ഏട്ടത്തിയമ്മ 11

“നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ട് ദുഷ്ട്ട…” എന്ന് മനസ്സിൽ പറഞ്ഞു ഞാൻ വേഗം പുറത്തു ചാടി..

അമ്മ ചുണ്ടിലെ മുറിവ് കണ്ടാൽ ചോദിക്കും..

അന്ന് പോയി നല്ല തിരക്ക് ആയി.. അടുത്ത കൂട്ടുകാരൻ ആണ്..

ഏട്ടത്തി വിളിച്ചപ്പോൾ എടുക്കാൻ പറ്റിയില്ല. തിരക്ക് ആയിരുന്നു. വൈകുന്നേരം 9 മണി ആയപ്പോൾ ആണ് ഒന്ന് ഫ്രീ ആയത്.

കൂട്ടുകാരുടെ ഒപ്പം കൂടി ജോണി വാക്കർ റെഡ് ലേബൽ രണ്ടു പെഗ് അടിച്ചു..

വീട്ടിൽ vവന്നപ്പോൾ 11 മണി. ഏട്ടത്തി തന്നെ ആണ് വാതിൽ തുറന്നു തന്നത്..

എന്നെ സംശയത്തോടെ നോക്കിയപ്പോൾ ഞാൻ ഒന്നും മിണ്ടാതെ മുകളിലേക്ക് ചെന്നു..

അവൾ ഡോർ അടച്ചു പുറകെ വന്നു.. എന്റെ റൂമിൽ എത്തി ഞാൻ ഷർട്ട് മാറുമ്പോൾ അവൾ കയറി വന്നു..

“നീ കുടിച്ചിട്ടുണ്ടോ?”

ഗൗരവത്തിൽ ആണ്..

“ഉണ്ടെങ്കിൽ എന്താ?”

അതാണ് എന്റെ വായിൽ വന്നത്..

കരണം പുകച്ചുകൊണ്ടുള്ള ഒരു അടി ആയിരുന്നു മറുപടി… എന്റെ കണ്ണിൽ ഇരുട്ട് കയറിയത് പോലെ..

ഞാൻ അവളെ പിടിച്ചു ഒരു തള്ളു കൊടുത്തു…

“നീ ആരാടീ എന്നെ അടിക്കാൻ? ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും….”

അവൾ എന്നെ ഒരു നിമിഷം നോക്കി.. മെല്ലെ കരഞ്ഞു കൊണ്ട് പുറത്തിറങ്ങിപോയി..

ഞാൻ തലയ്ക്കു കൈകൊടുത്തു അവിടെ ഇരുന്നു.. ചെ അവളോട് അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു… ഞാൻ ബാത്‌റൂമിൽ കയറി കുറച്ചു നേരം ഷവർ ഓൺ ആക്കി നിന്നു..

തോർത്തി വേഷം മാറി അവളുടെ റൂമിൽ ചെന്നു. കതക് ലോക്ക് ആണ്..

“ചേച്ചി? കതക് തുറക്ക്…”
ഇല്ല മറുപടി ഒന്നും ഇല്ല.. കുറച്ചു നേരം കഴിഞ്ഞതോടെ ഞാൻ തിരിച്ചു വന്നു കിടന്നു.. വേഗം ഉറങ്ങിപ്പോയി..

***

രാവിലെ ഞാൻ എണീറ്റപ്പോൾ 9 മണി ആയി.. ഫ്രഷ് ആയി ഏടത്തിയുടെ റൂമിൽ നോക്കി. അവിടെ ഇല്ല.

താഴ്ത്തേക്കു ചെന്നു..

“അഹ് നീ എണീറ്റോ? വേഗം ക്ലാസ്സിൽ പോകാൻ നോക്ക്…”

അമ്മ എന്നെ കണ്ടതും പറഞ്ഞു..

“ഏട്ടത്തി എവിടെ?”

“അവള് വീട്ടിൽ പോയി.. അമ്മയെ കാണണം എന്നൊക്കെ പറഞ്ഞു കരഞ്ഞാണ് പോയത്.. എന്താണോ ആ പെണ്ണിന്.. അവൻ ആണെങ്കിൽ അതിനെ ഇട്ടിട്ടും പോയി.. ഓരോ വിധി….”

