എന്റെ സ്വന്തം ദേവൂട്ടി – 9 1

പിന്നെ എന്റെ മരുമകൾ വില കുറഞ്ഞത് ഇട്ടാൽ അതിന്റെ നാണക്കേട് അമ്മക്ക് ആണെന്ന് പറഞ്ഞതോടെ അവൾ ഫ്ലാറ്റ് ആയി.

സാരി ഉടുക്കാൻ ഒന്നും അങ്ങനെ അറിയില്ല എന്നൊക്കെ പറഞ്ഞെങ്കിലും പിന്നെ എന്തിനാ മോളെ അമ്മ ഉള്ളത് എന്ന് പറഞ്ഞു ആ ചോദ്യവും അവസാനിച്ചു. അന്ന് തന്നെ ബ്ലസ് ഒക്കെ അടിച്ചു തരാം എന്ന് പറഞ്ഞു അവളുടെ അളവ് ഒക്കെ എടുത്തു കൊണ്ട് പോയി.

പിന്നെ അവരുടെ തായ ഐറ്റംസ് ലേക്ക് കയറിയതോടെ ഞാൻ എനിക്ക് ഉള്ളത് വാങ്ങാൻ പോയി. അപ്പോഴേക്കും ബ്ലസ് ഒക്കെ തച്ച് തരാം എന്ന് അവിടെ ഉള്ള ആളുകൾ പറഞ്ഞു. അത്രക്കും സ്പീഡ് ആണ് ഇപ്പൊ അവിടെ.

ദേവിക എന്നോട് പറഞ്ഞായിരുന്നു രാത്രി ഏട്ടൻ ലുങ്കി ഉടുത്തു കെടന്നാൽ മതി എന്ന് അപ്പൊ അത്‌ ഞാൻ വാങ്ങി. പിന്നെ നാളെ അവളുടെ നാട്ടിൽ പോകുന്നത് അല്ലെ അതിന് പറ്റിയ ഡ്രസ്സ്‌ ഞാൻ എടുത്തു. ഒരു വൈറ്റ് മുണ്ടും ഷർട്ടും.

അങ്ങനെ 6മണി വരെ പർച്ചേസ്

അച്ഛൻ പൈസ കൊടുത്തു.

അപ്പൊ ആ ചേട്ടൻ ഞങ്ങൾക് വിവാഹ സമ്മാനം ആയി അവൾക് ഒരു വിലകൂടിയ ഒരു സാരി കൂടി ഗിഫ്റ്റ് ആയി കൊടുത്തു.

അതും അല്ലാ അച്ഛന് നല്ല ഫോറിൻ സാധനം കൊടുത്തു ഒന്ന് വാമപ്പ് അവൻ പക്ഷേ അമ്മയുടെ മുഖം കണ്ടതോടെ അച്ഛൻ സാധനം വാങ്ങി കാറിന്റെ ഡിക്കിയിൽ വെച്ച്. അമ്മ ആണേൽ അപ്പനെ കണ്ണ് മിഴ്ച് നോക്കുന്നുണ്ടായിരുന്നു.

പിന്നെ സൈഡ് ഒക്കെ പറഞ്ഞു കൊടുത്തു ഇറങ്ങി. വണ്ടി അച്ഛൻ വീട്ടിലേക് ഓടിച്ചു.

അച്ഛൻ അമ്മയോട്.

“അവൻ സ്നേഹത്തോടെ തന്നത് അല്ലെ നമുക്ക്.”

അമ്മ അപ്പൊ തന്നെ.
“നമുക്കോ.

മനുഷ്യ ഇതെങ്ങാനും വീട്ടിൽ കയറ്റിയാൽ.”

ഞാൻ ദേവൂട്ടിയോട് ചെവിയിൽ പറഞ്ഞു.

“അമ്മ ഇങ്ങനെ ഒക്കെ പറയും അച്ഛൻ വീട്ടിൽ അത് പയ്യെ കയറ്റുകയും. രണ്ട് ആളും ചിലസമയം ഒരുമിച്ച് ഇരുന്നു തീർക്കും.”

“അമ്മയോ.”

“ഒരു വർഷം വേണം ഒരു കുപ്പി തീർക്കാൻ.”

അവൾ ചിരിച്ചു.

“എന്താമോളെ ചിരിക്കൂന്നേ.”

“ഒന്നുല്ല അമ്മേ.”

അങ്ങനെ പറഞ്ഞു വീട്ടിൽ എത്തി.

