എന്റെ സ്വന്തം ദേവൂട്ടി – 9 1

അച്ഛനും അമ്മയും മുന്നേ ക്ഷേത്തിലേക് പോയി. പക്ഷേ ദേവിക അവൾ എനിക്ക് വേണ്ടി വെയിറ്റ് ചെയ്തു. എന്നിട്ട് എന്റെ കൈയിൽ മുറുകെ പിടിച്ചു അമ്പലത്തിലേക് നടന്നു ഞങ്ങൾ.

പണ്ട് അവളെ കെട്ടാൻ നാട്ടുകാർ ഒപ്പം അമ്പലത്തിലേക് നടന്നപ്പോൾ അന്നേരം എന്റെ കൈയിൽ അവൾ എങ്ങനെ മുറുകെ പിടിച്ചോ അതേമാതിരി ആയിരുന്നെങ്കിലും അന്നേരം ഞാൻ മുറുകെ പിടിച്ചിട്ട് ഇല്ലായിരുന്നു. ഇന്ന് എന്റെ പിടുത്തവും അവളുടെ ഒപ്പത്തിന് തന്നെ ഉണ്ടായിരുന്നു.

അമ്പലത്തിന് പുറത്ത് കാൽ വിളക്കിന്റെ അടുത്ത് എത്തിയപ്പോൾ ആണ് ഞങ്ങളുടെ കൈ വീടിച്ചത്. ഉള്ളിലേക്ക് നോക്കി തൊഴുകുന്നത്.

ഞാൻ ശ്രീക്കോവില്ലിലേക് അല്ലായിരുന്നു നോക്കിയേ കൈ കുപ്പി കണ്ണിലെ അതിർ വരാമ്പുകൾ മറികടക്കാൻ നിന്നോളണം കണ്ണീർ നിറഞ്ഞു നിൽക്കുന്ന ആ കലങ്ങിയ കണ്ണുകൾ ശ്രീകോവിലിലേക് നോക്കി കൈ കുപ്പി നിൽക്കുന്ന എന്റെ ദേവൂട്ടിയെ ആയിരുന്നു.

ഒരു പക്ഷേ അവൾ മനസിൽ പാർത്ഥിക്കുന്നത് എന്താണെന്നു മനസിലാക്കാൻ എനിക്ക് കഴിയും.

അവൾ ഉള്ളിലേക്ക് നോക്കി കഴിഞ്ഞ ശേഷം എന്നേ നോക്കിയപ്പോൾ അവളുടെ കലങ്ങിയ കണ്ണുകളെ നോക്കി നിൽക്കുന്ന എന്നയെ ആണ് കണ്ടേ.

“എന്താ ഏട്ടാ.

കണ്ണൻ ഉള്ളിലാ അങ്ങോട്ട് നോക്കി തൊഴുകുന്നെ.”

“എന്തിനാ എന്റെ ദേവൂട്ടിയുടെ കണ്ണുകൾ നിറഞ്ഞു നില്കുന്നെ.”

“എന്റെയോ.

യേ ഇല്ലാ.”

എന്ന് പറഞ്ഞു പൊട്ടി കരയാൻ തുടങ്ങി അവൾ എന്റെ നെഞ്ചിലേക് വീണു.

“എന്താ ദേവൂട്ടി ദേ അമ്മഒക്കെ കാണും. വാ വന്നു കണ്ണ് ഒക്കെ തുടച് സുന്ദരി കുട്ടി ആയെ.

കണ്ണാനെ കാണാൻ വന്നിട്ട് കിടന്നു കരയുവാ.

വാ വന്നേ.”

അവളെയും കൊണ്ട് ഞാൻ ഇച്ചിരി മാറി ഒരു ആൽ മരത്തിന്റെ ചുറ്റും കെട്ടിയാ തിണ്ണയിൽ ഞങ്ങൾ ഇരുന്നു. അമ്പലത്തിലേക്ക് നോക്കി കൊണ്ട് ഇരുന്നു. ദേവിക അപ്പോഴും എന്റെ നെഞ്ചിലേക് തല ചാച്ചു വെച്ച് വിഥുമ്പുന്നുണ്ടായിരുന്നു.

അമ്മയും അച്ഛനും പുഷ്പാഞ്ജലി എഴുതിച്ചിട്ട് ഉള്ളിലേക്ക് കയറി പോയി കഴിഞ്ഞിരുന്നു. കരയുന്ന ഇവളെയും കൊണ്ട് ഞാൻ എങ്ങനെ കയറാൻ ആണ്.

