ബാലൻ : ഞങ്ങൾ എന്താ ചെയ്യണ്ടേ…
ജോയ് : പെട്ടെന്ന് തന്നെ ഇവരോട് പോകാൻ പറ…. ബാലൻ ചേട്ടാ ഞാൻ പിന്നെ വിളിക്കാം…..
ദേവിയും റീനയും പരസ്പരം നോക്കി
_________________________________________
ഉച്ചയോടെയാണ് രാജുവും പാപ്പിയും തിരിച്ചു വന്നത്….
ബാലനും ദേവിയും വീട്ടിൽ തന്നെ ഉണ്ടായിരുന്നു…
രാജു കയറി ചെല്ലുമ്പോ എല്ലാരും ടെൻഷൻ അടിച്ചു നിൽക്കുവായിരുന്നു….
രാജു : എന്താ എല്ലാരും ഇങ്ങനെ ഇരിക്കുന്നത്…
രാജു അകത്തു കയറിതോടെ റീന അവളുടെ മുറിയിലേക്ക് പോയി…
ബാലൻ : നിങ്ങൾ എവിടെക്കാ പോയത്…
രാജു : ഞാൻ പോലീസ് സ്റ്റേഷൻ വരെ…
റീന അകത്തു നിന്നു ഇവരുടെ സംഭാഷണങ്ങളിലേക്ക് ചെവിയോർത്തു…
രാജു : ഞാൻ അപകടത്തിന്റെ കാര്യങ്ങളറിയാൻ പോയതാണ്…
ബാലൻ : എന്നിട്ട്
രാജു : സംഭവം രണ്ടു തമിഴന്മാരാണ് അറസ്റ്റിലായത്… പക്ഷെ ജാമ്യത്തിൽ വിടും… വൈകാതെ തന്നെ…. പക്ഷെ യഥാർത്ഥ കുറ്റവാളികൾ വേറെ ആരോ ആണ്…
അപ്പോഴേക്കും പാപ്പി പുറത്തേക്ക് പോയി ഫോണിൽ ആരെയോ വിളിച്ചു……ഫോണു രാജുവിന് കൈമാറി…. രാജു ഫോണിൽ സംസാരിച്ചു വെച്ചു…
രാജു : ബാലേട്ടാ….. ആ തമിഴന്മാരെ വാടകയ്ക്ക് എടുത്തതാണ്….. ചെയ്തത് വേറെ രണ്ടുപേർ ചേർന്നാണ്…..
ബാലൻ : നീ ഇതെങ്ങനെ…
രാജു : അറിഞ്ഞു… കോയമ്പത്തൂർ ഗാങ് ആണ് അറസ്റ്റിലായവർ….8 ലക്ഷം രൂപ ഇവർക്ക്…..
ബാലൻ : ആരെയാ കണ്ടത്
രാജു : ഒരു CI മനോജ്… പക്ഷെ ഈ കാര്യങ്ങൾ ഞാൻ വേറെ വഴിയിലൂടെ അറിഞ്ഞതാ
ബാലൻ : മോനെ ആ CI അവരുടെ ആളാ….
രാജു : മം…. തോന്നി…. അതുകൊണ്ട് തന്നെ ജീവനിൽ ആപത്തുണ്ട് എന്നു പറഞ്ഞു കേസ് കൊടുക്കാനും പറ്റില്ല…എന്തായാലും എന്റെ ഡീറ്റെയിൽസ് എല്ലാം കൊടുത്തിട്ടുണ്ട്…
ബാലൻ : പക്ഷെ അത് പ്രശ്നമാവില്ലേ
രാജു : ആവും… പക്ഷെ എന്നാലും അവർ കണ്ടു പിടിക്കും…
ബാലൻ : അപ്പോ..
രാജു : പേടിക്കണ്ട ബാലേട്ടാ….
