ഇടക്ക് ഞാൻ അവളെ നോകുമ്പോൾ സുഖം ആയി ഉറങ്ങുന്ന അവളെ ആണ്.
പുലർച്ചെ ആകാറായി പതുക്കെ അവൾ എഴുന്നേറ്റു എന്നേ തന്നെ നോക്കി കൊണ്ട് ഇരിക്കുവാ പെണ്ണ്.
അമ്മയും അച്ഛനും എഴുന്നേറ്റ്
പുലർകാല കാഴ്ചകൾ കണ്ടു തുടങ്ങി. അതും എന്റെ ദേവൂട്ടിയുടെ നാട്.
പണ്ട് ഈ നാടിനെ പട്ടിക്കാട് എന്നൊക്കെ പറഞ്ഞു കൊണ്ട് ഇവളെ അനോഷിച്ചു പോയ എനിക്ക് അന്ന് പറഞ്ഞതിൽ കുറ്റബോധം തോന്നി തുടങ്ങി. അവളുടെ നാട്ടിന് ഇത്രയും ഭംഗി ഉണ്ടോ എന്ന് എനിക്ക് തോന്നി.
ദേവൂട്ടി അവൾ ഒരു ഗെയ്ഡ് ആയി മാറി ഇരിക്കുന്നു ഞങ്ങൾക് എല്ലാം പറഞ്ഞു തരാൻ തുടങ്ങി ഇരിക്കുന്നു.
തിരിഞ്ഞു ഇരുന്നു അമ്മയോട് സംസാരിക്കാൻ ബുദ്ധിമുട്ട് കാരണം അവൾ വണ്ടി നിർത്തിച്ചു അമ്മയുടെ കൂടെ കയറി. അച്ഛനെ അമ്മ മുമ്പിലേക് വീട്ടു.
പിന്നെ അമ്മക്ക് മൊത്തം പറഞ്ഞു കൊടുക്കുവായിരുന്നു അവൾ. അവൾ പഠിച്ച സ്കൂൾ ഒക്കെ കാണിച്ചു തന്നു.
ഒരു ഗവണ്മെന്റ് സ്കൂൾ. അധികം വികസനം ഒന്നും ഇല്ലെങ്കിലും പുതിയ കെട്ടിടാങ്ങൾ പണിയുന്ന തിരക്കിൽ ആണെന്ന് എനിക്ക് മനസിലായി.
എന്റെ ദേവൂട്ടിയുടെ സ്കൂൾ. അവൾ കളിച്ചു വളർന്ന സ്കൂൾ.
അങ്ങനെ ആ സമയം എത്തി ഇരിക്കുന്നു അവളുടെ നാട്ടിൽ ഞാൻ എത്തി അതും പണ്ട് ഞാൻ അവളെ അനോഷിച്ചു വന്നപ്പോൾ ചായകുടിക്കാൻ ഇറങ്ങിയ ആ ചായക്കടയുടെ ഫ്രണ്ടിൽ തന്നെ ഞാൻ വണ്ടി നിർത്തി.
ഇത്രയും വില കൂടിയ കാർ വന്നു നിന്നത്തോടെ ആ നാല് കവലയിലെ എല്ലാവരുടെയും നോട്ടം വണ്ടിയിലേക് ആയി. അതിന്റെ ഉള്ളിൽ എന്നെയും കണ്ടു. അവരെല്ലാരും കൂടി കെട്ടിച്ച എന്നേ.
“നമുക്ക് ഇവിടെ നിന്ന് ചായ കുടിച്ചിട്ട് ആകാം ബാക്കി.”
എന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛനും സമ്മതിച്ചു. അമ്മയും അച്ഛനും ഇറങ്ങി. ഒപ്പം ഞാനും ഇറങ്ങി. കൂടെ അവളും.
അവളെ കണ്ടതോടെ നാട്ടുകാർ ഒക്കെ മുഖത്തോട് മുഖം നോക്കുന്നത് കണ്ടു.
കൈയിൽ ഒന്നും ഇല്ലാതെ എന്റെ കൂടെ പോന്നവൾ ആണ്. ഇപ്പൊ ഒരു രാജ്ഞി യുടെ ഗമയിൽ ഇറങ്ങിയത്.