അവൾ പതിയെ സങ്കടങ്ങൾ എന്നോട് പറഞ്ഞു.
“ഏട്ടാ..

ഏട്ടൻ എന്നേ കെട്ടിയ ശേഷം കൊണ്ട് പോകുമ്പോൾ ഞാൻ കണ്ണനോട് പറഞ്ഞിട്ട് ഉണ്ടായിരുന്നു. ഏട്ടൻ എന്നേ സ്നേഹിക്കും, ഏട്ടൻ തന്നെ എന്നേ കൈ പിടിച്ചു ഈ ക്ഷേത്ര നടയിൽ കൊണ്ട് വരും. അല്ലെങ്കിൽ ഈ ദേവിക എന്നേ ഈ ലോകം വിട്ട് പോയേനെ.”

അപ്പൊ തന്നെ ഞാൻ എന്റെ കൈ കൊണ്ട് അവളുടെ വാ മുടി.

“വേണ്ടാ ഇനി നീ ഒന്നും പറയണ്ട എല്ലാം ശെരി ആയില്ലേ .”

അവൾ കണ്ണീർ ഒക്കെ തുടച്.

“വാ നമുക്ക് ഉള്ളിലേക്ക് കയറാം. എന്നിട്ട് തൊഴിതിട്ട് വന്നു ഇവിടെ കുറച്ചു നേരം ഇരിക്കാം.”

“എന്നാ അങ്ങനെ ആവട്ടെ ദേവൂട്ടി.”

എന്നേ എഴുന്നേപ്പിച്. അമ്പലത്തിന്റെ ഉള്ളിലേക്ക് കയറി. അമ്മയും അച്ഛനും അവിടെ തന്നെ ഉള്ളിൽ ഉണ്ടായിരുന്നു.

തരുമേനി ഞങ്ങളെ കണ്ടു അത്ഭുതപെട്ടു. ദേവികയെ കണ്ടതോടെ പിന്നെ അവളുടെ വിശേഷം ആയി ആ തിരുമേനിക്.

പിന്നെ അമ്മ ഒക്കെ അമ്പലം ചുറ്റി കാണാൻ തുടങ്ങി. ദൈവ വിശ്യസം കുറച്ച് കൂടുതൽ ആണ് അമ്മക്ക്. അതുകൊണ്ട് ടൈം എടുക്കും എന്ന് എനിക്ക് അറിയാം ആയിരുന്നു. ഞാനും ദേവികയും ചുറ്റി തൊഴുത്ത ശേഷം ആ ആൽ ചുവട്ടിൽ തന്നെ വന്നു ഇരുന്നു. അവൾ കണ്ണാനെ കാണാൻ വരുന്നതും. അന്നേ ദിവസം കല്യാണദിവസം താൻ രാത്രി മുഴുവനും കണ്ണാനെ വിളിച്ചു പ്രാർത്ഥന ആയിരുന്നു എന്നും. ഏട്ടനെ കൊണ്ട് തന്നത് കണ്ണൻ ആണ് എന്ന് ഒക്കെ പറഞ്ഞു എന്നോട് സംസാരിച്ചു ഇരുന്നു.

പലരും ഞങ്ങളെ പരിചയപ്പെടാൻ വന്നു. ഇത് ദേവിക ആണോ എന്ന് പോലും അവർക്ക് വിശോസിക്കാൻ കഴിയില്ലായിരുന്നു.

ഇച്ചിരി നേരം കഴിഞത്തോടെ അമ്മ അവിടെന്ന് കിട്ടിയാ പ്രെസതം ഒക്കെ ആയി വന്നു. സമയം അങ്ങനെ പോയി. അമ്മ ഇപ്പൊ വരാം എന്ന് പറഞ്ഞു അച്ചന്റെ കൂടെ കാറിന്റെ അടുത്തേക് പോയപ്പോൾ.

ഞാൻ അവളെയും വിളിച്ചു കൊണ്ട് നടയുടെ അടുത്ത് ചെന്നിട്ടു. അവളെ ചേർത്തു പിടിച്ചിട്ട്.

അന്ന് ഞാൻ ഇഷ്ടത്തോട് ആയിരുന്നില്ല ഇവളെ കെട്ടി ഇരുന്നത്. ഇനി ഇവളെ എന്റെ കണ്ണിലെ കൃഷ്ണമണി പോലെ ഞാൻ എന്റെ ഹൃദയം ഇടിക്കുന്നകാലം വരെ ഞാൻ നോക്കി ഇരിക്കും. അത്‌ ഞനാണെ സത്യം. എന്ന് മനസിൽ പറഞ്ഞു കൊണ്ട് അവളുടെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *