എന്റെ സ്വന്തം ദേവൂട്ടി – 9 1

ഞാൻ കണ്ണാടി നോക്കിട്ട് വീണ്ടും ദേവിക മുന്നിൽ ആയി.

അവൾ ചിരിച്ചു കൊണ്ട് വന്നു കണ്ണാടിയിൽ എന്റെ മുമ്പിൽ കയറി നിന്ന്.

എന്റെ ചുണ്ടിന്റെ അത്രയും പോകാം ഉള്ള് അവളുടെ നെറ്റി വരെ.

അവൾ കയറി നിന്നിട്ട്.
“ഇപ്പൊ നമ്മളെ കാണാൻ നല്ല ഭംഗി അല്ലെ.”

എന്ന് പറഞ്ഞു ചിരിച്ചു.

ഞാനും അത്‌ കണ്ടു.

കണ്ണ് എഴുതി തലമുടി ഒതുക്കി കടും പച്ച പാട്ടു സാരിയിൽ പുഞ്ചിരിക്കുന്ന മുഖവും ആയി നിൽക്കുന്ന അവളും ചന്ദന കളർ ഷർട്ടും മുണ്ടും ഉടുത്തേക്കുന്ന എന്നെയും കണ്ടാൽ. കണ്ടവർ കണ്ണ് വെക്കും എന്ന് ഉറപ്പാണ്.

ദേവിക ആണെന്ന് ആ വേഷത്തിൽ അതീവ സുന്ദരി ആയി കഴിഞ്ഞിരിക്കുന്നു. ഒപ്പം അവളുടെ സുന്ദരമായ പുഞ്ചിരി നിറഞ്ഞ മുഖവും.

ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു.

“നിന്നെ കാണാൻ സുന്ദരി ആട്ടോ.”

അവൾ തിരിഞ്ഞു നിന്ന് എന്നോട് പറഞ്ഞു.

“ഏട്ടനെ കാണാനും ”

അപ്പോഴേക്കും അമ്മ വന്നു.

“നോക്കി നില്കാതെ ഇറങ്ങാം പെണ്ണേ.”

അവൾ ആ നോട്ടം ഒക്കെ വീട്ടു. ഇറങ്ങുവാ അമ്മേ എന്ന് പറഞ്ഞു ഞങ്ങൾ വണ്ടിയിൽ കയറി. അച്ഛൻ താക്കോൽ അവിടെ ഒളിപ്പിച്ചു വെച്ച്. എന്നിട്ട് കാറിൽ കയറി അമ്മയും ദേവികയും പുറകിൽ ഇരുന്നു. ഞാൻ ഡ്രൈവിങ് ആയിരുന്നു അച്ഛൻ ആണേൽ എന്റെ സൈഡ് സൈറ്റിൽ ഇരുന്നു. കൈയിൽ ഉണ്ടായിരുന്ന വലിയ ഒരു പൊതി വണ്ടിയിൽ വെച്ച്.

പിന്നെ ഞങ്ങൾ ദേവികയുടെ നാട് ലക്ഷ്യം ആക്കി ഞാൻ വണ്ടി ഓടിച്ചു.

പണ്ട് ഇതേപോലെ ഒരു ഒറ്റക്ക് ഉള്ള പൊക്കിൽ ആയിരുന്നു ആയിരുന്നു ദേവിക എന്നാ എന്റെ ദേവൂട്ടി ഓടി വന്നു എന്റെ ഉള്ളം കൈയിലേക് കയറിയത്. അതുകഴിഞ്ഞു ഇന്നാണ് ഞാനും അവളും

അവളുടെ നാട്ടിലേക്ക് പോകുന്നെ. അതുവരെ ദേവികക് ആ ചേച്ചിയും ചേട്ടനും ആയുള്ള കോൺടാക്ട് ഉണ്ടായിരുന്നു അത് വല്ലപ്പോഴും. അവർ വിളിച്ചു കൊണ്ട് ഇരിക്കും ആയിരുന്നു വിശേഷം ഒക്കെ അറിയാൻ. അവൾ അമ്മയോട് പറഞ്ഞിട്ട് ഉണ്ടായിരുന്നു. അന്ന് തന്നെ ഏട്ടൻ എന്നെ വീട്ടിലേക് കൊണ്ട് വന്നു എന്ന് പറയണം എന്ന്. അമ്മ അത്‌ വിസമ്മതിച്ചു എങ്കിലും ഞാൻ അവളെ പോന്നു പോലെ നോക്കി എന്ന് അറിഞ്ഞതോടെ അമ്മ സമ്മതം മുളി.

