“ഇനി എന്റെ ജീവ്വനടി നീ. നീ ഇല്ലേ ഇനി ഈ ഹരിയും ഇല്ലാ.”
അതോടെ കേട്ടത്തോടെ അവൾ എന്റെ നെഞ്ചിലേക് ചേർന്ന് എന്നേ കെട്ടിപിടിച്ചു.
“എനിക്കും.
ഏട്ടൻ ഇല്ലാതെ എനിക്കും ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാതെ ആയിരിക്കുന്നു.”
പിന്നെ ഞങ്ങൾ അവിടെ നിന്ന് യാത്ര ആയി.
ചേച്ചിയുടെയും ചേട്ടന്റെ വീട്ടിലേക്.
ഒരു ലക്ഷറി കാർ അവരുടെ വീട്ടിലേക് കയറി വരുന്നത് കണ്ടു അവർ നോക്കി നില്കുന്നു. ചേട്ടൻ വിറക് കിറുകയും ചേച്ചി അത് അടക്കി വെക്കുകയും. ചേച്ചിയുടെ ആണ് പുള്ളേർ എന്ന് തോന്നുന്നു ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു ഇറായത് നിന്ന് ആരാ വരുന്നേ എന്ന്.
കുട്ടികൾ ഉള്ളത് കൊണ്ട് ദേവിക കവലയിൽ നിന്ന് മിട്ടായിയും ചിപ്സും ഒക്കെ വാങ്ങിയിരുന്നു.
വണ്ടി നിർത്തി. കുട്ടികൾക്കു വേഗം മനസിലായി.
അവർ ദേവിക ചേച്ചി എന്ന് വിളിച്ചു പറഞ്ഞു.
ചേട്ടനും ചേച്ചിയും അന്തം വിട്ട് നോക്കി നില്കുവായിരുന്നു.
ദേവിക ഇറങ്ങി.
“ചേച്ചി…..”
എന്ന് പറഞ്ഞു വന്നു പോയി കെട്ടിപിടിച്ചു അപ്പോഴാണ് അവർക്ക് ഇത് സ്വപ്നം അല്ലാ എന്ന് മനസിലായത് എന്ന് തോന്നുന്നു.
“എടി.. ദേവിക്കെ…
നീ ആകെ മാറി പോയല്ലോടി….
ഏട്ടാ ദേ ഇവൾ അങ്ങ് മൊത്തം മാറി പോയില്ലേ.”
ഞാൻ അപ്പോഴേക്കും ഇറങ്ങി ഒപ്പം എല്ലാവരും.
എല്ലാവരെയും കണ്ടതോടെ അവർക്ക് എന്തോന്ന് ഇല്ലാതെ സന്തോഷം ആയി. ചേട്ടൻ എന്നേ വിളിച്ചു. അമ്മയെയും അച്ഛനെയും ഞാൻ പരിചയപ്പെടുത്തി.
ചേട്ടൻ ഭയങ്കര ഹാപ്പി ആയി. ഇനി നീ ഇങ്ങോട്ട് ഒന്നും വരില്ലെന്ന വിചാരിച്ചേ എന്ന് ചേട്ടൻ പറഞ്ഞു.
പക്ഷേ എന്നേ ആകെ അവിടെ ഞെട്ടിച്ചത്. അവളുടെ അമ്മാവന്റെ വിട് അവിടെ കാണാൻ ഇല്ലാ. ഒരു മതിൽ ഒക്കെ വന്നിരിക്കുന്നു.
കാര്യം ചോദിച്ചപ്പോൾ. അവർ സ്ഥലം ഒക്കെ ഏതോ ബ്ലൈഡ് കാർ കൊണ്ട് പോയി ഇപ്പൊ അവർ എവിടെ ആണെന്ന് പോലും അറിയില്ല എന്നൊക്കെ ആ ചേട്ടൻ പറഞ്ഞു.
ദേവിക പോയതോടെ ആ വീട്ടിലേക് ഐശ്വര്യആം കൂടെ പോയി എന്ന് ആ ചേട്ടൻ പറഞ്ഞു.