എനിക്ക് അകെ ഷോക്ക് ആയി. ഞാൻ അവളെ ഫോണിൽ വിളിച്ചു. സ്വിച്ച് ഓഫ് ആണ്. എനിക്ക് ആണെങ്കിൽ ഇന്ന് ക്ലാസ്സിൽ പോകണം. ഒരു സെമിനാർ ഉണ്ട് അതിൽ എന്റെ റോളും അനിവാര്യം ആണ്..

മനസില്ല മനസോടെ ഞാൻ ക്ലാസ്സിൽ പോയി.. തിരിച്ചു വീട്ടിൽ വന്നു.. ഇല്ല അവൾ ഇല്ല..

ഫോണിൽ വീണ്ടും വിളിച്ചു.. ഓഫ് ആണ്.. എനിക്ക് പ്രാന്ത് പിടിച്ചതുപോലെ ആയി.

ഞാൻ ഡ്രസ്സ് മാറി. ഒരു കറുത്ത ബനിയനും ട്രാക്ക് പാന്റും ഇട്ടു.. കറുത്ത ഹാറ്റും ധരിച്ചു.. താഴ്ത്തേക്കു ഇറങ്ങി..

“നീയെങ്ങോട്ടാ?” അമ്മ ചോദിച്ചു..

“കൂട്ടുകാരന്റെ വീട്ടിൽ. കുറച്ചു വൈകും.. അമ്മ കഴിച്ചു കിടന്നോ.. “

“മ്മ്മ്…. “

ഞാൻ പുറത്തു ഇറങ്ങി കാർ എടുത്തു. ഇവിടെ നിന്നും അറുപതോളം കിലോമീറ്റർ ദൂരം ഉണ്ട് ഏടത്തിയുടെ വീട്ടിലേക്ക്..

ഞാൻ വണ്ടി നല്ല സ്പീഡിൽ വിട്ടു.. അന്ന് ഏട്ടത്തി ഓടിച്ചതുപോലെ ഓടിക്കാൻ പഠിക്കണം എന്ന് ഞാൻ മനസ്സിൽ ആലോചിച്ചു… എല്ലാത്തിലും അസാമാന്യ കഴിവാണ് ആ പെണ്ണിന്…

അന്നത്തെ രാത്രിയിലെ കാര്യം ആലോചിച്ചപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. എന്തൊക്കെയാണ് പെണ്ണ് കാണിച്ചു കൂട്ടിയത്..

എന്നാൽ ഞാൻ അവളെ സങ്കടപ്പെടുത്തി.. പാടില്ലായിരുന്നു.

തിരക്കും ട്രാഫിക്കും എല്ലാം ഏകദേശം രണ്ടു മണിക്കൂർ എടുത്തു അവിടെ എത്താൻ. രാത്രി ആയി. അവളുടെ വീട് ടൗണിൽ തന്നെ ആണ്. ഒരു റിച് ഏരിയ ആണ്. ഞാൻ അവളുടെ വീടിന്റെ അടുത്തായി വണ്ടി നിർത്തി..

ആരെയും കാണുന്നില്ല.

അവളുടെ വീടിന്റെ വശത്തു കൂടി ഒരു കോവണി ഉണ്ട്. ഞാൻ ഗേറ്റ് അല്പം തുറന്നു സൈഡിലേക്ക് നടന്നു..

ആദ്യമായി ആണ് ഒരു വീട്ടിൽ ഇങ്ങനെ കയറുന്നത്.. പട്ടി ഇല്ലാത്തതു ഭാഗ്യം..

ഞാൻ മെല്ലെ കോവണി കയറി. അവിടെ ഡോർ അടച്ചിരിക്കുന്നു..
ഞാൻ അടുത്തുള്ള ബാല്കണിയിലേക്കു തൂങ്ങി കയറി.. ബാല്കണിയുടെ അടുത്താണ് ഇവളുടെ റൂം എന്ന് എനിക്കറിയാം..

ഞാൻ പതുങ്ങി ചെന്നു വാതിൽ തള്ളി നോക്കി.. അടച്ചിട്ടില്ല.. റൂമിൽ ഒന്ന് നോക്കി.. അവൾ ബെഡിൽ കിടക്കുന്നുണ്ട്.. കമിഴ്ന്നു കിടക്കുകയാണ്.. ഇവൾ ഒറ്റ മോൾ ആയതു കൊണ്ട് വേറെ ആരും ഉണ്ടാകില്ല മുകളിൽ..

Leave a Reply

Your email address will not be published. Required fields are marked *