അമ്മക്കും ദേവികയുടെ നാട് കാണാൻ വലിയ ഇതിൽ ആണ് വണ്ടിയിൽ ഇരിക്കുന്നെ.

ദേവിക ആണേൽ അമ്മയുടെ മടിയിൽ തല ചാച്ചു കിടന്നു ഉറങ്ങുന്നു. അമ്മ
ആണേൽ സ്വന്തം മകളെ പോലെ അവളുടെ തലയിൽ തലോടി കൊണ്ട് കാഴ്ചാകൾ കാണുന്നു. നേരം വെളുത്തിട്ട് ഇല്ലാ.

അച്ഛൻ ആണേൽ സിറ്റിൽ ഇരുന്നു ഉറങ്ങുന്നു. ഞാൻ പാട്ടും കെട്ടുകൊണ്ട് വണ്ടി ഓടിക്കുന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ

ഒരിടത്തും വണ്ടി നിർത്തി പിന്നെ അച്ഛൻ അമ്മയുടെ ഒപ്പം പുറകിൽ കയറി. ദേവികയെ എന്റെ കൂടെ ഫ്രണ്ടിൽ ഇരുത്തി. അവൾ ഒരു ഉറക്കം കഴിഞ്ഞതോടെ അവൾ ഉഷാർ ആയി എന്നോട് വാർത്തമാനം പറഞ്ഞു കൊണ്ട് ഇരുന്നോളും എന്ന് അമ്മക്ക് അറിയാം ആയിരുന്നു. അമ്മയും അച്ഛനും പുറകിൽ കിടന്നു നല്ല ഉറക്കം ആണെന്ന് ദേവിക എന്നോട് പറഞ്ഞു. അവൾ ആണേൽ എന്റെ അടുത്തേക് ചേർന്ന് ഇരുന്നു എന്റെ തോളിലേക്ക് ചാഞ്ഞു എന്നിട്ട് അവളുടെ കൈ എന്റെ തുടയുടെ മുകളിൽ വെച്ച്. ഓട്ടോമാറ്റിക് ഗിയർ ആയത് കൊണ്ട് റിസ്ക് ഒന്നും ഇല്ലായിരുന്നു അവൾ അടുത്ത് ചേർന്ന് ഇരിക്കുന്ന കൊണ്ട്.

“ഏട്ടാ അമ്മയും അച്ഛനും നല്ല ഉറക്കത്തിൽ ആണെന്ന് തോന്നാണല്ലോ.”

“അവർ ഈ ടൈം നല്ല ഉറക്കത്തിൽ ആകൂടി.”

“അല്ലാ ഏട്ടാ”

“എന്താ ദേവൂട്ടി.”

അവൾ എന്റെ തോളിൽ ചാഞ്ഞു ഇരുന്നു മുന്നോട്ട് നോക്കി ചോദിച്ചു.

“അന്ന് എന്നേ അനോഷിച്ചു വരുമ്പോൾ ഏട്ടൻ എന്ത് വിചാരിച്ചു ആയിരുന്നു തനിയെ വണ്ടി ഓടിച്ചപ്പോൾ.”

“അതൊ.

ഈ കാലമാടത്തി ചത്തു പോയി കാണും എന്ന് വിചാരിച്ചു ആയിരുന്നു വണ്ടി ഓടിച്ചേ.”

“പോടാ പട്ടി.”

“ഡി ഡി….”

“ഈ സമയം ഞാൻ രക്ഷപെടാൻ ഉള്ള വഴികൾ ആലോചിച്ചു മടുത്തു അവസാനം കിഴടങ്ങി കഴിഞ്ഞിരുന്നു.”

“അപ്പൊ ഞാൻ ദേ ഇങ്ങനെ വന്നു കൊണ്ട് ഇരിക്കുവായിരുന്നു. അപ്പൊ ഒരു കണ്ടൻ പൂച്ച വട്ടം ചാടി ആയിരുന്നു.”
“പോടാ.”

അവൾ എന്റെ കൈ മുറുകെ പിടിച്ചു. ദൂരെക് നോക്കി കൊണ്ട് ഇരുന്നു. ഉറക്കത്തിലേക് വീണു. ഞാൻ വണ്ടി സൈഡ് ആക്കി അവളെ സൈറ്റിൽ നല്ല പോലെ ഇരുത്തി സീറ്റ് ബെൽറ്റ്‌ ഇട്ട് ഞാൻ അവളുടെ നാട്ടിലേക്ക് ലക്ഷ്യം ആക്കി വണ്ടി ഓടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *