മിണ്ടില്ല.

“എന്തായാലും എന്റെ ഹരി ക് പറ്റിയ പെണ്ണ് നെ തന്നെയാ കിട്ടിയേക്കുന്നെ.”

എന്ന് പറഞ്ഞു കാവ്യാ ഞങ്ങളെ രണ്ട് പേര് ചേർത്ത് ഇരുത്തി ഒരു ഫോട്ടോ എടുത്തു.

എന്നിട്ട് ഇങ്ങനെയും പറഞ്ഞു.

‘ഭർത്താവ് എന്ന് ഉള്ള പവർ വെച്ച് മോൾ ഇവനെ എന്റെ അടുത്ത് നിന്ന് അകറ്റിയാൽ. നിന്നെ ഞാൻ കൊല്ലുടി’ എന്ന് താമശക് പറഞ്ഞു.
അപ്പൊ തന്നെ ദേവൂട്ടി കാവ്യോട് പറഞ്ഞു. “അതിനു നീ ഏതാ.

ഇപ്പൊ എന്റെ സ്വന്തം ഹരിയാ ”

കാവ്യാ ചിരിച്ചിട്ട്.

“കണ്ടോടാ നീ പണ്ട് പറഞ്ഞിട്ട് ഇല്ലേ ഒരു രക്ഷസി ആണ് ഇവൾ എന്ന് ഇപ്പൊ എന്തായി.ഈ മാലാഖ കുഞ്ഞിന്നെ എന്നെങ്കിലും കാണിച്ചാൽ നിന്നെ തളച്ച എണ്ണയിൽ മുക്കി എടുക്കും ”

ഞാൻ ദേവിക യെ മുറുകി പിടിച്ചിട്ട് പറഞ്ഞു.

“ഇനി ഏത് ദേവൻ വന്നു ചോദിച്ചാലും ഈ ഹരി ഇവളെ കൊടുക്കില്ല. പോരെ എന്റെ കാവ്യാ.”

“മതി.

വീട്ടിൽ ഇപ്പൊ അറിയാതെ ഇരിക്കുന്നത് ആണ് നല്ലത്.”

“ഉം ”

അപ്പോഴേക്കും അവർ എല്ലാവരും വരുന്നത് കാവ്യാ കണ്ടു. അവൾ ദേവികയെ എഴുന്നേൽപ്പിച്ചു. എന്നിട്ട് എന്നോട് ടോയ്‌ലെറ്റിൽ പോകുവാ എന്ന് പറഞ്ഞു പോയി.

ഞാൻ പതുകെ അവിടെ നിന്ന് മുങ്ങി. പൊങ്ങിയത് പ്രിൻസിപിൾ ന്റെ മുറിയിൽ. വേറെ ഒന്നും അല്ലാ സെക്റട്രി മാരുടെ മീറ്റിംഗ് ഉണ്ടായിരുന്നു. ആർട്സ് നടത്തിപ്പും എല്ലാം എങ്ങനെ ആണെന്ന് ഒക്കെ അറിയാനും. പ്രളയ ദുരിതം അനുഭവിച്ചവർക് എന്തെങ്കിലും കൊടുക്കാണം എന്ന് ഉള്ള ഒരു ഇത് പറയാൻ. ശെരിക്കും പറഞ്ഞാൽ ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പർ മാതിരി ആയിരുന്നു ആ വിളി. തീരുമാനം എല്ലാം അവരും ടീച്ചേർസ് നോക്കും പിന്നെ അത്‌ അടിച്ചേല്പിക്കൽ മാത്രം ഉള്ള് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *