ഏലപ്പാറയിലെ നവദമ്പതികൾ – 2അടിപൊളി 

ആ യാത്രയിലെ മൂകത തന്നെ റീനയ്ക്ക് ഭയം പോലെ തോന്നി….

റീന പുറത്തേക്ക് നോക്കി…..രാത്രി 8 മണിയായി….കോയമ്പത്തൂർ എത്തിയെന്നു തോന്നുന്നു…

രാജു : സിനോജിനെ വിളി….. കോയമ്പത്തൂർ എത്തിയെന്നു പറ….

പാപ്പി ഒരു നല്ല ഹോട്ടലിന് മുന്നിൽ കാർ പാർക്ക്‌ ചെയ്തു….. എന്നിട്ടിറങ്ങി ഫോണിൽ വിളിച്ചു…..

രാജുവും ഇറങ്ങി ജീപ്പിന്റെ പിന്നിലേക്ക് പോയി…

രാജു : എന്തെങ്കിലും കഴിക്കാം…. ഇനി ഇവിടം വിട്ടാൽ നല്ല ഭക്ഷണം ഒന്നും കിട്ടില്ല….

റീന : എനിക്ക് വിശപ്പില്ല….

രാജു : ഉച്ചക്ക് കഴിച്ചതല്ലേ…. വെറുതെ വിശന്നിരിക്കണ്ട …

റീന : എനിക്ക് വേണ്ട…. നിങ്ങൾ കഴിച്ചോള്ളൂ…

രാജുവിന് അവളുടെ സംസാരത്തിൽ നിന്നു അവരെ അത്ര പിടിച്ചിട്ടില്ല എന്നു മനസിലായി…. അതിനാൽ തന്നെ കൂടുതൽ നിർബന്ധിക്കാൻ പോയില്ല…

രാജു : എന്നാ അകത്തേക്ക് വാ…. ഇവിടെ ഒറ്റയ്ക്ക് ഇരിക്കണ്ട….

റീന : സാരല്ല്യ… നിങ്ങൾ പൊയ്ക്കോളൂ

രാജുവിനു ഇങ്ങനെ “വേണ്ട,ഇല്ല, പറ്റില്ല” എന്നൊക്കെ പറയുന്നത് അത്ര രസമുള്ള കാര്യമല്ല… പക്ഷെ എന്ത് ചെയ്യാൻ….. രാജു ഹോട്ടലിന്റെ അകത്തേക്ക് പോയി…

അവർ പോയതോടെ റീനയ്ക്ക് അല്പം ആശ്വാസം തോന്നിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ഒറ്റയ്ക്കു ഇരിക്കുന്നതിനെ പേടി അലട്ടി തുടങ്ങി….

അവൾ തല പുറത്തോട്ട് ഇട്ടു ഹോട്ടലിലേക്ക് നോക്കി… അവിടെ സൈഡ് സീറ്റിൽ ഇരുന്ന രാജു അവളെ തന്നെ നോക്കി ഇരിപ്പുണ്ടായിരുന്നു….

രാജു എന്തോ പറഞ്ഞു പാപ്പിയും അവളെ നോക്കി….പാപ്പി പുറത്തേക്ക് വന്നു ജീപ്പിന്റെ അടുത്തെത്തി ഡോർ തുറന്നു…

പാപ്പി : തങ്കച്ചി….. ഒറ്റയ്ക്ക് ഇരിക്കണ്ട…. അകത്തേക്ക് വരൂ…

റീന : സാരല്യ….

പാപ്പി : നിങ്ങൾ ഇവിടെയിരുന്നു പേടിക്കുന്നത് കണ്ടിട്ടാണ് കഴിക്കുന്ന ഞാൻ എണീറ്റു വന്നത്…. വരൂ പ്ലീസ്…..

ആ ക്ഷണം അവൾക് നിരസിക്കാനായില്ല….. അവളും പാച്ചുവും പാപ്പിയുടെ കൂടെ അകത്തേക്ക് വന്നു അവരുടെ കൂടെ ഇരുന്നു…. തല താഴ്ത്തിയാണ് അവളിരുന്നത്….

രാജു അവളെ മൈൻഡ് ചെയ്യാതെ ഭക്ഷണം കഴിച്ചു… റീനയ്ക് ചെറിയ വിശപ്പുണ്ടായിരുന്നെങ്കിലും അവൾ അവരോടൊപ്പമായതിനാൽ വേണ്ട എന്നാ പറഞ്ഞു പോയതാണ്..അത് രാജുവിനും അറിയാം…

പാപ്പി : തങ്കച്ചി…എന്തെങ്കിലും ഫുഡ്‌ പറയട്ടെ….

