എന്റെ സ്വന്തം ദേവൂട്ടി – 9 1

അത്‌ കേട്ട് അച്ഛനും അമ്മയും അവളും ചിരിച്ചു.

അമ്മക്ക് ആണേൽ ഇപ്പൊ ഏത് നേരവും ദേവികയെ മതി. അവൾക്കോ അമ്മ എന്ന് പറഞ്ഞാൽ ഇപ്പൊ ജീവനാണ്.

ഇപ്പൊ അമ്മക്ക് എന്നെ വേണ്ടത് ആയി കഴിഞ്ഞിരിക്കുന്നു. പക്ഷേ ആ സ്നേഹം എനിക്ക് ഒരുപാട് ഇഷ്ടം ആയി.

മിക്ക സ്ഥലത്തും അമ്മായിഅമ്മ- മരുമകൾ ഏറ്റുമുട്ടൽ ആണേൽ ഇവിടെ രണ്ടും അങ്ങോട്ടും ഇങ്ങോട്ടും അമ്മയും മകളും പോലുള്ള സ്നേഹത്തിൽ ആണ്. അച്ഛനും അതേപോലെ തന്നെ ദേവികക് ഇപ്പൊ വലിയ ഫ്രീടം ആണ് വീട്ടിൽ. ആഗ്രഹിച്ച മരുമകളെ കിട്ടിയതിന്റെ സന്തോഷം അമ്മയുടെ അടുത്ത് നിന്ന് പോയിട്ട് ഇല്ലാ. അതോണ്ട് അമ്മ അവൾക് എന്തും വാങ്ങി കൊടുക്കും എന്ന് എനിക്ക് അറിയാം ആയിരുന്നു.

വീട്ടിലേക് അവളെ കൊണ്ട് ഞാൻ ഇങ്ങനെ കൊണ്ട് വരും എന്ന് അമ്മ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല എന്ന് ഇന്നലെ രാത്രി ഫുഡ്‌ കഴിച്ചോണ്ട് ഇരുന്നപ്പോൾ അമ്മ പറഞ്ഞു.

എനിക്ക് എന്ത് ചെയ്യണം എന്നുപോലും അറിയാതെ ആയി പോയി എന്ന് അമ്മ
പറഞ്ഞപ്പോൾ അച്ഛൻ അത് കേട്ട് ചിരിച്ചു പോയി. വേറെ ഒന്നും അല്ലായിരുന്നു അമ്മക്ക് ആണ് എല്ലാ കാര്യങ്ങൾ ചെയുന്നതും ചെയ്യിപ്പിക്കുന്നതും. പക്ഷേ മരുമോൾ അതും അമ്മയുടെ മനസിൽ കയറിയാ ദേവിക മുറ്റത്തു വന്നു എന്റെ കൈൽ പിടിച്ചു ഉള്ളിലേക്ക് കയറാൻ നില്കുമ്പോൾ അമ്മ ഒരു നിമിഷം സ്വപ്നം ആണെന്ന് തെറ്റി ധരിച്ചു പോയി എന്ന് ഞങ്ങളോട് പറഞ്ഞു.

അപ്പോഴേക്കും അച്ഛൻ വണ്ടി ഒരു തുണികടയുടെ അടുത്ത് കൊണ്ട് പോയി പാർക്ക് ചെയ്തു. വേറെ എവിടെ അല്ലാ അച്ഛന്റെ കൂട്ടുകാരന്റെ കടയിൽ അതായത് ഞാൻ ദേവൂട്ടിക് ഓണത്തിന് സാരി വാങ്ങാൻ അവളെയും കൊണ്ട് വന്നാ കടയിൽ.

ഞങ്ങൾ ഉള്ളിലേക്ക് കയറി. അച്ഛന്റെ കൂട്ടുകാരൻ തന്നെ അവിടെ ഉണ്ടായിരുന്നു.

അച്ഛൻ പുളിയും ആയി സംസാരിച്ചു കൊണ്ട് ഇരുന്നു.

“ഇവരെ രണ്ടിനെയും അന്ന് കണ്ടപ്പോഴേ എനിക്ക് സംശയം ഉണ്ടായിരുന്നു പക്ഷേ ഒരുമിച്ച് പഠിക്കുന്നത് ആണെന്ന് പറഞ്ഞപ്പോൾ ഞാൻ അത്‌ വിട്ട് ആയിരുന്നു.