അതോടെ നാട്ടുകാർ വന്നു പരിജയപ്പെടാൻ വന്നു. അവർക്കും അത്ഭുതം ആയി. എവിടെ എങ്കിലും പോയി രെക്ഷപെടട്ടെ എന്ന് കരുതി എനിക്ക് കെട്ടിച് തന്നാ
എന്റെ എല്ലാം എല്ലാം ആയി കഴിഞ്ഞ ദേവൂട്ടിയെ ഇങ്ങനെ കണ്ടപ്പോൾ അവർക്കും സന്തോഷം ആയി.
ഞങ്ങൾ ചായക്കടയിൽ കയറി ഫുഡ് ഒക്കെ കഴിച്ചു കൊണ്ട് ഇരുന്നു. ദേവൂട്ടി എന്റെ അടുത്ത് തന്നെ എന്നോട് ചേർന്ന് ആണ് ബെഞ്ചിൽ ഇരുന്നേ.
അമ്മയും അച്ഛനും കൂടെ ഇല്ലേയിരുന്നേൽ ദേവൂട്ടിക് എന്റെ കൈ കൊണ്ട് വാരി ഒരു ഉരുള കൊടുത്താലേ വിശപ്പ് മറുള്ളു എന്ന് എനിക്ക് അറിയാം.
ചായക്കടയിലെ ചേട്ടൻ വന്നു ചോദിച്ചു ഇനി എന്തെങ്കിലും വേണോടാ എന്ന്.
“ചേട്ടാ..
ഇനി ഇതേപോലെ ആരെങ്കിലിനെയും കിട്ടാൻ ഉണ്ടോ. പോകുമ്പോൾ കൊണ്ട് പോകാനാ.”
ദേവികയെ ചുണ്ടി കാണിച്ചു.
ദേവിക എന്നേ വേദനിപ്പിക്കാതെ നുള്ളി.
ആ ചേട്ടൻ ചിരിച്ചിട്ട്.
“ഇനി ഇതേപോലത്തെ പെണ്ണ് ഈ നാട്ടിലെ ഇല്ലാ. അതല്ലേ നിന്നക് അങ്ങ് കെട്ടിച് തന്നത്.”
ദേവിക എന്റെ നേരെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു. അപ്പം കടല ചാറും കൂട്ടി കഴിച്ചു കൊണ്ട് ഇരുന്നു.
പിന്നെ ആ ചേട്ടൻ തിന്നിട്ട് കൈ കഴുകി വന്നാ അച്ഛനോട് സംസാരിക്കാൻ തുടങ്ങി
അപ്പോഴേക്കും ഞങ്ങൾ ഫുഡ് അടിച്ചു കഴിഞ്ഞു വന്നു.
ഇനി അമ്പലത്തിലേക് ആണ് പോകുന്നെ എന്നിട്ടേ ആ ചേച്ചിയുടെ വീട്ടിലേക് പോകുന്നെ.
പൈസ കൊടുക്കാൻ ചെന്നപ്പോൾ ആ ചേട്ടൻ പൈസ വാങ്ങാതില്ലായിരുന്നു. പക്ഷേ ഞാൻ നിർബന്ധിച്ചു മേടിപ്പിച്ചു. ഇനിയും വരുമ്പോൾ വരാം എന്ന് പറഞ്ഞു. എങ്ങോട്ട് ആണ് അടുത്തത് എന്ന് ചോദിച്ചപ്പോൾ ഇവളെ താലി കെട്ടിയ ക്ഷേത്രത്തിലേക്ക് ആണ് എന്ന് പറഞ്ഞു.
ദേവിക ആണേൽ അമ്മയുടെ ഒപ്പം ആണ് എപ്പോഴും.
പിന്നെ അച്ഛനും കാറിൽ കയറി അമ്പലത്തിലേക് ഞങ്ങൾ പോയി.
അവിടെ ചെന്നു. വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ ഇറങ്ങി.
ഞാൻ ദേവൂട്ടിയുടെ കഴുത്തിൽ താലി കെട്ടി നെറ്റിയിൽ സിന്ദൂരം അണിഞ്ഞു സുമംഗലി ആക്കിയ ക്ഷേത്രം.