റീന : വേണ്ട…

രാജു തങ്കച്ചിയെന്നുള്ള വിളി കേട്ടു പാപ്പിയേ നോക്കി…. പാപ്പി ചെറിയ ചമ്മലിൽ അവന്റെ ഭക്ഷണം കഴിച്ചു….

രാജു : വിശപ്പുണ്ടെങ്കിൽ കഴിച്ചോളും…

റീനയ്ക് ചെറിയ ഒരു താക്കീത് പോലെ തോന്നി…..

അതിനിടയിൽ രാജു ഫോണിൽ ബാലേട്ടനെ വിളിച്ചു റീനയ്ക് കൊടുത്തു

രാജു : വിളിച് പറ ബാലേട്ടനെ….നമ്മൾ കോയമ്പത്തൂർ എത്തി… രാവിലെ ആവുമ്പോഴേക്കും തേനി എത്തുമെന്നു…

റീന ഫോൺ വാങ്ങി…ബാലേട്ടനോട് സംസാരിച്ചു….. ദേവിയും ഒപ്പമുണ്ടായിരുന്നു…. കാര്യങ്ങൾ ധരിപ്പിച്ചു ബാക്കി എത്തിയിട്ട് വിളിക്കാം എന്നു പറഞ്ഞു കാൾ കട്ട്‌ ചെയ്തു…

പാപ്പിയുടെ ഭക്ഷണം കഴിഞ്ഞു കൈ കഴുകി വന്നപ്പോഴേക്കും ഒരു ഇന്നോവ കാർ വന്നു ഇവരുടെ ജീപ്പിനടുത്ത് നിർത്തി ഹോട്ടലിലേക്ക് നോക്കി… അകത്തു നിന്നു പാപ്പി കൈ വീശി കാണിച്ചു….

പാപ്പി പുറത്തേക്ക് പോയി ഇന്നോവ കാറിന്റെ ഡ്രൈവർ സിനോജിനെ കെട്ടിപിടിച്ചു ജീപ്പിന്റെ താക്കോൽ കൈ മാറി….

റീന ഇതെല്ലാം ഉള്ളിൽ നിന്നു നോക്കി ഇരിക്കയായിരുന്നു…രാജുവും കൈ കഴുകി വന്നു അതിനിടയിൽ…..

രാജു : പോകാം….

റീന രാജുവിന്റെ വരവോടെ എഴുനേറ്റു…. പക്ഷെ അവൾക്ക് നല്ല. മൂത്ര ശങ്ക തുടങ്ങി….പക്ഷെ രാജു മുന്നോട്ട് നീങ്ങി ബില്ല് കൊടുത്തു… റീന അയാളുടെ പിന്നാലെ പോയി…

രാജു : എന്തെ

റീന : കുഞ്ഞിനെ ഒന്ന് പിടിക്കാമോ…

രാജു റീനയിൽ നിന്നു പാച്ചുവിനെ വാങ്ങി പുറത്തിറങ്ങി….

റീന ബാത്‌റൂമിൽ പോയി തിരിച്ചു വന്നപ്പോൾ രാജുവും പാപ്പിയും പിന്നെ സിനോജും കൂടി നല്ല സംസാരമായിരുന്നു…. ഞാൻ സാരിയൊക്കെ നേരെയാക്കി ജീപ്പിന്റെ അടുത്തേക്ക് നീങ്ങി…..

റീന : കുഞ്ഞിനെ തന്നോളൂ…

രാജു കുഞ്ഞിനെ കൊടുത്തു സിനോജുമായി കുറച്ചക്കലേക്ക് മാറി നിന്നു….

റീന പാച്ചുവുമായി ജീപ്പിലേക്ക് കയറാൻ പോയപ്പോൾ പാപ്പി വിളിച്ചു…

പാപ്പി : തങ്കച്ചി… അതിലല്ല.. ഈ കാറിലേക്ക് കയറിക്കോളൂ

ഇന്നോവ ചൂണ്ടിയാണു പറഞ്ഞത്

റീന സംശയത്തോടെ രാജുവിന്റെ നോക്കി… രാജു അയാളുമായി നല്ല സംസാരത്തിലായിരുന്നു…

പാപ്പി : പേടിക്കണ്ട… കയറൂ

റീന രാജുവിന്റെ നോക്കി കൊണ്ട് ഇന്നോവയിലേക്ക് കയറി….

