ഏലപ്പാറയിലെ നവദമ്പതികൾ – 2അടിപൊളി 

ദേവി : അതൊക്കെ ഒരു വലിയ കഥയാ മോളെ….

റീന ദേവിയെ തന്നെ നോക്കി ചാഞ്ഞിരുന്നു….. പാച്ചു വിശപ്പ് മാറിയതിനാൽ ഉറങ്ങി കഴിഞ്ഞിരുന്നു…

ദേവി : നീ എപ്പോഴും ചോദിക്കാറില്ലേ നിന്റെ അമ്മ ശാന്തി എന്താ സന്തോഷമില്ലാതെ ഇരിക്കുന്നെ എന്നു…പുറമെ ചിരിച്ചാലും ഉള്ളുകൊണ്ട് നീറുന്ന ജീവിതമായിരുന്നു നിന്റെ അമ്മയുടെ….അറിവ് വെച്ച് നാൾ മുതൽ ശ്രീജിത്തും ചോദിച്ചിട്ടുണ്ട് എന്താ ചേച്ചി അമ്മയ്ക്ക് ഒരു സന്തോഷമില്ലാതെ…. എപ്പോഴും ഒറ്റക്കിരുന്നു കരയും എന്താ കാരണമെന്നൊക്കെ അവൻ ഇടയ്ക്ക് ചോദിക്കാറുണ്ട്….

റീന ശ്രദ്ധയോടെ കേട്ടിരുന്നു…..

ദേവി : താ ഇവനാണ് കാരണം….

റീന : അതിനു എന്താ ഉണ്ടായത്…. ഞങ്ങളിൽ നിന്നു ഇങ്ങനെ മറച്ചു വെക്കാൻ മാത്രം വലിയ പ്രശ്നമാണോ….

ദേവി : നീ കല്യാണം കഴിഞ്ഞു വന്നിട്ട് ഇന്നേ വരെ മധു ചേട്ടന്റെ ഫോട്ടോ കണ്ടിട്ടുണ്ടോ…..

ശരിയാണ്… റീന ഇന്നേ വരെ അമ്മായിയച്ഛന്റെ ചിത്രം കണ്ടിട്ടില്ല…

റീന : ഇല്ല….

ദേവി : മധു ചേട്ടന്റെ മരണത്തിനു ശേഷമാണു അവൾ ഇങ്ങനെ ആയത്… മരണമെന്ന് പറഞ്ഞാൽ അത് കൊലപാതകമായിരുന്നു…

റീന : ചേച്ചി…. എന്തൊക്കെയാ ഈ പറയുന്നേ…

ദേവി : അതെ മോളെ….

റീന : കൊന്നെന്നോ? ആര്…

ഒരു നിമിഷത്തെ മൗനത്തിനു ശേഷം ദേവി മറുപടി പറഞ്ഞു…

ദേവി : രാജു……. ശാന്തിയുടെ മൂത്ത മകൻ….

റീന : ചേച്ചി…

ദേവി : അതെ മോളെ…പ്രായത്തിന്റെ കുസൃതിയിൽ… വേണമെന്ന് വെച്ചിട്ടോ അല്ലാതെയോ എന്നെന്നിക്കറിയില്ല…അങ്ങനെ സംഭവിച്ചു….

റീനയിൽ ഉദ്വെഗം നിറഞ്ഞു….

റീന : തെളിച്ചു പറ ചേച്ചി…

ദേവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

ദേവി : മധു ചേട്ടനും ശാന്തിയുംമുറച്ചെറുക്കനും മുറപ്പെണ്ണുമാണെങ്കിലും ഇവരുടെ ബന്ധത്തിന് ഇരു വീട്ടുകാർക്കും സമ്മതം ഉണ്ടായിരുന്നില്ല…. എന്നാലും അത് അവഗണിച്ചു അവർ വിവാഹിതരായി…ഒളിച്ചോടിയതാ രണ്ടാളും….

റീന : എങ്ങോട്ട്

ദേവി : കോയമ്പത്തൂർ…. അവിടെ ഏതോ മില്ലിൽ ആയിരുന്നു ജോലി…വൈകാതെ തന്നെ ശ്രീരാജ് പിറന്നു….ഇവൻ പിറന്നതോടെ കുടുംബക്കാരുടെ വഴക്ക് തീർന്നു…എന്നാലും അവർ കോയമ്പത്തൂർ തന്നെ തുടർന്നു..

