***
ദിവസങ്ങൾ കടന്നു പോയി.. ചേച്ചിയും ചേട്ടനും വിരുന്നിനു പോയി.. ഞാൻ പ്ലാൻ ആലോചിച്ചു ഉണ്ടാക്കി..
കല്യാണം കഴിഞ്ഞു പത്താം ദിവസം.. രാവിലെ ഞാൻ അവന്റെ ഫോൺ നേരത്തെ വാങ്ങിയിരുന്നു..
അവനോടു പുറത്തു പോയി ഒരു മണിക്കൂർ കഴിഞ്ഞു വരാൻ പറഞ്ഞു.. അവൻ കാറും എടുത്തു പോയി..
ഞാൻ അവന്റെ ഫോൺ എടുത്തു സെറ്റിയിൽ വച്ചശേഷം tv ഓൺ ആക്കി അവിടെ ഇരുന്നു..
ചേച്ചി വന്നു എന്റെ പുറകിൽ വന്നു എന്റെ തലയിൽ വിരലുകൾ ഓടിച്ചു നിന്ന് വർത്തമാനം പറഞ്ഞു.. അവൾ എന്നെ ശരിക്കും അനിയനെ പോലെ ആണ് കണക്കാക്കുന്നത്..
വലിയ അധികാരം ആണ്.. അവൾ വന്നതിനു ശേഷം എനിക്കും അടുക്കും ചിട്ടയും ഒക്കെ ആയി എന്ന് അമ്മയും പറയും..
ഞാൻ പറഞ്ഞതുപോലെ ഏട്ടൻ പുറത്തു പോയി അവന്റെ ഒരു ഫ്രണ്ടിന്റെ നമ്പറിൽ നിന്നും അവന്റെ ഫോണിലേക്കു വിളിച്ചു..
ഞാൻ ആ നമ്പർ എഡിറ്റ് ചെയ്തു hr മാനേജർ എന്ന് ആക്കിയിരുന്നു..
ഫോൺ റിങ് ചെയ്തപ്പോൾ
“നിന്റെ കെട്ടിയവൻ ഫോൺ എടുക്കാതെ ആണല്ലോ പോയത്?”
എന്ന് പറഞ്ഞു ഞാൻ അവന്റെ ഫോൺ കയ്യിൽ എടുത്തു..
“എച്ആർ മാനേജർ ആണല്ലോ ചേച്ചി..” എന്ന് പറഞ്ഞു ഞാൻ ഫോൺ എടുത്തു പുറത്തോട്ടു നടന്നു..
“യെസ് ബട്ട് ആം സോറി ഹി ഈസ് നോട് ഹിയർ റൈറ്റ് നൗ.. ഈസ് തെർ അനിതിങ് ഇമ്പോര്ടന്റ്റ്?”
എന്നൊക്കെ ചോദിച്ചു ഞാൻ ഫോണും കൊണ്ട് പുറത്തു പോയി.. അവൻ തന്നെയായിരുന്നു ഫോണിൽ..
ഞാൻ ലോണിലൂടെ നടന്നു അവനോടു കുറച്ചു കാര്യങ്ങൾ ഇംഗ്ലീഷിൽ തന്നെ ചോദിച്ചു..
ചുമ്മാ ഏട്ടനും അനിയനും തമ്മിൽ ഉള്ള ഒത്തുകളി.. അങ്ങനെ ഒരു 15 മിനുട്ടോളം സംസാരിച്ച ശേഷം ഞാൻ ഫോൺ വച്ച് അകത്തേക്ക് നടന്നു..
“അമ്മെ?”
എന്ന് ഉച്ചത്തിൽ വിളിച്ചു…
“എന്തിനാടാ കിടന്നു അലറുന്നെ..” എന്ന് ചോദിച്ചു അമ്മയും ചേച്ചിയും ഒരുമിച്ചു വന്നു..
“ഇവൻ രണ്ടു വർഷം മുൻപ് എങ്ങാനും അമേരിക്കയിൽ പോകണം എന്നെങ്ങാണ്ട് പറഞ്ഞിരുന്നോ?”
ഞാൻ അമ്മയോട് ചോദിച്ചു..