പാപ്പി ഡോർ അടച്ചു…

പാപ്പി : തങ്കചി…നിങ്ങൾക്ക് ആ ജീപ്പിൽ ഒരു സൈഡ് ആയി ഇരിക്കാൻ ബുദ്ധിമുട്ടാവും… അതാ അണ്ണൻ ഈ കാർ പറഞ്ഞത്… ഇതിൽ ചാഞ്ഞിരിക്കാം… കുഞ്ഞിനെയും സുഖമായി പിടിച്ചിരിക്കാം…

റീനയ്ക്ക് അതി വലിയൊരു ആശ്വാസമായിരുന്നു… ഒന്ന് ചാഞ്ഞിരിക്കാൻ അവളും ആഗ്രഹിച്ചിരുന്നു… കുറെ നേരത്തേ യാത്രയല്ലേ… പക്ഷെ തന്റെ സൗകര്യം കണക്കിലാക്കി വേറെ വണ്ടി ഏല്പിച്ച രാജുവിനോട് അവൾക്ക് ഒരു ചെറിയൊരു നന്ദി തോന്നി….

റീന : ചേട്ടാ താങ്ക്സ്….

പാപ്പി ഡ്രൈവർ സീറ്റിലേക്ക് കയറി…. അൽപ സമയത്തിനകം രാജു വന്നു മുന്നിൽ കയറി..

രാജു : പോകാം….

പാപ്പി വണ്ടിയെടുത്തു….. സിനോജ് ഇവരുടെ ജീപ്പ് എടുത്തു കൈ വീശി കാണിച്ചു യാത്രയായി…

വണ്ടി കുറച്ചു ദൂരം പിന്നീട്ടതും പാച്ചു എണീറ്റു കരച്ചിലായി… പാൽ കൊടുക്കണം… പക്ഷെ രണ്ടു അന്യ പുരുഷന്മാരുടെ പിന്നിലിരുന്നു എങ്ങനെ എന്നു കുറെ നേരം റീന ആലോചിച്ചു….

പാച്ചു നല്ല കരച്ചിലായതോടെ രാജു പപ്പിയേ തട്ടി…. പാപ്പി വണ്ടി നിറുത്തി

രാജുവും പാപ്പിയും പുറത്തിറങ്ങി.. പാപ്പി പിന്നിലേക്ക് വന്നു

പാപ്പി : പാപ നല്ല കരച്ചിലാണല്ലോ… പാൽ കൊടുത്തോളു…. ഞങ്ങൾ മാറി നിൽക്കാം…

വണ്ടിയിലെ ലൈറ്റ് ഓഫ്‌ ചെയ്തു പാപ്പി മാറി നിന്നു…

റീനയ്ക്ക് രണ്ടു പേരോടും ബഹുമാനം തോന്നി….അവൾ സ്വസ്ഥമായി പാച്ചുവിന് പാൽ കൊടുതു…

പാച്ചുവിന്റെ കരച്ചിലിന്റെ ശബ്ദം നിന്നതും പാപ്പി ചോദിച്ചു

പാപ്പി : കഴിഞ്ഞോ

റീന : പാച്ചു ഉറങ്ങി.. വന്നോളൂ

അവർ തിരിച്ചു വണ്ടിയിലേക്ക് കയറി…ഇത്തവണ രാജുവാണ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയത്…

അങ്ങനെ അവർ വീണ്ടും യാത്ര തുടർന്നു… യാത്രയിൽ റീന ഇടയ്ക്കൊക്കെ കരഞ്ഞു കൊണ്ടിരുന്നു…. രാജുവും പാപ്പിയും അത് ശ്രദ്ധിച്ചു…. അതുപോലെ തന്നെ പാച്ചു കാരണം യാത്രയിൽ നാലഞ്ചു വട്ടം വണ്ടി നിർത്തേണ്ടി വന്നു….പാൽകുടിയും മൂത്രവും അപ്പിയിടലും തന്നെ…

രാവിലേ ഒരു 6 മണിയോടെ അവർ തേനിയെത്തി …. റീന നല്ല ഉറക്കമായിരുന്നു…..

വണ്ടി ചെന്നു നിന്നത് ഒരു ഗാരേജിനു മുന്നിലായിരുന്നു…. ശ്രീ ശക്തിവേൽ മോട്ടോർ ഗാരേജ്….

രാജു തിരഞ്ഞു നോക്കുമ്പോൾ റീന നല്ല മയക്കത്തിലായിരുന്നു… പാച്ചുവും… കരഞ്ഞു കരഞ്ഞു റീനയുടെ കണ്ണു വീർത്തു…