ദേവിക ആണേൽ അവളുടെ നാട്ടിലേ കൂട്ടുകാരിയും ഒരു ചേച്ചിയെ പോലെ എന്നും അവൾക് ഇവിടെ കൂട്ടുണ്ടായിരുന്ന ആളെ കിട്ടിയതോടെ അമ്മയെയും കുട്ടികളെയും കൂട്ടി അവർ അടുക്കളയിലേക് പോയി.
ഞങ്ങൾ അന്ന് പോയി കഴിഞ്ഞ ശേഷം ഉണ്ടായ കാര്യങ്ങൾ അച്ഛനോടും എന്നോടും ആ ചേട്ടൻ പറഞ്ഞു തന്നു. ദേവികയുടെ അച്ഛന്റെയും കാര്യങ്ങൾ.
പിന്നെ ഞാൻ ദേവികയോട് ഞങ്ങൾ ഇപ്പൊ വരാം എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി ഒപ്പം ആ ചേട്ടനും ഉണ്ടായിരുന്നു. വേറെ ഒന്നും അല്ലായിരുന്നു. ദേവികയുടെ അച്ഛൻ കുറച്ച് പൈസ കൊടുക്കാൻ ഉള്ള ആൾകാരെ ആ ചേട്ടന് അറിയാം ആയിരുന്നു. അവരുടെ വീട്ടിൽ ഒക്കെ പോയി പക്ഷേ അവരൊന്നും പൈസ വാങ്ങാൻ വിസമ്മതിച്ചു. എല്ലാവരും എന്നോട് ഒന്നേ പറഞ്ഞു. അവളെ നന്നായി പോന്നു പോലെ നോക്കിയാൽ മതി എന്ന്. പിന്നെ അവരും വലിയ ഹാപ്പി ആയിരുന്നു. അടുക്കളയിൽ കിടന്നരുന്ന പെണ്ണ് രാജ്ഞി ആയത് അറിഞ്ഞതോടെ.
അല്ലേലും അവൾ രാജ്ഞി ആകും എന്ന് ഒരു ചേട്ടൻ പറഞ്ഞു വേറെ ഒന്നും അല്ലാ ദേവികയുടെ അമ്മയെയും അവളുടെ അച്ഛൻ ഒരു രഞ്ജിനി യേ പോലെ ആയിരുന്നു നോക്കിയത് പക്ഷേ കാലം ആ കുട്ടിയെ നരകത്തിലേക് ആയിരുന്നു കൊണ്ട് ഇട്ടത് എന്നും ഇപ്പൊ എന്റെ കൈയിൽ അന്നെന്നു ഉള്ള സന്തോഷം അവരിൽ ഉണ്ടായിരുന്നു.
ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തിയപോഴക്കും ചിക്കൻ കറി യുടെ മണം അവിടെ മൊത്തം വ്യാപിച്ചിരുന്നു.
പിന്നെ അവരുടെ അതിഥി ആയി ഞങ്ങൾ അവരുടെ കൂടെ ഫുഡ് കഴിച്ചു.
പിന്നെ അവരോട് യാത്ര പറഞ്ഞു ഇറങ്ങി. ഇനി ഒരു ദിവസം ഞങ്ങൾ വരാം എന്ന് പറഞ്ഞു കൊണ്ട്.
അച്ഛന് ആ ചേട്ടനെ ഒരുപാട് ഇഷ്ടം ആയത് കൊണ്ട് വണ്ടിയുടെ ഡികിൽ കിടന്നിരുന്ന ആ ഫോറിൻ സാധനം കുപ്പി ചേട്ടന് കൊടുത്തു കഴിഞ്ഞിരുന്നു.
പോരുമ്പോൾ അവൾ ഒരു നിമിഷം പോലും അവളുടെ നരകം ആയിരുന്ന അമ്മായിയുടെ വീട് ഇരുന്ന സ്ഥലത്തേക്ക് നോക്കുക പോലും ചെയ്തിരുന്നില്ല.
അവളെ ഒരു വില്പന വസ്തു ആക്കാൻ നോക്കിയ ആ നിമിഷം അവൾ എന്നെത്തെക്കും ആയി മറക്കാൻ ആണ് പ്ലാൻ എന്ന് എനിക്ക് അപ്പോഴേ മനസിലായി.