നീ വിളിച്ചു പറഞ്ഞപ്പോൾ അല്ലെ അറിയുന്നേ ചെറുക്കാൻ പെണ്ണിനെ കൊണ്ട് വന്നേക്കുവാ എന്ന്. ദേ ഇപ്പൊ കണ്ടപ്പോൾ അല്ലെ അന്ന് ഇവന്റെ കൂടെ വന്നത് ഇവന്റെ പെണ്ണ് ആണെന്ന്.”

“ഞങ്ങളും അറിഞ്ഞില്ലടാ ഇവർ തമ്മിൽ കെട്ടിയത് ഒക്കെ .നാല് ദിവസം മുൻപ് വീട്ടിൽ വന്നപ്പോഴാ ഇവർ തമ്മിലുള്ള ബന്ധം വരെ അറിയുന്നത് ”

“അച്ഛന്റെ അല്ലെ മോൻ ”

എന്ന് പറഞ്ഞു ചിരിച്ചു. ഒപ്പം അമ്മയും അച്ഛനും.

പിന്നെ അവരെ സാരി കളക്ഷൻലേക്ക് വിട്ട്. ഞാനും അവരുടെ ഒപ്പം അങ്ങോട്ട് പോയി ഇല്ലേ ആ പുള്ളി എന്നെ മുക്കിൽ വലിച്ചു കയറ്റും. അച്ഛൻ ആണേൽ പുള്ളിയുടെ കൂടെ ഓരോ കാര്യങ്ങൾ പറഞ്ഞു കടയിലൂടെ നടത്തം ആയി.

പണ്ട് ദേവൂട്ടിയെ സാരി ഉടുപ്പിച്ചു കൊടുത്ത ചേച്ചിയും ഉണ്ടായിരുന്നു.

അമ്മ തുണികടയിൽ കയറുന്നതും ആന കരിമ്പിൽ കട്ടിൽ കയറുന്നതും ഒരേപോലെ ആണ്. ഇവിടെ പിന്നെ ദേവൂട്ടി ഉള്ളത് കൊണ്ട് ഇന്ന് സൂപ്പർ ആകും സകല സാരിയും അവൾക് ചേരുന്നത് അമ്മ എടുത്തു കൊടുക്കും എന്ന് എനിക്ക് അറിയാം. അതേപോലെ തന്നെ ആയിരുന്നു അവിടെ നടന്നത്.

ദേവൂട്ടിക് അത്രേയും പൈസ വരുന്ന സാരി വേണ്ടാ എന്നൊക്കെ പറയണ്ടെല്ലും അമ്മടെ ഉപദേശം കിട്ടിയതോടെ അവൾക് അത് മേടിക്കേണ്ടി വന്നു.

ഉപദേശം വേറെ ഒന്നും അല്ലാ ഇന്ത്യൻ ഇക്കണോമിയെ കുറച്ചു കൂട്ടി അമ്മ ഉപദേശിച്ചു.
നമ്മുടെ കൈയിലെ പൈസ റൗണ്ട് ചെയ്താൽ മാത്രം ആണ് ബാക്കി ഉള്ളവർക്ക് പ്രേയോജനം ആകുള്ളൂ.

അതിനുള്ള ഉദാഹരണം അമ്മ അവൾക് പറഞ്ഞു കൊടുത്തു.

നമ്മൾ ഒരു 10000രൂപയുടെ സാരി വാങ്ങിയാൽ. ഇവിടെ ഇരിക്കുന്ന മുതലാളിക്ക് കുറച്ചു പൈസ കിട്ടും അത്‌ ഈ ജോലി ചെയുന്നവർക്കും സർക്കാരിലേക്കും പോയി ബാക്കി കുറച്ച് അവനും കിട്ടും.കൈയിൽ പൈസ സൂക്ഷിച്ചു വെച്ചേൽ അത് അവിടെ നിറഞ്ഞു കുടുകയുള്ളും ചാകുമ്പോൾ കൊണ്ടവനും പറ്റില്ലല്ലോ. ഇങ്ങനെ ഒക്കെ മറ്റുള്ളവർക്കും സഹായം ആകും. എന്നൊക്കെ ഉപദേശം ആയിരുന്നു. ദേവികക് ആണേൽ ഒന്നും പറയാനും പറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *