ഏലപ്പാറയിലെ നവദമ്പതികൾ – 2 1അടിപൊളി 

പാച്ചുവിന്റെ കരച്ചിലിന്റെ ശബ്ദം നിന്നതും പാപ്പി ചോദിച്ചു

പാപ്പി : കഴിഞ്ഞോ

റീന : പാച്ചു ഉറങ്ങി.. വന്നോളൂ

അവർ തിരിച്ചു വണ്ടിയിലേക്ക് കയറി…ഇത്തവണ രാജുവാണ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയത്…

അങ്ങനെ അവർ വീണ്ടും യാത്ര തുടർന്നു… യാത്രയിൽ റീന ഇടയ്ക്കൊക്കെ കരഞ്ഞു കൊണ്ടിരുന്നു…. രാജുവും പാപ്പിയും അത് ശ്രദ്ധിച്ചു…. അതുപോലെ തന്നെ പാച്ചു കാരണം യാത്രയിൽ നാലഞ്ചു വട്ടം വണ്ടി നിർത്തേണ്ടി വന്നു….പാൽകുടിയും മൂത്രവും അപ്പിയിടലും തന്നെ…

രാവിലേ ഒരു 6 മണിയോടെ അവർ തേനിയെത്തി …. റീന നല്ല ഉറക്കമായിരുന്നു…..

വണ്ടി ചെന്നു നിന്നത് ഒരു ഗാരേജിനു മുന്നിലായിരുന്നു…. ശ്രീ ശക്തിവേൽ മോട്ടോർ ഗാരേജ്….

രാജു തിരഞ്ഞു നോക്കുമ്പോൾ റീന നല്ല മയക്കത്തിലായിരുന്നു… പാച്ചുവും… കരഞ്ഞു കരഞ്ഞു റീനയുടെ കണ്ണു വീർത്തു…

രാജു : ടാ… അവളെ വിളി…

പാപ്പിയിറങ്ങി റീനയെ വിളിച്ചു….റീന ഞെട്ടിയുണർന്നു….

പാപ്പി : വാ… സ്ഥലമെത്തി

റീന കുഞ്ഞിനേയും കൂട്ടിയിറങ്ങി… പാപ്പി വണ്ടിയിൽ നിന്നു സാധനങ്ങേലെടുത്തു മുന്നോട്ട് നീങ്ങി… റീന പാപ്പിയേ അനുഗമിച്ചു…. രാജു അവരുടെ മുന്നിലായിരുന്നു….

റീന ചുറ്റും കണ്ണോടിച്ചു നടന്നു….. ഏതോ ഒരു കൊച്ചു ഗ്രാമം….പരിചിതമല്ലാത്ത നാട്….. വേറേതോ ഗ്രഹത്തിൽ എത്തിയ പോലെ… റോഡിൽ അധികം ആളുകളില്ല എന്നാലും ഉള്ളവർ റീനയെ തന്നെയാണ് നോക്കുന്നത്….

കൊച്ചു കൊച്ചു വീടുകൾ…ചെറിയ ഇടവഴികൾ…. നടക്കുമ്പോൾ വലിയൊരു മോട്ടോർ ഗാറേജ് കണ്ടു…. ശ്രീ ശക്തിവേൽ മോട്ടോർ ഗാറേജ്…

അതും കഴിഞ്ഞു അവർ ചെന്നെത്തിയത് ഒരു കൊച്ചി വീടിന്റെ മുമ്പിൽ….

പാപ്പി : വാ ഉള്ളിലേക്ക് വാ…..

പാപ്പി കയറി ആ വീടിന്റെ ഉമ്മറത്തു ഇരുന്നു…

രാജു ആണെങ്കിൽ ആ വീട്ടിൽ സാദനം വെച്ചിട്ട് വേറെ എങ്ങോട്ടോ പോയി…

പാപ്പി : മല്ലി……മല്ലി…

മല്ലി : ഓഹ്… അണ്ണാ… വന്നോ….