“ആ.. ഉണ്ട് പണ്ട് അവനു വലിയ ആഗ്രഹം ആയിരുന്നു… അന്ന് എഴുതി കൊടുത്തതൊക്കെയാ എന്നാൽ പകരം വേറെ ഒരാൾ പോയി…”
“ഓഹ് എന്നാൽ അവൻ അന്ന് എഴുതി കൊടുത്തത് അവർ ഇപ്പോൾ പ്രോസസ്സ് ചെയ്തു.. പത്തു ദിവസം കൊണ്ട് പോകണം പോലും ന്യൂ യോർക്കിൽ…”
ഞാൻ അതും പറഞ്ഞു തലയിൽ കൈ കൊടുത്തു സെറ്റിയിൽ ഇരുന്നു കള്ളക്കണ്ണിൽ അവരെ നോക്കി…
“ഡാ നീ എന്താ ഈ പറയ്യുന്നെ? അവന്റെ കല്യാണം കഴിഞ്ഞല്ലേ ഉള്ളു?”
അമ്മ എന്റെ അടുത്ത് വന്നു പകച്ചു ചോദിച്ചു.
“അത് ഞാൻ പറഞ്ഞു.. അവർക്കു ഒന്നും ചെയ്യാൻ പറ്റില്ല എന്ന്… കാരണം അമേരിക്കയിൽ നിന്ന് നേരിട്ടാണ് വിസ വന്നത് അത് ക്യാൻസൽ ചെയ്യാൻ ഒന്നും പറ്റില്ല.. പോകേണ്ടി വരും.. പിന്നെ ഒന്ന് സെറ്റിൽ ആയാൽ ചേച്ചിയെ കൊണ്ടുപോകാം…”
ഞാൻ പറഞ്ഞു നിർത്തിയതും അവൾ കരഞ്ഞു കൊണ്ട് മുകളിലേക്ക് ഓടി..
“മോളെ..” എന്ന് സങ്കടത്തിൽ അമ്മ വിളിച്ചു..
എനിക്കും ആ പോക്ക് കണ്ടിട്ട് വിഷമം ആയി.. പിന്നെ അവൻ എന്ത് പറഞ്ഞാലും പോകും എന്ന് എനിക്കറിയാം… സൊ ഒപ്പം നിൽക്കുകയല്ലാതെ നിവർത്തി ഇല്ല…
കുറച്ചു കഴിഞ്ഞു ഏട്ടൻ വന്നു.. അമ്മ ഈ കാര്യം അവനോടു പറഞ്ഞപ്പോൾ അവൻ ഞാൻ പോകില്ല എന്നൊക്കെ പറഞ്ഞു സീൻ ഉണ്ടാക്കി…
ഞാൻ അപ്പോഴേക്കും ചേച്ചിയുടെ അടുത്ത് ചെന്നു സമാധാനിപ്പിച്ചു.. കുറച്ചു നാല് കഴിഞ്ഞാൽ ഒപ്പം പോകാമല്ലോ എന്നൊക്കെപറഞ്ഞു…
അപ്പോൾ ഏട്ടൻ വന്നു ഞാൻ ജോലി രാജി വെക്കുകയാണ് എന്ന വജ്രായുധം പ്രയോഗിച്ചു..
അവസാനം ഏട്ടത്തി തന്നെ പൊയ്ക്കോളാൻ സമ്മതം കൊടുത്തു…
അങ്ങനെ ആ ദിനം എത്തി..
അമ്മ എയർ പോർട്ടിലേക്കു വന്നില്ല.. യാത്ര ചെയ്യാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്.
ഞാൻ വണ്ടി ഓടിച്ചു.. ഏടത്തിയും ഒപ്പം വന്നു.
അവസാനം ഏട്ടനെ യാത്ര ആക്കി അവൻ എയർ പോർട്ടിലേക്കു കയറിയപ്പോൾ ഞങ്ങൾ തിരിച്ചു വണ്ടി പാർക്ക് ചെയ്‌ത സ്ഥലത്തു വന്നു..
ഏട്ടത്തി കരഞ്ഞൊന്നും ഇല്ല.. ഏട്ടൻ പക്കാ ഹാപ്പി ആയിരുന്നു..
തിരിച്ചു വരുന്ന വഴിയിൽ
“കാറ് ഒന്ന് നിർത്തടാ…”
“എന്താ ചേച്ചി?”