വണ്ടിയിൽ നിന്നുള്ള അമ്മയുടെ ഉപദേശം അച്ഛൻ കേട്ടത്തോടെ കുപ്പി വണ്ടിയിൽ തന്നെ ഇരുന്നു മൈൻഡ് പോലും ചെയ്യാതെ അച്ഛൻ ഉള്ളിലേക്ക് പോയി. അമ്മയും ദേവികയും എല്ലാം എടുത്തു കൊണ്ട് അകത്തേക്കു പോയി. ഞാൻ കാർ പാർക്ക്‌ ചെയ്തിട്ട് ഉള്ളിലേക്ക് ചെന്നു.

ഫുഡ്‌ ഒക്കെ കഴിച്ചുകൊണ്ട് ഇരിക്കെ എപ്പോഴാണ് പോകുന്നെ എന്ന് അമ്മ ചോദിച്ചു.

“രണ്ട് മണിക്ക് പോകും.”

അപ്പൊ തന്നെ ദേവിക പറഞ്ഞു.

“അമ്മയും അച്ഛനും വരണം.”

“മോളെ അത്.”

“അത്‌ ഒന്നും ഇല്ലാ. എന്റെ കൂടെ വരണം അമ്മക്ക് എന്റെ നാട് ഒക്കെ കാണേണ്ടേ.”

ദേവിക വിളിച്ചതോടെ അമ്മക്ക് പിന്നെ അമ്മയും വരാം എന്ന് പറഞ്ഞു. അപ്പൊ തന്നെ അച്ഛൻ അവളുണ്ടെൽ ഞാനും ഉണ്ട്‌.
അപ്പൊ തന്നെ ഞാൻ പറഞ്ഞു.

“എന്നാ ശെരി. നാളെ രണ്ട് മണിക്കുള്ളിൽ എല്ലാവരും സെറ്റ് ആകണം.”

പിന്നെ ഫുഡ്‌ കഴിച്ചു ഞങ്ങൾ കിടന്നു അല്ലാറം വെച്ചിട്ട്.1മണിക്ക് അല്ലാറം വെച്ച് അവൾ. പിന്നെ എന്നെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി പോയി.

എന്നെ ദേവൂട്ടി 1:30ആയപ്പോൾ വിളിച്ചു എഴുന്നേപ്പിച് അപ്പൊ അവളെ കാണാൻ നല്ല സുന്ദരി ആയിരിക്കുന്നു. ഇന്നലെ മേടിച്ചു കൊടുത്ത ഒരു പാട്ടുസാരി ഉടുത്തു സുന്ദരി ആയി നിന്ന് ആണ് വിളിച്ചേ.

കണ്ണി സൂപ്പർ ആയിരുന്നു.

“ആരാടി ഉടുപ്പിച്ചു തന്നെ?”

“അമ്മ ഉടുപ്പിച്ചു തന്നു. അമ്മയും റെഡി ആയി ചേട്ടൻ പോയി ഫ്രഷ് ആയി വാ.”

ഞാൻ എഴുന്നേറ്റു.ടോയ്‌ലെറ്റിൽ പോയി.

അവൾക് ഇത്രയും സുന്ദരി ആണെൽ എനിക്കും എന്നാ സുന്ദരൻ ആയിക്കൂടെ

ഞാൻ എന്റെ താടി ഒക്കെ ക്ലീൻ ഷേവ് ചെയ്തു കുളിച്ചു. വന്നപ്പോൾ മുറിയിൽ അവൾ ഇല്ലായിരുന്നു അമ്മയുടെ റൂമിൽ ആണെന്ന് സംസാരം കേട്ടപ്പോൾ എനിക്ക് മനസിലായി.

ഞാൻ ഇന്നലെ മേടിച്ച ഡ്രസ്സ്‌ ഒക്കെ എടുത്തു ഇട്ട്.

എന്നിട്ട് കണ്ണാടി പോയി നോക്കി എന്നിട്ട് പറഞ്ഞു.

“ഇപ്പൊ എന്നെ കണ്ടാൽ ദേവികയുടെ അത്രേ ഇതിൽ നില്കും.”

അപ്പോഴേക്കും അവൾ പുറകിൽ വന്നിരുന്നു. ഞാൻ തിരിഞ്ഞു നോകുമ്പോൾ അവളുടെ കൈയിൽ ഒക്കെ സ്വർണ വളകൾ വന്നിരിക്കുന്നു. അപ്പൊ തന്നെ മനസിലായി അമ്മ ഇതിന് ആണ് വിളിച്ചേ എന്ന്.

Leave a Reply

Your email address will not be published. Required fields are marked *