റീന ഉമ്മറത്തു കയറിയിരുന്നു… നല്ലൊരു വൃത്തിയുള്ള വീടായിരുന്നു… വലിയ മുറ്റം….. മുറ്റത് വലിയൊരു മാവ്,ചെറിയ ചെടികൾ, വേപ്പിന്റെ മരം, പിന്നെ കുറെ ഔഷധ ചെടികളും… നന്നായി അടിച്ചു വാരി കിടക്കുന്ന സ്ഥലം…..മാവിന്റെ തണൽ കാരണം വീടിനുള്ളിൽ കുളിർമ തോന്നി

ഉള്ളിൽ നിന്നു ഗർഭിണിയായ ഒരു പെണ്ണും ഇറങ്ങി വന്നു…

റീന അവളെ നോക്കി… നിറവയറുമായി അവളെ കണ്ടു റീന എണീക്കാനൊരുങ്ങി…

മല്ലി : ഇരിക്കൂ…ഇരിക്കൂ….

മല്ലിയും റീനയും പരസ്പരം വിഷ് ചെയ്തു…..

മല്ലി : കുഞ്ഞു നല്ല ഉറക്കമാണെന്ന് തോന്നുന്നു….

തമിഴ് ചുവയുള്ള മലയാളം റീനയ്ക് മനസിലാകുന്ന രീതിയിൽ ആയിരുന്നു….

റീന തലയാട്ടി….റീന പാപ്പിയേ നോക്കി…

റീന : ചേട്ടന്റെ വൈഫ്‌ ആണോ

മല്ലി അത് കേട്ടു ചിരിച്ചു… പാപ്പിയും

പാപ്പി : അല്ല…അതെന്റെ തങ്കച്ചി….

റീന : ഓഹ്… സോറി…

മല്ലി : നോ പ്രോബ്ലം…

പെട്ടെന്ന് രാജു ഡ്രസ്സ്‌ മാറി വന്നു….. രാജു വന്നതോടെ പാപ്പി പോയി…

രാജു : മല്ലി ചായ ഇട്ടോ…

മല്ലി : അണ്ണാ…. ഇപ്പൊ എടുക്കാം….

രാജു അവളുടെ ബാഗ് എടുത്തു അകത്തേക്ക് വെച്ചു…

റീനയ്ക്ക് ഇവർ ആരൊക്കെയാ എന്നറിയാൻ ഭയങ്കര ആകാംഷ ഉണ്ടായിരുന്നു…അപ്പോഴേക്കും മല്ലി ചായയുമായി വന്നു… ഒരു ഗ്ലാസ്‌ റീനയ്ക്കും കൊടുത്തു

മല്ലി : കട്ടൻ ചായ ആണ്… കുടിക്കുമോ…

റീന തലയാട്ടി… ഇന്നലെ ഉച്ച മുതൽ ഒന്നും ഉള്ളിലേക്ക് ചെന്നിട്ടില്ല….അവൾ ആ ചായ വാങ്ങി കുടിച്ചു…. നേരം നന്നായി വെളുത്തു…

റീന ചായ കുടിച്ചു ഗ്ലാസ്‌ മല്ലിക്ക് കൊടുത്തു….

രാജു : ഇന്നലെ മുതലുള്ള ഇരിപ്പല്ലേ… വേണമെങ്കിൽ കിടന്നോ…

രാജു റീനയോടായി പറഞ്ഞു… പക്ഷെ അവൾക്ക് ഈ സ്ഥലം പരിചയമല്ലാത്തതുകൊണ്ട് ഉള്ളിലേക്ക് കയറാൻ മടിച്ചു നിന്നു…

മല്ലി : അകത്തേക്ക് വരൂ ചേച്ചി…

രാജു : ചേച്ചിയല്ല….. അനിയത്തിയാ….

ഫോണെടുത്തു ബലേട്ടനെ വിളിക്കുന്നതിനിടയിൽ മല്ലിയോടായി പറഞ്ഞു……

രാജു : ബാലേട്ടാ… ഞങ്ങളെത്തി….

റീന ബാലനുമായി രാജു സംസാരിക്കുന്നതിനിടയിൽ മല്ലിയെ നോക്കി…

നിറം കുറവാണെങ്കിലും നല്ല സ്ത്രീത്വം തുളുമ്പുന്ന ഐശ്വര്യമുള്ള മുഖം…. നെറ്റിയിൽ കുങ്കുമം തൊട്ട് മുടിയിൽ പൂ ചൂടി മഞ്ഞ ചെരടിൽ കോർത്ത താലിയണിഞ്ഞു നിക്കുന്ന മൂക്കുത്തിയണിഞ്ഞ ഗർഭിണിയായ ചെറുപ്പകാരി… ഒരു 26 -27 വയസ്സ് പ്രായം… സാദാ പുഞ്ചിരിക്കുന്ന മുഖം അവൾക് നല്ല ശോഭയേകി….