റീന നിവർന്നിരുന്നു…

ദേവി : ഇവൻ ജനിച്ചേ പിന്നാ അടുത്ത പ്രശ്നം തുടങ്ങിയത്….ഈ രാജു ചെറുപ്പത്തിൽ മഹാ വികൃതി ആയിരുന്നു….ഭയങ്കര വാശിയും പിന്നെ ഒടുക്കത്തെ ദേഷ്യവും…. സ്കൂളിൽ പോയ കാലം തൊട്ട് എന്നും പരാതികളായിരുന്നു….. ഒരു മാതിരി വെടക്ക് പിള്ളേരെ പോലെ…മധു ചേട്ടന് ഇവന്റെ സ്വഭാവം തീരെ ഇഷ്ടപെട്ടിരുന്നില്ല… ആകെ അവനു കൂട്ടായി ഉണ്ടായിരുന്നത് അവന്റെ അമ്മ ശാന്തിയായിരുന്നു…. അച്ഛന്റെ തല്ലിൽ നിന്നു എന്നുമവനെ പിടിച്ചുമാറ്റാനെ അവൾക്ക് സമയമുണ്ടായിരുന്നുള്ളൂ…..കുറെ ഡോക്ടറെ കാണിച്ചു… സ്കൂളിൽ തന്നെ അഞ്ചാം ക്ലാസ്സിലെ പഠിക്കുമ്പോൾ കൗൺസിലിംഗ് ഒക്കെ ചെയ്യിപ്പിച്ചു….പക്ഷെ രക്ഷയുണ്ടായില്ല…അതിനിടയിൽ ശ്രീജിത്തും ജനിച്ചു….

റീന : എന്നിട്ട്

ദേവി : ശ്രീജിത്ത്‌ ജനിച്ചതോടെ എല്ലാവരുടെയും സ്നേഹം അവനിലോട്ട് പോയി… കാരണം ഇവന്റെ സ്വഭാവം ഇതാണല്ലോ…അതോടെ അവനു അച്ഛനോടുള്ള ദേഷ്യം കൂടി… പോരാത്തതിന് എരിവ് കയറ്റാൻ കുറെ പാണ്ടി പിള്ളേരും ….ശ്രീജിത്തിന് രണ്ടോ മൂന്നോ വയസ്സ് പ്രായം…. ഇതേ പോലെ എന്തോ കുരുത്തക്കേടിനു അച്ഛൻ തല്ലി…. തലങ്ങും വിലങ്ങും അടികിട്ടി….. ആ ദേഷ്യത്തിൽ ഇവൻ ചെയ്തതെന്താണെന്നോ….

റീന ദേവിയെ തന്നെ നോക്കി….

ദേവി : മധു ചേട്ടൻ സ്കൂട്ടറിൽ ജോലിക്ക് പോകുന്ന വഴിയിൽ ഒളിച്ചിരുന്ന് ഒരു ഗുണ്ട് പൊട്ടിച്ചു എറിഞ്ഞു….. സ്ഫോടനത്തിൽ വണ്ടിയിൽ നിന്നു തെറിച്ചു വീണതും പിന്നെ പൊള്ളിയതുമായിരുന്നു മരണ കാരണം….

റീന : ചേച്ചി…

ദേവി : പക്ഷെ ഇവൻ എറിയുന്നത് കണ്ട സാക്ഷികൾ പോലീസിൽ പരാതി നൽകി….

റീന അത് കേട്ടു ഞെട്ടി

റീന : സ്വന്തം അച്ഛനെ കൊന്നെന്നോ….

ദേവി : മം… ഇതേ ഞെട്ടലായിരുന്നു അന്ന് ശാന്തിക്കും….. പാവം….. ഒരു വശത്തു ഭർത്താവിന്റെ വിയോഗവും പിന്നെ ഇവന്റെ അറസ്റ്റും….ശാന്തി അതോടെ തകർന്നു…. പോലീസ് കൊണ്ടു പോകുമ്പോ ഇവന്റെ കരച്ചിൽ… ഇന്നും ബാലേട്ടൻ അത് പറയുമ്പോൾ കരയും…

റീന : എന്നിട്ട്

ദേവി : ശാന്തി കുറെ കരഞ്ഞു….. പക്ഷെ ശാന്തി അതോടെ അവനെ വെറുത്തു തുടങ്ങി…. പ്രായത്തിന്റെ ചാപല്യത്തിൽ ചെയ്തതല്ലേ…. പോലീസ് അവനെ ജുവനയിൽ ജയിലിയിൽ ആക്കി…. മധു ചേട്ടന്റെ മരണത്തോടെ ശാന്തിയുടെ അച്ഛനും ആങ്ങളയും ചെന്നു അവരെ വൈകാതെ പേരാമ്പ്രയിലേക്ക് കൊണ്ട് പോയി….ശരിക്കും ഇങ്ങനെ ഒരു മോനുള്ളത് അധികമാർക്കും അറിയില്ല… ശാന്തിയുടെ നാത്തൂനു പോലും അറിയില്ല….. ശ്രീജിത്ത്‌ ഏക മകനാണെന്നാണ് എല്ലാരുടെയും വിചാരം…..