ബാലൻ : പക്ഷെ ചെയ്യിപ്പിച്ചത് ആരാണെന്നു എല്ലാർക്കും അറിഞ്ഞിട്ടും….നമ്മുക്ക് കോടതി വഴി കേസ് കൊടുതു നോക്കിയാലോ…
രാജു : പ്രയോജനമുണ്ടാവുമോ… അവർ അത്രയ്ക്കും സ്ട്രോങ്ങ് ആണ്…. പോലീസും കോടതിയുമൊന്നും ആജീവനാന്തം സംരക്ഷണ തരില്ല…
ബാലൻ : എന്തൊരു വിധിയാണ് ഈ പെണ്ണിന്റെ
രാജു : ചെയ്യിപ്പിച്ചത് അപ്പനും എളേപ്പന്മാരുമാണെങ്കിലും ശരിക്കും വണ്ടി ഇടിച്ചവർ ഏതോ നോർത്ത് ഇന്ത്യ കാരാണ്…അവർക്ക് 30 ലക്ഷമാണ് വീശിയത്… എന്റെ അമ്മയെയും അനിയനെയും തീർക്കാൻ…
റീന അകത്തു കരയുകയായിരുന്നു…
ദേവി : മോനെ… അതിനിടയിൽ…. ജോയ് വിളിച്ചിരുന്നു….
രാജു : മം….
ദേവി ജോയ് പറഞ്ഞ കാര്യങ്ങൾ രാജുവിനോട് പറഞ്ഞു…..
രാജു പാപ്പിയേ നോക്കി….
പാപ്പി : അണ്ണാ….
രാജു : ബാലേട്ടാ….
ബാലൻ : ഇനി എന്താ ചെയ്യുക…
രാജു : ഞാൻ പറയുകയാണെങ്കിൽ….മാറണം
ബാലൻ : എപ്പോ…
രാജു : ഇന്ന് തന്നെ…. വേറെ ഒന്നും കൊണ്ടല്ല….. എന്റെ ഊഹം ശരിയാണെങ്കിൽ ശരിക്കുമുള്ള ടീം ഇവിടം വിട്ടു പോയിട്ടില്ല….നമ്മളേം കൂടി തീത്തെ അവർ പോകൂ…
ദേവി വിയർത്തു
രാജു : എന്റെ വരവ് കൂടി അറിഞ്ഞ സ്ഥിതിക്ക് അവർ പെട്ടെന്ന് തന്നെ പ്ലാൻ നടപ്പാക്കാനാകും നോക്കുക
പാപ്പി പുറത്ത് ആർക്കൊക്കൊയോ വിളിക്കുന്നുണ്ടായിരുന്നു….
രാജു : പാപ്പി സാദനങ്ങൾ റെഡി ആക്കിക്കോ… ഇന്ന് തന്നെ വിടണം
ദേവി : ഇന്ന് തന്നെ എന്നു പറഞ്ഞാ….
രാജു : എന്റെ കാര്യമാണെങ്കിൽ എനിക്ക് കുഴപ്പമില്ല… പക്ഷെ ഇവരെ…. ഇവരുടെ കാര്യം നോക്കണ്ടേ
ബാലൻ : അവൻ പറയുന്നതല്ലേ ശരി….
ദേവി : എന്നാലും മോളോടൊന്നു ചോദിക്കാതെ…
ബാലൻ : റീന….
റീന കണ്ണു തുടച്ചു പുറത്തേക്ക് വന്നു…
ബാലൻ : മോളെ…. ജോയ് പറഞ്ഞത് നീ കേട്ടതല്ലേ… വേറെ വഴിയില്ല മോളെ…
റീന : എന്നാലും ഞാൻ….. നിങ്ങളെ ഒക്കെ വിട്ട് ഒറ്റയ്ക്ക്…
രാജു : എനിക്ക് നിന്റെ വിഷമം മനസ്സിലാകും…. പക്ഷെ നീ ഇവിടെ നിക്കുന്ന ഓരോ നിമിഷം ഇവർക്കും കൂടെ ഭീഷണിയാണ് …..
ദേവി : ഞങ്ങടെ കാര്യം ഓർക്കണ്ട പാച്ചുവിന്റെ കാര്യം ഓർക്ക്….
റീന എല്ലാവരുടെയും സമ്മർദ്ദത്തിനു വഴങ്ങി തലയാട്ടി…
രാജു : പാപ്പി… വണ്ടി….
