രാജു : എന്നാ പോകുവല്ലേ….
പാപ്പി ജീപ്പിന്റെ ബാക്‌ഡോർ തുറന്നു കൊടുത്തു….
റീന കയറിയിരുന്നു….പാച്ചുവിനെ ദേവി റീനയുടെ മടിയിലേക്ക് കിടത്തി…
റീന : ദേവിയേച്ചി… വരട്ടെ എന്നാൽ…
ദേവി തലയാട്ടി….
ബാലൻ : മോനെ…. ഇവരെ നോക്കിക്കോണം…
രാജു : എന്റെ അനിയന്റെ കൊച്ചും അവന്റെ ഭാര്യയുമാണ്…. അവർക്ക് ഒന്നും വരത്തില്ല…
ബാലൻ രാജുവിനീ കെട്ടിപിടിച്ചു…
രാജു : ബാലേട്ടാ…
ബാലൻ : മം
രാജു : ഇവളുടെ വീട്ടുകാരോ അല്ലെങ്കിൽ വേറെ ആളുകളോ വന്നു അന്വേഷിച്ചാൽ ഞാൻ പറഞ്ഞ വിലാസം കൊടുക്കണം…..
ബാലൻ : പക്ഷെ അത്
രാജു : പേടിക്കണ്ട… അങ്ങനെ ആരേലും വന്നാൽ ആ അഡ്രെസ്സ് കൊടുക്ക്… എന്നിട്ട് എന്നെ വിളിച്ചു പറഞ്ഞാൽ മതി….അപ്പോഴേക്കും ഞാൻ ഇവരെ അവിടെ നിന്നു മാറ്റും…അല്ലെങ്കിൽ അവർ നിങ്ങളെ ഉപദ്രവിക്കും….
രാജുവും വണ്ടിയിൽ കയറി…..4 മണിയോടെ അവർ ഇറങ്ങി….
________________________________________
പീറ്റർ ഓഫീസിലായിരുന്നു…. റോണിയുടെ ഫോൺ കാൾ വന്നാണ് അവൻ ശ്രദ്ധിച്ചത്….
പീറ്റർ : ഹലോ…
റോണി : അപ്പയെവിടെ….
പീറ്റർ : അറിയില്ല….എന്തെ
റോണി : വിളിച്ചിട്ട് എടുക്കുന്നില്ല….
പീറ്റർ : എന്താ കാര്യം….
റോണി :അവരില്ലേ…അവർ മുങ്ങി എന്നാ തോന്നുന്നേ….
പീറ്റർ : അതെങ്ങനെ…ആരാ പറഞ്ഞെ
റോണി : ആ ബോസ്കോ എലെക്ട്രിക്കൽസ്…… അവൻ അവന്റെ കടയിൽ ഉള്ളപ്പോൾ കണ്ടു… അവളും കുട്ടിയും പിന്നെ ആ ചേട്ടൻ തെണ്ടിയും കൂടി ജീപ്പിൽ പോകുന്നത്…. ജീപ്പിന്റെ പുറകിൽ ബാഗും പെട്ടിയും ഉണ്ടായിരുന്നു….
പീറ്റർ : ഓഹ്… അപ്പൊ നാടു വിട്ടു….ശരി ഞാൻ ചേട്ടായിയെ വിളിക്കാം….നീ അപ്പയെ വിളി…
_________________________________________
പാലക്കാട് കോയമ്പത്തൂർ വഴി തേനി അതായിരുന്നു എളുപ്പം വഴി….. നല്ല റോഡ് ആയതോണ്ട് കുഴപ്പമില്ല….. പക്ഷെ ഇരുട്ടി കഴിഞ്ഞാൽ നല്ല തണുപ്പാണ്….
രാജു : പാപ്പി…. രാത്രിക് മുന്പേ കേരളം കടക്കണം…..
പാപ്പി : ഏറ്റണ്ണ….