റീന : അപ്പൊ ഇയ്യാൾ പിന്നെ…അവിടെ…

ദേവി : രാജു അഞ്ചോ ആറോ കൊല്ലം കിടന്നു…പക്ഷെ ശാന്തി അവനെ കാണുവാൻ ഒരു വട്ടം പോലും പോയിട്ടില്ല…. അത്ര മാത്രം അവനെ വെറുത്തു… പക്ഷെഅമ്മയല്ലേ…. സ്വന്തം കുഞ്ഞിനെ പൂർണമായി വെറുക്കാൻ ഒരമ്മയ്ക്കും കഴിയില്ല….എനിക്കറിയാം ഒരമ്മയുടെ വേദന…. ഉള്ളാലെ എന്നും ഇവനെ ഓർത്തു കരഞ്ഞിട്ടേ ഉള്ളൂ പാവം….

റീന : പിന്നെ അവർ തമ്മിൽ കണ്ടിട്ടേ ഇല്ലേ…

ദേവി : മം… പിന്നെ…… ജയിലിൽ നിന്നിറങ്ങണ സമയത്ത് അവന്റെ അമ്മാവന്റെ അഡ്രെസ്സ് ആണ് കൊടുത്തിരുന്നത്…. ജയ്ലർ ഒരിക്കൽ അമ്മാവനെ വിളിച്ചു….. ആളും പിന്നെ ബാലേട്ടനും കൂടിയാണ് അവനെ കാണാൻ പോയത്…അപ്പോഴേക്കും അവൻ ആളാകെ മാറിയിരുന്നു…പക്ഷെ അവനെ സ്വീകരിക്കാൻ ശാന്തി തയ്യാറായിരുന്നില്ല…. ബാലേട്ടനും അവന്റെ അമ്മാവനും അവനു അവിടെ ഒരു ജോലി ഏർപ്പാടാക്കി കൊടുത്തു… പക്ഷെ നാട്ടിലേക്ക് ആരും അവനെ വിളിച്ചില്ല….

ദേവി ദുഖത്തോടെ പറഞ്ഞു തീർത്തു…

ദേവി : രണ്ടു വർഷം കഴിഞ്ഞു അവൻ നാട്ടിലേക്ക് വന്നിരുന്നു… ഒരിക്കൽ അവന്റെ അമ്മയെ കാണാൻ അവൻ പേരാമ്പ്രയിലേക്ക് പോയി…. ശ്രീജിത്ത്‌ ക്ലാസ്സിലേക്ക് പോയ സമയമായിരുന്നു….. പക്ഷെ ശാന്തി….

റീന : അമ്മ

ദേവി : അമ്മ അവനെ തല്ലി… കുറെ വഴക്കും പറഞ്ഞു….എന്നിട്ട് സ്വയം കുറെ കരഞ്ഞു….മേലാൽ വന്നു പോകരുതെന്നും പറഞ്ഞു പറഞ്ഞയച്ചു….അന്ന് ബലേട്ടനെ അന്വേഷിച്ചു ഇവിടെ വന്നു… അമ്മയുടെയും അച്ഛന്റെയും കാര്യങ്ങൾ പറഞ്ഞു കുറെ കരഞ്ഞു…. രാത്രി ഇവിടെ തങ്ങി…… തനിക്ക് പറ്റിയ ചെയ്തികളെ ഓർത്തു കുറെ കരഞ്ഞു കൊണ്ട് ഇവിടുന്നു മടങ്ങി…..

റീന : പിന്നെ വന്നിട്ടില്ല….

ദേവി : ഇല്ല…. പിന്നെ ഇപ്പോഴാണ് അവൻ വരുന്നത്…… ഇടയ്ക്ക് വിളിക്കും….നാട്ടിലേക്ക് തിരിച്ചു വന്നപ്പോഴും പിന്നെ നിങ്ങടെ കല്യാണം കഴിഞ്ഞപ്പോഴൊക്കെ ബാലേട്ടൻ അറിയിച്ചിരുന്നു….

റീന രാജുവിന്റെ കഥ കേട്ട് പാച്ചുവിനെ തലോടി കൊണ്ടിരുന്നു…