റീന പിന്നിൽ മിണ്ടാതെ ഇരിക്കുകയായിരുന്നു…. പാച്ചു നല്ല ഉറക്കവും…. യാത്ര ആണെങ്കിൽ അവൻ നല്ല ഉറക്കമാ….
റീന വഴിയിൽ ഒന്നും മിണ്ടിയില്ല….. രാജുവും പാപ്പിയും ഇടയ്ക്ക് എന്തോ സംസാരിക്കും….
ആ യാത്രയിലെ മൂകത തന്നെ റീനയ്ക്ക് ഭയം പോലെ തോന്നി….
റീന പുറത്തേക്ക് നോക്കി…..രാത്രി 8 മണിയായി….കോയമ്പത്തൂർ എത്തിയെന്നു തോന്നുന്നു…
രാജു : സിനോജിനെ വിളി….. കോയമ്പത്തൂർ എത്തിയെന്നു പറ….
പാപ്പി ഒരു നല്ല ഹോട്ടലിന് മുന്നിൽ കാർ പാർക്ക് ചെയ്തു….. എന്നിട്ടിറങ്ങി ഫോണിൽ വിളിച്ചു…..
രാജുവും ഇറങ്ങി ജീപ്പിന്റെ പിന്നിലേക്ക് പോയി…
രാജു : എന്തെങ്കിലും കഴിക്കാം…. ഇനി ഇവിടം വിട്ടാൽ നല്ല ഭക്ഷണം ഒന്നും കിട്ടില്ല….
റീന : എനിക്ക് വിശപ്പില്ല….
രാജു : ഉച്ചക്ക് കഴിച്ചതല്ലേ…. വെറുതെ വിശന്നിരിക്കണ്ട …
റീന : എനിക്ക് വേണ്ട…. നിങ്ങൾ കഴിച്ചോള്ളൂ…
രാജുവിന് അവളുടെ സംസാരത്തിൽ നിന്നു അവരെ അത്ര പിടിച്ചിട്ടില്ല എന്നു മനസിലായി…. അതിനാൽ തന്നെ കൂടുതൽ നിർബന്ധിക്കാൻ പോയില്ല…
രാജു : എന്നാ അകത്തേക്ക് വാ…. ഇവിടെ ഒറ്റയ്ക്ക് ഇരിക്കണ്ട….
റീന : സാരല്ല്യ… നിങ്ങൾ പൊയ്ക്കോളൂ
രാജുവിനു ഇങ്ങനെ “വേണ്ട,ഇല്ല, പറ്റില്ല” എന്നൊക്കെ പറയുന്നത് അത്ര രസമുള്ള കാര്യമല്ല… പക്ഷെ എന്ത് ചെയ്യാൻ….. രാജു ഹോട്ടലിന്റെ അകത്തേക്ക് പോയി…
അവർ പോയതോടെ റീനയ്ക്ക് അല്പം ആശ്വാസം തോന്നിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ഒറ്റയ്ക്കു ഇരിക്കുന്നതിനെ പേടി അലട്ടി തുടങ്ങി….
അവൾ തല പുറത്തോട്ട് ഇട്ടു ഹോട്ടലിലേക്ക് നോക്കി… അവിടെ സൈഡ് സീറ്റിൽ ഇരുന്ന രാജു അവളെ തന്നെ നോക്കി ഇരിപ്പുണ്ടായിരുന്നു….
രാജു എന്തോ പറഞ്ഞു പാപ്പിയും അവളെ നോക്കി….പാപ്പി പുറത്തേക്ക് വന്നു ജീപ്പിന്റെ അടുത്തെത്തി ഡോർ തുറന്നു…
പാപ്പി : തങ്കച്ചി….. ഒറ്റയ്ക്ക് ഇരിക്കണ്ട…. അകത്തേക്ക് വരൂ…
റീന : സാരല്യ….
പാപ്പി : നിങ്ങൾ ഇവിടെയിരുന്നു പേടിക്കുന്നത് കണ്ടിട്ടാണ് കഴിക്കുന്ന ഞാൻ എണീറ്റു വന്നത്…. വരൂ പ്ലീസ്…..
